ഇതൊക്കെ എങ്ങിനെ ചെയ്യാൻ കഴിയുന്നു.അതിശയം തന്നെ. സൗമ്യയുടെ കഴിവിന് ഒരായിരം അഭിനന്ദനങ്ങൾ

മാവേലിക്കര സ്വദേശിനിയായ സൗമ്യ ദിലീപ് എന്ന കലാകാരിയുടെ ഈ കഴിവ് ആരെയും ഒന്ന് അതിശയിപ്പിക്കും. അനുകരണ കലയിലെ ഒരു വലിയ പ്രതിഭയാണ് സൗമ്യ. ഓരോ താരങ്ങളുടെയും ശബ്ദം ഇത്രയും പെർഫെക്ടായി അനുകരിക്കാൻ കഴിയുന്നത് ചുരുക്കം ചിലർക്ക് കഴിയുന്ന പ്രത്യേക കഴിവ് തന്നെയാണ്. സോഷ്യൽ മീഡിയയിൽ സൗമ്യയുടെ ഒരു മിമിക്രി വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അമൃത ചാനലിൻ്റെ കോമഡി മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിൽ സൗമ്യ ഗംഭീരമായി അവതരിപ്പിച്ച ഈ അനുകരണത്തെ അഭിനന്ദിക്കാതിരിക്കാൻ ആർക്കും കഴിയില്ല. കലാരംഗത്ത് ഉയർച്ചയിലെത്താനും നിരവധി വേദികളിൽ നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുവാനും ഈ കലാകാരിയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. മിമിക്രി മാത്രമല്ല സൗമ്യ നല്ലൊരു പാട്ടുകാരി കൂടിയാണ്. ഇതുപോലെയുള്ള പ്രതിഭകളെ നമുക്ക് ഇനിയും പ്രോത്സാഹിപ്പിക്കാം.

Scroll to Top