വേഴാമ്പൽ, തുടർക്കഥ, ഭാഗം 18 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

ഓഫീസ് എത്തിയിട്ടും ആദി അസ്വസ്ഥമായിരുന്നു.

കൃഷ്ണയെ നോക്കുന്ന ധ്രുവിക്കിന്റെ കണ്ണുകളിലെ തിളക്കം അതവനെ കൂടുതൽ തളർത്തി. പെന്റിങ് ഫയലുകളും ഓര്ഡറുകളും മനസ്സിലാമനസ്സോടെ അവൻ നോക്കി. ഉച്ച കഴിഞ്ഞിട്ടും അവന് കഴിക്കാൻ തോന്നിയില്ല. ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൻ അങ്ങോട്ട് നോക്കി. ക്രിസ്റ്റിയാണ്.

” എടാ നീ വരുന്നില്ലേ.. “? ചോദിക്കുന്നതിനൊപ്പം ക്രിസ്റ്റി അവനെതിരെ ഇരുന്നു.

” ഞാനില്ല നിങ്ങൾ പോയിട്ട് വാ.. ” ആദി

അപ്പോഴേക്കും കിരൺ കയറി വന്നു.

” കൃഷ്ണയെ ഡിസ്ചാർജ് ചെയ്തു. വീട്ടിൽ എത്തിയെന്നു . ” കിരൺ

” ദേ ഇവനില്ലെന്ന്.. ” ക്രിസ്റ്റി

” എന്തേ… എന്താടാ… “?? കിരൺ

” ഏയ്‌ ഒന്നൂല്ല.. ” ആദി

” മ്മ് ബോഡിഗാർഡ് വന്നല്ലേ.. ” കിരൺ

” മ്മ” ആദി

” എങ്ങനെ ഉണ്ട് കാണാൻ..? ” മസ്സിലൊക്കെ ഉണ്ടോ.. ” ക്രിസ്റ്റി

” മ്മ് സിസ്പാക്ക് ആണെന്ന് തോന്നുന്നു.. ”

ആദി താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

” എന്താ പേര്.. “? ക്രിസ്റ്റി

” ധ്രുവിക് നാഥ് ” ആദി

” ഓഹ് അവനാണോ… “? ക്രിസ്റ്റി

” നീ അറിയോ.. “? ആദി

” ഏ യ് ഞാൻ അറിയില്ല…. പക്ഷെ ആള് അത്ര നിസ്സാരക്കാരൻ അല്ല.. സിനിമ നടിമാരുടെ ഒക്കെ ബോഡിഗാർഡ് ആയിരുന്നു.. ” ക്രിസ്റ്റി

” നിനക്ക് എങ്ങനെ അറിയാം.. “? ആദി

” അതൊക്കെ അറിയാം… ഇവൻ ഒരു യുവ നടിയുടെ ബോഡിഗാർഡ് ആയിരുന്നു… ആ കൊച്ച് ഇവന്റെ സ്വഭാവം ലുക്കും കണ്ട് പ്രൊപ്പോസ് ചെയ്തു… ” ക്രിസ്റ്റി

” എന്നിട്ട്.. ” കിരൺ

” എന്നിട്ട് എന്താ ദുബായിൽ വെച്ച് ഓപ്പൺ ആയി പ്രൊപ്പോസ് ചെയ്തതാ ഇവൻ അപ്പോൾ തന്നെ നോ പറഞ്ഞു. ” ക്രിസ്റ്റി

” അത് എന്താ.. ” ആദി

അത് അവന് കോളേജിൽ പഠിക്കുമ്പോൾ ഒരു ജൂനിയർ കൊച്ചിനെ ഇഷ്ട്ടമായിരുന്നു..

അതായിരിക്കും… ” ക്രിസ്റ്റി

ആദി ചെറുതായി ഞെട്ടി..

” ഹാ ചെക്കന് യോഗം ഇല്ല.. ” ക്രിസ്റ്റി ഒന്ന് നെടുവീർപ്പ് ഇട്ട് എഴുനേറ്റു.

” എന്ന ശരി ഞങ്ങൾ ഇറങ്ങട്ടെ.. ” കിരൺ

” എടാ ഞാനും ഉണ്ട്.. ” ആദി എഴുനേറ്റു മുന്നേ നടന്ന്.. കിരൺ ക്രിസ്റ്റിയെ നോക്കി..

” നിനക്ക് ഈ സ്റ്റോറി എവിടുന്ന് കിട്ടിയതാ.. “? കിരൺ

” ഏത്.. “? ക്രിസ്റ്റി

” ഈ പ്രൊപോസൽ സ്റ്റോറി.. ” കിരൺ

” ഡാ മൈ**** അത് ശെരിക്കും ഉണ്ടായതാ..

അന്ന് അവിടെ വല്യേ ന്യൂസ്‌ ആയിരുന്നു…

ഹ്മ്മ്മ്.. ” ക്രിസ്റ്റി മുഖം തിരിച്ച് നടന്നു. കിരൺ ചിന്തയോടെ അവന്റെ പുറകെയും…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

((“രാവിലെ വന്നു പോയതാ പിന്നെ ഈ സമയം വരെ വിളിച്ചട്ടില്ല.. മണി രണ്ടായി.. “)) കൃഷ്ണ ആദിയെ കുറിച്ച് ആലോചിച്ചു ഇരിപ്പാണ്…

((“” അടുക്കരുതെന്ന് മനസ്സ് പറഞ്ഞിട്ടും അടുത്ത് പോവുന്നു… തന്നെ കുറിച്ചു തെറ്റായി കരുതുമോ… ഇനി എന്തായാലും അകലം പാലിക്കണം.. “)) അവൾ ടിവിയിലേക്ക് നോക്കി പുഞ്ചിരിച്ചു.

അർജുൻ റെഡ്‌ഡി ക്ലൈമാക്സ്‌ സീൻ.. ഭക്ഷണം കഴിക്കുകയായിരുന്ന ധ്രുവിക് കൃഷ്ണയെ നോക്കി പിന്നെ ടിവിലേക്കും. അവൻ ഒരു നെടുവീർപ്പോടെ ഭക്ഷണം മതിയാക്കി എഴുനേറ്റു.

” മതിയാക്കിയോ.. “? അരുന്ധതി

” മതിയായി.. ” ധ്രുവിക് പുഞ്ചിരിച്ചു. അരുന്ധതി പ്ലേറ്റ് എല്ലാം എടുത്ത് കിച്ചണിലേക്ക് പോയി.

ധ്രുവിക് കൈ കഴുകി സോഫയിൽ ചെന്നിരുന്നു.

അങ്ങേ അറ്റത്തു കൃഷ്ണ ഇരുപ്പുണ്ട്. പ്രീതി അർജുനെ തല്ലുന്ന സീനാണ്.. കൃഷ്ണ ഇത് കണ്ട് ചിരിക്കുന്നുണ്ട്. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾ.. ധ്രുവിക് അവളെ നോക്കി തലക്കുടഞ്ഞു ടിവിയിലേക്ക് നോക്കി.

(( ” ആദി സാറിനെ ഇങ്ങനെ തല്ലണം..എല്ലാം ഒന്ന് തെളിയട്ടെ കാണിച്ചു തരാം ഞാൻ..))

കൃഷ്ണ ചിന്തയോടെ പുഞ്ചിരിച്ചു. ഈ സമയത്താണ് മൂവർ സംഘം എത്തിയത്..

” ഇതെന്താ വാതിലൊക്കെ തുറന്നിട്ടിരിക്കുന്നേ.. ”

ആദി പറയുന്നതിനൊപ്പം അവൻ ഉള്ളില്ലേക്ക് കയറി പുറകെ കിരണും ക്രിസ്റ്റിയും.. ആദി ഹാളിലേക്ക് കയറി ഹാളിൽ കൃഷ്ണയും ധ്രുവിക്കും ടീവി കാണുന്നുണ്ട്.. ആദി കൃഷ്ണയുടെ അടുത്തേക്ക് നടന്നു.

അവളുടെ അടുത്തിരുന്നു. കൃഷ്ണ തല ചരിച്ചു നോക്കി.. ആദിയെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു..

” ഫുഡ്‌ കഴിച്ചോ.. “? ആദി

“മ്മ് ” അവൾ പുഞ്ചിരിയോടെ തലയാട്ടി

” മെഡിസിനോ.. “?

” മ്മ് കഴിച്ചു.. ”

ആദി അവളുടെ കവിളിൽ ഒന്നു തട്ടി എഴുനേറ്റു..

കോട്ട് ഊരി ഷർട്ടിന്റെ കൈ കയറ്റി വെച്ച് കൈ കഴുകി കഴിക്കാനിരുന്നു. രണ്ടാളും വന്നതേ കഴിക്കാൻ ഇരുന്നിട്ടുണ്ട്.. ആദി അവരെ ചെറഞ്ഞു നോക്കി.. ഈ സമയത്താണ് അരുന്ധതി അടുക്കളയിൽ നിന്ന് വന്നത്…

” ആ എത്തിയോ ത്രിമൂർത്തികൾ… ” അരുന്ധതി

അരുന്ധതി വന്നപാടെ എല്ലാവരുടെയും പ്ലേറ്റ് നോക്കി ഫുഡ്‌ ഒക്കെ കുറച്ച് കൂടി വിളമ്പി…

” മതി ആന്റി.. ” ക്രിസ്റ്റി

” മിണ്ടരുത്… വന്നു വന്നു പെയ്കോലമായി.. ” അരുന്ധതി

അരുന്ധതിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ബാക്കി രണ്ടാളും ഒന്നും മിണ്ടിയില്ല.. അരുന്ധതി എല്ലാം ഒന്ന് നോക്കി വീണ്ടും കിച്ചണിലേക്ക് പോയി..

ആദി ഇടക്കിടെ കൃഷ്ണയെ നോക്കുന്നുണ്ട്..

