അവളുടെ നെറ്റിയിൽ മെല്ലെ ഞാൻ ഒരു ഉമ്മ കൊടുക്കുമ്പോൾ… നാണത്താൽ അവളുടെ നുണക്കുഴി…

രചന : ഹൃദ്യ വിജയൻ

മൂക്കുത്തി പെണ്ണ്…

❤❤❤❤❤❤❤❤❤❤❤

“ഹരിയേട്ടാ ഞാൻ മൂക്കുത്തിയിട്ടാൽ എങ്ങനെ ഇണ്ടാകും ”

“അതെന്താ അമ്മു ഇപ്പൊ അങ്ങനെ ഒരു മോഹം ”

“പറ ഹരിയേട്ടാ എങ്ങനെ ഇണ്ടാകും ”

“നല്ല അസ്സൽ പാണ്ടിയെ പോലെ ഇണ്ടാകും ”

കേട്ട ഉടനെ പെണ്ണിന്റെ മുഖം വാടി..

ചെയ്ത് കൊണ്ടിരുന്ന ജോലി നിർത്തിവെച്ചു..

ലാപ്ടോപ്പ് അടച്ചു വെച്ച് പെണ്ണിന്റെ കൂടെ കൂടി..

“എന്തുപറ്റി എന്റെ കാന്താരിക്ക്..

“ഒന്നും ഇല്ല ”

“ഹ പറയെടോ ”

“അതില്ലേ ഹരിയേട്ടാ എനിക്ക് മൂക്കുത്തി ഇടാൻ ഒരു മോഹം ”

“ഇതെന്താ ഇപ്പോ ഒരു മോഹം ”

“ഇപ്പോ തുടങ്ങിയതല്ല.. കുഞ്ഞിലേ ഉള്ള മോഹ..

അമ്മ സമ്മതിച്ചില്ല.. പിന്നെ അത് കുഴിച്ചു മൂടി ”

“പിന്നെന്താ ഇപ്പൊ ”

“അതില്ലേ ഇന്നിവിടെ വസന്ത അമ്മായിയും വൈഗയും വന്നിരുന്നു ”

“എന്തിന് ”

“അത് കുടുംബശ്രീയുടെ എന്തോ കാര്യം പറയാനാ…

അപ്പോൾ കണ്ടതാ വൈഗയുടെ മൂക്കിൽ തുമ്പിലെ നീല കല്ല് മൂക്കുത്തി.. എന്ത് രസമ കാണാൻ..

എനിക്കും വേണം ഹരിയേട്ടാ മൂക്കുത്തി… ”

“നിനക്ക് മൂക്കുത്തി ചേരില്ല അമ്മു.. ഒന്നാമതെ നിന്റെ മൂക്ക് പരന്നിട്ടാ…. അതിന്റെ ഇടയിൽ മൂക്കുത്തി.. ”

“അല്ല ഹരിയേട്ടാ.. ചെറിയ മൂക്കുത്തി ”

“ഈ ആഗ്രഹം മാത്രം നീ എട്ടായി മടക്കി പോക്കറ്റിൽ വെച്ചോ ”

” അത് ”

“അതും ഇല്ല ഇതും ഇല്ല.. വന്നു കിടക്കാൻ നോക്ക് അമ്മു ”

❤❤❤❤❤❤❤❤❤❤

രാവിലെ എണീറ്റു അമ്പലത്തിൽ പോയി വന്നു….

എന്തോ പ്രതീക്ഷിച്ചു എന്റെ മുഖത്ത് നോക്കുന്നുണ്ട്….

മൂക്കുത്തിയുടെ വിഷമം ഉണ്ട് ആ മുഖത്ത്…

അത് പ്രകടമല്ലെങ്കിലും.. ഞാൻ മനസിലാക്കിയിരുന്നു…

അതുകൊണ്ട് ഹാഫ് ഡേ ലീവ് എടുത്ത് അവളെയും കൊണ്ട് പുറത്ത് പോകാൻ തീരുമാനിച്ചു…

ഓഫീസിൽ നിന്ന് നേരത്തെ എത്തി..

അമ്മുനെയും കൂട്ടി ഒരു ബൈക്ക് റൈഡ് അതും അവളുടെ ഇഷ്ട വാഹനം റോയൽ എൻഫീൽഡ് പെണ്ണിന് ഇതൊക്കെ വല്ല്യ ഇഷ്ടാ…

ഇപ്പോ മുഖം അല്പം തെളിഞ്ഞു….

❤❤❤❤❤❤❤❤❤❤❤❤

അത്യാവശ്യം ഷോപ്പിങ്ങും കഴിഞ്ഞ് വണ്ടി നേരെ ചെന്ന് നിന്നത് ഒരു സ്വർണ്ണ കടയുടെ മുൻപിൽ ആയിരുന്നു…

“ഹരിയേട്ടാ നമ്മൾ എന്താ ഇവിടെ ”

അതിന് ഉത്തരമായി ഞാൻ കണ്ണ് ചിമ്മി കാണിച്ചു. എന്നിട്ട് അവളെയും കൊണ്ട് നേരെ മൂക്കുത്തി സെക്ഷനിൽ പോയി. അതുകണ്ട് പെണ്ണ് അന്തം വിട്ടു നോക്കി നിൽക്കുവാ..

അതുകണ്ട് ഒരു ചിരിയോടെ ഞാനവളോട് പറഞ്ഞു നിനക്ക് ഇഷ്ടമുള്ളത് സെലക്ട് ചെയ്യാൻ..

അവസാനം അവൾ ഒരു ചെറിയ വെള്ള കല്ല് മൂക്കുത്തി എടുത്തു…

അവിടെ വെച്ച് തന്നെ മൂക്ക് കുത്തി…. ആ വെള്ള കല്ല് മൂക്കുത്തി ഇട്ടു..

അന്നേരം സന്തോഷംകൊണ്ടു അവളുടെ കണ്ണുനിറയുന്നുണ്ടായിരുന്നു…

അങ്ങനെ അവിടെന്ന് നേരെ ബീച്ചിലേക്ക്..

കൈ കോർത്തു ഓരോ തിരമാലയും തൊട്ട് നടക്കുമ്പോൾ .

മെല്ലെ ഞാൻ അവളുടെ കാതിൽ പറഞ്ഞു… ഹാപ്പി ബർത്ത്ഡേ അമ്മു…. ഐ ലവ് യു…

ഞെട്ടി തിരിഞ്ഞ് അവൾ എന്നെ കെട്ടിപിടിച്ചു…

“താങ്ക്സ് ഹരിയേട്ടാ… മറന്നില്ല അല്ലെ”

അതിന് മറുപടിയായി ചക്രവാള സൂര്യനെയും ഈ സാഗരത്തെയും സാക്ഷി ആക്കി നെറ്റിയിൽ ഒരു ഉമ്മ കൊടുക്കുമ്പോൾ…..

നാണത്താൽ അവളുടെ നുണകുഴിയും..

അസ്തമയ സൂര്യന്റെ ചുമപ്പിൽ അവളുടെ മൂക്കുത്തിയും വെട്ടി തിളങ്ങി..

ഒപ്പം ഹൃദയത്തിൽ സന്തോഷത്തിന്റെ തിളക്കവും…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഹൃദ്യ വിജയൻ

Scroll to Top