ഹരി നിന്നെ തേച്ചിട്ട് പോകേണ്ടി വരുന്നതിൽ എനിക്ക് നല്ല വിഷമമുണ്ട്, പക്ഷേ , പോകാതിരിക്കാൻ കഴിയില്ലല്ലോ

രചന: ഗുൽമോഹർ

അനു നിറഞ്ഞുവന്ന കണ്ണുകൾ തുടക്കുമ്പോൾ ഹരി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു .

” ഹരി നിന്നെ തേച്ചിട്ട് പോകേണ്ടി വരുന്നതിൽ എനിക്ക് നല്ല വിഷമം ഉണ്ട് . പക്ഷേ , പോകാതിരിക്കാൻ കഴിയില്ലല്ലോ . അടുത്ത ജന്മത്തിൽ നമുക്ക് ഒരുമിച്ചു ജീവിക്കാം. ഈ ജന്മം എനിക്ക് യോഗമില്ലെന്ന് കരുതി ഞാൻ സമാധാനിച്ചോളാം

അനുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഹരിക്ക് ചിരിക്കാനാണ് തോന്നിയത് .

” തന്റെ കൂടെ മാത്രമേ ജീവിക്കൂ എന്ന് പറഞ്ഞവളുടെ അഭിനയപാടവം ഹരിയെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു .

” ഹരി എന്താണ് ഒന്നും പറയാത്തത് . ഞാൻ ഇങ്ങനെ ഒരു ആലോചനയെ പറ്റി നേരത്തെ പറയാത്തതിൽ ഹരിക്ക് വിഷമം ഉണ്ടാകുമെന്ന് അറിയാം .ഞാൻ ഇത് നേരത്തെ പറയണമായിരുന്നു .

പക്ഷേ , കഴിഞ്ഞില്ല . ഹരി കടുംകൈ വല്ലതും ചെയ്താലോ എന്ന പേടി ഉണ്ടായിരുന്നു . ഒന്നുമില്ലെങ്കിൽ നമ്മൾ ഒരുപാട് നാളുകൾ പ്രണയിച്ചതല്ലേ .ഇത് കേൾക്കുമ്പോൾ ഹരി എങ്ങാനും ആത്മഹത്യ ചെയ്താൽ പിന്നെ എനിക്ക് സമാധാനമായി ഒരു പണക്കാരന്റെ കൂടെ ജീവിക്കാൻ എങ്ങനെ കഴിയും .”

കണ്ണുകൾ വീണ്ടും തുടച്ചുകൊണ്ട് അനു ഹരിയുടെ മുഖത്തേക്ക് നോക്കി .

” ഇത് നമ്മുടെ അവസാന കൂടിക്കാഴ്ച ആണ് .

അവസാന കാപ്പി കുടിയും . ഇനി മരിക്കും വരെ എനിക്കീ ഓർമ്മകൾ മതി . നിന്നെ ഞാൻ മറക്കില്ല ഹരി . ”

അനു കയ്യിലെ ഹാൻഡ്ബാഗിൽ നിന്നും ഒരു കത്ത് വലിച്ചെടുത് ഹരിക്ക് നേരെ നീട്ടി .

“എന്റെ വിവാഹത്തിന്റെ ആദ്യത്തെ ക്ഷണം ന്റെ ഹരിക്ക് തന്നെ ആവട്ടെ . ഹരി എല്ലാം മറന്ന് കല്യാണത്തിൽ പങ്കെടുക്കണം . ഒരു സഹോദരനെ പോലെ കൂടെ ഉണ്ടാകണം , സഹോദരിയായി കാണാൻ കഴിയില്ല എന്നറിയാം , എങ്കിലും …”

അവൾ നീട്ടിയ കത്ത് വാങ്ങിക്കുമ്പോൾ അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ലായിരുന്നു .

അനു ബൈ പറഞ്ഞു പോകാൻ നേരം അവനെ ഒന്നുകൂടി നോക്കി .

” ഹരി , ഞാൻ തേച്ചെന്ന് വിചാരിക്കരുത് .

