വേഴാമ്പൽ, തുടർക്കഥ, ഭാഗം 26 വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

ആദിയുടെ കണ്ണുകൾ നിറഞ്ഞു. അന്നവൾ അച്ചുവേട്ടൻ എന്ന് പറഞ്ഞപ്പോൾ താൻ അത് അത്ര ശ്രദ്ധിച്ചില്ല.. പപ്പ തന്നെ അച്ചുവെന്ന് വിളിച്ചത് ഓർമ ഉണ്ട് പക്ഷെ കൃഷ്ണ..

ആദി തല കുനിച്ചു.

” ചോദിച്ചത് കേട്ടില്ലേ.. ആദിയേട്ടൻ എവിടെ? നേഴ്സ് പറഞ്ഞു എന്നും രാത്രി വരുന്നുണ്ടെന്ന് എന്നിട്ട് ഇപ്പോൾ എന്താ വരാത്തെ? ” കൃഷ്ണ

” കൃഷ്ണാ ….. ” കിരൺ.. അവൾ കിരണിനെ നോക്കി.

” ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.. ” കിരൺ

കൃഷ്ണയുടെ പുരികം ചുളിഞ്ഞു.. ” എന്താ ഏട്ടാ.. “?

” ആദിയെ കുറിച്ചാ.. ”

” ആദിയേട്ടന് എന്താ.. “?

” ആദിക്ക് ഇപ്പോൾ ഒന്നൂല്ല.. പക്ഷെ.. ” ക്രിസ്റ്റി പറഞ്ഞു നിർത്തി കിരണിനെ നോക്കി. കിരൺ ചെയർ വലിച്ചു അവൾക്കടുത്തേക്ക് ഇരുന്നു.

” ആദിയുടെ പത്തു വയസ്സിലാ അവന്റെ പപ്പ മരിക്കുന്നത്.. അവന് ഏറ്റവും ഇഷ്ട്ടം പപ്പയെ ആയിരുന്നു.. ബിസ്സിനെസ്സിൽ എല്ലാവരും കൂടെ ചതിച്ചെന്ന് അറിഞ്ഞപ്പോൾ… അപ്പോഴൊന്നും ആദിയും ഞാനും അത്ര കൂട്ട് അല്ലായിരുന്നു..

പിന്നെയാണ് ഞാൻ അവനോട് സൗഹൃദത്തിൽ ആവുന്നത്… എന്റെ വീട്ടിലെ സാഹചര്യങ്ങളും അവനോട് കൂടുതൽ അടുക്കാൻ കാരണമായി..

ആദ്യമൊന്നും ആദി എന്നെ കൂട്ടിയില്ല.. പോക പോകെ അവൻ എന്നോട് കൂട്ടായി.. ഞങ്ങളുടെ കൂടെ നരനും ഉണ്ടായിരുന്നു.. നരനെ അത്ര താല്പര്യം പോരാ ആദിക്ക് അന്നും ഇന്നും… ആദിയുടെ വീട്ടിൽ ഒക്കെ ഞങ്ങൾ പോവും.. ആന്റിക്കും എന്നെ വല്യ കാര്യമായിരുന്നു.. പിന്നെ പത്തിൽ പഠിക്കുമ്പോൾ ഞാനും ആദിയും പിണങ്ങി.. അന്ന് എന്നെ തിരക്കി ആന്റി സ്കൂളിൽ വന്നിരുന്നു.. ”

” എന്തിന്.. “? കൃഷ്ണ

” അത്… ആദിയും അവന്റെ പപ്പയും കളിക്കൂട്ടുകാരെ പോലെയായിരുന്നു.. അവന്റെ പപ്പക്ക് അവൻ കഴിഞ്ഞുള്ളൂ എന്തും.. അവനും അങ്ങനെ തന്നെ.. പക്ഷെ പപ്പയുടെ പെട്ടെന്നുള്ള മരണം ആദിയെ തളർത്തി.. അവന്റെ മൈൻഡിനെ അത് ബാധിച്ചു.. അവൻ കൂടുതൽ നേരം തനിച്ചിരിക്കാൻ തുടങ്ങി.. എല്ലാവരും ഒരിക്കൽ ചതിക്കുമെന്ന് അവൻ ഉറച്ചു വിശ്വസിച്ചു…

അവന്റെ പപ്പയെ പോലെ തന്നെ അവനും ആവുമെന്ന് അവൻ ഭയന്നു.. കൂട്ടുകെട്ടുകൾ അവൻ വെറുത്തു. ഫാമിലിയെ വെറുത്തു.. ഒറ്റക്ക് എപ്പോഴും ഒരു മുറിയിൽ അടച്ചിരിക്കും ….

അങ്ങനെ ആന്റി അവനെ psychiatrist ( മനോരോഗ വിദഗ്ധൻ) നെ കാണിച്ചു അതിനിടക്ക് അവൻ സൂയിസൈഡ് ചെയ്യാനൊക്കെ ശ്രമിച്ചു..

പിന്നെ അവനെ ആന്റി ചികിൽസിപ്പിച്ചു… ഒരു ഒരു വര്ഷത്തോളം അവൻ അവിടെ ആയിരുന്നു…

അത് കഴിഞ്ഞ് അവൻ തിരിച്ചു വന്നു.. ആകെ പതിമൂന്ന് വയസ് അത്രയേ ഉള്ളൂ… പിന്നെ അങ്ങോട്ട് ആന്റി ആയിരുന്നു അവന് എല്ലാം.. ആന്റിയുടെ സ്നേഹവും മോട്ടിവേഷനും അവനെ പതിയെ മാറ്റിയെടുത്തു.. എന്റെ സൗഹൃദവും അതിന് കാരണമായി.. ഞാൻ തല്ല് കൂടിയപ്പോൾ അവന് സഹിച്ചില്ല.. അവൻ വളരെ വയലന്റായി അന്ന് ആന്റി തിരിച്ചു പോവുമ്പോൾ കൂടെ ഞാനും പോയി..

ഒന്നും മിണ്ടാതെ ഒരു ഇരുട്ട് മുറിയിൽ മൂലയിൽ മുഖം മുട്ടിനിടയിൽ ഒളിപ്പിച്ചു ഇരിക്കുന്ന ആദിയെയാണ് ഞാൻ അവിടെ കണ്ടത്.. അവനോട് ഞാൻ കുറെ സോറി പറഞ്ഞു.. ഇടിച്ചു കയറി മിണ്ടിയും അവന് ഫുഡ്‌ വാരി കൊടുത്തും അവന്റെ പിണക്കം ഞാൻ മാറ്റി.. അവൻ പതിയെ നോർമലായി.. സ്വന്തം അമ്മയെ പോലും വിട്ട് ഞാനിവിടെ ഇന്നും നിൽക്കുന്നുണ്ടെങ്കിൽ അത് എന്റെ ആദിക്ക് വേണ്ടിയാ… എത്ര ഒക്കെ തിരക്കുണ്ടെങ്കിലും ആരുടെ തല പോവുന്ന കേസ് വന്നാലും ആദി വിളിക്കുമ്പോൾ ക്രിസ്റ്റി ഓടി എത്തുന്നത് അവന് വേണ്ടിയാ… അവൻ തനിച്ചല്ലെന്ന് ഓര്മപ്പെടുത്താൻ.. ” കിരൺ പറഞ്ഞു നിർത്തി കൃഷ്ണയെ നോക്കി. അവൾ തറഞ്ഞിരിപ്പാണ്…