പെട്ടെന്നാണ് കൃഷ്ണ ചുമച്ചത്.. ചുമ നിന്നില്ല അവൾ വീണ്ടും ചുമച്ചുകൊണ്ടിരുന്നു.. ആദി ഒരു ഗ്ലാസ്‌ വെള്ളവുമായി ധൃതിയിൽ എഴുനേറ്റു. അപ്പോഴേക്കും ധ്രുവിക് അവൾക്ക് നേരെ വെള്ളം നീട്ടിയിരുന്നു. ആദി അവിടെ തന്നെ ഇരുന്നു. വെള്ളം കുടിച്ചിട്ടും കൃഷ്ണയുടെ ചുമ നിന്നില്ല..

ധ്രുവിക് അവളുടെ നെറുകിൽ തട്ടി.. ചുമ ചെറുതായി നിന്നു… ചുമ നിന്നതും അവൾ ധ്രുവിക്കിനെ നോക്കി പുഞ്ചിരിച്ചു… ആദിയുടെ കൈയിലിരുന്നു ഗ്ലാസ് അമർന്നു… ക്രിസ്റ്റിയും കിരണും ആദിയെ തന്നെ നോക്കി ഇരുന്നു…

ആദിയുടെ സ്വഭാവം വെച്ച് ധ്രുവിക്കിനെ തല്ലേണ്ട സമയം കഴിഞ്ഞു. ആദിയുടെ കൈയിലെ ഗ്ലാസ്സിലെ പിടുത്തം ഒന്നൂടെ മുറുകി.. ഒരു തരം നിസ്സഹായത ആയിരുന്നു അവന്റെ മുഖത്ത്… ചെറിയ ശബ്ദത്തോടെ ഗ്ലാസ്‌ അവന്റെ കൈയിലിരുന്നു ഉടഞ്ഞു. ചെറിയ ഗ്ലാസ്‌ ചീളുകൾ അവന്റെ ഉള്ളം കൈയിൽ അമർന്നു..ചോര വരാൻ തുടങ്ങി..

കിരണും ക്രിസ്റ്റിയും എഴുനേറ്റു അവനരികിൽ ചെന്നു.. കൈ പിടിച്ചു..

” നീ എന്ത് പ്രാന്താ കാണിക്കുന്നെ… ” കിരൺ വർധിച്ച കോപത്തോടെ ശബ്ദം താഴ്ത്തി ചോദിച്ചു.. ആദി അതൊന്നും ശ്രദ്ധിച്ചില്ല അവൻ തല താഴ്ത്തി ഇരുന്നു.. ക്രിസ്റ്റി ശ്രദ്ധയോടെ അവന്റെ കൈയിലെ ഗ്ലാസ്‌ ചീളുകൾ എടുക്കാൻ തുടങ്ങി.. ഓരോ ചീളുകൾ എടുക്കുംതോറും രക്തം കൂടുതൽ വന്നുകൊണ്ടിരിന്നു.. കൃഷ്ണ ഇതൊന്നും ശ്രദ്ധിക്കാതെ ടീവിയിൽ നോക്കി ഇരിപ്പാണ് .

ടീവിയിൽ ഒരു ലവ് സോങ് വന്നപ്പോൾ അവൾ ആദിയെ നോക്കി.. കിരണും ക്രിസ്റ്റിയും ആദിയുടെ കൈയിൽ പിടിച്ചിട്ടുണ്ട്.ആദിയുടെ കൈയിൽ നിന്നും ചോര ഒഴുകുന്നു…

” അയ്യോ എന്ത് പറ്റി… “?? കൃഷ്ണ അവൾ ചാടി എഴുനേറ്റ് അവനരികിലേക്ക് ചെന്നു കൈ പിടിച്ചു നോക്കി… ” എന്ത് പറ്റി…?? . കൃഷ്ണയുടെ ബഹളം കേട്ട് ധ്രുവിക്കും എഴുനേറ്റു ചെന്നു.

” ഒന്നൂല്ല ഗ്ലാസ്‌ പൊട്ടിയപ്പോൾ അത് എടുത്തതാ.. ” കിരൺ

കൃഷ്ണ ഷോളുകൊണ്ട് അവന്റെ കൈയിലെ ചോര മെല്ലെ തുടച്ചു…

” കണ്ടിട്ട് ഗ്ലാസ്‌ കൈയിൽ അമർത്തി പിടിച്ച് പൊട്ടിച്ച പോലെ ഉണ്ടല്ലോ.. ” ധ്രുവിക്..

അത് കേട്ടപ്പോൾ കൃഷ്ണ ആദിയെ നോക്കി.. അവളുടെ നോട്ടം കണ്ടതും ആദി അവളുടെ കൈ തട്ടി മാറ്റി എഴുനേറ്റ് റൂമിലേക്ക് നടന്നു.. കൃഷ്ണ ഒന്നും മനസിലാകാത്ത പോലെ നിന്നു. രണ്ട് സെക്കന്റ്‌ അങ്ങനെ നിന്നെങ്കിലും പിന്നെ അവൾ അവന്റെ പിറകെ പോയി. എന്തോ അവന്റെ അടുത്ത് ചെല്ലാതെ മനസ്സ് അസ്വസ്ഥമാവുന്നു. ആദിക്ക് ഒരു മുറിവ് പറ്റിയത് പോലും തനിക് സഹിക്കാൻ കഴിയുന്നില്ല എന്നത് അവൾ വളരെ അത്ഭുതത്തോടെ മനസിലാക്കി.. അത്ര മാത്രം അവനെ ഇഷ്ട്ടപെടുന്നു.. ആ തിരിച്ചറിവോടെ കൃഷ്ണ സ്റ്റെപ് കയറി ആദിയുടെ റൂം എത്തിയതും നിന്നു..

