എടാ നിന്റെ വീട്ടിലേക്ക് ഞങ്ങളും വന്നോട്ടെ, എന്റെ വീട്ടിലേക്കോ.. എന്റെ വീടൊക്കെ നിങ്ങൾക്ക് ഇഷ്ടാവോ…..

രചന : ധനു

സ്വർഗം

❤❤❤❤❤❤❤❤❤❤❤❤

‘എടാ നിന്റെ വീട്ടിലേക്ക് ഞങ്ങളും വന്നോട്ടെ…!

“എന്റെ വീട്ടിലേക്കോ…

അതെ നിന്റെ വീട്ടിലേക്ക് തന്നെ…!

എന്റെ വീടൊക്കെ നിങ്ങൾക്ക് ഇഷ്ടാവോ…

നീയല്ലേ പറഞ്ഞത് നിന്റെ വീട് സ്വർഗ്ഗമാണെന്നു ആ സ്വർഗത്തിലേക്ക് ഞങ്ങളും ഒന്ന് വന്നോട്ടെ…

എന്നിട്ട് പറയാം സ്വർഗം ഇഷ്ടമാവോ ഇല്ലയോ എന്ന്.

കൂട്ടുകാരൊക്കെ ടൗണിൽ പഠിച്ചു വളർന്നവരാണ് എന്റെ നാടും വീടുമൊക്കെ ഇഷ്ടാവോ എന്തോ…

എന്തായാലും അവരെ ന്റെ സ്വർഗത്തിലേക്ക് കൊണ്ടുപോവാൻ ഞാൻ തീരുമാനിച്ചു…

അങ്ങനെ എന്റെ സ്വർഗം കാണാൻ ആരൊക്കെ ഉണ്ടെന്ന ചോദ്യത്തിന്

കൂടെ ഉണ്ടായിരുന്ന പത്തുപേരും ഞാനുണ്ട് എന്നായിരുന്നു മറുപടി പറഞ്ഞത്…

എന്തായാലും അമ്മയ്ക്ക് നല്ലൊരു പണി ആയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്…

അമ്മയെ വിളിച്ചു വരുന്ന കാര്യമൊക്കെ പറഞ്ഞ് ഫോൺ വെക്കാൻ നേരം അമ്മയുടെ ഒരു ചോദ്യം…

അരി വെള്ളത്തിലിട്ട് കോഴിനെയും കറി ഉണ്ടാക്കി വെക്കാട്ടാ എന്ന്…

ലീവ് കിട്ടുമ്പോ വീട്ടിൽ വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞാ അപ്പോ ‘അമ്മ കോഴിനെ കൊല്ലും…

അതിപ്പോ നാട്ടിൽ മൊത്തം പാട്ടാണ് ഈ അമ്മയുടെ ഒരുകാര്യം…

ഇനി കൂട്ടുകാരും കൂടെ അറിഞ്ഞാൽ അടിപൊളിയാകും..

എന്തായാലും ഒരു തീരുമാനം ആവും കളിയാക്കി കൊല്ലാൻ…

അങ്ങനെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരെയും കൂട്ടി നേരെ പാലക്കാട് എന്റെ സ്വർഗത്തിലേക്ക് വണ്ടി കയറി

കുന്നും മലയും പാടവും അരുവിയും കരിമ്പനയും നെൽ പാടങ്ങളും നിറഞ്ഞു നിൽക്കുന്ന ന്റെ പാലക്കാടിലേക്ക്…

ഇനി നാട്ടിൽ എത്തിയിട്ട് ബാക്കി വിശേഷം പറയാം

അങ്ങനെ നീണ്ട യാത്രയ്ക്ക് ശേഷം…

എന്റെ നാട്ടിലേക്ക് ന്റെ ഗ്രാമത്തിലേക്ക് ഞാനും ന്റെ കൂട്ടുകാരും കാലുകുത്തി…

വീട്ടിലേക്ക് നടക്കുന്ന വഴിയ്ക്ക് ഞാൻ എല്ലാ കൂട്ടുകാരോടും ഉറക്കെ പറഞ്ഞു…

എന്റെ പേര് കേട്ട് ആരും ഞെട്ടരുത്…

അതുകേട്ട് കൂട്ടത്തിൽ ഒരുത്തി ചോദിച്ചു അതെന്താടാ നിനക്ക് വല്ല ഗുണ്ടാ പേരും ഉണ്ടോ ഇവിടെ…

ഞാൻ അവളോട് കുറച്ചു മാസ്സ് ആയിത്തന്നെ പറഞ്ഞു…

ബാംഗ്ലൂരിൽ ഞാൻ ധനു ആണെങ്കിൽ പാലക്കാട് എനിക്കൊരുപാട് പേരുകളുണ്ട് അതൊക്കെ കേട്ടാൽ നിങ്ങളൊക്കെ ഞെട്ടും..

അതുപറഞ്ഞു ദേ തിരിഞ്ഞുള്ളൂ .ഡാ കുഞ്ചു നി വരുന്ന വഴിയാണാ എന്നും ചോദിച്ചു അപ്പുവെട്ടൻ..

അതുകേട്ട് എല്ലാരും വീണു വീണു ചിരിക്കുന്നുണ്ടായിരുന്നു…

ന്റെ മാസ് ഡയലോഗിന് പറ്റിയ പേര്..

വീട്ടിൽ എത്തുമ്പോഴേക്കും കുഞ്ചു ,മൊട്ട ,ഉണ്ണി,,,തങ്കോ.. പൊന്നോ. കോയി….അങ്ങനെ ഒരുപാട് ഒരുപാട്..

ന്റെ മാസ്സ് പേരുകളൊക്കെ കേട്ട് മതിയാവോളം ന്റെ കൂട്ടുകാരൊക്കെ ചിരിച്ച് പാട വരമ്പത്തിലൂടെ വീട്ടിലേക്ക് നടന്നുകൊണ്ടിരുന്നു…

എല്ലാരും നല്ല സന്തോഷത്തിലാണ് പച്ചപ്പും നല്ല ഫ്രഷ് കാറ്റും ഒക്കെ കൊണ്ട്…

അല്ലെങ്കിലും നാട്ടും പുറവും അവിടെത്തെ അന്തരീക്ഷവും അടിപൊളിയല്ലേ…

പിന്നെ ഞങ്ങളുടെ നാട്ടിൽ ലോകത്തുള്ള എല്ലാ ന്യൂസും അറിയുന്നൊരു വലിയ ചാനൽ ഉണ്ട്…

വേലു ഏട്ടന്റെ ചായക്കട…

ഞാനിപ്പോ നാട്ടിൽ വന്നതുവരെ അവിടെ ന്യൂസ് ആയിട്ടുണ്ടാകും…

അങ്ങനെ നടന്ന് നടന്ന് ന്റെ സ്വർഗത്തിന് മുന്നിലെത്തിയപ്പോ എല്ലാരും ഒരു നിമിഷം എന്റെ മുഖത്തേക്ക് നന്നായൊന്ന് നോക്കി നുള്ളും…

ഇവർക്ക് വട്ടായോ ന്റെ വീട് കണ്ടു ഇത്ര അത്ഭുതപ്പെടാൻ എന്താ ഉള്ളത്..

എനിക്കൊന്നും മനസ്സിലായില്ല എല്ലാരും ഓടി കേറി തിണ്ണയിൽ ഇരിക്കുന്നു…

കുറച്ചെണ്ണം പ്ലാവിൽ കെട്ടിയ ഊഞ്ഞാലിൽ പോയി എന്തോ വലിയ സംഭവം കണ്ടപോലെ ആടുന്നു…

പാർക്കിലൊക്കെ പോയി ഊഞ്ഞാലാടുന്നവരാ നല്ല പുളിമുട്ടി വെട്ടി അതിൽ കയറും ഇട്ടുവെച്ച ഊഞ്ഞാൽ കണ്ട് ..

ആടലോട് ആടൽ…

മുറ്റത്തു ഒച്ചയും ബഹളവും കേട്ട് ‘അമ്മ പുറത്തേക്ക് ഓടി വന്നു…

മുഖത്ത് ചിരിയും കൈയിൽ കരണ്ടിയും ആഹാ ‘അമ്മ എല്ലാവരെയും അകത്തേക്ക് കയറാൻ ഇരിക്കാൻ പറഞ്ഞു…

എന്നിട്ട് എന്നോട് ഒരു ഡയലോഗും അടിച്ചു..

ഡാ ചെക്കാ കുട്ടികൾക്ക് കുടിക്കാൻ ഇളനീർ ഇട്ടിട്ടു വാ എന്ന്…

ന്റെ അമ്മേ എന്നുംപറഞ്ഞ് ..പ്ലാവിൽ ചാരിവെച്ച തോട്ടിയും എടുത്ത് പാടത്തേക്ക് നടന്നു…

കൂടെ അവന്മാരും അവളുമാരും..തെങ്ങിൽ കേറാൻ അറിയാത്തതുകൊണ്ടു ഉയരം കുറഞ്ഞ തെങ്ങിൽ തോട്ടി ഇട്ട് ഇളനീരിടും…

അങ്ങനെ എല്ലാരുകൂടെ ചിരിച്ചും കളിച്ചും കൊലയും തൂക്കി വീട്ടിലേക്ക് നടന്നു…

ടൗണിലൊക്കെ ഇങ്ങനെയുള്ള അനുഭവം കിട്ടോ അറിയില്ലാ…

എന്റെ സ്വർഗത്തിലേക്ക് വന്ന എല്ലാരും ഹാപ്പി…

പലർക്കും ഇതൊക്കെ പുതിയ അനുഭവമായിരുന്നു.

അങ്ങനെ നടന്ന് നടന്ന് വീട്ടിൽ എത്തി ഇളനീരൊക്കെ കുടിച്ചു എല്ലാരും കുളിക്കാനുള്ള പുറപ്പാടിലേക്ക് ഒരുങ്ങി നിൽക്കാണ്…

ആരും ബാത്ത്റൂം ഉപയോഗിക്കരുതെന്ന് പറഞ്ഞ് ചെക്കന്മാരെ എല്ലാതിനേം പിടിച്ചു കുളത്തിലേക്ക് മുക്കൻ കൊണ്ടുപോയി…

ചങ്കത്തികളെ ‘അമ്മ പിടിച്ചു ചൂടുവെള്ളത്തിൽ മുക്കാമെന്നു പറയുന്നുണ്ടായിരുന്നു…

എണ്ണ തേക്കാത്ത തലയിൽ ഒരു കുപ്പി എണ്ണ തേപ്പിച്ചു പ്രതിഷേധം നടത്താനാണ് അമ്മയുടെ പ്ലാൻ..

എന്തൊക്കെയോ ഈ

അങ്ങനെ നീരാട്ടും ആറാട്ടും ഒക്കെ കഴിഞ്ഞ് രാത്രി ആയപ്പോ ഫുഡ് കഴിക്കാൻ എല്ലാരും കൂടെ അടുക്കളയിൽ വട്ടത്തിൽ ഇരുന്നു..

കഥയൊക്കെ പറഞ്ഞ്…

ഇങ്ങനെ ഇരിക്കുന്ന ഒരു സന്തോഷം വേറെ തന്നെയല്ലേ…

വാ തോരാതെ സംസാരിച്ചും ചിരിച്ചും കളിച്ചും ന്റെ കുഞ്ഞു വീട്ടിൽ …

ഒരുപാട് സ്ഥലം ഒന്നും ഇല്ലെങ്കിലും എല്ലാർക്കും നിരത്തി ‘അമ്മ പായ ഇട്ടു ….

അതിലേക്ക് ചാടി വീണ് സ്ഥലം പിടിച്ചു

ഓടിന്റെ മേലോട്ട് നോക്കി ദാസന്റേയും വിജയന്റേയും കഥ പറഞ്ഞു കിടക്കുന്ന…

ന്റെ പ്രിയപ്പെട്ടവരെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു…

ന്റെ സ്വർഗം ന്റെ വീടുത്തന്നെയാണ്…

സമാധാനം എവിടെയുണ്ടോ അവിടെയാണ് സ്വർഗം.

എല്ലാം കണ്ടും കേട്ടും അറിഞ്ഞും അസ്വദിച്ചും ന്റെ കൂട്ടുകാർ യാത്ര പറഞ്ഞിറങ്ങുമ്പോൾ ….

ഓരോരുത്തരുടെയും മുഖത്തു സന്തോഷവും അതിലേറെ സങ്കടവും നിറഞ്ഞു നിന്നിരുന്നു…

ഒരിക്കൽകൂടി ന്റെ സ്വർഗത്തിലേക്ക് സ്വാഗതം പറഞ്ഞുകൊണ്ട് ഞാനവരോട് യാത്ര പറഞ്ഞു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ധനു