വീട്ടിലിരുന്ന് സൗമ്യ ഒരുക്കുന്ന ഈ കലാവിരുത് കണ്ടാൽ ആരും ഒന്ന് അഭിനന്ദിച്ച് പോകും

ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിറങ്ങൾ ചാലിച്ച് വിവിധ തരം കരകൗശല വസ്തുക്കൾ വീട്ടിലിരുന്ന് നിർമിച്ച് ഏവർക്കും മാതൃകയാവുകയാണ് ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം സ്വദേശിനി സൗമ്യ. തികച്ചും വ്യത്യസ്തമായ രീതിയിൽ തീർക്കുന്ന കലാരൂപങ്ങൾ ഒരു വിസ്മയം തന്നെയാണ്. ക്ഷമയോടെ ഓരോന്നും ഗംഭീരമായി നിർമിക്കുന്ന ഈ കലാകാരിയുടെ കഴിവിന് അഭിനന്ദനങ്ങൾ.

കുപ്പികൾ, ചിരട്ടകൾ തുടങ്ങി നിരവധി പാഴ്‌വസ്തുക്കളിൽ അദ്ഭുതപ്പെടുത്തുന്ന കലാസൃഷ്ടികൾ ഒരുക്കുന്ന സൗമ്യ ഈ ലോക്ക് ഡൗൺ സമയത്തും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലാണ്. സൗമ്യയുടെ പരിശ്രമത്തിന് വീട്ടിൽ നിന്നും നല്ല രീതിയിലുള്ള പ്രോത്സാഹനം ലഭിക്കുന്നുണ്ട്. ഒന്നര വർഷത്തോളമായി സൗമ്യ ചെയ്തു വരുന്ന ഈ കരകൗശല ഉല്പനങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഭർത്താവ് ഹരിഹരൻ പറയുന്നു.