താമരക്കണ്ണനുറങ്ങേണം.. സേവേറിയോസ് അച്ഛൻ്റെ മധുരമായ ആലാപനത്തിൽ ഇതാ കേട്ട് നോക്കൂ..

വൈദികനായ സേവേറിയോസ് അച്ഛൻ്റെ മനോഹരമായ ആലാപനത്തിൽ ഇതാ എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ആസ്വദിക്കാം. താമരക്കണ്ണനുറങ്ങേണം കണ്ണുംപൂട്ടിയുറങ്ങേണം എന്ന ഗാനം അച്ഛൻ പാടുന്നത് കേട്ടാൽ ആർക്കായാലും ഇഷ്ടമാകാതിരിക്കില്ല. ആ ഗാനത്തിൻ്റെ ഫീൽ ഉൾക്കൊണ്ട് എത്ര മധുരമായാണ് സേവേറിയോസ് അച്ഛൻ പാടിയിരിക്കുന്നത്..

മലയാളത്തിൻ്റെ പ്രിയ നടനായ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി, സിദ്ധിഖ്, ഗീത തുടങ്ങിയവർ അഭിനയിച്ച വാത്സല്യം എന്ന ചിത്രത്തിലെ ഗാനമാണിത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് എസ്.പി.വെങ്കിടേഷായിരുന്നു സംഗീതം നൽകിയത്. യേശുദാസും ചിത്രയും പാടിയ രണ്ട് വേർഷനുകൾ മലയാളികൾ നെഞ്ചിലേറ്റി. ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഈ ഗാനം സേവേറിയോസ് അച്ഛൻ്റെ ശബ്ദത്തിൽ കേൾക്കാം