മാസ്മരികമായ ആലാപനത്തിലൂടെ പ്രേക്ഷകരുടെ മനസ് നിറച്ച് ലിബിനും ശ്വേതയും

സരിഗമപ റിയാലിറ്റി ഷോയിൽ ലിബിനും ശ്വേതയും ചേർന്ന് പാടിയ മലരെ മൗനമാ ഗാനത്തിൻ്റെ മനോഹരമായ പെർഫോമൻസ് വീണ്ടും നമുക്ക് ഇതാ ആസ്വദിക്കാം. രണ്ടു പേരും പാട്ടിനോട് നീതിപുലർത്തിയ ആലാപനം തന്നെയായിരുന്നു കാഴ്ച്ചവെച്ചത്. വളരെ റൊമാൻ്റിക് ഫീലോടെ ലിബിനും ശ്വേതയും പാടുമ്പോൾ ഒരു മഞ്ഞുമഴ നനഞ്ഞ അനുഭൂതിയായിരുന്നു.

എപ്പോൾ കേട്ടാലും ഒരിക്കലും മടുക്കാത്ത പുതുമ തോന്നിപ്പിക്കുന്ന ഈ അനശ്വര ഗാനം പാടി ഗംഭീരമാക്കിയ സരിഗമപയിലെ പ്രിയ ഗായകർക്ക് നേരാം നമ്മുടെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇരുവരുടെയും ആലാപനത്തെ കുറിച്ച് ജഡ്ജസ്സും നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത്. ഈ പെർഫോമൻസിൽ ശ്വേതയ്ക്ക് 97.5 മാർക്കും അതുപോലെ ലിബിന് 93.5 മാർക്കും ലഭിക്കുകയുണ്ടായി.

Scroll to Top