❤❤❤❤❤❤❤❤❤❤❤❤❤❤❤

കൃഷ്ണ പോയ വഴിയെ നോക്കി മൂന്നാളും നിന്നു.

” നീ എന്തിനാ വന്നത്.. “? കിരൺ

” അവരെ ഒന്നിപ്പിക്കാൻ അല്ലേ.. ” ധ്രുവിക്

” ആ അത് ഓർമ ഉണ്ടല്ലോ.. “? കിരൺ

ധ്രുവിക് ഒന്ന് പുഞ്ചിരിച്ചു… “അത് ഇനി മെല്ലെ നടന്നോളും.. ”

ക്രിസ്റ്റി തലയാട്ടി കഴിക്കാൻ ഇരുന്നു.. ധ്രുവിക് പുറത്തേക്ക് നടന്നു. കിരൺ അപ്പോഴും ചിന്തയോടെ നിന്നു. പിന്നെ മെല്ലെ പുഞ്ചിരിച്ചു ക്രിസ്റ്റിയെ നോക്കി.. ക്രിസ്റ്റി ഫുഡ്‌ കഴിക്കാൻ കണ്ണുകൊണ്ട് കാണിച്ചു . കിരൺ പുഞ്ചിരിച്ചുകൊണ്ട് ഇരുന്നു..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കൃഷ്ണ മെല്ലെ വാതിലിൽ തട്ടി ആദി തുറന്നില്ല അവൾ വീണ്ടും തട്ടി.. ആദി എഴുനേറ്റ് ചെന്നു വാതിൽ തുറന്നു. കൃഷ്ണ ആകെ പകച്ചു നിൽപ്പാണ് . അവൾ ആദിയുടെ കൈയിലേക്ക് നോക്കി ചോര തുളികൾ ഇറ്റ് വീഴുന്നു. അവൾ ആദിയുടെ മുഖത്തേക്ക് നോക്കി. ചുവന്ന മിഴികൾ നിറഞ്ഞിട്ടുണ്ട്. അലസമായി കിടക്കുന്ന മുടി. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവളുടെ ഓരോ ഭാവങ്ങളും ആദി നോക്കി കണ്ടു . കണ്ണുകൾ എന്തിനോ നിറഞ്ഞു തുടങ്ങിയിരിക്കുന്നു. മൂക്കിൻ തുമ്പ് ചുവന്നു തുടങ്ങിരിക്കുന്നു. അവൾ അവന്റെ കൈയിലേക്ക് പിടിക്കാനാഞ്ഞു. അവൻ കൈ പുറകിലേക്കാക്കി.

” പ്ലീസ് കൃഷ്ണ എനിക്ക് അൽപനേരം ഒറ്റക് ഇരിക്കണം.. ശല്യം ചെയ്യാതെ പോ.. ” തളർന്നതും കടുപ്പമേറിയതുമായിരുന്നു അവന്റെ സ്വരം. കൃഷ്ണ അങ്ങനെ തന്നെ നിന്നു. ആദി ഡോർ അടച്ചു.

ബെഡിൽ വന്നിരുന്നു. തല താഴ്ത്തി ഇരുന്നു. കണ്ണുകൾ ഇറുക്കെ അടച്ചു . പെട്ടെന്നവൻ കണ്ണ് തുറന്നു . ((” ദൈവമെ.. ഞാനിപ്പോൾ എന്താ പറഞ്ഞത് കൃഷ്ണ എനിക്ക് ശല്യമാണെന്നോ )) ആദി പെട്ടെന്ന് എഴുനേറ്റ് ഡോർ തുറന്നു . കൃഷ്ണ അതേ നിൽപ്പ് നിൽക്കുന്നുണ്ട്. കണ്ണെല്ലാം നിറഞ്ഞു ഒഴുകുന്നുണ്ട്. മൂക്ക് ചുവന്നിരിക്കുന്നു.. ആദി അവളുടെ കൈയിൽ പിടിച്ച് വലിച് അവനോട് ചേർത്തു. ആഞ്ഞു പുണർന്നു. കൃഷ്ണ അവനെ തിരിച്ചു പുണർന്നില്ല. അവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി നിന്ന് തേങ്ങി.. പെട്ടെന്ന് അവൾ അകന്നു മാറി അവനെ നോക്കി. ആദി അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി. കൃഷ്ണ അത് ഗൗനിക്കാതെ അവനെ പിടിച്ച് ബെഡിൽ കൊണ്ട് വന്നിരുത്തി. എന്നിട്ട് ഫസ്റ്റ്എയ്ഡ് ബോക്സ്‌ എടുത്ത് അവനരികിൽ മുട്ടു കുത്തി ഇരുന്നു.

