വിവാഹം കഴിഞ്ഞിട്ടും ഭാര്യ അറിയാതെ മറ്റൊരു പെണ്ണിനെ പ്രണയിക്കുന്നത് തെറ്റല്ലേടാ..

രചന: ആമി ആമി…

“വിവാഹം കഴിഞ്ഞിട്ടും മറ്റൊരു പെണ്ണിനെ പ്രണയിക്കുന്നത് തെറ്റല്ലേടാ .. തെണ്ടീ ..

ഫോണിൽ.. ഏതോ വിവാഹം കഴിഞ്ഞ പെണ്ണിനോട് പ്രണയപരവശമായി ചാറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന സൂരജിനെ നോക്കി രാഹുൽ ചുണ്ടൊരു വശത്തേക്കാക്കി പുച്ഛഭാവത്തിൽ ചോദിച്ചു..

“എന്ത്.. തെറ്റ് ടാ ഒരു പെണ്ണിന് അവളുടെ വീട്ടിൽ നിന്നും ഭർത്താവിൽ നിന്നും.. ലഭിക്കേണ്ട കാര്യങ്ങൾ അവരിൽ നിന്ന് ലഭിക്കാത്തപ്പോൾ നമ്മുടെ അടുത്തേക്ക് വരുന്നു… നമ്മളത് ചാറ്റിങ്ങിലൂടെ വേണ്ടുവോളം കൊടുക്കുന്നു.. അത്രേയുള്ളൂ…

സൂരജ്..ഫോണിൽ നിന്ന് മുഖമെടുക്കാതെ…

പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..

“അപ്പൊ നിന്റെ പെണ്ണിനെ നീ ചീറ്റ് ചെയ്യുവല്ലേ..ഇത് പോലെ നിന്റെ പെണ്ണ് വേറെ ആരോടെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിലോ.. …

രാഹുലും വിട്ടു കൊടുത്തില്ല…

“എന്ത്.. ചീറ്റ്.. അവൾക്ക് കൊടുക്കേണ്ടതെല്ലാം ഞാൻ ചെയ്തു കൊടുക്കുന്നുണ്ടല്ലോ.. അതിൽ കുറവ് വരുത്തുമ്പോഴേ അത്‌ ചീറ്റിങ്ങ് ആവുകയുള്ളൂ.. സൂരജ് ഇടത് കണ്ണടച്ചു കൊണ്ട് രാഹുലിനെ കൊഞ്ഞനം കുത്തി..

“എന്ത്.. അവളെ.. പട്ടിണിക്കിടാതെ നോക്കുന്നതോ… അല്ലെങ്കിൽ അവൾക്ക് എല്ലാ സുഖ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതോ…

രാഹുലിന്റെ സംശയത്തിന്റെ ആഴം അവന്റെ ഇടത് പുരികത്തിന്റെ താഴ്ചയിൽ തെളിഞ്ഞു കാണാമായിരുന്നു

“എടാ.. പൊട്ടാ..ഒരു പെണ്ണിനെ പട്ടിണിക്കിടാതേ നോക്കലോ .. അവൾക്ക്.. എല്ലാ സുഖസൗകര്യങ്ങളും ഒരുക്കി കൊടുക്കലോ അല്ലെങ്കിൽ അവളുടെ ലൈംഗീകത പൂർത്തീകരിച്ചു കൊടുക്കലോ മാത്രമല്ല ഒരു ഭർത്താവിന്റെ കടമ…

അവളെ.. സ്നേഹിക്കുക… അവളെ കേൾക്കുക.. അവളെ പരിഗണിക്കുക..അവളെ കെയർ ചെയ്യുക…അവൾക്ക് വേണ്ടി സമയം കണ്ടെത്തുക.. . എന്തിനും ഏതിനും തന്റെ ഭർത്താവ് കൂടെയുണ്ടെന്ന ഒരു തോന്നൽ അവളിൽ ഉണ്ടാക്കിയെടുക്കുക.. ഇതൊക്കെയാണ് ഒരു ഭർത്താവിന്റെ കടമ എന്നുള്ളത്..

അല്ലാതെ.. കുറെ വില കൂടിയ വസ്ത്രങ്ങളിലോ വലിയ വീടിലോ വർണ്ണ പകിട്ടാർന്ന ജീവിത സൗകര്യങ്ങളിലോ അല്ല കാര്യം.. അവളൊരു മനുഷ്യനാണ്.. മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം സ്നേഹമാണ്.. ചേർത്ത് പിടിക്കലാണ്. ബന്ധങ്ങളാണ്.. അതൊക്കെ ഉള്ളിടത്തോളം കാലം നമ്മളെ ആരും വിട്ടു പോകില്ല….

അത്‌ കൊണ്ട് അവൾക്ക് ഇത് പോലെ…സ്നേഹവും പരിഗണനയും തേടി.. ഒരു ഓൺലൈൻ കാമുകനെ തേടേണ്ട ആവശ്യവും വരില്ല.. മാത്രവുമല്ല.. അവൾക്ക് ഫെയ്‌സ്ബുക്ക് എടുക്കാനോ ..

അല്ലെങ്കിൽ പുറത്തുള്ള ഒരാളോട്..

ഇടപഴകാൻ പറ്റുന്ന ഏതെങ്കിലും ..സോഷ്യൽമീഡിയ ആപ്ലിക്കേഷനടുക്കാനോ ഞാൻ അനുമതി കൊടുത്തിട്ടില്ല.. ആകെയുള്ളത് വട്സാപ്പും യൂട്യൂബുമാണ്.. വാട്സാപ്പിൽ പരിചയക്കാരോട് മാത്രം മിണ്ടാനും യൂടൂബ് വെറുതെ വീഡിയോ കാണാനും മാത്രമാണ് …. മാത്രവുമല്ല അവളുടെ ഫോൺ ഞാൻ എന്നും ചെക് ചെയ്യാറുമുണ്ട് .

സൂരജ് ഒരു കള്ളച്ചിരിയോടെ പോലെ പറഞ്ഞു നിർത്തി..

എടാ.. മുടുക്കാ.. നീ വലിയ പുള്ളിയാണല്ലോ.. വൈഫിനു എല്ലാ ലോക്കും ഇട്ടിട്ട് നീയിവിടെ കണ്ണിൽ കണ്ട പെണ്ണുങ്ങളുമായി ചാറ്റ് ചെയ്ത് നടക്കുവാണല്ലെ.. രാഹുൽ അവനോടൊപ്പം ചിരിയിൽ ചേർന്നു..

ഹിഹി.. ഇതൊക്കെ.. വെറുമൊരു എന്റർടെയ്ൻമെന്റല്ലേ..ഡാ . നമ്മുടെ കയ്യിൽ ഒരുപാടുള്ളതിൽ നിന്ന് ഇച്ചിരി ഓൺലൈൻ കാമുകിമാർക്ക് നമ്മൾ വീതിച്ചു നൽകുന്നു അത്ര മാത്രം…

സൂരജ്.. പൊട്ടിച്ചിരിച്ചു..

‌ഈ സമയം.. സൂരജിന്റെ ഭാര്യ ഗായത്രി…

അവളുടെ ക്ലാസ് ഗ്രൂപ്പിൽ നിന്ന് വീണ്ടും കണ്ടു മുട്ടിയ പഴയ കോളേജ് കാമുകനുമായി ഇക്കിളി ചാറ്റിംഗിലായിരുന്നു.. ആ ചാറ്റിംഗ് മറ്റൊരാൾ കാണാതിരിക്കാനുള്ള ഹൈഡിങ് ഐഡിയ അവൾക് കിട്ടിയത് യൂട്യൂബിലെ ടെക്‌നോളജി ടിപ്സ് വീഡിയോസിൽ നിന്നായിരുന്നു..

‌എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തിട്ടും സൂരജ് നിറവേറ്റാതെ പോയൊരു കാര്യമുണ്ടായിരുന്നു.. പരസ്പര വിശ്വാസം..

അത്‌ പോലെ ചെയ്യുന്ന തെറ്റുകൾ മുകളിലൊരാൾ കാണുന്നുണ്ടെന്ന വിശ്വാസവും…

‌ഒരു തെറ്റ് ചെയ്യുക എന്നുള്ളത് ഒരു കടം കൊടുക്കുന്ന പോലെയാണ് അതിനുള്ള ശിക്ഷ മറ്റൊരു വഴിയിലൂടെ നിങ്ങൾ വാങ്ങിക്കേണ്ടി വരുക തന്നെ ചെയ്യും…

‌സൂരജ് അവന്റെ ഭാര്യയെ വഞ്ചിച്ചു മറ്റൊരു പെണ്ണിനോട് ചാറ്റിംഗ് രതിയിൽ ഏർപ്പെട്ടപ്പോൾ അവന്റെ പെണ്ണും ആ വഴിയിലേക്ക് എത്തിപ്പെട്ട പോലെ …

ചിലപ്പോൾ രഹസ്യമായി… ചിലപ്പോൾ പരസ്യമായി

‌ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ആമി ആമി…