വേഴാമ്പൽ, തുടർക്കഥ, ഭാഗം 34 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

ക്രിസ്റ്റി കുറേ നേരം ഫോൺവിളിച്ചിട്ടും രണ്ടാളും എടുത്തില്ല.. അവൻ ധ്രുവിനെ വിളിച്ചു..

” ഹലോ ധ്രുവ്.. കിരണിനെ വിളിച്ചിട്ട് കിട്ടുന്നില്ല..

അവൻ നിന്റെ കൂടെ ഉണ്ടോ..?

” ഇല്ല ക്രിസ്റ്റി.. കൃഷ്ണക്ക് പെയിൻ വന്നു അപ്പോൾ അവൻ എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടു ആദിയെ കൂട്ടി എത്താമെന്ന് പറഞ്ഞു.. എന്താ ക്രിസ്റ്റി എന്തെങ്കിലും പ്രശ്നം ഉണ്ടോ.? ”

” മ്മ് ഒന്ന് നരേന്ദ്രൻ ജയിൽ ചാടി..രണ്ട് നരനേം കുറച്ച് ഗുണ്ടകളെയും സംശയാസ്പദമായി ചിലർ കണ്ടു. ”

” ഓഹ്.. ഞാനും അവരെ ട്രൈ ചെയാം..”

” മ്മ് ” ക്രിസ്റ്റി ഫോൺ കട്ടാക്കി അൻവറിനെ വിളിച്ചു.. ” ഹലോ അൻവർ ഞാൻ പറയുന്ന 2 നമ്പർ വേഗം ട്രേസ് ചെയണം..ഉടനെ..”

❤❤❤❤❤❤❤❤❤❤❤

കിരൺ കണ്ണ് തുറന്നു മെല്ലെ തല ഉയർത്തി ചുറ്റും നോക്കി ഒരു പഴയ വീട് ചുറ്റും ആളുകളുണ്ട്..

അവൻ ആദിയെ നോക്കി. തൂണിൽ കെട്ടിയിട്ടിരിക്കുകയാണ്. നേരെ കസേരയിൽ കാലിന് മേൽ കാൽ കയറ്റി വെച്ചിരിക്കുന്ന രൂപം കണ്ട് കിരണിന്റെ നെറ്റി ചുളിഞ്ഞു.

” ആ എഴുന്നേറ്റൊ കൂട്ടുക്കാരാ.. ” നരൻ

കിരൺ അത് ഗൗനിക്കാതെ ആദിയെ നോക്കി.

നെറ്റി ചുളിച്ചുകൊണ്ട് മെല്ലെ കണ്ണുകൾ തുറക്കുന്നുണ്ട്. തലയിൽ നിന്നും ഒഴുകുന്ന രക്തം കാഴ്ചയെ മറക്കുന്നു. ആദി കണ്ണുകൾ ഇറുക്കെ അടച്ചു. കൈകൾ വലിക്കാൻ ശ്രമിച്ചു. പിന്നിൽ ബന്ധിച്ചിരിക്കുകയാണെന്ന് മനസിലായതും അവൻ കണ്ണുകൾ തുറന്ന് നേരെ നോക്കി.

” ആഹാ രണ്ടാളും എഴുന്നേറ്റല്ലോ… ബോധം വന്നിട്ട് തീർക്കാൻ തന്നെയാ തീരുമാനം.. നിങ്ങടെ ജീവൻ പോവുമ്പോൾ പോലും ആ കണ്ണുകളിൽ എന്നെ കാണണം.. എന്നിട്ട് വേണം അവളുമാരെ തീർക്കാൻ ചേച്ചിയെയും അനിയത്തിയെയും.. രണ്ടാളേം നിങ്ങൾ ഒളിപ്പിച്ചല്ലേ.. ” നരൻ

ആദിയും കിരണും അതിനൊന്ന് പുച്ഛിച്ചു ചിരിച്ചു.

” ഈ തന്തയില്ലാത്തരം നീ ചെയ്യുമെന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം.. അതുകൊണ്ട് തന്നെയാ അവരെ ഞങ്ങൾ മാറ്റിയത്… ” ആദി

” ഓഹ് അതിന് നീ അഹങ്കരിക്കണ്ട.. നിങ്ങളെ തീർത്തിട്ട് അടുത്ത പണി എനിക്ക് അതാണല്ലോ…

നിന്റെ അമ്മയെ തീർത്ത പോലെ.. നിന്റെ പെണ്ണിനേം അവളുടെ വയറ്റിലുള്ള കുഞ്ഞിനേം…

അല്ലേൽ വേണ്ട കുഞ്ഞിനെ തീർത്തേക്കാം.. പക്ഷെ അവള്.. അവള് ഒരു ഒന്നൊന്നര മുതലാ..

അവളെ എനിക്ക് വേണം കുറച്ച് കാലത്തേക്ക്.. ” നരൻ

ആദി കൈകൾ ചുരുട്ടി പിടിച്ചു.

” ഡാ ***** മോനെ എന്റെ പെങ്ങളെ പറഞ്ഞാൽ അരിയും നിന്റെ പിഴച്ച നാക്ക് ഞാൻ .. ”

കിരൺ അലറി.

നരൻ അതിന് ചിരിച്ചു അട്ടഹസിച്ചു ചിരിച്ചു.

” അവിടെന്ന് ഒന്ന് അനങ്ങാൻ പറ്റുമോന്ന് നോക്കെടാ ആദ്യം എന്നിട്ടാവാം വെല്ലുവിളി. ”

” അതേടാ.. നീ ഞങ്ങളെ അനങ്ങാൻ പോലും പറ്റാത്ത രീതിയിൽ കെട്ടിയിരിക്കല്ലേ അത്ര പേടിയാ നിനക്ക്??!” ആദി വായിലെ ചോര തുപ്പി കളഞ്ഞ് ചിരിച്ചു.

” പേടിയോ എനിക്കോ.. രണ്ടിന്റേം വണ്ടി ഇടിപ്പിച്ചിട്ട് ഇങ്ങോട്ട് കൊണ്ടുവരാൻ കഴിയുമെങ്കിൽ തീർക്കാൻ ആണോ പേടി ” നരൻ

” എന്നാൽ നീ ആണാണെങ്കിൽ ഞങ്ങടെ കൈയിലെ കെട്ടഴിച്ചു ഒറ്റക്ക് വാടാ.. എന്നിട്ട് തീർത്തിട്ട് പോ.. ഇത് ഒരുമാതിരി പല തന്തക്ക് പിറന്ന പോലെ.. ” കിരൺ

” അതിന് ഇവന്റെ തള്ളക്ക് പോലും അറിയില്ല ഇവന്റെ തന്ത ആരാണെന്ന്.. “ആദി

” ഡാ.. ” നരൻ അലർച്ചയോടെ എഴുനേറ്റു കസേര പുറകിലേക്ക് ചവിട്ടി നീക്കി.. ” ചെറ്റത്തരം പറയുന്നോടാ നാറി..”

ആദിയും കിരണും അതിന് പുച്ഛിച്ചു ചിരിച്ചു.

” അവരുടെ കെട്ടഴിക്ക്.. ” നരൻ ഒരുത്തനോട് അലറി.

” അത് വേണോ സർ ”

” അഴിക്കെഡാ ” നരൻ.. കിരണിന്റെയും ആദിയുടെയും ചുണ്ടിൽ ഒരു വിജയ ചിരി വിരിഞ്ഞു.

അയാൾ അവരുടെ രണ്ടാളുടെയും കൈയിലെ കെട്ടഴിച്ചു. ആദിയും കിരണും മെല്ലെ തൂണിൽ പിടിച്ചു എഴുനേറ്റു. നരൻ ക്രൂരമായ ചിരിയോടെ അവരുടെ എതിരെ വന്ന് നിന്നു.

ആദ്യം നരന്റെ എതിരെ നിന്നത് ആദി ആയിരുന്നു.. അവന്റെ ആടിയാടി ഉള്ള നിൽപ്പ് കണ്ടപ്പോഴേ നരൻ പുച്ഛിച്ചു. ആദി അടിക്കാൻ കൈ ഉയർത്തിയതും നരൻ കൈയിൽ പിടിച്ചു മുഷ്ടി ചുരുട്ടി അവന്റെ മുഖത്ത് ഇടിച്ചു ആദിയെ പുറകിലേക്ക് തള്ളി. കിരൺ അത് പോലെ തന്നെ ചോര ഒലിക്കുന്ന മുഖവുമായി ആടികൊണ്ട് അവന്റെ മുൻപിൽ നിന്നു. നരൻ മുഷ്ടി ചുരുട്ടി അവന്റെ നെഞ്ചിൽ ഇടിച്ചതും കിരൺ മറിഞ്ഞു വീണു. ചുറ്റും നിൽക്കുന്ന ഗുണ്ടകൾ ആർത്തു ചിരിച്ചു.