ആദി അവളുടെ പ്രവർത്തികളെല്ലാം വീക്ഷിച്ചു. കൃഷ്ണ മുറിവ് നന്നായി കഴുകി മരുന്ന് വെക്കാൻ തുടങ്ങി. ആദി അവളുടെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കി. ആദി നോക്കുന്നത് കണ്ട് കൃഷ്ണ മുഖമുയർത്തി അപ്പോഴത്തെ അവന്റെ നോട്ടം അവൾക്ക് പരിചിതമായിരുന്നില്ല. അവന്റെ ചാര കണ്ണുകളിലെ ഭാവം മനസിലായതും അവൾ ഉമിനീർ ഇറക്കി തല താഴ്ത്തി മരുന്ന് വെച്ച് കെട്ടാൻ തുടങ്ങി. അവളുടെ ചുണ്ടിൽ ഒരു ചെറിയ മന്ദഹാസം ഉണ്ടായിരുന്നു. ആദി അവളുടെ നുണക്കുഴി വിരിയുന്ന കവിളിലേക്ക് നോക്കി.

” കഴിഞ്ഞു ” കൃഷ്ണ എഴുനേറ്റു.

” മ്മ് ” ആദി പുഞ്ചിരിയോടെ തല താഴ്ത്തി. അവൾ റൂമിന് വെളിയിൽ ഇറങ്ങി ഡോറിൽ പിടിച്ച് ആദിയെ തിരിഞ്ഞു നോക്കി. ആദി അവളെ തന്നെ നോക്കി ഇരിക്കായിരുന്നു.

” കഴിക്കുന്നില്ലേ.. “? കൃഷ്ണ

” മ്മ് ദാ വരുന്നു. ” ആദി. അവൾ ആദിയെ ഒന്നു നോക്കി തിരിഞ്ഞു നടന്നു. ആദി പുഞ്ചിരിയോടെ ബെഡിലേക്ക് കിടന്നു.

❤❤❤❤❤❤❤❤❤❤❤❤❤❤❤

അന്ന് രാത്രി അരുന്ധതിയായിരുന്നു ആദിക്ക് ഭക്ഷണം വാരി കൊടുത്തത്. കൈ മുറിഞ്ഞതുകൊണ്ട് ആദിയെ കൊച്ചുകുഞ്ഞിനെ പോലെ പരിചരിക്കുന്നത് കണ്ട് കൃഷ്ണക്ക് അവളുടെ അമ്മയെ ഓർമ വന്നു. അവളുടെ കണ്ണ് നിറഞ്ഞു.

❤❤❤❤❤❤❤❤❤❤❤❤❤❤❤

ആദി റൂമിലെത്തിയപ്പോൾ കൃഷ്ണ ഉറങ്ങിയിരുന്നു. ആദി അവളെ പുതപ്പിച്ചു. നെറ്റിയിൽ ചുംബിച്ചു..

തലയിൽ തലോടി. പിന്നെ നേരെ സോഫയിലേക്ക് കിടന്നു. ആദി കിടന്നെന്ന് മനസിലായതും കൃഷ്ണ ഞെട്ടി കണ്ണ് തുറന്നു. പക്ഷെ ആദിയെ തിരിഞ്ഞ് നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

((അമ്മയെ ഓർമ വന്നത് കൊണ്ട് വെറുതെ കണ്ണടച്ച് കിടന്നതാണ് അപ്പോഴാണ് ആദി സർ വന്നത്…)) അവൾ നെറ്റിയിൽ പതിയെ തൊട്ടു. പിന്നെ മെല്ലെ തിരിഞ്ഞ് ആദിയെ നോക്കി അവൻ ഉറങ്ങിയിരുന്നു. അവൾ അവനെ തന്നെ നോക്കി കിടന്നു പുഞ്ചിരിയോടെ…

❤❤❤❤❤❤❤❤❤❤❤❤❤❤❤

നരന് കിടന്നിട്ട് ഉറക്കം വന്നില്ല. അവൻ ഫോണിലേക്ക് തന്നെ ഉറ്റുനോക്കി. നിരഞ്ജന എവിടെയാണെന്ന് ഇത് വരെ അറിഞ്ഞട്ടില്ല. ഇന്നാണ് അവസാന പ്രതീക്ഷ അവളുടെ ഉറ്റ സുഹൃത്തിനെ വിളിച്ച് കിട്ടിയത്… നരന് ഫോണിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു. ഫോണിൽ മെസ്സേജ് ടോൺ കേട്ടതും അവന്റെ കണ്ണുകൾ തിളങ്ങി. അവൻ മെസ്സേജ് വന്ന നമ്പർ ഡയൽ ചെയ്തു ചെവിയോട് അടുപ്പിച്ചു.

” വല്യേട്ടാ… ” നിരഞ്ജന

” മോളെ എവിടെയാ നീ….? ഞങ്ങളെ എന്തിനാ നീ ഇങ്ങനെ തീ തീറ്റിക്കുനെ… “? നരൻ

നിരഞ്ജന തേങ്ങി കരഞ്ഞു. നരന്റെ ചുണ്ടിൽ പുഞ്ചിരി.

