മക്കയുടെ പുണ്യം വാഴ്ത്തുന്ന ഒരു മനോഹര ഗാനമിതാ അഭിജിത്ത് കൊല്ലത്തിൻ്റെ ശബ്ദമാധുരിയിൽ

ആൽബം ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയുടെ നിറഞ്ഞ പ്രോത്സാഹനത്തോടെ ഉയർന്ന് വന്ന ഒരു അനുഗ്രഹീത ഗായകനാണ് അഭിജിത്ത് കൊല്ലം. ആകർഷകമായ ആ സ്വരമാധുരി ആസ്വാദക ലക്ഷങ്ങളുടെ പ്രിയ ഗായകനാക്കി മാറ്റാൻ കാരണമായി. അഭിജിത്തിൻ്റെ ശബ്ദത്തിൽ പുറത്ത് വരുന്ന മനോഹര ഗാനങ്ങൾ ഏറ്റെടുത്ത് ഈ ഗായകനെ ചേർത്ത് നിർത്തുകയാണ് ഓരോ മലയാളിയും.

2018 ൽ പുറത്തിറങ്ങിയ മക്കാ നാട് എന്ന ആൽബത്തിൽ അഭിജിത്ത് പാടിയ ഈ ഗാനം ആരിഫ് ക്രിയേഷൻ എന്ന യൂട്യൂബ് ചാനൽ വഴി അഞ്ച് ലക്ഷത്തിലധികം ആളുകൾ ഇതുവരെ കണ്ട് കഴിഞ്ഞിരിക്കുന്നു. ആരിഫ് മുഹമ്മദിൻ്റെ ഗാനരചനയ്ക്ക് സംഗീതം നൽകിയത് ഹാഷിം തിക്കോടി എന്ന കലാകാരനാണ്. സലാം വീറോലിയാണ് ഈ ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത്. എല്ലാ പ്രിയപ്പെട്ടവർക്കും ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു.