ശ്രീലതികകൾ പാടി ഞെട്ടിച്ച് തേക്കുട്ടൻ.. എഴുന്നേറ്റ് നിന്ന് കയ്യടികളോടെ അഭിനന്ദനവുമായി ജഡ്ജസ്സ്

കൊച്ചു ഗായക പ്രതിഭകളുടെ അസാധ്യമായ ആലാപനത്താൽ നമ്മുടെയെല്ലാം ഹൃദയത്തിൽ സ്ഥാനം പിടിച്ച ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയാണ് ഫ്ലവേഴ്സ് ടിവിയുടെ ടോപ് സിംഗർ. സംഗീതരംഗത്ത് ഭാവി വാഗ്ദാനങ്ങളായ കുഞ്ഞ് പ്രതിഭകളുടെ ഓരോ പെർഫോമൻസുകളും ആസ്വാദകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പാട്ടിൻ്റെ പാലാഴി തീർക്കുന്ന കുഞ്ഞ് ഗായകർക്ക് അഭിനന്ദനങ്ങൾ.

ലൈവായി ഒരു വേദിയിൽ പാടാൻ ബുദ്ധിമുട്ടുള്ള ശ്രീലതികകൾ എന്ന ഗാനം നമ്മുടെ തേജസ്സ് ടോപ് സിംഗറിൽ ഗംഭീരമായി പാടി. അവിസ്മരണീയമായ ഒരു പെർഫോമൻസ് എന്നാണ് ജഡ്ജായ ശ്രീ.എം.ജയചന്ദ്രൻ തേക്കുട്ടൻ്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഈ ഗാനമൊക്കെ ഇത്രയും മനോഹരമായി ആലപിച്ച തേജസ്സിന് എല്ലാവിധ ആശംസകളും നേരുന്നു. എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ തേജസ്സിൻ്റെ പ്രകടനം കാണാം.

Scroll to Top