” മോളെ നീ കേൾക്കുന്നുണ്ടോ.. “? നരൻ

” മ്മ്.. ”

” മോളെ നീ നാട്ടിലേക്ക് വാ ”

” ഇല്ല ഏട്ടാ.. ആദി…. ആദി എന്നെ ചതിച്ചു.” വീണ്ടും കരച്ചിൽ.

” മോളെ ആദി നിന്നെ ചതിച്ചട്ടില്ല.. സത്യം മറ്റൊന്നാണ്… ”

” എന്ത് എന്താ ഏട്ടാ… “??

നരൻ മുൻപേ എഴുതിവെച്ച തിരക്കഥ അവൾക്ക് മുൻപിൽ അവതരിപ്പിച്ചു.

” ഇതൊക്കെ സത്യമാണോ ഏട്ടാ.. “?

” സത്യം മോളെ… ഈ കാര്യത്തിൽ അവൻ നിസ്സഹായനാണ്.അവളാണ് എല്ലാത്തിനും കാരണം. നീ വാ ഉടനെ വാ… നിനക്ക് മാത്രമേ ആദിയെ രക്ഷിക്കാൻ കഴിയൂ.. ”

” ഞാൻ വരാം ഏട്ടാ .. അവളിൽ നിന്ന് ആദിയെ തിരിച്ചു പിടിക്കാൻ ഞാൻ വരും.. ”

നരൻ പുഞ്ചിരിയോടെ ഫോൺ കട്ടാക്കി…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഫോൺ ബെല്ലടിക്കുന്ന കേട്ട് ആദി കണ്ണ് തുറന്നു. സമയം നോക്കി..

” എട്ടരയോ… ” ആദി ചാടി എഴുനേറ്റു. കൈയിലെ മുറിവിലെ വേദന കൊണ്ട് അവന്റെ നെറ്റി ചുളിഞ്ഞു. അവൻ വേഗം ഫ്രഷായി ഫോണെടുത്ത് താഴേക്ക് ചെന്നു. അരുന്ധതി അവനെ കണ്ടതും ഫുഡ്‌ എടുത്തു വെച്ചു. കൃഷ്ണയെ ചുറ്റും നോക്കിയെങ്കിലും അവിടെ എങ്ങും കണ്ടില്ല. അരുന്ധതി ഫുഡ്‌ വാരി കൊടുക്കുമ്പോൾ ആദി ഫോൺ എടുത്ത് മിസ്സ്ഡ് കാൾസ് നോക്കി. Unknown നമ്പറിൽ നിന്നും വന്ന ഒരു മെസ്സേജ് കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു. ആദി പെട്ടെന്ന് കീ എടുത്ത് എഴുനേറ്റു.

” എന്താടാ.. “? അരു

” മീറ്റിംഗ് ഉണ്ട് മമ്മ.. ” ആദി അതും പറഞ്ഞ് കൊണ്ട് പുറത്തേക്ക് ഓടി. അവൻ കാറിൽ കയറി ഡോർ അടച്ചു. കാർ ഗേറ്റ് കടന്ന് പാഞ്ഞു. ഗാർഡനിൽ നിൽക്കുന്ന കൃഷ്ണ ഇതെല്ലാം കണ്ട് അന്തംവിട്ട് നിന്നു. അവൾ ഉള്ളില്ലേക്ക് കയറി. അരുന്ധതി ദേഷ്യത്തോടെ പിറുപിറുത് ഫുഡ് എടുത്ത് വയ്ക്കുന്നുണ്ടായിരുന്നു.

” എന്താ ആന്റി.. എന്ത് പറ്റി.. “?

” ഇങ്ങനെ പോയാൽ എന്തെങ്കിലും പറ്റും.. വന്ന് വന്ന് ചെക്കനിപ്പോ ഫുഡും വേണ്ട… അവന്റെ ഓരോ മീറ്റിംഗ് ” അരുന്ധതി വേവലാതിയോടെ പിന്നെയും പിറു പിറുത്തു.

” ആന്റി ഫുഡ് പാക്ക് ചെയ്.. ഞാൻ കൊണ്ട് കൊടുക്കാം.. ”

” നീ ഒറ്റക്കോ .. ”

” ഒറ്റക്കല്ല ധ്രുവി ഏട്ടൻ വരുലോ.. “.

” മ്മ് ” അരുന്ധതി വേഗം ഫുഡ് പാക്ക് ചെയ്ത് കൃഷ്ണയുടെ കൈയിൽ കൊടുത്തു. കൃഷ്ണ ഫുഡും കൊണ്ട് ധ്രുവിക്കിനെ കൂട്ടി ഓഫീസിലേക്ക് തിരിച്ചു.

❤❤❤❤❤❤❤❤❤❤❤❤❤❤

കാർ ഓഫീസിൽ എത്തിയതും ആദി ച്ചാടി തന്റെ ക്യാബിനിലേക്ക് ഓടി. ഡോർ തുറന്നതും അവൻ ഒന്ന് നിന്നു. കരഞ്ഞു കലങ്ങിയ കണ്ണുമായി നിരഞ്ജന. അടുത്ത് കിരണും ക്രിസ്റ്റിയും ഉണ്ട്. ആദി ഉള്ളില്ലേക്ക് കടന്നതും ഇരുവരോടും പുറത്ത് പോവാൻ കണ്ണ് കൊണ്ട് കാണിച്ചു. ക്രിസ്റ്റിയും കിരണും പുറത്തേക്ക് ഇറങ്ങി. ആദി ഒന്ന് നെടുവീർപ് ഇട്ട് നിരഞ്ജനയുടെ അടുത്തേക്ക് നടന്നു. നിരഞ്ജന ആദിയെ കലിച്ചു നോക്കി.

