ആന്ധ്ര സ്വദേശിനിയായ ശ്രീലളിത എന്ന പെൺകുട്ടി ഹരിവരാസനം പാടുന്നത് ഒന്ന് കേട്ടു നോക്കൂ

സ്വാമി അയ്യപ്പൻ്റെ ഉറക്കുപ്പാട്ട് ഹരിവരാസനം മധുരമായ സ്വരത്തിൽ പാടി വൈറലായിരിക്കുകയാണ് ശ്രീലളിത. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള ഈ കലാകാരിയുടെ അനുപമമായ ശബ്ദമാധുരിയിൽ അദ്ഭുതപ്പെടുകയാണ് ഓരോ സംഗീത പ്രേമികളും. നല്ല ഉച്ചാരണശുദ്ധിയോടെ ഭക്തിപൂർവ്വം പാടിയ ഈ കുട്ടിയ്ക്ക് എല്ലാവിധ നന്മകളും നേരുന്നു

ശ്രീലളിത സിങ്ങർ എന്ന യൂട്യൂബ് ചാനലിലും കൂടാതെ നിരവധി ഫെയ്സ്ബുക്ക് പേജുകളിലൂടെയും ലക്ഷക്കണക്കിനാളുകളാണ് ഈ ആലാപനം ശ്രവിച്ചത്. മനോഹരമായ ശബ്ദവും ഒപ്പം ലയിച്ച് പാടുകയും കൂടി ചെയ്തപ്പോൾ അതിമനോഹരം എന്നേ വിശേഷിപ്പിക്കാനാകൂ. ഇത്രയും നന്നായ് പാടാൻ കഴിവുള്ള ഈ പെൺകുട്ടിയെ നമ്മൾ ഒന്ന് പ്രോത്സാഹിപ്പിക്കണം. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് പങ്കുവെയ്ക്കാൻ മറക്കരുത്

Scroll to Top