തീരാ നൊമ്പരമായി ഇപ്പോഴും ജനമനസ്സുകളിൽ ജീവിക്കുന്ന മണിച്ചേട്ടൻ്റെ മറക്കാനാകാത്ത നിമിഷം

മണിച്ചേൻ്റെ മുഖം കാണുമ്പോൾ അദ്ദേഹത്തിൻ്റെ പാട്ടുകൾ കേൾക്കുമ്പോൾ നെഞ്ചിലൊരു വിങ്ങലാണ്. ഒരു ഗായകൻ, നടൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹി കൂടിയായ പ്രിയ കലാകാരൻ നമ്മളെയെല്ലാം വിട്ട് മൺമറഞ്ഞുപ്പോയി എന്ന ആ സത്യത്തെ ഇപ്പോഴും പൂർണ്ണമായും ഉൾക്കൊള്ളാൻ മലയാളികൾക്ക് കഴിയുന്നില്ല. അത്രത്തോളം ആ വലിയ മനുഷ്യനെ നമ്മൾ എന്നും ഇഷ്ടപ്പെട്ടിരുന്നു.

അദ്ദേഹം പാടിയ ഗാനങ്ങളും അഭിനയ മുഹൂർത്തങ്ങളും മറക്കാൻ നമ്മൾക്ക് കഴിയില്ല.
ഇതിഹാസ ഗായകരായ ദാസേട്ടൻ്റെയും എസ്.പി.ബി.സാറിൻ്റെയും മുന്നിൽ മനസ്സ് തുറന്ന് മണിച്ചേട്ടൻ സംസാരിക്കുകയും പാടുകയും ചെയ്യുന്ന ആ ധന്യ നിമിഷം ഒരിക്കൽകൂടി നമ്മുക്ക് കാണാം. പ്രിയ കലാകാരൻ്റെ ഓർമകൾ എന്നും മനസിൽ സൂക്ഷിക്കുന്ന എല്ലാവർക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു.