ദൈവം അനുഗ്രഹിച്ച ഗായിക ചന്ദ്രലേഖയുടെ സ്വരമാധുരിയിൽ ഇതാ ഒരു ഹൃദയസ്പർശിയായ ഗാനം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ജനമനസ്സുകൾ കീഴടക്കിയ അനുഗൃഹീത ഗായികയാണ് ചന്ദ്രലേഖ. കുഞ്ഞിനെ മാറോട് ചേർത്ത് രാജഹംസമേ ഗാനം പാടി വൈറലായ ഈ ഗായിക കുറഞ്ഞ നിമിഷം കൊണ്ട് ആസ്വാദക ഹൃദയത്തിൽ ഇടം നേടി. ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും പാടാനുള്ള അവസരങ്ങളും ആ ഒറ്റ പാട്ടിലൂടെ ചന്ദ്രലേഖയെ തേടിയെത്തിയിരുന്നു

കുറച്ചു നാളുകളായി ചന്ദ്രലേഖയുടെ ഗാനങ്ങൾ അധികം കേൾക്കാറില്ല. ജന്മസിദ്ധമായി കഴിവ് ലഭിച്ച ഈ ഗായികയെ നമ്മൾ മറന്ന് പോകരുത്. ഇനിയും നിരവധി അവസരങ്ങൾ ചന്ദ്രലേഖയ്ക്ക് നൽകണം. യൂട്യൂബിൽ 15 ലക്ഷത്തോളം ആളുകൾ കണ്ട ഒരു ഗാനം ആസ്വദിക്കാം. മോഹൻ കാത്തിരമണ്ണിൽ എഴുതി സംഗീതം നൽകിയിരിക്കുന്നു. ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് റെജി ഇമ്മാനുവൽ

Scroll to Top