ബാല്യകാല സ്മരണകളെ തൊട്ടുണർത്തുന്ന സുന്ദര ഗാനവുമായി സിതാര കൃഷ്ണകുമാർ

ചെറുപ്പക്കാലത്തേയ്ക്ക് ഒരു നിമിഷം നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ. കുട്ടിക്കാലത്തിൻ്റെ മധുരമൂറുന്ന ഓർമ്മകളെ മനസിലേയ്ക്ക് കൊണ്ടു വരുന്ന ഈ ഗാനം ആർക്കും ഇഷ്ടമാകും എന്ന കാര്യത്തിൽ സംശയമില്ല. ഇനി ഒരു തിരിച്ച് പോക്ക് സാധ്യമല്ലെങ്കിലും മനസുകൊണ്ട് ബാല്യകാലത്തേയ്ക്ക് പോകാൻ കഴിയും.

വരികളും സംഗീതവുമെല്ലാം വളരെയധികം മനോഹരമായിരിക്കുന്നു. സിതാരയുടെ ശബ്ദത്തിലൂടെ ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ജിനേഷ് കുമാർ എരമം എന്ന കലാകാരനാണ് ഈ പാട്ടിൻ്റെ വരികൾ എഴുതിയിരിക്കുന്നത്. രാജൻ കരിവെള്ളൂരിൻ്റെ ഹൃദ്യമായ സംഗീതവും ചേർന്നപ്പോൾ നല്ലൊരു ഗാനം തന്നെ നമുക്ക് ലഭിച്ചു. തുമ്പപ്പൂ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനമിതാ ആസ്വദിക്കാം.