ഭാഗ്യം ചെയ്ത അച്ഛനും മകളും.. ഇവർ പാടുന്നത് കേട്ടാൽ ഒന്ന് ലൈക്ക് ചെയ്യാതെ പോകാൻ കഴിയില്ല

ഒരു കുടുംബത്തിൽ അച്ഛനും മകളും പാട്ടുകാരായാൽ എന്ത് രസമായിരിക്കും. അവർ സംഗീതത്തിലൂടെ വീട്ടിൽ സന്തോഷവും സ്നഹവും നിറയ്ക്കുന്ന ആ നിമിഷങ്ങൾ ഒന്ന് ആലോചിച്ച് നോക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ അനുഭവപ്പെടുന്നു. പാട്ടിനെ ജീവന് തുല്യം സ്നേഹിക്കുന്ന വിനയശേഖറും മകൾ ഗാഥയും ഇതാ ഒരിക്കൽ കൂടി ഒന്നിച്ചു. സ്വയം ആസ്വദിച്ച് പുഞ്ചിരിയോടെ പാടുന്ന ഈ അച്ഛനും മകൾക്കും സ്നേഹാശംസകൾ.

ഇപ്രാവശ്യം മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള രണ്ട് ഗാനങ്ങളുടെ കുറച്ച് ഭാഗമാണ് ഇരുവരും ചേർന്ന് പാടിയത്. സ്വർഗ്ഗപുത്രി നവരാത്രി എന്ന മനോഹര ഗാനവും അതിന് ശേഷം ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തവും പാടി അവസാനിപ്പിക്കുമ്പോൾ ഓരോ സംഗീതാസ്വാദകൻ്റെയും മനസ്സിൽ ഒരു കുളിർമഴ പെയ്ത അനുഭൂതിയായിരുന്നു. സ്നേഹത്തോടെയുള്ള ഓരോരുത്തരുടെയും അഭിപ്രായങ്ങൾ തന്നെയാണ് ഇവർക്കുള്ള പ്രചോദനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top