വേഴാമ്പൽ തുടർക്കഥയുടെ ഭാഗം 14 വായിച്ചു നോക്കൂ…..

രചന : കാർത്തുമ്പി തുമ്പി

ഹോസ്പിറ്റലിൽ എത്തിയിട്ടും രണ്ടുപേരുടെയും ചുണ്ടിൽ നിന്നും പുഞ്ചിരി മാഞ്ഞില്ല. കാർ പാർക്ക് ചെയ്ത് രണ്ടുപേരും ഇറങ്ങി. രണ്ടാളും ഒരുമിച്ച് അകലം ഇട്ട് നടക്കുന്നുണ്ടെങ്കിലും ഇടക്കിടെ പരസ്പരം നോക്കുന്നുണ്ട്. ഇരുവരെ കണ്ടതും നേഴ്സ് കൃഷ്ണയെ വിളിച്ചു ഡോക്ടറുടെ റൂമിൽ കയറി.

ആ സമയം ആദി ഫോണെടുത്ത് ക്രിസ്റ്റിയെ വിളിച്ചു..

❤❤❤❤❤❤❤❤❤

ഫോൺ അടിക്കുന്ന കേട്ട് ക്രിസ്റ്റി കണ്ണുകൾ തുറന്നു

രണ്ട് സെക്കന്റ്‌ അവൻ അതേ ഇരിപ്പ് ഇരുന്നു.

വീണ്ടും ഫോൺ അടിച്ചു. അവൻ ഫോൺ എടുത്തു

ആദിയാണ്..

” എന്താടാ.. ” ക്രിസ്റ്റി

” എടാ ഞങ്ങൾ വരുന്ന വഴിക്ക് കൃഷ്ണയെ കടത്താൻ ശ്രമിച്ചു. ” ആദി

ക്രിസ്റ്റിയുടെ നെറ്റി ചുളിഞ്ഞു

“ആര്.”?

” അറിയില്ല.. നിരഞ്ജൻ എന്നാ അവർ പറഞ്ഞത്.. പക്ഷെ എനിക്കെന്തോ അത് ഉറപ്പില്ല.. ” ആദി

” മ്മ്. നീ ഇപ്പോ എവിടെ..? ” ക്രിസ്റ്റി

” ഹോസ്പിറ്റലിൽ മമ്മ പറഞ്ഞിട്ട് അവളെ കാണിക്കാൻ വന്നതാ.. ” ആദി

” ഞാനും കിരണും ഓഫീസിൽ എത്തട്ടെ. നീ അവളെ വീട്ടിലാക്കി ഓഫീസിൽ വാ ബാക്കി അവിടെ സംസാരിക്കാം.. ”

” മ്മ്.. പിന്നെ മമ്മ അറിയണ്ട.. ”

” മ്മ് ” ക്രിസ്റ്റി ഫോൺ കട്ട്‌ ആക്കി അങ്ങനെ ഇരുന്നു.. പിന്നെ അവൻ വേഗം ഫോണെടുത്തു.

” ഹലോ.. അൻവർ.. ഇത് ഞാനാ ക്രിസ്റ്റി.. ഹാ എനിക്ക് ഒരു ഹെല്പ് വേണമെടാ… ഒരാളെ കുറിച്ചുള്ള ഫുൾ ഡീറ്റെയിൽസ്.. എത്രയും വേഗം പറ്റുന്നോ അത്രയും വേഗം.. ഫോട്ടോ നെയിം ഒക്കെ ഞാൻ അയക്കാം.. മ്മ് ഓക്കേഡാ…”

ക്രിസ്റ്റി അടുത്ത് കിടക്കുന്ന കിരണിനെ നോക്കി..

(( ഇനി ഇത് ഇവൻ അറിഞ്ഞാൽ എന്തായിരിക്കും അവന്മാരുടെ അവസ്ഥ..)) ( അല്ല ഇന്നലെ എപ്പോഴാ ഇവിടെ വന്ന് കിടന്നത്.. ഓർമ കിട്ടുന്നില്ല.. അവൾ പോയ് കാണുവോ..? അവൾ ഇന്നലെ തല തഴുകിയപ്പോൾ വേഗം ഉറങ്ങി… ))

ആ ഓർമയിൽ അവൻ ഒന്നു ചിരിച്ചു..