” ഇപ്പോഴും ഞങ്ങൾ അവന്റെ നിഴലായി കൂടെ തന്നെ ഉണ്ട്… അവന്റെ പപ്പാ മരിച്ചപ്പോൾ അവന്റെ മനസിന്‌ ഉണ്ടായ ഒറ്റപ്പെടൽ അതാണ് ആദിക്ക് അങ്ങനെ ഒരു മൈൻഡ് വരാൻ കാരണം… അന്ന് ആന്റി അവനൊപ്പം നിന്നെങ്കിൽ ഇനി നിൽക്കേണ്ടത് നീയാണ്… അവന് ധൈര്യം കൊടുത്ത് അവന്റെ നിഴലുപോലെ ഉണ്ടാവാൻ നിനക്ക് കഴിയണം… അവനെ സ്നേഹിക്കാൻ അവൻ തളർന്നു പോവുമ്പോൾ ധൈര്യം പകരാൻ എല്ലാത്തിനും നീ വേണം… ഒരിക്കലും നീ തളരരുത്..നിന്റെ തളർച്ചയോ കരച്ചിലോ ആദി കാണാൻ ഇടയാവരുത്… ഇത് അൽപം ഞങ്ങളുടെ സ്വാർത്ഥത ആണെന്ന് കൂട്ടിക്കോ… അവൻ കഴിഞ്ഞേ ഉള്ളൂ ഞങ്ങൾക്ക് എന്തും… അത്കൊണ്ട് ഇതെല്ലാം അറിഞ്ഞ ശേഷം നിനക്ക് അവനെ വേണ്ട എന്നാണെങ്കിൽ പറഞ്ഞാൽ മതി കിരൺ നിന്നെ കൊണ്ടു വിടും.. ” ക്രിസ്റ്റി പരുഷമായി തന്നെ സംസാരിച്ചത്..കൃഷ്ണയുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു

” എന്റെ ആധിയേട്ടനെ വിട്ട് ഞാൻ പോവേ…

അതിന് എന്റെ ജീവൻ ഇല്ലാതാവണം.. സത്യം ഒന്നും ആ മനുഷ്യന് അറിയില്ലെങ്കിലും.. എന്നെ മനസിലാക്കിയില്ലെങ്കിലും ഞാൻ എന്തിനാ ആ മനുഷ്യനെ ഇത്ര സ്നേഹിക്കുന്നതെന്ന് എനിക്ക് പോലും അറിഞ്ഞൂടാ.. നിങ്ങളെ ഇത് പറയാൻ വിട്ടത് ആദിയേട്ടൻ ആണെങ്കിൽ പോയി പറഞ്ഞേക്ക് ആദി വിട്ട് പോയാലും കൃഷ്ണ വിട്ട് പോവില്ലെന്ന്.. ” കൃഷ്ണ അതും പറഞ്ഞു മുഖം പൊത്തി കരഞ്ഞു..

കിരണും ക്രിസ്റ്റിയും കണ്ണുനീരിനിടയിലും നിറഞ്ഞ് പുഞ്ചിരിച്ചു… അവർ പുറത്തേക്കിറങ്ങി.. ഒരു നിമിഷം അവർ ഞെട്ടി…

ആദി… കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചവൻ ചിരിക്കാൻ ശ്രമിച്ചു… കിരണിന്റെ തോളിൽ മെല്ലെ തട്ടി കൊണ്ട് അവൻ മുറിയിലേക്ക് കയറി…

❤❤❤❤❤❤❤❤❤

കൃഷ്ണ മുഖം പൊത്തി കരച്ചിലാണ്.. അവൻ ചെയറിൽ ഇരുന്നു അവളുടെ തോളിൽ കൈ വെച്ചു

” കുഞ്ഞാ.. ”

കൃഷ്ണ മുഖം ഉയർത്തി. കരഞ്ഞു കലങ്ങിയ കണ്ണുമായി ആദി. കൃഷ്ണ അവനെ കണ്ടപാടെ കെട്ടിപിടിച്ച് കരഞ്ഞു. ആദിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. നെഞ്ചിൽ കിടന്നു കരയുന്നവളുടെ നെറുകിൽ ഒന്ന് ചുംബിച്ചു അവൻ.

അവൻ അവളെ പിടിച്ചമാറ്റി. മുഖം കൈകുമ്പിളിൽ എടുത്തു കണ്ണീരൊക്കെ തുടച്ചു മാറ്റി.

” നീ കരയരുത്.. നീ കരഞ്ഞാൽ അവിടെ തീരും ആദി. ” ആദി.

കൃഷ്ണ വേഗം മുഖം തുടച്ചു. കണ്ണീരെല്ലാം തുടച് അവൾ ആദിയെ നോക്കി…

” കൃഷ്ണാ… ഈ ആക്‌സിഡന്റ് എങ്ങനെയാ നടന്നത് … നിനക്ക് അത് ഓർമ ഉണ്ടോ.. “?

ആദി അങ്ങനെ തന്നെ ഇരുന്നുകൊണ്ട് ചോദിച്ചു..

കൃഷ്ണയുടെ മുഖം മാറി അവിടെ ഭയം നിറഞ്ഞു.

” പേടിക്കണ്ട.. ഞാൻ ഇല്ലേ.. പറ.. ”

” ഞാനും ധ്രുവിയേട്ടനും ആ സമയത്ത് ഗാർഡനിൽ ആയിരുന്നു.. ആന്റി എനിക്ക് ജ്യൂസ്‌ കൊണ്ടുവന്നതാ അതിനിടക്ക് ഒരു ലോറി ഇടക്കിടെ പാസ്സ് ചെയ്തിരുന്നു ധ്രുവിയേട്ടൻ അത് പറയുകയും ചെയ്തു.”

” എന്നിട്ട്.. “?

” ലോറി മതിലിനരികെ തന്നെ നിർത്തി..

ധ്രുവിയേട്ടൻ അത് നോക്കാൻ പോയതും ആന്റി എന്നെ തള്ളിയിരുന്നു.. അപ്പോഴേക്കും എന്റെ തോളിൽ വെടിയേറ്റിരുന്നു.. ഞാൻ ബുഷ് ചെടിയുടെ ഇടയിലാ വീണത് അതുകൊണ്ട് അവർക്കെന്നെ കാണാൻ സാധിച്ചില്ല.. പക്ഷെ ഞാൻ കണ്ടിരുന്നു അവർ ആന്റിയെ വെടിവെക്കുന്നത്.. അവർ ലോറിയുടെ മുകളിൽ കയറി നിന്നാ വെടി വെച്ചത്.. ധ്രുവിഏട്ടൻ അവരുടെ പുറകെ പോയെങ്കിലും കിട്ടിയില്ല..ഞാൻ അലറികരഞ്ഞു..ആന്റി ബോധം മറിഞ്ഞു വീണിരുന്നു.. ആകെ ബ്ലഡ്‌ ഒക്കെ ആയി.. എന്റെ കരച്ചിൽ കേട്ട് ധ്രുവിയേട്ടൻ വേഗം തിരിച്ചു വന്ന് ആന്റിയെ വണ്ടിയിൽ കയറ്റി എന്നോടും കയറാൻ പറഞ്ഞു. ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ ആന്റിക്ക് ബോധം മറഞ്ഞിരുന്നു അതാ എനിക്ക് കൂടുതൽ ടെൻഷൻ ആയത് .

പിന്നെ ആന്റിയെ വേറെ ഹോസ്പിറ്റലിൽ ആക്കിയെന്ന് കിരണേട്ടൻ പറഞ്ഞപ്പോഴാ ആശ്വാസം ആയത്.. ” കൃഷ്ണ നെഞ്ചിൽ കൈവെച്ചു പറയുന്നത് കേട്ട് ആദി അവളെ വേദനയോടെ നോക്കി.

” ഇനി നീ കരയോ.?.. ” ആദി

” കരയില്ലെന്ന് തീരുമാനിച്ചാലും ചിലര് കരയിപ്പിക്കാൻ തുനിഞ്ഞിറങ്ങിയാൽ ചിലപ്പോൾ കരഞ്ഞു പോവും ” കൃഷ്ണ ആദിയുടെ കണ്ണിലേക്കു നോക്കി പറഞ്ഞു.

