താനെ തിരിഞ്ഞും മറിഞ്ഞും..ജോബി മാഷിൻ്റെ ഈ വയലിൻനാദത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല..

മനോഹരമായ വയലിൻ സംഗീതത്തിലൂടെ സംഗീതാസ്വാദകരെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു അതുല്യ പ്രതിഭ. എപ്പോഴും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങൾ വയലിൻ നാദത്തിൽ ഗംഭീരമാക്കി നമ്മളെ ജോബി മാഷ് അദ്ഭുതപ്പെടുത്തുന്നു. ഇത്രയും പെർഫെഷനോടെ വയലിൻ സംഗീതം ഒരുക്കുന്ന ഇദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

ഗാനകോകിലം ജാനകിയമ്മ പാടി ജനഹൃദയങ്ങളിൽ മായാതെ നിൽക്കുന്ന താനെ തിരിഞ്ഞും മറിഞ്ഞും എന്ന് തുടങ്ങുന്ന ഗാനമാണ് അസാധ്യ ഫീലോടെ ജോബി മാഷ് വയലിനിൽ വായിച്ചിരിക്കുന്നത്. അമ്പലപ്രാവ് എന്ന ചിത്രത്തിനായി പി.മാസ്ക്കരൻ മാഷ് എഴുതിയ വരികൾക്ക് ശ്രീ.എം.എസ്.ബാബുരാജായിരുന്നു സംഗീതം നൽകിയത്. ഈ വയലിൻ സംഗീതം നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.