” നിരഞ്ജന… ” ആദി

” നീ എന്നെ വിഡ്ഢി ആക്കായിരുന്നു അല്ലേ.. ” നിരഞ്ജന

” നിരഞ്ജന പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…” ആദി അവളുടെ തോളിൽ തൊടാനാഞ്ഞു

❤❤❤❤❤❤❤❤❤❤❤❤❤❤❤

ഓഫീസിൽ എത്തി കൃഷ്ണ പുഞ്ചിരിയോടെ ഇറങ്ങി. പുറകിൽ ഫുഡും കൈ പിടിച്ച് ധ്രുവിക്കും..

കൃഷ്ണ ലിഫ്റ്റിലേക്ക് കയറി 7 ത് ഫ്ലോർ അമർത്തി..

❤❤❤❤❤❤❤❤❤❤❤❤❤❤❤

കിരണും ക്രിസ്റ്റിയും ചെറിയ ഗാർഡനിൽ ടെൻഷനോട് ഇരുന്നു. കിരൺ സിഗരറ്റ് എടുത്തു കത്തിച്ചു.

” അവളെന്തിനാ ഇപ്പോ കെട്ടി എടുത്തേ.. “? കിരൺ

” ആദിയുടെ മാര്യേജ് കഴിഞ്ഞപ്പോൾ അവൾ ആരോടും പറയാതെ ബാംഗ്ലൂർ പോയിരിക്കാർന്നു…

പെട്ടെനെന്താ വരാൻ കാരണം…” ക്രിസ്റ്റി ചിന്തയോടെ പറഞ്ഞു..

” നരന്റെ പണിയാവോ ” കിരൺ

” ആവോ എന്നല്ല ആണ്.. ” ക്രിസ്റ്റി

” ദൈവമേ.. കൃഷ്ണ എങ്ങാനും അറിഞ്ഞാൽ.. “? കിരൺ ആ ചിന്തയിൽ മിഴികൾ ഇറുക്കെ മൂടി

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

” തൊട്ട് പോകരുത് എന്നെ.. യു ചീറ്റ്… നീ ചതിയനാ.. ” നിരഞ്ജന

” നിരഞ്ജന എന്റെ സാഹചര്യം അങ്ങനെ ആയിരുന്നു.. തെറ്റ് പറ്റിപ്പോയി.. ” ആദി

” സാഹചര്യം? എന്നെ ഉപേക്ഷിക്കാൻ മാത്രം എന്ത് സാഹചര്യമായിരുന്നു നിനക്ക്..? നിരഞ്ജന അലറി

ഡോർ തുറക്കാൻ പോയ കൃഷ്ണ ഇത് കേട്ട് ഡോറിൽ നിന്നും കൈ എടുത്ത് ഉള്ളില്ലേക്ക് ചെവി കൂർപ്പിച്ചു. ധ്രുവിക്കും പുരികം ചുളിച് ഉള്ളില്ലേ ബഹളം ശ്രദ്ധിച്ചു.

” നിരഞ്ജന എന്നെ ഒന്ന് മനസിലാക്ക്.. ”

” എന്താ ഞാൻ മനസിലാക്കണ്ടേ.. പറഞ്ഞു താ നീ.. എന്നെ മോഹിപ്പിച്ചു വേറെ ഒരുത്തിയെ കെട്ടിയതോ. അതിനും മാത്രം അവൾ നിനക്ക് എന്ത് ഓഫർ ചെയ്തു..? ”

കൃഷ്ണയുടെ കണ്ണ് നിറഞ്ഞു അവൾ ചെവി രണ്ടും പൊത്തി.

” നിരഞ്ജന സ്റ്റോപ്പ്‌ ഇറ്റ് വാക്കുകൾ സൂക്ഷിച് ഉപയോഗിക്കണം. അവളെന്റെ ഭാര്യയാണ്. ”

” ഭാര്യ..??? എങ്ങനെ വല്ലവന്റെയും കുഞ്ഞിനെ വയറ്റിൽ കൊണ്ട് നടക്കുന്നവൾ എങ്ങനെ നിന്റെ ഭാര്യ ആകും.. “?

ധ്രുവിക്ക് കൈ ചുരുട്ടി പിടിച്ചു. കൃഷ്ണ തേങ്ങി കരഞ്ഞു തുടങ്ങിയിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ചു.

നിരഞ്ജന ചോദിച്ചതിന് ആദിയുടെ കൈയിൽ മറുപടി ഇല്ലായിരുന്നു.

” നിരഞ്ജന പാസ്ററ് ഈസ്‌ പാസ്ററ്. അവൾ ഇപ്പോ എന്റെ ഭാര്യയാണ്. അച്ഛനില്ലാത്ത കുഞ്ഞിനെ അവൾ പ്രസവിച്ചാലും അത് എന്റെ തലയിൽ തന്നെ ആവും. ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതൊക്കെ മറന്നോ നീ… എങ്ങനെ പോയാലും ഈ ലോകത്തിന് മുൻപിൽ ഞാൻ തന്നെയാണ് ആ കുഞ്ഞിന്റെ അച്ഛൻ.. പിന്നെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. ”

പുറത്ത് നിന്ന കൃഷ്ണ പകച്ചു. തന്നെ ജീവനാണെന്ന് പറഞ്ഞ ആദിയുടെ വായിൽ നിന്ന് തന്നെയാണോ ഇങ്ങനെ വന്നത്.. കൃഷ്ണക്ക് തളരുന്ന പോലെ തോന്നി. ധ്രുവിക് അവളെ താങ്ങി പിടിച്ചു. അപ്പോഴേക്കും കൃഷ്ണ ബോധം മറഞ്ഞു വീണിരുന്നു. ധ്രുവിക് ഫുഡ് ബാഗ് കഴുത്തിലൂടെ ഇട്ടു. കൃഷ്ണ രണ്ട് കൈകൊണ്ടും കോരി എടുത്തു. ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.

” ഓഹോ അപ്പോൾ നീ നാട്ടുകാർ എന്ത് പറയും എന്ന് കരുതിയാണോ അവളെ കെട്ടിയത്.. “?

” ഒരിക്കലുമല്ല ഐ ലവ് ഹേർ.. ”

” വാട്ട്‌… ” നിരഞ്ജന അലറി

” സത്യം ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ ശെരിയാവില്ല.. ജീവനാണ്…. ഇതുവരെ ഒരു പെൺകുട്ടിയോടും തോന്നാത്ത ഇഷ്ട്ടം.. ഏത് ടെൻഷനിലും ഈ എന്നെ കൂളാക്കാൻ അവളുടെ ചിരി തന്നെ ധാരാളം.. അവൾ അടുത്തുള്ളപ്പോൾ എനിക്ക് കിട്ടുന്ന ഹാപ്പിനെസ്സ്… പിന്നെ എന്തൊക്കെയോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം ഫീലിംഗ്.. പ്രേമം ആണെങ്കിലും കാമം ആണെങ്കിലും പൊസ്സസ്സീവ്നെസ്സ് ആണെങ്കിലും ഈ ആദിക്ക് അവളോടെ തോന്നിയിട്ടുള്ളൂ.. ഇനി അവളോടെ തോന്നുള്ളൂ…”

” അപ്പോൾ ആ കുഞ്ഞോ.. ” നിരഞ്ജന

“അവൾ ആരാണെന്നോ എന്താണെന്നോ..എങ്ങനെ ആണെന്നോ ഒന്നും എനിക്ക് അറിയണ്ട… ആ കുഞ്ഞും എന്റെയാ.. അവളുടേതെല്ലാം സ്നേഹിക്കാനെ എനിക്ക് കഴിയുനുള്ളൂ…അവളില്ലെങ്കിൽ പിന്നെ ഈ ആദി ഇല്ല..” ആദി പറഞ്ഞു നിർത്തി അവളെ നോക്കി.. നിരഞ്ജന കരഞ്ഞു..

” I’m sorry really sorry.. നിന്നോട്‌ ഞാൻ തെറ്റ് ചെയ്തു അതുകൊണ്ടാ നീ ഇത്ര ഒക്കെ പറഞ്ഞിട്ടും ഞാൻ ക്ഷമിച്ചത്… പക്ഷെ കൃഷ്ണയെ കുറിച്ച് ഒരിക്കലും നീ മോശമായി പറയരുത്…

ഇപ്പോൾ ക്ഷമിച്ച പോലെ എന്നും ക്ഷമിച്ചെന്ന് വരില്ല … നീ എന്നെ മനസിലാകുമെന്ന് കരുതുന്നു…

” ആദി രണ്ട് കൈയും കൂപ്പി അവൾക്ക് മുൻപിൽ നിന്നു.

നിരഞ്ജന അവനെ മറികടന്ന് ഡോറിനടുത്തേക്ക് നടന്നു..

” എനിക്ക് നീ പറഞ്ഞത് മനസിലാവും… പക്ഷെ അത് എന്നെ തന്നെ ഞാൻ എങ്ങനെ മനസിലാക്കും…? ശ്രമിക്കാം ഞാൻ… നിന്നെ അത്രക്ക് ഇഷ്ട്ടാടാ എനിക്ക്… ” നിരഞ്ജന കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി.. ആദി തളർന്നു ചെയറിലേക്ക് ഇരുന്നു. അവന്റെ ഹൃദയം വല്ലാതെ മിടിച്ചു. അവൻ നെഞ്ചിൽ കൈ ചേർത്ത് വെച്ചു. കൃഷ്ണയുടെ മുഖം ഓർമ വന്നതും അവൻ പുഞ്ചിരിച്ചു. അപ്പോഴേക്കും കൃഷ്ണയെ കൊണ്ട് ബ്ലോക്കിനിടയിലൂടെ ആംബുലൻസും പായുന്നുണ്ടായിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top