ഇന്നുമെൻ്റെ കണ്ണുനീരിൽ.. പ്രകാശേട്ടൻ്റെ ആലാപനത്തിൽ.. എന്താ ശബ്ദം.. രണ്ട് വട്ടം കേൾക്കാൻ തോന്നി പോകും..

പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയിലെ ശ്രീ.പ്രകാശൻ പുത്തൂർ എന്ന അനുഗ്രഹീത ഗായകൻ്റെ ആലാപന മാധുരിയിൽ ഇതാ മലയാളത്തിൻ്റെ എക്കാലത്തെയും നിത്യഹരിത ഗാനം ആസ്വദിക്കാം. വർഷങ്ങളായി ഗാനമേള വേദികളിൽ നിറസാനിധ്യമായിരുന്ന മികച്ച ഗായകനാണ് പ്രകാശേട്ടൻ. അദ്ദേഹത്തിൻ്റെ വീഡിയോകൾ പലതും ഈ അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

യുവജനോത്സവം എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി സാർ എഴുതി രവീന്ദ്രൻ മാഷ് സംഗീതം പകർന്ന് ദാസേട്ടൻ പാടിയ ഈ ഗാനം ഇതാ പ്രകാശേട്ടൻ്റെ സ്വരമാധുരിയിൽ ഒന്ന് കേട്ട് നോക്കാം. ഈ പാട്ട് വീഡിയോക്കും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ ആലാപനത്തെ ഓരോ സംഗീതാസ്വാദകനും നിറഞ്ഞ മനസ്സോടെ അഭിനന്ദിച്ചു.