പുല്ലാങ്കുഴൽ നാദത്തിലൂടെ വിസ്മയിപ്പിച്ച രാജേഷ് ചേർത്തല നല്ലൊരു ഗായകൻ കൂടിയാണ്..

ഓടക്കുഴൽ നാദത്തിലൂടെ നമ്മുടെ ഹൃദയം കീഴടക്കിയ ഒരു കലാകാരനാണ് രാജേഷ് ചേർത്തല. അദ്ദേഹത്തിൻ്റെ മാസ്മരിക പ്രകടനങ്ങൾ ലോകമലയാളികൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിരുന്നു. ഓരോ ഗാനവും വളരെ അനായാസമായി പുല്ലാങ്കുഴലിലൂടെ വായിക്കാനുള്ള അദ്ദേഹത്തിൻ്റെ ആ കഴിവ് നമ്മളെ എന്നും അദ്ഭുതപ്പെടുത്തിയിട്ടേയുള്ളു. ചില പ്രകടനങ്ങൾ ഇന്നും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നു.

പുല്ലാങ്കുഴൽ വാദനം മാത്രമല്ല രാജേഷിൻ്റെയുള്ളിൽ നല്ലൊരു ഗായകൻ കൂടിയുണ്ട് എന്ന് ഈ ഒരു ഗാനം കേൾക്കുമ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ കഴിയും. നല്ല ഭാവത്തോടെ ലയിച്ച് പാടുന്ന രാജേഷ് ചേർത്തലയുടെ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ജി.വേണുഗോപാലിൻ്റെ രാരി രാരിരം രാരോ എന്ന ഗാനമാണ് രാജേഷ് ചേർത്തല ആലപിക്കുന്നത്. കീബോർഡ് കൈകാര്യം ചെയ്തിരിക്കുന്നത് സുമേഷ് ആനന്ദ് സൂര്യ എന്ന കലാകാരനാണ്.