നമുക്ക് വിധിച്ചിട്ടില്ലെന്ന് മാത്രം കരുതുക ”

അനു മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ഹരി അവളെ വിളിച്ചു .

“അനു ”

ഹരിയുടെ തിരികേ വിളി അത്ര രസിച്ചില്ലെങ്കിലും അത്‌ പുറത്ത് കാണിക്കാതെ അവൾ പുഞ്ചിരിച്ചുകൊണ്ട് അവന് നേരെ തിരിഞ്ഞു .

” ഹരി , എനിക്ക് മനസ്സിലാകും ഹരിയുടെ വിഷമം

ഞാൻ പോകുന്നത് ഹരിക്ക് സഹിക്കാൻ കഴിയില്ല എന്നറിയാം. നമ്മൾ കണ്ട സ്വപ്‌നങ്ങൾ ഒക്കെ വെറും പാഴ്കിനാവുകൾ മാത്രമായി കണ്ടാൽ മതി . അല്ലേലും ഹരിക്ക് ന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും . അപ്പൊ പിന്നേ ന്നേ തിരികെ വിളിച്ച് വെറുതെ സമയം കളയരുത് . കല്യാണം ആണ് അടുത്ത മാസം 12 ന് . അന്ന് ഹരി സന്തോഷത്തോടെ അവിടെ ഉണ്ടാകണം. ”

അവളുടെ വാക്കുകൾക്ക് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു അവൻ.

” അനുവിന്റെ കല്യാണത്തിന് ഞാൻ തീർച്ചയായും വരും , ഒരു സഹോദരനായി തന്നെ , സന്തോഷമായില്ലേ .പക്ഷേ , അതിന് മുന്നേ അനു എന്റെ വീട് വരെ ഒന്ന് വരണം .ഈ സഹോദരന്റെ കല്യാണത്തിന് ”

അതും പറഞ്ഞുകൊണ്ട് പോക്കറ്റിൽ നിന്നും ഒരു കത്തെടുത്ത്‌ ഹരി അവൾക്ക് നേരെ നീട്ടി .

കത്ത് കണ്ട് അന്തം വിട്ട് നിൽക്കുന്ന അനുവിനെ നോക്കി ഹരി .,

“എന്റെ വിവാഹമാണ് അടുത്ത മാസം 2 ന് . അനു എന്നോട് പറഞ്ഞപോലെ തന്നെ അത്‌ എങ്ങനെ അനുവിനെ അറിയിക്കും എന്ന് ഞാനും ഒരുപാട് ആലോചിച്ചതാണ് .ഞാൻ അത്‌ പറയുമ്പോൾ അനു വല്ല കടുംകൈ കാണിച്ചാലോ എന്ന ഭയം എനിക്കും ഉണ്ടായിരുന്നു . അതുകൊണ്ടാണ് ഇത്ര നാൾ ഞാൻ പറയാതിരുന്നത് .

ഇപ്പോൾ സമാധാനം ആയി . അനുവിന് എന്നേക്കാൾ നല്ല ഒരാളെ കിട്ടിയല്ലോ . അനു പറഞ്ഞപോലെ തന്നെ നല്ല ഒരു പെണ്ണിനെ തന്നെ ആണ് എനിക്കും കിട്ടിയത് . അനുവിന്റെ ആഗ്രഹവും അതായിരുന്നല്ലോ . അത്‌ അനു ഇപ്പോൾ പറഞ്ഞപ്പോൾ ആണ് എനിക്ക് മനസ്സിലായതെങ്കിലും അത്‌ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി .

അപ്പൊ പറഞ്ഞപോലെ അനു .

അടുത്ത മാസം 2 ന് എന്റെ കല്യാണത്തിന് അനു മുന്നിൽ ഉണ്ടാകണം എന്റെ സഹോദരിയായി ….

അങ്ങനെ കാണാൻ കഴിയുമോ എന്നറിയില്ല

എങ്കിലും …

അതും പറഞ്ഞ് അന്തം വിട്ടു നിൽക്കുന്ന അനുവിന് അവസാന ഷെയ്ക്ക്ഹാന്റും നൽകി അവൻ പുറത്തേക്ക് നടന്നു .

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഗുൽമോഹർ