വേഴാമ്പൽ തുടർക്കഥയുടെ മൂന്നാം ഭാഗം വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

ആദിയെന്ന് കേട്ടപ്പോൾ കാൾ കട്ട് ആക്കാതെ കൃഷ്ണ ചെവിയിൽ തന്നെ ഫോൺ വെച്ചു.

“എന്താ ആദി..? കിരൺ

” അവൾക്ക് മുറിവുണ്ട് മരുന്ന് വെച്ച് കൊടുക്കാൻ പറയ് ” ആദി

” ആർക്ക് ” കിരൺ

” കൃഷ്ണക്ക് ” ആദി

” അപ്പോ നിനക്കോ ”

ആദി ഒന്നും മിണ്ടാതെ ഇരുന്നു.

കിരൺ ജെയിംസിനെ നോക്കി.. അയാൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി..

” എന്തിനാ ആദി നീ ഇങ്ങനെ ചെയ്തേ..?

അവന്റെ മുറിഞ്ഞ കൈപിടിച്ച് കിരൺ ചോദിച്ചു. ആദി അപ്പോഴും മൗനം…

“ആദി ” കിരൺ വീണ്ടും വിളിച്ചു

ആദി തല ഉയർത്തി. ചുവപ്പ് പടർന്ന കണ്ണുകളിൽ ദേഷ്യം ഇല്ല അവിടെ തികഞ്ഞ ശാന്തത മാത്രം എന്തിനോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

” എന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നേ..? കിരൺ

കാൾ കട്ട് ആക്കാൻ പോയ കൃഷ്ണ അത് കേട്ട് വീണ്ടും ചെവിയിൽ തന്നെ വെച്ചു.

” എടാ ആദി എന്താ.. ” കിരൺ അവനെ കുലുക്കി ചോദിച്ചു..

” ഞാൻ അവളെ തല്ലാൻ പാടില്ലായിരുന്നു… ഏത് നശിച്ച നേരത്താണാവോ….

” മ്മ് ”

” ഞാൻ അവളെ വിശ്വസിച്ചു. കൂടുതൽ importants അവൾക്ക് നൽകി. അതൊക്കെ അവൾ….. സഹിച്ചില്ല കൊല്ലാനാ തോന്നിയത്….

കൃഷ്‌ണക്ക് കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. ഫോൺ കട്ട്‌ ആക്കി അവൾ ബെഡിൽ ഇരുന്നു.

” തെറ്റ് ചെയ്തിട്ടുണ്ട് ഇല്ലാന്ന് പറയുന്നില്ല പക്ഷെ ഇതിൽ എനിക്ക് പങ്കില്ല.. എങ്ങനെയാ ഞാൻ ഇത് തെളിയിക്കാ.. ഭഗവാനെ.. അവൾ കിടന്നു കണ്ണടച്ചു അപ്പോഴും ചെന്നിയിലൂടെ കണ്ണുനീർ ഒഴുകികൊണ്ടിരുന്നു..

❤❤❤❤❤❤❤❤❤❤

” കൊല്ലായിരുന്നില്ലേ….” അവളെ തല്ലിയതിനാണോ ഈ കൈ..? കിരൺ

” അത് അവളെ തല്ലി കഴിഞ്ഞ് അപ്പോഴത്തെ വിഷമത്തിൽ.. ” ആദി

” പ്രാന്ത് ” കിരൺ പിറുപിറുത്തു

You’re hiding something from me… കിരൺ

ആദി കിരൺ കാണാതെ ഒന്നു പുഞ്ചിരിച്ചു.

” എനിക്ക് അവളെ കാണണം ” അവൻ എഴുനേറ്റു.

” അവളെ കാണാനില്ല ” കിരൺ

ആദിയുടെ നെറ്റി ചുളിഞ്ഞു.

” അവൾ എവിടെ പോയി..?

” എനിക്ക് എങ്ങനെ അറിയും ”

” what the f******… ജെയിംസ്……” ആദി അലറി

അയാൾക്ക് ഉള്ളിലേക്ക് കയറി

” എന്താ സർ ” ജെയിംസ്

” കൃഷ്ണ എവിടെ?

” അറിയില്ല സർ ”

” search her ” ആദി

ജെയിംസ് അവിടെന്ന് ഇറങ്ങി കൃഷ്ണയുടെ റൂമിലേക്ക് ഓടി.. ” ഇയാള് തല്ലിയ തല്ലിന് ആ കൊച്ച് പോയില്ലെങ്കിലാ അതിശയം.. ” പോവുന്ന പോക്കിൽ ജെയിംസ് പിറുപിറുത്തു..

❤❤❤❤❤❤❤❤

അവന്റെ കണ്ണുകളിൽ വീണ്ടും ചുവപ്പ് പടർന്നു.

നെറ്റിയിലെ ഞരമ്പ് എല്ലാം തെളിഞ്ഞു കാണാം.

ദേഷ്യം കൊണ്ട് പല്ല് കടിച്ചു…അസ്വസ്ഥനായി..

നെറ്റി തിരുമ്മി അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

” ആദി ശെരിക്കും നിന്റെ പ്രശ്നം എന്താ…

അവൾ ആരുടെയോ റെക്കമന്റേഷനിൽ ജോലിക്ക് കയറിയപ്പോ നീ ഉറപ്പിച്ചോ അവളാ തെറ്റ് ചെയ്തതെന്ന്.. നിന്റെ ഈ എടുത്തുചാട്ടമാ ആദി എല്ലാത്തിനും കാരണം.. ”

ആദി കട്ടിലിൽ ഇരുന്നു. കൈകൊണ്ട് തല താങ്ങി

” അവൾ പോയി…’? ആദി

” അതല്ലേ ഞാൻ മുൻപ് പറഞ്ഞത്.. ” പിന്നെ പോവാതെ ഇരിക്കോ ഇങ്ങനെ ഒക്കെ തല്ലിയാ..

ജീവനും കൊണ്ട് ഓടി കാണും.. ” കിരൺ

” ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്….” ആദി

” അവൾ ജീവനോടെ ഉണ്ടാവോ എന്തോ..?

എന്നാലും ഇത്രയും പരിക്ക് വെച്ച് ഇവളിത് എവിടെ പോയി ” കിരൺ

ആദി കിരണിനെ തറപ്പിച്ചു നോക്കി..

” അല്ലേടാ കാലം വല്ലാത്ത കാലാ പോരാത്തേന് പെൺകുട്ടി അതും ഒറ്റക്ക്.. ”

” stop it.. ” നീ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ..? ആദി അലറി

എടുത്ത് ചാടി ഓരോന്ന് ചെയ്തിട്ട് എന്നോട് മിണ്ടരുതെന്നാ.. കിരൺ അതും പറഞ്ഞു പുറത്തേക്ക് നടന്നു..

” നീ എങ്ങോട്ടാ ” ആദി

” സംഭവം കഴിഞ്ഞ് ഒന്നര മണിക്കൂർ കഴിഞ്ഞു. ”

അവൾ എത്തേണ്ട ഇടത്ത് എത്തി കാണും.”

” എവിടെ ”

” അത് അവൾക്കല്ലേ അറിയൂ ” കിരൺ

” Are you kidding ” ആദി

” ജെയിംസ് അന്വേഷിച് ഒന്നും ആവില്ല ഞാൻ പോയി നോക്കട്ടെ ”

” ഞാനും വരാം ”

” എങ്ങോട്ട് “?

” അവളുടെ റൂമിലേക്കു ”

” എന്നിട്ട് ”

” നീ വാ ”

❤❤❤❤❤❤❤❤❤❤

” കൃഷ്ണ എവിടെ? ആദി

” അറിയില്ല സർ ” നേഴ്സ്

” whattt…. ഇതിനാണോ നിങ്ങൾക്കൊക്കെ ശമ്പളം തരുന്നേ..?

ആദി ഒച്ച എടുത്തുകൊണ്ട് മേശയിൽ ആഞ്ഞു ചവിട്ടി….

കിരൺ വേഗം ആദിയുടെ കൈയിൽ കയറി പിടിച്ചു. ” ഇനി ഇതിനും എടുത്ത് ചാടണ്ട.. ”

ആദി ഒന്നു നിശ്വസിച്ചു. കൈവിരലുകൾ നെറ്റിയിൽ തിരുമ്മി.. എന്തോ ഓർത്ത പോലെ അവൻ തിരിഞ്ഞു നടന്നു..

” നീ എങ്ങോട്ടാ ” കിരൺ

” cctv വിഷ്വൽസ് നോക്കണം ” ആദി ഫോൺ എടുത്തു..

” ഹലോ പ്രഭാകർ.. “… ഞാൻ ഒരു ഫോട്ടോ അയക്കും 2 മണിക്കൂറിനുള്ളിൽ അവളെ കണ്ടെത്തിയിരിക്കണം…”

Cctv വിഷ്വൽസ് ചെക്ക് ചെയുന്നതിനിടക്ക് പ്രഭാകർനു കൃഷ്ണയുടെ ഫോട്ടോ സെന്റ് ആയി.

” സർ ദേ.. ” ജെയിംസ് സ്ക്രീനിലേക്ക് ചൂണ്ടി..

തലയിലൂടെ ഷോളും ഇട്ട് മാസ്കും ധരിച്ചു കൃഷ്ണ. ശെരിക്കും നടക്കാൻ കഴിയുന്നില്ല.

ഇടക്കിടെ ചുമരിൽ താങ്ങി നിൽക്കുനുണ്ട്.. ആദി വീണ്ടും ഫോൺ എടുത്തു..

” പ്രഭാകർ എനിക്ക് അവളെ ഒരു മണിക്കൂറിനുളിൽ കിട്ടിയിരിക്കണം… ”

കിരണിന്റെ ഫോൺ ബെല്ലടിച്ചു.

” ആദി ആന്റി ”

” കട്ട്‌ ചെയ്തേക്ക് ”

കിരൺ ഫോണുമായി പുറത്തേക്ക് വന്നു.

” ഹലോ ആന്റി.. ആ ഞങ്ങൾ ചുമ്മാ നടക്കാൻ……. ഇല്ല ആന്റി…ആ ഉടനെ വരാം.”

കിരൺ വെളിയിൽ തന്നെ നിന്നു. കൃഷ്ണയെ ആദി കണ്ടുപിടിക്കുമെന്ന് അവന് ഉറപ്പായി.

അപ്പോഴേക്കും ആദി പുറത്തേക്ക് വന്നു.

” ഇനി എന്താ ” കിരൺ

ആദി തല വിലങ്ങനെ ചലിപ്പിച്ചു അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. അവർ റൂമിലെത്തുമ്പോൾ അവിടെ അരുന്ധതി അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അരുന്ധതിയെ കിരൺ പുറത്ത് തന്നെ നിന്നു. അവൻ ഫോൺ എടുത്തു..

” ഹലോ ആൻ ”

” ഹലോ കിരൺ സർ എവിടെയാ ”

” അതൊന്നും പറയാൻ സമയം ഇല്ല നീ ഇപ്പോൾ തന്നെ കൃഷ്ണയുടെ ഫ്ലാറ്റിൽ എത്തണം അവളെയും കൂട്ടി എന്റെ ഫ്ലാറ്റിലേക്ക് പോകണം ഞാൻ എത്തുന്ന വരെ അവിടെ തന്നെ ഉണ്ടാവണം.ആരും കാണരുത്..ആരും അറിയാനും പാടില്ല. ഓക്കേ bye …”

കിരൺ ഫോൺ കട്ട്‌ ആക്കി മുറിയിലേക്ക് കയറി..

അവിടുത്തെ അന്തരീക്ഷത്തിൽ അരുന്ധതി എല്ലാം അറിഞ്ഞെന്നു അവന് മനസിലായി..

” നീ എന്തിനാ അവളെ തിരയുന്നേ.. ഇനിയും തല്ലി ചതക്കാനോ..? അരുന്ധതി

” മമ്മ അത് അപ്പോഴത്തെ ദേഷ്യത്തിന്.. ” ആദി

” മിണ്ടരുത് ആദി നീ… ഇങ്ങനെ ആണോ ഞാൻ നിന്നെ വളർത്തിയത്.. ഒരു പെൺകുട്ടിയെ തല്ലാൻ ആരാ നിനക്ക് പറഞ്ഞു തന്നെ..?.

അവൾ ജീവനും കൊണ്ട് ഓടിയതാവും മാനവും പോയി… ഇനി നീ അവളെ തിരക്കി പോയാൽ നിനക്ക് മുൻപിൽ നിന്നു തരില്ല അവൾ..അത്രക്ക് വെറുത്തു പോയി കാണും. നിനക്ക് മാത്രമല്ല പോയത്..അവൾക്ക് പോയത് അവളുടെ ജീവിതം ആണ്…. ” അരുന്ധതി കിതച്ചു കൊണ്ട് നിർത്തി.

” കിരൺ ”

” ആന്റി ”

” വീട്ടിൽ പോവണം അവനെ കൂട്ടി വാ ഞാൻ താഴെ വെയിറ്റ് ചെയാം.. ”

” മ്മ് “..

“ആദി ”

” മ്മ് ” ആദി തല ഉയർത്താതെ ഒന്നു മൂളി.

” വാ പോവാം.. ” കിരൺ ആദിയെ ഒരു കൈകൊണ്ട് പിടിച്ച് എഴുനേൽപ്പിച്ചു. താഴെക്ക് നടന്നു.

താഴെ അരുന്ധതി അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരെ കണ്ടതും അരുന്ധതി കാറിൽ കയറി പിന്നിൽ ആദിയും കിരണും. കാറിലിരുന്നു ആദി പ്രഭാകറിനു മെസ്സേജ് അയച്ചു..

” കിട്ടിയോ.?

” നോ സർ ”

” dam in it ” അവൻ ഫോൺ പിടിച്ച കൈകൊണ്ട് തുടയിൽ ആഞ്ഞിടിച്ചു. അരുന്ധതി തിരിഞ്ഞു നോക്കി. ആദി വേഗം കണ്ണടച്ചു കിടന്നു. കിരണിന്റ ഫോണിൽ ആനിന്റെ മെസ്സേജ് വന്നു.. ” ഞങ്ങൾ കിരൺ സാറിന്റെ ഫ്ലാറ്റിൽ എത്തി. ” കിരൺ തിരിച്ച് ഒരു thumbs 👍 അയച്ചു..

അരുന്ധതി തിരിഞ്ഞ് അവനെ നോക്കി പുരികം ഉയർത്തി. അവൻ കൈകൊണ്ട് thumbs കാണിച്ചു.

Heaven എന്ന ബാംഗ്ലാവ് തുല്യമായ വീട്ടിലേക്ക് കാർ കയറി ആദി കാറിൽ നിന്ന് ഇറങ്ങി ആരെയും നോക്കാതെ ഉളിലേക്ക് കയറി.

” എന്തായി”? അരുന്ധതി

” എന്റെ ഫ്ലാറ്റിൽ ഉണ്ട്. ” കിരൺ

” മ്മ് 2 ആഴ്ചക്കുള്ളിൽ അവൾ ഈ ഇന്ത്യ വിട്ടിരിക്കണം. അതിനുള്ള എല്ലാം അറേഞ്ച് ചെയ്തേക്ക്.

ആ പിന്നെ അവൻ തിരച്ചിൽ മതിയാക്കുമ്പോൾ മാത്രം ടിക്കറ്റ് എടുത്താൽ മതി.

കേട്ടല്ലോ. ”

” മ്മ് ” കിരൺ തലയാട്ടി..

അരുന്ധതി ഉള്ളിലേക്ക് കയറുമ്പോൾ നരേന്ദ്രൻ അവിടെ ഉണ്ടായിരുന്നു.. അവർ അയാൾക്ക് അടുത്തേക്ക് ചെന്നു..

” വന്നിട്ട് കുറെ നേരമായോ..? അരുന്ധതി

” ആ കുറച്ചായി.. ” നരേന്ദ്രൻ

” എന്താ വിശേഷിച്ച്..?

” ഞങ്ങൾക്ക് ഈ ബന്ധം ഒരിക്കൽ കൂടെ ആലോചിക്കണം.. ” നരേന്ദ്രൻ

” മ്മ് ശെരി ഞാനൊന്നും കഴിച്ചട്ടില്ല നരേന്ദ്രൻ കഴിച്ചോ…?

” ആ ”

” എന്നാൽ ഞാൻ കഴിക്കട്ടെ നരേന്ദ്രൻ ഇപ്പോൾ പോവുന്നുണ്ടോ?

” ആ പോവാ ” മുഷിച്ചില്ലോടെ അയാൾ എഴുനേറ്റു.

” എന്നാൽ ശെരി തലയാട്ടി കൊണ്ട് അരുന്ധതി തിരിഞ്ഞു നടന്നു.. അവർ പോവുന്നതും നോക്കി നരേന്ദ്രൻ ഫോണെടുത്തു മകൻ നരനെ വിളിച്ചു…

” അവര് കാലുപിടിക്കാൻ ഒന്നും വന്നില്ലെടാ പണി ഏറ്റില്ല… ” അയാൾ ഫോൺ കട്ട്‌ ആക്കി പുറത്തേക്ക് ഇറങ്ങി..

ഉള്ളിൽ കയറിയതും ആദി ബോട്ടിൽ പൊട്ടിച്ചിരുന്നു. അവൻ അത് പകർത്തി കുടിച്ചുകൊണ്ടിരുന്നു.

ബോധം മറഞ്ഞു വീഴുന്ന വരെ…

❤❤❤❤❤❤❤❤❤

കിരൺ ഫ്ലാറ്റിലേക്ക് ചെല്ലുമ്പോൾ ആൻ ചായ ഉണ്ടാക്കുന്നുണ്ടായിരുന്നു.

” ആൻ.. ”

” ആ സർ വന്നോ ”

” മ്മ് കൃഷ്ണ എവിടെ “?

” മയങ്ങി. നല്ല മുറിവ് ഉണ്ടായിരുന്നു . ഞാൻ മരുന്നൊക്കെ വെച്ച് കെട്ടി pain killer ഒരെണ്ണം കൊടുത്തു.

” മ്മ് ”

” ചായ ” ആൻ കിരണിന് ചായ നീട്ടി അവൻ അത് വാങ്ങി ഒന്നു സിപ് ചെയ്തു.

ചെയറിൽ ഇരുന്നു. കൂടെ ആനും..

” എന്താ സർ ശെരിക്കും സംഭവിച്ചത്?

കിരൺ ആനിനോട് എല്ലാം തുറന്നു പറഞ്ഞു.

” പാവം ”

ആദിയുടെ കണ്ണിൽ നിന്നും എത്ര നാൾ അവളെ മറിച്ചു പിടിക്കുമെന്ന് അവന് അറിയില്ലായിരുന്നു.

❤❤❤❤❤❤❤❤❤❤

ഫോൺ ബെല്ലടിക്കുന്നത് കേട്ട് ആദി ഉണർന്നു.

” ഹലോ പ്രഭാകർ.. എന്തായി..?

” സോറി സർ കിട്ടിയിട്ടില്ല ”

ചെ… ആദി ബോട്ടിൽ ചവിട്ടി അത് ചിന്നിചിതറി

ആദിയുടെ ഫോൺ പിന്നെയും ബെല്ലടിച്ചു

” ഹലോ നിരഞ്ജന ”

” ഹലോ ആദി അച്ഛന് നമ്മുടെ കാര്യം ഒന്നൂടെ ആലോചിക്കണമെന്ന് ”

” ആ നല്ല കാര്യം ” ആദി ഫോൺ കട്ട്‌ ആക്കി മലർന്നു കിടന്നു..

❤❤❤❤❤❤❤❤❤❤

2 ദിവസങ്ങൾക്കു ശേഷം ഒരു സായാഹ്നം..

“നീ എന്തിനാ കാണണമെന്ന് പറഞ്ഞത്? ആദി കടലിലേക്ക് നോക്കി തന്നെ ചോദിച്ചു

” എനിക്ക് ആദിയെ മറക്കാൻ പറ്റില്ല”

പറയുന്നതിനൊപ്പം അവനെ ആഞ്ഞു പുണർന്നിരുന്നു നിരഞ്ജന.. അവൻ അവളെ പിടിച്ച് മാറ്റി നിർത്തി

” അച്ഛൻ ഇത് വേണ്ടാന്ന് പറയുന്നു ആദി ”

” അതിന് ഇപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല

” ആ ന്യൂസ്‌ ഫേക്ക് ആണെന്ന് തെളിയിച്ചാൽ മതി ”

” തെളിയിച്ചാൽ..? ”

” അച്ഛൻ സമ്മതിക്കും ”

” എനിക്ക് തെളിയിക്കാൻ പറ്റില്ല അപ്പോഴോ..?

” എനിക്ക് ആദിയെ മറക്കാൻ കഴിയില്ല. പ്ലീസ് ആദി അച്ഛനോട് ഒന്നു സംസാരിക്കണം. ”

” പറ്റില്ല നിനക്ക് അത്ര ആഗ്രഹം ഉണ്ടേൽ നീ സമ്മതിപ്പിക്കണം.. ”

” ശെരി ഞാൻ സമ്മതിപ്പിക്കാം ”

” ആഹാ എന്നിട്ട്.. ”

” അച്ഛൻ സമ്മതിക്കും ”

” മ്മ് അത് കഴിഞ്ഞ് ”

” അത് കഴിഞ്ഞ് എന്താ നമ്മൾ സുഖമായി ജീവിക്കും ”

” കുട്ടികൾ ”

” ആ കമ്പനി നോക്കി നടത്തുന്നത് ഞാനാ ഞാനില്ലെങ്കിൽ അത് മൊത്തം അവതാളത്തിലാവും അതൊക്കെ ആദിക്ക് അറിയാവുന്നതല്ലേ.. ”

” so what ”

” കമ്പനി നോക്കിനടത്തുന്നതിനിടക്ക് കുട്ടികൾ ഒന്നും പറ്റില്ല.. ” അതിനൊക്കെ വേറെ വഴി ഉണ്ടല്ലോ അത് അപ്പോ ആലോചിക്കാം…’

” മമ്മയോട് ചോദിച്ചിട്ട് അറിയിക്കാം ”

” മമ്മയോട് എന്തിനാ തീരുമാനിക്കുനേ നിനക്ക് സ്വന്തമായി തീരുമാനം എടുക്കാൻ പറ്റില്ലേ? നിന്റ ലൈഫ് അല്ലേ..? മാത്രമല്ല നീ എന്റെ ഏട്ടന് കൊടുത്ത വാക്കാ.. കൊടുത്ത വാക്ക് മാറ്റണമെങ്കിൽ ആദി മരിക്കണമെന്ന് ഇടക്കിടെ പറയുന്നതല്ലേ… ”

ആദി അവളെ തനിക്ക് നേരെ പിടിച്ചു നിർത്തി.

“മമ്മയോട് ചോദിക്കുന്നില്ല എനിക്ക് സമ്മതം ..

അച്ഛനോട് ഞാൻ സംസാരിക്കാം പോരെ..? ആദി

നിരഞ്ജന ആദിയെ പുണർന്നു. അവൻ അലസമായി കടലിൽ താഴുന്ന സൂര്യനെ നോക്കി….

” നീ വീണ്ടും എടുത്തുചാടി ആദി.. ”

കാറിലിരുന്ന് കിരൺ സ്റ്റിയറിങ്ങിൽ കൈച്ചുരുട്ടി ഇടിച്ചു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി