മൗനം സ്വരമായി.. കേട്ട് മതിവരാത്ത മലയാളത്തിലെ സൂപ്പർ ഗാനവുമായി അശ്വിനും മെറിൻ ഗ്രിഗറിയും..

കമലിൻ്റെ സംവിധാനത്തിൽ ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങി നമ്മുടെ ഇഷ്ട താരങ്ങൾ ഒന്നിച്ച് അഭിനയിച്ച ഒരു ചിത്രമായിരുന്നു ആയുഷ്ക്കാലം. ഈ സിനിമയിൽ ദാസേട്ടനും ചിത്ര ചേച്ചിയും ചേർന്ന് പാടിയ മൗനം സ്വരമായ് എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും നമ്മുടെ മനസിൽ മായാതെ നിൽക്കുന്നു. പ്രിയ ഗാനരചയിതാവ് കൈതപ്രത്തിൻ്റെ വരികൾക്ക് ഔസേപ്പച്ചൻ സാറായിരുന്നു സംഗീതം പകർന്നത്.

നമ്മുക്ക് ഏറെ ഇഷ്ടമുള്ള ഈ ഗാനം അശ്വിനും മെറിനും ചേർന്ന് സരിഗമപ വേദിയിൽ അതിമനോഹരമായി പാടിയിരിക്കുന്നത് വീണ്ടും കേൾക്കാം. ഒറിജിനൽ ഗാനത്തിൻ്റെ തനിമ നഷ്ടപ്പെടുത്താതെ ഭാവസാന്ദ്രമായി പാടി ഈ ഗാനം മനോഹരമാക്കിയ ഈ അനുഗ്രഹീത ഗായകർക്ക് എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം നേരുന്നു. രണ്ടു പേരുടെ ആലാപനത്തിനൊപ്പം മികച്ച ഓർക്കസ്ട്രയും ചേർന്നപ്പോൾ ഗംഭീരമായി.