പിന്നണി ഗായികയായ മിൻമിനിയും മകളും ചേർന്ന് ഒരു പ്രാർത്ഥനാ ഗാനം ആലപിക്കുന്നു.

പ്രിയ സംഗീത പ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു അനുഗൃഹീത ഗായികയാണ് മിൻമിനി. വേറിട്ട ആ ശബ്ദമാധുരിയിൽ എത്ര മനോഹരമായ ഗാനങ്ങളാണ് നമുക്ക് ലഭിച്ചത്. പ്രതിഭാശാലികളായ ഇളയരാജയുടേയും എ.ആർ.റഹ്മാൻ്റെയും സംഗീതത്തിൽ മിൻമിനി ആലപിച്ച പല ഗാനങ്ങളും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്നും നിരവധി ഗായകർ വേദികളിൽ മിൻമിനിയുടെ ഗാനങ്ങൾ ഏറ്റു പാടുന്നു.

ലോകജനതയുടെ നന്മയ്ക്ക് വേണ്ടി ഒരു പ്രാർത്ഥന ഗാനവുമായി എത്തിയിരിക്കുകയാണ് മിൻമിനിയും മകൾ അന്ന കീർത്തനയും. അമ്മയെ പോലെ മകളും വളരെ മനോഹരമായി പാടുന്നു. ഇപ്പോഴത്തെ പ്രയാസങ്ങൾ മാറി സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും നല്ല നാളുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം. ലോകം മുഴുവൻ സുഖം പകരാനായി എന്ന് തുടങ്ങുന്ന ജാനകിയമ്മ പാടിയ ഗാനമാണ് മിൻമിനിയും മകളും ചേർന്ന് പാടിയത്.