മലർക്കൊടിപ്പോലെ വർണ്ണത്തുടിപ്പോലെ.. ശാന്ത ചേച്ചിയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ എന്തൊരു ഫീലാണ്…..

അറിയപ്പെടാതെ പോകുന്ന നിരവധി കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ ലഭിക്കാനും ഉയരങ്ങളിലെത്താനും സോഷ്യൽ മീഡിയ വളരെയധികം സഹായിക്കുന്നുണ്ട്. നമ്മുടെ മുന്നിലേക്ക് വരുന്ന മികച്ച കലാപ്രകടനങ്ങളെ നമ്മൾ പ്രോത്സാഹനം നൽകി ഷെയർ ചെയ്യാറുണ്ട്. പാടാൻ കഴിവുള്ളവരും ചിത്രം വരക്കുന്നവരും അങ്ങനെ എത്ര പ്രതിഭകളാണ് ഓരോ ദിവസവും അവരുടെ കഴിവിലൂടെ വിസ്മയിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ശാന്ത ബാബു എന്ന അനുഗ്രഹീത കലാകാരിയുടെ ഒരു മനോഹരമായ ആലാപനം ഇതാ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. നീലിശ്വരം വിശേഷങ്ങൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ എല്ലാവരും ഒന്ന് കാണുക. ശാന്ത ചേച്ചിയുടെ ആലാപനം ഇഷ്ടമായാൽ അഭിപ്രായങ്ങൾ കമൻ്റായി നൽകുന്നതിനൊപ്പം വീഡിയോ ഷെയർ ചെയ്യാനും മറക്കരുത്.