മംഗളങ്ങളരുളും എന്ന മലയാളികളുടെ പ്രിയ ഗാനമിതാ നമ്മുടെ ശരത് സാറിൻ്റെ ശബ്ദത്തിൽ കേൾക്കാം

ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത ഒരു മലയാള ചിത്രമായിരുന്നു ക്ഷണക്കത്ത്. ഇതിലേ ഗാനങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരത് എന്ന സംഗീതജ്ഞനെ നമ്മൾ മലയാളികൾ നെഞ്ചിലേറ്റാൻ കാരണമായത് ഈ ചിത്രത്തിലെ ഗാനങ്ങളായിരുന്നു. ഹൃദയം തൊടുന്ന അദ്ദേഹത്തിൻ്റെ സംഗീതത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഇതുപോലെയുള്ള ഗാനങ്ങൾക്കായി കാത്തിരിക്കുന്നു.

കൈതപ്രം ദാമോദരൻ നമ്പൂരിയുടെ ഗാനരചനയിൽ ശരത് സാർ സംഗീതം നൽകി ദാസേട്ടൻ പാടിയ മംഗളങ്ങളരുളും എന്ന ഗാനം പ്രിയപ്പെട്ടവർക്കായി വീണ്ടും ശരത് സാർ പാടുന്നു. ഈ പാട്ട് കമ്പോസ് ചെയ്യാൻ കാരണമായ അന്നത്തെ സാഹചര്യത്തെ കുറിച്ചുള്ള പഴയ ഓർമകൾ അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിലൂടെ കേൾക്കാം. ഇന്നും പല വേദികളിലും ഈ ഗാനം പാടുമ്പോൾ ആസ്വാദകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള അഭിനന്ദനം ലഭിക്കുന്നുണ്ടെന്ന് ശരത് സാർ പറയുന്നു.