” കരയിപ്പിക്കാൻ ആരൊക്കെ വന്നാലും കരയില്ലെന്ന് നീയും തീരുമാനിച്ചാൽ തീരാവുന്നതേ ഉള്ളൂ എന്തും.. അത് മാത്രമല്ല നീ കരഞ്ഞാൽ എനിക്ക് സഹിക്കില്ല.. ഞാനും അവിടെ തളരും.”

” ആദിയേട്ടന് എന്താ പറ്റിയേ? ”

” ഒന്നൂല്ല നമുക്ക് ഇറങ്ങാം ” ആദി

” മ്മ് ” കൃഷ്ണ പുഞ്ചിരിയോടെ തലയാട്ടി.

❤❤❤❤❤❤❤❤❤❤❤

ആശുപത്രിയിൽ പല ഇടത്തും അരുന്ധതിയുടെ ഫോട്ടോ ഉണ്ടായിരുന്നു. അതൊക്കെ കൃഷ്ണ പോവുന്ന വരെ മാറ്റിവെക്കാൻ ആദി നിർദേശിച്ചു.

കാറിൽ പോവുമ്പോഴും നല്ല നിശബ്ദമായിരുന്നു.

ക്രിസ്റ്റിയാണ് ഡ്രൈവ് ചെയുന്നത്. കിരൺ ഇടയ്ക്കിടെ കൃഷ്ണയെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

ആദി അവളെ ചേർത്ത് പിടിച്ച് പുറത്തേക്ക് നോക്കി ഇരിപ്പാണ്. കൃഷ്ണ മൂന്നാളെയും സംശയത്തോടെ നോക്കി.. മൂന്നാളും എന്താ ഇത്ര സൈലന്റ് ആയി ഇരിക്കുന്നേ.. കൃഷ്ണ ചിന്തയോടെ ഇരുന്നു

❤❤❤❤❤❤❤❤❤❤❤❤

അന്ന് രാവിലെ തന്നെ അരുന്ധതിയുടെ ബോഡി വീട്ടിൽ എത്തിച്ചിരുന്നു. അവിടുത്തെ കാര്യങ്ങൾ എല്ലാം അറേഞ്ച് ചെയ്തത് ജെയിംസും ചിത്രാന്റിയുടെ ഭർത്താവ് കുമാർ അങ്കിളും ചേർന്നാണ്..

വീട്ടിലേക്ക് പോവും വഴി ധാരാളം വാഹനങ്ങളും ആൾക്കാരെയും കണ്ട് കൃഷ്ണ സംശയത്തോടെ നോക്കി. ക്രിസ്റ്റി കാർ പോർച്ചറിലേക്ക് കയറ്റി.

വീട്ടിലും നിറയെ ആൾക്കാർ.. ബന്ധുക്കളും പരിചയക്കാരും ഓഫീസ് സ്റ്റാഫും എല്ലാവരുമുണ്ട്..

കൃഷ്ണ സംശയത്തോടെ ഇറങ്ങി ആദിയും അവൾക്കൊപ്പം ഇറങ്ങി. കൃഷ്ണ ആദിയുടെ മുഖത്തേക്ക് നോക്കി.. അവൻ വളരെ ഗൗരവത്തോടെ അവളെ ചേർത്ത് പിടിച്ചു.

കൃഷ്ണയുടെ ഹൃദയം ക്രമതീതമായി മിടിച്ചു. ഉള്ളിൽ നിന്നും കേൾക്കുന്ന തേങ്ങലുകൾ അവളുടെ ചെവിയെ കൊട്ടിയടച്ചു. ഉള്ളില്ലേക്ക് പോവുംതോറും തോളിൽ മുറുകുന്ന ആദിയുടെ കൈകൾ…

കൃഷ്ണ അവനെ നോക്കി.. അവന്റെ കണ്ണിൽ നിന്നും മത്സരിച്ചു ഒഴുകുന്ന കണ്ണീർ.. അവളുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി