ശിവമണി സാറും ജയറാമേട്ടനും ചേർന്ന് താളവിസ്മയം തീർത്ത ഒരു കിടിലൻ പെർഫോമൻസ്.

നമ്മുടെ അഭിമാന താരങ്ങളായ രണ്ട് പ്രതിഭകൾ ഒരുമിച്ച് വേദി പങ്കിടുന്ന സുവർണ്ണ നിമിഷം കാണാം. ഡ്രം വായനയിലൂടെ നമ്മളെ അമ്പരപ്പിച്ച ഒരു കലാകാരനാണ് ശ്രീ.ശിവമണി. അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെ വെറും വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അത്രയും പ്രതിഭാശാലിയായ വ്യക്തിയാണ് ശിവമണി സാർ. അഭിനയ മികവിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറിയ പ്രിയപ്പെട്ട കലാകാരനാണ് ശ്രീ.ജയറാം.

ചിരിപ്പിച്ചും കരയിപ്പിച്ചും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ അഭിനയ രംഗത്ത് തുടരുന്ന ജയറാമേട്ടൻ അനായാസമായി ചെണ്ട കൈകാര്യം ചെയ്യുന്ന കലാകാരനാണ്. മിമിക്രിയും അഭിനയവും മേളവുമൊക്കെയായി കലാരംഗത്ത് ഏവരെയും വിസ്മയിപ്പിച്ച ഒരു പ്രതിഭ തന്നെയാണ് നമ്മുടെ ജയറാമേട്ടൻ. ഈ രണ്ട് കലാകാരന്മാരും ഒരുമിച്ച് ഒരു വേദിയിൽ വന്നാലുള്ള കാര്യം പ്രത്യകം പറയേണ്ട കാര്യമില്ലല്ലോ അത് കണ്ടറിയുക തന്നെ വേണം. പഴയകാല വീഡിയോ ഇതാ നിങ്ങൾക്കായി

Scroll to Top