ആയിരം കാതം.. ഈദ് ആശംസകളോടെ സജേഷ് പരമേശ്വരൻ പാടിയ മനോഹര ഗാനം..

ചെറിയ പെരുന്നാൾ ആശംസകളോടെ അനുഗൃഹീത ഗായകനായ സജേഷ് പരമേശ്വരൻ ഏവർക്കും വേണ്ടി സ്നേഹപൂർവ്വം പാടി സമർപ്പിച്ച ഈ മനോഹര ഗാനം ആസ്വദിക്കാം. ആയിരം കാതം അകലെയാണെങ്കിലും എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം പാടിയിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് മികച്ച അഭിപ്രായമാണ് ആസ്വാദകർ പങ്കുവെയ്ക്കുന്നത്.

ദാസേട്ടൻ്റെ ഗന്ധർവ്വ നാദത്തിൽ ലോകമലയാളികളുടെ മനസിൽ കയറി കൂടിയ ആ അനശ്വര ഗാനം സജേഷിൻ്റെ ആലാപനത്തിൽ കേൾക്കാൻ വളരെ മനോഹരമായിരിക്കുന്നു. ഹർഷബാഷ്പം എന്ന മലയാള ചിത്രത്തിന് വേണ്ടി കെ.എച്ച്.ഖാൻ സാഹിബിൻ്റെ ഗാനരചനയ്ക്ക് സംഗീതം നൽകിയത് എം.കെ.അർജ്ജുനൻ മാസ്റ്ററായിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത ഈ സുന്ദര ഗാനം ഇതാ സജേഷിൻ്റെ ശബ്ദത്തിൽ നമുക്ക് ആസ്വദിക്കാം.