വേഴാമ്പൽ തുടർക്കഥയുടെ ഭാഗം 21 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

കൃഷ്ണ പിന്നെ ആദിയെ നോക്കാനേ പോയില്ല.

ആൻ ഫോണിലെ വോയിസ്‌ റെക്കോർഡ് കേൾപ്പിച്ചിരുന്നു. അത് കേട്ടപ്പോഴാണ് കൃഷ്ണക്ക് സമാധാനം ആയത്. അത് വരെ അവൾ ഭ്രാന്തെടുത്തപോലെയാണ് ഇരുന്നത്. കൃഷ്ണ എല്ലാം അറിഞ്ഞെങ്കിലും ആദിയോട് മിണ്ടാനോ അവൻ പറയുന്നത് കേൾക്കാനോ അവൾ നിന്ന് കൊടുത്തിട്ടില്ല.

കൃഷ്ണ എല്ലാം അറിഞ്ഞെങ്കിലും ആദി പിന്നെയും അവളെ മനസിലാക്കാൻ നടക്കുകയാണ്…

ആദിക്ക് അറിയാം അവൾ എല്ലാം കേട്ടെന്ന് പക്ഷെ തന്റെ ഭാഗം വിവരിക്കാനോ..

തെറ്റിദ്ധാരണ മാറ്റാനോ അവന് സാധിക്കുന്നില്ല…

കൃഷ്ണ ഇപ്പോഴും ആദിയോട് അകലം ഇട്ട് തന്നെയാണ് പെരുമാറുന്നത്… അത് എവിടം വരെ പോവുമെന്ന് കണ്ടറിയാം… 😆

അവൾ ആദിയെ നോക്കി.. ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുന്ന തിരക്കിലാണ്..

” അപ്പോ.. ഞാൻ പറയാൻ പോവുന്നത് പ്രേഗ്നെൻസി ടൈമിൽ ഉണ്ടാവുന്ന ബിപി ടെൻഷൻ…

ഇതൊക്കെ മൂലമുണ്ടാവുന്ന പ്രോബ്ലെംസ് ആണ്. ഗർഭിണികളിൽ അമിത രക്ത സമർദ്ദം മൂലം ഉണ്ടായേക്കാവുന്ന സങ്കീർണമായ അവസ്ഥകളാണ് ഹൈപ്പർ ടെൻഷൻ, പ്രീ എക്ലാംസിയ ഇവ മൂലം അമ്മയിൽ നിന്നും കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയുന്നു. അതിനാൽ അമ്മ മാസം തികയാതെ പ്രസവിക്കാനും കുട്ടിക്ക് വളർച്ച കുറവ് ഉണ്ടാകാനും ഇടയാവുന്നു.

മാത്രമല്ല ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞിന് മരണം വരെ സംഭവിക്കാം.. അതുകൊണ്ടാണ് പ്രേഗ്നെൻസി ടൈമിൽ എപ്പോഴും ഹാപ്പി ആയി ഇരിക്കാൻ നിർദേശിക്കുന്നത് … ” സുഷമ

ഡോക്ടർ പറയുന്നത് കേട്ട് ആദി ഞെട്ടി. അവൻ കൃഷ്ണയെ നോക്കി. അവൻ നോക്കുന്നത് കണ്ട് അവൾ എന്താണെന്ന് പുരികം ഉയർത്തി.. ആദി തല വിലങ്ങനെയാട്ടി.

(( ദൈവമെ.. ബിപി കൂടിയാൽ ഇത്രേം പ്രശ്നം ആണോ ..)) അവൻ കഷ്ടം വെച്ചിരുന്നു.

” ഇതൊക്കെയാണ് ഈ ടൈമിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…. ഇനി ആർക്കെങ്കിലും എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം നാളെ മുതൽ pediatrician ക്ലാസ്സ്‌ ഉണ്ടാവും…ഇന്ന് എന്തായാലും നമുക്ക് പിരിയാം.. താങ്ക്യൂ ഓൾ… ”

സുഷമ ഡോക്ടർ ചിരിച്ചുകൊണ്ട് മൈക്ക് ഓഫ്‌ ചെയ്തു. എല്ലാവരും പുഞ്ചിരിയോടെ എഴുനേറ്റു.

ആദിയും എഴുനേറ്റു കൃഷ്ണയെ നോക്കി. അവൾ ഒരു കൈ വയറിലും ഒരു കൈ ചെയറിലും വെച്ചു എഴുനേൽക്കാൻ ഉള്ള ശ്രമത്തിലാണ്. ആദി അവൾക്ക് നേരെ കൈ നീട്ടി.. കൃഷ്ണ ചുറ്റും നോക്കി..

പലരും ഇനി പോവാൻ ഉണ്ട്. കൃഷ്ണ അവൻ നീട്ടിയ കൈയിൽ പിടിച്ച് എഴുനേറ്റു.

അവൾ എഴുന്നേറ്റ് കൈ വിടുവിക്കാൻ നോക്കി.

ആദി കൈ ഒന്നൂടെ മുറുക്കി പിടിച്ചു. കൃഷ്ണ വീണ്ടും കൈ വിടുവിക്കാൻ നോക്കി.. ആദി അതിനനുസരിച്ചു കൈ മുറുക്കി കൊണ്ടിരുന്നു.

കൃഷ്ണ അവനെ കൂർപ്പിച്ചു നോക്കി. ആദി അവളെ അവനോട് ചേർത്ത് പിടിച്ച് തോളിലൂടെ കൈ ചേർത്തു. കൃഷ്ണ ഞെട്ടി അവനെ നോക്കി.

” ഓഹ് babe ഇങ്ങനെ നോക്കി കൊല്ലണ്ട.. ഇത് എന്റെ ഹോസ്പിറ്റൽ ആണ്. നമ്മൾ അകന്ന് നടന്നാൽ പുതിയ rumour വരും.. എനിക്ക് അതിനൊന്നും തീരെ താല്പര്യം ഇല്ല.. അതുകൊണ്ട് എന്റെ കെട്ട്യോള് കുറച്ചൊന്നു സഹിക്ക്… ” ആദി ചുണ്ടിൽ കള്ള ചിരിയോടെ അവളോട് പറഞ്ഞു.

കൃഷ്ണ പിന്നെയും ഞെട്ടി ആദ്യമായാണ് ആദിയുടെ ഇങ്ങനൊരു ഭാവം.. ഒന്നല്ലെങ്കിൽ അധികാരം അല്ലെങ്കിൽ അപേക്ഷ പക്ഷെ ഇങ്ങനെ ഒരു ഭാവം.. അത് ആദ്യമായാണ്

” ഇങ്ങനെ നോക്കി ഊറ്റല്ലേ കെട്ട്യോളേ ” ആദി.

കൃഷ്ണ ചുണ്ട് കോട്ടി മുഖം തിരിച്ചു. ആദി അവളെ ചേർത്ത് പിടിച്ച് പാർക്കിങ്ങിലേക്ക് നടന്നു.

എല്ലാവരും അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു..

ആദി എല്ലാവരെയും നോക്കി പുഞ്ചിരിക്കുന്നുണ്ട്.

കൃഷ്ണ അതൊന്നും ശ്രദ്ധിക്കാതെ ആദിയുടെ മാറ്റത്തെ കുറിച്ച് ആലോചിക്കാണ്.. അവൻ തൊടുമ്പോൾ വൈദ്യുതി ഏൽക്കുന്നപോലെ.. കൃഷ്ണ ആദി പിടിച്ച തോളിലേക്ക് നോക്കി… പിന്നെ ഒരു പുഞ്ചിരിയോടെ നടന്നു. പുറത്ത് എത്തിയതും അവർ ഒന്ന് നിന്നു. പുറത്ത് നല്ല മഴ…

” വെറുതെ അല്ല ഇത്ര ചൂട് ആയിരുന്നത്.. ”

ആദി.. കൃഷ്ണ മഴ നോക്കി പിന്നെ ആദിയെയും..

” വേനൽമഴ..” ആദി .. കൃഷ്ണ അവനെ പുരികം ഉയർത്തി കാണിച്ചു..

” ഓഹ് കുട വേണം അല്ലേ.. വെയിറ്റ് വൈഫി..

” ആദി അവളെ എൻട്രൻസിൽ നിർത്തി അകത്തേക്ക് പോയി. കൃഷ്ണ മഴ നോക്കി നിന്നു.

രണ്ട് നിമിഷത്തിന് ശേഷം ആദി ഒരു കുടയുമായി വന്നു.ആദി കുട നിവർത്തി അവളെ ചേർത്ത് പിടിച്ച് കാറിനരികിലേക്ക് നടന്നു. അവളെ ആദ്യം സീറ്റിൽ കയറ്റി അവൻ കുട ചുരുക്കി കാറിൽ കയറി.