❤❤❤❤❤❤❤❤❤❤

ഓഫീസിലേക്കുള്ള യാത്രയിൽ ക്രിസ്റ്റി കിരണിനോട് എല്ലാം പറഞ്ഞു.. കിരൺ ദേഷ്യം കൊണ്ട് വിറച്ചു.

” ആരാ അവന്മാര്.? കൊല്ലും ഞാൻ അവരെ.. ” കിരൺ

” നീ ഒന്നു റീലാക്സ് ആവ്.. അവന്മാർക്ക് ആദി നന്നായി കൊടുത്തിട്ടാ വിട്ടത്..” ക്രിസ്റ്റി

” എന്നാലും അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുനെങ്കിലോ…? ”

” അതിന് ഒന്നും സംഭവിച്ചില്ലലോ.. ആദി അവളുടെ കൂടെ തന്നെ ഇല്ലേ.. ”

” നിനക്ക് അങ്ങനെ പറയാം.. അവൾ പെങ്ങളാ.. എന്റെ ടെൻഷൻ നിനക്ക് പറഞ്ഞാൽ മനസിലാവില്ല.. ”

” അതേടാ.. എനിക്ക് ഒന്നും മനസിലാവില്ല.. ഞാൻ അനാഥൻ അല്ലേ ബന്ധങ്ങളുടെ വില ഒന്നും എനിക്ക് അറിയില്ല.. പിന്നെ ഒരു കാര്യം.. നിനക്ക് എപ്പോ മുതലാ പെങ്ങളോട് ഇത്ര സ്നേഹം തോന്നി തുടങ്ങിയത്.. അതുകൂടെ പറ.. ”

ക്രിസ്റ്റിക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല. അവൻ വർധിച്ച കോപത്തോടെ ഡ്രൈവ് ചെയ്തു..

” എടാ.. ഞാൻ അങ്ങനെ ഉദേശിച്ചത്‌ പറഞ്ഞതല്ല . അവൾക്ക് ദ്രോഹം വരുന്ന ഒന്നും ഞാൻ ഇന്നേവരെ ചെയ്തട്ടില്ല. അതുപോലെ നിങ്ങൾക്കും… കൃഷ്ണ എന്റെ പെങ്ങൾ ആണെങ്കിൽ ആദി എന്റെ ചങ്കാ.. അത് പോലെ നീയും.. പക്ഷെ എന്റെ അവസ്ഥ… ‘ കിരൺ നെറ്റിയിൽ തിരുമ്മി..

” അവളെ ആദിയുടെ മുൻപിൽ വെച്ച് ഒരു കൂട്ടുകാരന്റെ ഭാര്യ എന്ന രീതിയിലെ പെരുമാറാൻ കഴിയൂ… എനിക്ക് അവളെ ഒന്ന് ചേർത്ത് പിടിക്കാനോ.. അവൾക്ക് ഇഷ്ട്ടമുള്ളത് എന്തെങ്കിലും വാങ്ങി കൊടുക്കാനോ ഒന്നിനും കഴിയുന്നില്ല.. ഒന്നിനും… 😪 ”

” ചേർത്ത് പിടിക്കാനും.. വാങ്ങി കൊടുക്കാനും കുറെ സമയം ഉണ്ടായിരുന്നു. അന്നൊന്നും നീ ചെയ്തില്ലെന്ന് മാത്രം.. ”

“അന്ന് ആദി മാത്രമായിരുന്നു എന്റെ മനസ്സിൽ അവൻ എന്നെ തെറ്റിദ്ധരിക്കുമെന്ന് ഞാൻ ഭയന്നു.

” എന്തേ ഇപ്പോ അറിഞ്ഞാൽ തെറ്റിദ്ധരിക്കില്ലേ.. “? ക്രിസ്റ്റി

” എടാ ഞാൻ… ” കിരൺ തലതാഴ്ത്തി ഇരുന്നു.

” ഞാൻ നീ സങ്കടപെടാൻ പറഞ്ഞതല്ല. അന്ന് ഫങ്ക്ഷന് രാത്രി എന്താ ഉണ്ടായതെന്ന് അറിയും വരെ ആദി ഒന്നും അറിയാതിരിക്കുന്നതാ നല്ലത്.. കാര്യം നിന്റെ പെങ്ങളൊക്കെ തന്നെ നീ സ്നേഹിക്കെ..

വാങ്ങികൊടുക്കെ.. എന്താന്നു വെച്ചാ ആയിക്കോ.. പക്ഷെ ആദിക്ക് സംശയം തോന്നരുത്… പറഞ്ഞില്ലാന്നു വേണ്ട.. ”

❤❤❤❤❤❤❤❤❤❤

തിരിച്ചുള്ള യാത്രയിൽ കൃഷ്ണ ആദിയെ തന്നെ നോക്കി ഇരുന്നു.. ഇടത് കൈകൊണ്ട് ഡ്രൈവ് ചെയ്ത് വലതുകൈ ഡോറിന്റെ ഗ്ലാസിൽ വച്ചു ചുണ്ടിൽ വിരൽ വെച്ച് എന്തോ അഗാധമായ ചിന്തയിൽ ആണ് കക്ഷി..

“((( ഇങ്ങേർക്ക് രണ്ട് കൈകൊണ്ട് ഡ്രൈവ് ചെയ്തൂടെ എപ്പോ നോക്കിയാലും ഒരു കൈകൊണ്ട്..))) കൃഷ്ണ പിറുപിറുത്തു.

കുറച്ചുപോയതും ആദി കാർ സൈഡ് ആക്കി നിർത്തി..

” ഇവിടെ എന്താ..’?? കൃഷ്ണ

” മരുന്ന് ഒന്നൂടെ കിട്ടാൻ ഉണ്ട്.. ” അവൻ മരുന്ന് ചീട്ടെടുത്ത് ഡോർ തുറന്ന് ഇറങ്ങി..

മരുന്ന് വാങ്ങാൻ നിൽക്കുമ്പോഴും ആദിയുടെ ചിന്ത കൃഷ്ണയെ കുറിച്ചായിരുന്നു.. ((ഇനിയും അവൾക്ക് അപകടം സംഭവിക്കാം എന്നുള്ളത് ഉറപ്പാണ്.. കൃഷ്ണക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹിക്കാൻ കഴിയുമോ തനിക്.. ))

ആ ചിന്തയിൽ ആദി വിയർത്തു… അവൻ കൃഷ്ണയെ തിരിഞ്ഞ് നോക്കി.. ഏതോ ഹോട്ടലിലേക്ക് നോക്കി ഇരിപ്പുണ്ട്.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു..

ആദി തിരിച്ച് കാറിൽ കയറിയപ്പോഴും കൃഷ്ണ ഹോട്ടലിലേക്ക് തന്നെ നോക്കി ഇരിപ്പാണ്.. അവൻ ചിരിച്ചുകൊണ്ട് വണ്ടി എടുത്തു.. കാർ സ്റ്റാർട്ട്‌ ആയത് അറിഞ്ഞു കൃഷ്ണ തിരിഞ്ഞു ആദിയെ നോക്കി..

അവൻ പുഞ്ചിരിച്ചുകൊണ്ട് പുരികം ഉയർത്തി..

” മ്മ് ച്ചും.. ” അവൾ ചുമൽ ഉയർത്തി താഴ്ത്തി. വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.. ”

എന്തെങ്കിലും വേണോ എന്ന് ചോദിച്ചൂടെ.. ദുഷ്ടൻ ” .. അവൾ പിറുപിറുത്തു.

” എന്തെങ്കിലും പറഞ്ഞോ…? ” ആദി

” ഇല്ലല്ലോ.. ” കൃഷ്ണ

” ഹ്മ്മ് ” ആദി ഒന്ന് ഇരുത്തി മൂളി .

