മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി.. ശാന്ത ചേച്ചിയുടെ സ്വരമാധുരിയിൽ ഇതാ ഒരു സുന്ദര ഗാനം…

ശാന്ത ബാബു എന്ന സാധാരണക്കാരിയായ കലാകാരിയുടെ മനോഹരമായ ഈ ആലാപനം ഒന്ന് കേട്ട് നോക്കൂ. സ്വതസിദ്ധമായ ശൈലിയിൽ നിരവധി ഗാനങ്ങൾ പാടി ആസ്വാദക മനസ് കവർന്ന ശാന്ത ചേച്ചിയെ പോലെയുള്ള പ്രതിഭകളെ നാം കാണാതെ പോകരുത്. നമ്മുടെ വാനമ്പാടി ചിത്ര ചേച്ചി പാടിയ മയങ്ങിപ്പോയി എന്ന് തുടങ്ങുന്ന ഗാനമാണ് ശാന്ത ചേച്ചി ആലപിച്ചിരിക്കുന്നത്.

നോട്ടം എന്ന ചിത്രത്തിന് വേണ്ടി പ്രിയപ്പെട്ട ഗാനരചയിതാവ് ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.എം.ജയചന്ദ്രനായിരുന്നു ഈ ഗാനത്തിന് സംഗീതം പകർന്നത്. സംഗീതോപകരങ്ങളൊന്നുമില്ലാതെ തന്നെ ശാന്ത ചേച്ചി ഈ ഗാനം പാടി മനോഹരമാക്കി. എല്ലാവരും തീർച്ചയായും ഇതൊന്ന് കേൾക്കണം. ഇഷ്ടമാവുകയാണെങ്കിൽ മാക്സിമം ഷെയർ ചെയ്യുക.