മഴ ഒന്നൂടെ ശക്തി പ്രാപിച്ചു.. അതിന്റെ ഫലമായി കൃഷ്ണയുടെ മുഖത്തും ഇടത് തോളിലും മഴത്തുള്ളികൾ ചേർന്നിരുന്നു… ആദി കുട എടുത്തു വയ്ക്കുമ്പോൾ കൃഷ്ണ സീറ്റ്‌ ബെൽറ്റ്‌ ഇടാൻ ശ്രമിക്കുന്നുണ്ട്.. വയറ് കുറച്ചു വന്നതുകൊണ്ട് സീറ്റ്‌ ബെൽറ്റ്‌ ഇടാൻ പ്രയാസം ഉള്ളപോലെ…

ആദി മെല്ലെ കൃഷ്ണക്ക് അരികിലേക്ക് നീങ്ങി ഒന്ന് താഴ്ന്നു കൊണ്ട് സീറ്റ്‌ ബെൽറ്റ്‌ ഇടാനാഞ്ഞു..

ആദിയിൽ നിന്നും ഫോറിൻ പെർഫ്യൂമിന്റെയും അവന്റെ വിയർപ്പിന്റെയും സമിശ്ര ഗന്ധം കൃഷ്ണയിലേക് വന്നു.. കൃഷ്ണ അവനെ തന്നെ നോക്കി.. ആദി മെല്ലെ സീറ്റ്‌ ബെൽറ്റ്‌ വലിക്കുന്നതൊന്നും അവൾ അറിയുന്നില്ല..

അവന്റെ നനഞ്ഞ ഷർട്ടും പിൻ കഴുത്തിലൂടെ ഇറങ്ങുന്ന മഴത്തുള്ളിയും..കൃഷ്ണ കണ്ണിമക്കാതെ നോക്കി.. അവൾ ഒന്ന് ഉമിനീര് ഇറക്കി പുറത്തേക്ക് നോക്കി.മഴ വീണ്ടും വല്ലാതായി..കാറ്റ് വീശിയടിച്ചു മഴത്തുള്ളികൾ കൃഷ്ണയുടെ മുഖത്തേക്ക് വീണ്ടും പതിഞ്ഞു. അവൾ മഴയെ സ്വീകരിച്ചെന്നപ്പോൽ കണ്ണുകൾ മെല്ലെ അടച്ചു. ആദി സീറ്റ്‌ ബെൽറ്റ്‌ ഇട്ട് കൃഷ്ണയെ നോക്കി..

കണ്ണടച്ച് മഴയെ പുല്കുന്നവളെ അവൻ കണ്ണിമക്കാതെ നോക്കി.. പെട്ടെന്ന് വീശിയ കാറ്റിൽ കൃഷ്ണ മുഖം തിരിച്ചു..അവളെ തന്നെ നോക്കി ഇരിക്കുന്ന ആദിയെ അവൾ കണ്ടു..അവനിൽ മറ്റൊരു ഭാവം…അവളും സ്വയം മറന്നു അവനെ നോക്കി.. ആദി ആവളുടെ മുഖം ആകമാനം നോക്കി.. കവിളിലും ചുണ്ടിലും പറ്റിച്ചേർന്ന് ഇരിക്കുന്ന മഴത്തുളികൾ..അവൻ കൈ ഉയർത്തി തള്ളവിരൽ കൊണ്ട് അവളുടെ ചുണ്ടിൽ ഇരുന്ന മഴതുള്ളി തുടച്ചു..പിന്നെയും തള്ളവിരൽ കൊണ്ട് ചുണ്ടിൽ മെല്ലെ ഉഴിഞ്ഞു. അവൻ ഒന്നൂടെ അമർത്തി ചുണ്ടിൽ വിരൽ ചേർത്ത് ഉഴിഞ്ഞു.

കൃഷ്ണയുടെ കണ്ണുകൾ മെല്ലെ അടഞ്ഞു. കൂട്ടി പിടിച്ച ചുണ്ടുകൾ വിടർന്നു.. ഉയർന്നു താഴുന്ന മാറിൽ അവളുടെ കൂടുന്ന നിശ്വാസം എടുത്ത് കാണിച്ചു… ആദി അവളിലേക്ക് ഒന്നൂടെ മെല്ലെ ചേർന്നുകൊണ്ട്… മെല്ലെ അവളുടെ ചുണ്ടിൽ ചുംബിച്ചു.. അവൻ ഉമിനീര് ഇറക്കികൊണ്ട് വീണ്ടും അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. കൃഷ്ണയുടെ ഇടുപ്പിലൂടെ കൈ ചേർത്തുകൊണ്ട് അവൻ അവളുടെ കീഴ്ച്ചുണ്ട് വായിലാക്കി നുണഞ്ഞു.. കൃഷ്ണ രണ്ട് കണ്ണും ഇറുക്കെ അടച്ചു. ഒരു കൈ അവന്റെ നെഞ്ചിൽ ഇറുക്കെ പിടിച്ചു.. മറുകൈ അവന്റെ തോളിൽ അമർത്തി.. അവന്റെ ഇടതു തോളിൽ കൃഷ്ണയുടെ നഖങ്ങൾ അമർന്നു..

ആദി ആവേശത്തോടെ അവളുടെ കീഴ്ച്ചുണ്ടും മേൽചുണ്ടും മാറി മാറി നുണഞ്ഞു.. പെട്ടെന്ന് ഏതോ വണ്ടിയുടെ ഹോൺ അടികേട്ട് കൃഷ്ണ വേഗം ആദിയെ തള്ളി മാറ്റി.. നേരെ ഇരുന്നു..

തള്ളിയപ്പോൾ ആദിയുടെ ഇടുപ്പ് നേരെ പോയി ഇടിച്ചതു സ്റ്റിയറിങ്ങിലാണ്.. അവൻ ഞെട്ടലോടെ നേരെ ഇരുന്നു. രണ്ടാളും നല്ലപോലെ കിതക്കുന്നുണ്ട്.. കൃഷ്ണ പുറത്തേക്ക് നോക്കി..

ആദിയെ നോക്കാൻ സാധിക്കുന്നില്ല.. നാണതിലുപരി തന്നെ തെറ്റിദ്ധരിക്കുമോ എന്നുള്ള ഭയമായിരുന്നു അവൾക്ക്… ആദി ആണെങ്കിൽ ആകെ ത്രില്ലടിച്ച മട്ടാണ്.. ഇഷ്ട്ടപെട്ട പെൺകുട്ടിക്ക് നൽകിയ ആദ്യ ചുംബനം അതും ലിപ്‌ലോക്ക് .. (( ദൈവമെ ഇനി അവൾ തന്നെ തെറ്റിദ്ധരിച്ചു കാണുമോ.. എനിക്ക് ആക്രാന്തം ആണെന്ന് കരുതോ..? ഏയ്യ് ഇല്ലായിരിക്കും..))

ആദി കൃഷ്ണയെ നോക്കി പുറത്തേക്ക് നോക്കി ഇരിപ്പാണ്… അവൻ കീഴ്ച്ചുണ്ട് കടിച്ചു മെല്ലെ പുഞ്ചിരിച്ചു.

❤❤❤❤❤❤❤❤❤❤

വീട്ടിലേക്കുള്ള യാത്രയിൽ രണ്ട് പേരും മൗനമായിരുന്നു. ആദിക്ക് മനസ്സ് നിറഞ്ഞിരുന്നു..

ആദി അവളെ വീട്ടിലാക്കി. കൃഷ്ണ ഡോർ അടച്ചു അവനെ നോക്കി.

” ഇന്ന് വൈകും മമ്മയോട് പറഞ്ഞേക്ക്.. ” ആദി

” മ്മ് മ്മ് ” അവൾ തലയാട്ടി തിരിഞ്ഞ് നടന്നു.

ആദി പുഞ്ചിരിയോടെ കാർ തിരിച്ചു. കൃഷ്ണ ഒന്ന് തിരിഞ്ഞ് നോക്കി കാർ അപ്പോഴേക്കും ഗേറ്റ് കടന്നിരുന്നു. അവൾക്ക് മനസ്സിൽ വല്ലാത്ത നിരാശ തോന്നി.

❤❤❤❤❤❤❤❤❤❤

ആദിയും കൃഷ്ണയെ കിസ്സ് ചെയ്തതിന്റെ ഹാങ്ങോവറിൽ തന്നെ ആയിരുന്നു.കൃഷ്ണ ഒഴിഞ്ഞു മാറി നടക്കുന്നതിൽ ആദിക്ക് നല്ല വിഷമവും നിരാശയും തോന്നിയിരുന്നു. ധ്രുവിക്കിന്റെ വാക്കുകൾ ആയിരുന്നു പിന്നീടവന്റെ മാറ്റത്തിന് കാരണമായത്..

“നമുക്കുള്ളത് ആണെങ്കിൽ അത് ലഭിക്കാൻ ആത്മാർത്ഥമായി നമ്മൾ പരിശ്രമിക്കണം അങ്ങനെ പരിശ്രമിച്ചിട്ടും നമുക്ക് അത് നേടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അത് അതിന്റെ വഴിക്ക് വിടണം..

എന്നിട്ട് നിരാശയോടെ ഇരിക്കുന്നതിൽ തെറ്റില്ല.. പക്ഷെ നീയോ…” ധ്രുവിക്കിന്റെ വാക്കുകൾ നൽകിയ ധൈര്യം ചെറുതല്ല..

അവൻ മെല്ലെ ചുണ്ടിൽ തടവി..പുഞ്ചിരിച്ചു.

❤❤❤❤❤❤❤❤❤❤

സമയം ഒമ്പത് കഴിഞ്ഞിട്ടും ആദിയെ കണ്ടില്ല..

കൃഷ്ണക്ക് നേരിയ തോതിൽ ടെൻഷൻ തോന്നി.. ചെറുതായി ചൂടും ഉണ്ട്. അവൾ ഒരു പാര സെറ്റ് മോൾ കഴിച്ച് കിടന്നു. കിടന്നിട്ടും ഉറക്കം വരുന്നില്ല. എന്തോ ആപത്ത് സംഭവിക്കാൻ പോവുന്നപോലെ.. അവൾ ഹെഡ് ബോർഡിൽ ചാരി ഇരുന്നു. സമയം പത്തു കഴിഞ്ഞു. അവൾ ഫോൺ എടുത്ത് കൈയിൽ പിടിച്ചു. വിളിക്കണോ.. അവൾ നമ്പർ ഡയൽ ചെയുമ്പോഴേക്കും ആദി വാതിൽ തുറന്നിരുന്നു.

കൃഷ്ണ അവനെ ആശ്വാസത്തോടെ നോക്കി.

” നീ ഇത് വരെ ഉറങ്ങിയില്ലേ.. “?

ഫോൺ ടേബിളിൽ വെച്ചുകൊണ്ട് മിററിലൂടെ അവളെ നോക്കി അവൻ

അവൾ തല വിലങ്ങനെയാട്ടി.

” എന്തേ എന്തെങ്കിലും പ്രയാസം തോന്നുന്നുണ്ടോ… “? ആദി.

അവൾ ഇല്ലെന്ന് തലയാട്ടി. ആദിക്ക് അവളുടെ അടുത്തേക്ക് പോവാൻ തോന്നിയില്ല. രാവിലത്തെ സംഭവത്തോടെ മുതലെടുത്ത് അവനെ തെറ്റിദ്ധരിക്കുമോ എന്നുള്ള ഭയം അവനിൽ ഉണ്ടായി.

” മ്മ് നീ ഉറങ്ങാൻ നോക്ക് ഇങ്ങനെ ഉറക്കം കളഞ്ഞു ഇരിക്കാൻ പാടില്ല.. ” അതും പറഞ്ഞവൻ ടവലുമെടുത്തു ബാത്‌റൂമിൽ കയറി. കൃഷ്ണ കിടന്നു. പനി പോവുന്നില്ല.. അവൾക്ക് വല്ലാത്ത തണുപ് തോന്നി. പുതപ്പെടുത്തവൾ മിഴികൾ ഇറുക്കെ മൂടി. അപ്പോഴും മനസിന് സ്വസ്ഥത ഇല്ലായിരുന്നു. ആദി കുളി കഴിഞ്ഞ് വന്ന് കൃഷ്ണയെ നോക്കി. ഉറങ്ങി. അവൻ വസ്ത്രം മാറി അവളെ നോക്കി തലയിൽ മെല്ലെ തലോടി. കൃഷ്ണ പെട്ടെന്ന് കണ്ണുകൾ തുറന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

” എന്ത് പറ്റി ”

ആദി ടെൻഷനോടെ അവൾക്കരികിൽ ഇരുന്നു.

” എനിക്ക് എനിക്കെന്തോ പേടിയാവുന്നു. കൃഷ്ണ. ആദി ഒന്ന് പുഞ്ചിരിച്ചു.

” പേടിക്കണ്ട ഞാൻ ഇല്ലേ.. ” ആദി അവളുടെ കൈയിൽ പിടിച്ചു പറഞ്ഞു. ” ഉറങ്ങിക്കോ ”

കൃഷ്ണ കണ്ണുകൾ അടച്ചു. ആദി ഹെഡ് ബോർഡിൽ ചാരി ഇരുന്ന് അവളുടെ തലയിൽ തലോടി.

കൃഷ്ണ ആദിയുടെ ബനിയനിൽ മുറുകെ പിടിച്ച് ഉറക്കത്തിലേക്ക് വീണു. വലത് കൈ മുഖത്തിന് മീതെ വെച്ച്കൊണ്ട് ആദിയും മെല്ലെ മയങ്ങി. ഒരുപാട് സന്തോഷം വലിയ ആപത്തിലേക്കുള്ള തുടക്കം ആണെന്നറിയാതെ…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : കാർത്തുമ്പി തുമ്പി