കാർ വീട്ടിലേക്ക് കയറ്റി നിർത്തി. കൃഷ്ണ ഡോർ തുറന്ന് ഇറങ്ങി..

” ഡീ.. ” ആദി

” എന്താ.. ” ഇറങ്ങി നടക്കുന്നതിനിടയിൽ അവൾ തിരിഞ്ഞു നിന്നു ചോദിച്ചു.

” മരുന്ന് വേണ്ടേ..? ”

” മ്മ് ” അവൾ അവന്റെ അടുത്തേക്ക് നടന്നു ” ഇറങ്ങുന്നില്ലേ.. ”

” ഇല്ല ഓഫീസിൽ പോവണം അർജന്റാ.. ”

പറയുന്നതിനൊപ്പം അവൻ മൂന്നു കവറുകൾ അവൾക്ക് നീട്ടി..

” ഇതൊക്കെ മരുന്നോ.. “? 🙄 കൃഷ്ണ

” ഇതൊക്കെ മരുന്നല്ല.. ഇതിൽ മസാല ദോശ.. പിന്നെ ഇതിൽ കുറച്ച് ഫ്രൂട്സ്.. ഇത് മരുന്നും.. ”

ആദി

കൃഷ്ണ അത് എടുത്ത് മണപ്പിച്ചു.

” എപ്പോ വാങ്ങി.. “?

” നീ ഹോട്ടലിലേക്ക് വായ്‌നോക്കി ഇരുന്നപ്പോ.. ”

” മ്മ് സോറി.. ” 😔 കൃഷ്ണ

” എന്തിന്..?? ആദി

” ഞാൻ ഇറങ്ങി പോയതുകൊണ്ടല്ലേ.. ഇല്ലേൽ.. ”

” ഏയ്‌ അതൊന്നും സാരല്ല്യ.. പക്ഷെ നീ സൂക്ഷിക്കണം.. പുറത്തേക്ക് ഒന്നും ഇറങ്ങരുത് കേട്ടല്ലോ ”

” മ്മ്.. എന്നോട് ദേഷ്യം ഉണ്ടോ.. “?

” ഇല്ലലോ.. ”

” ശെരിക്കും ദേഷ്യം ഇല്ല..?? ”

” ഇല്ലെടാ കുഞ്ഞാ.. ” പറയുന്നതിനൊപ്പം അവളുടെ കവിളിൽ അവൻ ഒന്നു പിച്ചി. കാർ തിരിച്ചു.

കൃഷ്ണ ഷോക്കേറ്റ പോലെ നിന്നു.. അവൻ പിച്ചിയ കവിളിൽ ഒന്നു തൊട്ടു.. ” ഇല്ലെടാ കുഞ്ഞാ.. ” അതും പറഞ്ഞു അവൾ തുള്ളിചാടി ഉള്ളിലേക്ക് കയറി.

❤❤❤❤❤❤❤❤❤❤

ഓഫീസിലെത്തിയിട്ടും കിരണിന്റെ ടെൻഷൻ മാറിയില്ല. അവന് കൃഷ്ണയെ കാണാൻ തോന്നി..

അവൻ വേഗം ഫോണെടുത്ത് ആദിയെ വിളിച്ചു.

” എവിടെഡാ..? ” കിരൺ

” ദേ എത്തി 10 മിനിറ്റ്.. ” ആദി

“മ്മ് ” കിരൺ ഫോൺ കട്ട്‌ ആക്കി ചെയ്യറിൽ ഇരുന്നു.

❤❤❤❤❤❤❤❤❤

ക്രിസ്റ്റി ആനിനെ അന്വേഷിച്ചെങ്കിലും കണ്ടില്ല.

ജെയിംസിനോട് അന്വേഷിച്ചപ്പോൾ ഇന്ന് ലീവ് ആണെന്ന് പറഞ്ഞു. ക്രിസ്റ്റി ആനിനെ വിളിക്കാൻ ഫോൺ എടുത്തതും അൻവറിന്റെ കാൾ വന്നിരുന്നു.

” ഹലോ അൻവർ എന്തായി.. ” ഏഹ് വാട്സാപ്പിലോ.. ഒക്കെടാ താങ്ക്യൂ.. ” ക്രിസ്റ്റി നന്ദി പറഞ്ഞു ഫോൺ കട്ട്‌ ആക്കി വാട്സപ് തുറന്നു.

തേടിയ വള്ളി കാലിൽ ചുറ്റിയപോലെ അവൻ പുഞ്ചിരിച്ചു.

❤❤❤❤❤❤❤❤❤❤

ആദി വന്നു കയറിയപ്പോഴേ കിരൺ അവന്റെ അടുത്തേക്ക് ചെന്നു.

” ഡാ ശെരിക്കും എന്താ സംഭവിച്ചത്..? ” കിരൺ

ഒന്നും മിണ്ടാതെ ആദി ചെയറിൽ ഇരുന്നു.. അവൻ കിരണിനെ നോക്കി.. പെട്ടെന്ന് ഡോറിന്റെ അവിടെ കിതച്ചുകൊണ്ട് ക്രിസ്റ്റി വന്നു.. രണ്ടുപേരുടെയും നോട്ടം അങ്ങോട്ടായി.

” ഡാ എന്താ ഉണ്ടായേ.. പറയെടാ.. “? കിരൺ

ആദി കിരണോടും ക്രിസ്റ്റിയോടും സംഭവിച്ചതൊക്കെ വിസ്‌തരിച്ചു പറഞു.

” നിരഞ്ജൻ അല്ലെന്ന് നിനക്ക് ഉറപ്പാണോ.. “?

എല്ലാം കേട്ട ശേഷം ക്രിസ്റ്റി ആദിയോട് ചോദിച്ചു.

” അത്രക്ക് ഉറപ്പില്ല.. പക്ഷെ അവൻ ആണെന്ന് എന്തോ എനിക്ക് തോന്നുന്നില്ല. ” ആദി

” കറക്റ്റ് നിരഞ്ജൻ അല്ല അത് ചെയ്തത്.. ” ക്രിസ്റ്റി

” പിന്നെ..?? ” ആദി, കിരൺ

” അറിയില്ല. നിരഞ്ജൻ ഒന്നരമാസമായി മിസ്സിംഗ്‌ ആണ്. ഫങ്ക്ഷൻ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ നിരഞ്ജന ഒരു പരാതി കൊടുത്തിരുന്നു നിരഞ്ജൻ മിസ്സിംഗ്‌ ആണെന്ന് പറഞ്ഞ്. പിന്നെ ഒരു മാസം കഴിഞ്ഞ് വീണ്ടും ഇതേകുറിച്ച് പരാതി കൊടുത്തിട്ടുണ്ട്. അതും കമ്മീഷ്ണർക്ക്. ”

” അവൻ എവിടെ എങ്കിലും ഒളിച്ചിരിക്കുന്നത് ആവില്ലേ.. “?? കിരൺ

” നെവർ അവൻ എത്ര ദൂരം പോയാലും നിരഞ്ജനയെ വിളിക്കാതിരിക്കില്ല. പിന്നെ നിരഞ്ജനെ കുറിച്ച് ഫുൾ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്. അത് വെച്ച് നോക്കുമ്പോൾ നിരഞ്ജൻ മിസ്സിംഗ്‌ ആയതിനു പിന്നിൽ നരന്റെ കൈകളുണ്ട് അല്ലെങ്കിൽ നരേന്ദ്രന്റെ.. ” ക്രിസ്റ്റി

” നരൻ.. Oh. I can’t believe it. അതും സ്വന്തം അനിയനെ..? But why..? ആദി

അതിന് ക്രിസ്റ്റി ഒന്നു ചിരിച്ചു.

” സ്വന്തം അനിയൻ ആണെങ്കിൽ അല്ലേ.. അല്ലെങ്കിലോ.. “?

” what..? ” ആദി

” നിരഞ്ജനയുടെയും നിരഞ്ജന്റെയും അച്ഛൻ നരേന്ദ്രൻ അല്ല. ” ക്രിസ്റ്റി

” പിന്നെ..???? ” ആദി കിരൺ

” അതൊരു പഴയ സ്റ്റോറി ആണ്..

“ഈ നിരഞ്ജന്റെ അമ്മ ഭാനുമതി തൃശ്ശൂരിൽ ഉള്ള ഒരു കുഗ്രാമത്തിലാണ് ജനിച്ചു വളർന്നത്. ദാരിദ്ര്യം കൊണ്ട് അവരുടെ അമ്മ വേശ്യവൃത്തിയിലേക്ക് തിരിഞ്ഞു. അല്ലെങ്കിൽ അങ്ങനെ ജീവിക്കേണ്ടി വന്നു.

ഇതൊക്കെ കണ്ടാണ് ഭാനുമതി വളർന്നത്. സമൂഹത്തിനിടയിൽ അവളെയും അങ്ങനെ കാണാൻ തുടങ്ങി.

പക്ഷെ ഭാനുമതിയുടെ അമ്മക്ക് ഇത് സഹിക്കാൻ കഴിഞ്ഞില്ല. അവർ ഉള്ളതൊക്കെ വിറ്റ് പെറുക്കി പാലക്കാട്ടേക്ക് മാറി.. അവിടെയുള്ള ചിറ്റൂർ എന്ന ഗ്രാമത്തിൽ താമസം ആക്കി. അവിടെ വെച്ചാണ് റൈസ് മിൽ ഉടമ കൃഷ്ണകുമാറിനെ ഭാനുമതിയുടെ അമ്മ പരിചയപെടുന്നത്. വളരെ പാവം പിടിച്ച ഒരു സാധു യുവാവ്. ഭാനുമതിയുടെ അമ്മക്ക് അയാളെ നന്നേ ബോധിച്ചു. ഭാനുമതിയുടെ വിവാഹം അയാളുമായി അവർ നടത്തി. അവിടെന്ന് കുറച്ചുകാലം കഴിഞ്ഞാണ് കൃഷ്ണകുമാറിന്റെ സുഹൃത്ത് നരേന്ദ്രൻ കൊച്ചിയിൽ നിന്നും കടബാധ്യത കയറി പാലക്കാട്ടേക്ക് അയാളുടെ സുഹൃത്തിനെ തേടി എത്തുന്നത്. കൃഷ്ണകുമാർ അയാൾക്ക് ജോലിയും വീട്ടിൽ തന്നെ താമസവും നൽകി.

അവിടെ വെച്ചാണ് നരേന്ദ്രൻ അയാളുടെ ഭാര്യ ഭാനുവിനെ കാണുന്നത് അന്നവൾ മൂന്നുമാസം ഗർഭിണിയായിരുന്നു. കൃഷ്ണകുമാറിന്റെ സ്വത്തുകൾ തട്ടിയെടുത്താൽ നാട്ടിലുള്ള ബാധ്യത തീർക്കാമെന്നു നരേന്ദ്രൻ കണക്കുകൂട്ടി. അതിന് വേണ്ടി അയാൾ ഭാനുമതിയെ കരുവാക്കാൻ നോക്കി.

അയാൾ അവളെ പ്രണയിക്കുന്നപോലെ നടിച്ചു. ആദ്യമൊക്കെ ഭാനു എതിർത്തെങ്കിലും പതിയെ അവരും നരേന്ദ്രനെ തിരിച്ച് പ്രണയിക്കാൻ തുടങ്ങി. ഭാനുവിനെ വെച്ച് നരേന്ദ്രൻ കൃഷ്ണകുമാറിന്റെ സ്വത്തൊക്കെ വിറ്റ് കൊച്ചിയിലേക്ക് ബിസ്സിനെസ്സ് ആഗ്രഹത്തോടെ വന്നു. ഇവിടെ വന്നപ്പോഴാണ് നരേന്ദ്രന്റെ ഭാര്യ മരിച്ചതും ഒരു മകൻ ഉള്ളതും ഭാനു അറിയുന്നത്. ഗർഭിണി ആയിരുന്നിട്ടുകൂടി ആ സഹതാപം നരേന്ദ്രനോടുള്ള പ്രണയമായി മാറി.

കൃഷ്ണകുമാറിന്റെ ബുദ്ധിയും സത്യസന്ധതയും അയാൾ എല്ലായിടത്തും വിജയിച്ചു. കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം ഭാനു നരേന്ദ്രനുമായി പലതവണ ഫിസിക്കൽ റിലേഷനിലും ഏർപ്പെട്ടു.

കുഞ്ഞുങ്ങൾക്ക് ആറുമാസം ഉള്ളപ്പോ കൃഷ്ണകുമാർ ഒരിക്കൽ ഇവരുടെ ബന്ധം നേരിട്ട് കണ്ടു.

അന്ന് അയാൾ ഭാര്യയെ കുറെ ഉപദ്രവിച്ചു. പിന്നീട് ഭാനു കേസ് കൊടുത്തു കൃഷ്ണകുമാറുമായി ഡിവോഴ്സ് ആയി. അയാൾ സ്വത്തെല്ലാം മക്കളുടെ പേരിലാക്കി തിരിച്ച് നാട്ടിലേക്ക് പോയി. പിന്നെ അയാളെ ആരും കണ്ടട്ടില്ല. മാത്രമല്ല ഈ സത്യങ്ങൾ ഒന്നും നിരഞ്ജനക്കും നിരഞ്ജനും അറിയില്ലനാണ് തോന്നുന്നത്. സ്വത്തെല്ലാം ഏറ്റെടുത്ത് നടത്തുന്നത് നിരഞ്ജനയാണ്. “”

” ഇതൊക്കെ നീ എങ്ങനെ..? ” ആദി

” അതൊക്കെ അറിഞ്ഞു.. ” ക്രിസ്റ്റി

” പക്ഷെ കൃഷ്ണയെ എന്തിനാ അവർ..? ” ആദി

” നിരഞ്ജനയുടെ സ്ഥാനത്താണ് ഇപ്പോൾ കൃഷ്ണ വന്നിരിക്കുന്നത്. കൃഷ്ണ ഇല്ലാതായാൽ അപ്പോൾ നിരഞ്ജനക്ക് നിന്റെ ഭാര്യ ആവാം.. അങ്ങനെ നിന്റെ സ്വത്തിന്റെ അവകാശിയും.. “” ക്രിസ്റ്റി

” ചെ ” ആദി മുഷ്ടി ചുരുട്ടി ടേബിളിൽ ഇടിച്ചു. പെട്ടെന്നാണ് ആദിയുടെ ഫോൺ ബെല്ലടിച്ചത്.

” ഹലോ.. എന്താ മമ്മാ..? ആ ഞാൻ വരാം. “”

ആദി ഫോൺ കട്ട്‌ ആക്കി എഴുനേറ്റു.

” എന്താടാ..? ” ക്രിസ്റ്റി

” ഒന്നൂല്ല ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം. ” ആദി

” മ്മ് ” ക്രിസ്റ്റി

ആദി പോയ്‌ കഴിഞ്ഞിട്ടും കിരൺ തല ഉയർത്തിയില്ല. ക്രിസ്റ്റി അവന്റെ തോളിൽ കൈ വെച്ചു.

” ഡാ.. എന്തേ..? ” ക്രിസ്റ്റി

” ഏയ്‌ ഒന്നൂല്ല.. ” കിരൺ

” കൃഷ്ണയുടെ അച്ഛന്റെ പേര് കൃഷ്ണകുമാർ എന്നല്ലേ.. “? ക്രിസ്റ്റി

” മ്മ് ” കിരൺ നിരാശയോടെ തലയാട്ടി.

” അപ്പോൾ കൃഷ്ണ നിരഞ്ജന്റെ.. “? ക്രിസ്റ്റി

” അനിയത്തി… ” കിരൺ..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : കാർത്തുമ്പി തുമ്പി

Scroll to Top