കൂടെ നരനും കൂടെയുള്ളവരുടെ ചിരി നിന്നുകൊണ്ട് അവർ പുറകിലേക്ക് ആകാംക്ഷയോടെ നോക്കുന്ന കണ്ടപ്പോൾ നരനും തിരിഞ്ഞു. തിരിഞ്ഞതും അവന്റെ തലയിൽ ശക്തമായ പ്രഹരമേറ്റ് അവൻ താഴേക്ക് വീണു. ആദി പിടിച്ചിരുന്ന കസേരയിലേക്ക് ഒന്നൂടെ മുറുക്കെ പിടിച്ചു.

നരൻ തല പൊത്തിപിടിച്ചു പിടഞ്ഞു . ആദി വീണ്ടും കസേരകൊണ്ട് നരന്റെ തലയിൽ ശക്തമായ പ്രഹരമേൽപ്പിച്ചു. നരൻ ചോര ഒലിക്കുന്ന തല പൊത്തി പിടിച്ചു എഴുനേറ്റു.

” തല്ലിക്കൊല്ലേടാ ഈ നായിന്റെ മക്കളെ.. ”

നരൻ ഗുണ്ടകൾക്ക് നേരെ അലറി. ഒരു സമ്മതം കിട്ടാൻ കാത്തിരുന്ന പോൽ അവർ ആദിയുടെയും കിരണിന്റെയും അടുത്തേക്ക് പാഞ്ഞു. കിരൺ അവിടെ കിടന്ന ചങ്ങല അപ്പോഴേക്കും കൈയിൽ ചുരുട്ടിയിരുന്നു.കിരണിന്റെ പിന്നിലൂടെ തോളിൽ കൈയിട്ടു പിടിച്ചു മൂന്നുപേർ അവനെ ആക്രമിച്ചു. കിരൺ മുൻപിൽ നിന്ന് ഇടിക്കുന്നവന്റെ തലയിൽ സ്വന്തം തലകൊണ്ട് പ്രഹരമേൽപ്പിച്ചു. കാല് മടക്കി പുറകിൽ പിടിച്ചിരിക്കുന്നവന്റെ മർമ്മ സ്ഥാനത്തു ഇടിച്ചു.

അവൻ പൊത്തിപിടിച്ചു കുനിഞ്ഞിരുന്നു.

ആദിയുടെ ചുറ്റും നാല് പേർ നിന്ന് അവനെ ആക്രമിച്ചു. ഒരാളിൽ നിന്നും ഇടി വാങ്ങി ആദി വീഴുന്നത് മറ്റൊരാളുടെ ദേഹത്തേക്ക് ആയിരിക്കും..

ആദി തന്നെ ഇടിക്കാൻ കാത്തുനിൽക്കുന്ന അയാളുടെ കൈ പിടിച്ചു തിരിച്ചു അവന്റെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടിച്ചു. ആദിയുടെ ചുറ്റും നിന്നവർ നെഞ്ച് പൊത്തിപ്പിടിച്ചു കുനിഞ്ഞിരുന്നു ചുമയ്ക്കാൻ തുടങ്ങി. ആദി അവരെ ഇടിക്കുന്ന സമയത്ത് നരൻ കൂർത്ത കമ്പി പാര എടുത്ത് ആദിക്ക് നേരെ പാഞ്ഞു. ആദിയും കിരണും മറ്റുള്ളവരെ ഇടിക്കുന്ന തിരക്കിൽ നരനെ ശ്രദ്ധിച്ചില്ല…

“ആാാാ..” നരന്റെ വലിയ അലർച്ച കേട്ടതും എല്ലാവരും ഇടി നിർത്തി അങ്ങോട്ട് നോക്കി.

നരന്റെ പുറകിൽ നിന്നും കത്തി വലിച്ചൂരി വീണ്ടും കുത്തി. നരൻ വീണ്ടും അലറി.. നരൻ മറിഞ്ഞു വീണു.. പുറകിൽ നിൽക്കുന്ന നിരഞ്ജനെ കണ്ട് ആദിയും കിരണും ഞെട്ടി.. നിരഞ്ജന്റെ കൈയിൽ നിന്നും കത്തി താഴേക്ക് വീണു.

അവർ അവനടുത്തേക്ക് ചെന്നു..

” നീ എന്ത് പണിയാ കാണിച്ചത്.”? കിരൺ

” എന്റെ അച്ഛനെ കൊന്നവനെ പിന്നെ ഞാൻ എന്ത് ചെയ്യണം..” നിരഞ്ജന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ആദി അവനെ ചേർത്ത് പിടിച്ചു..”ഞാൻ പോലീസിനെ അറിയിച്ചിട്ടുണ്ട് നിങ്ങൾ പൊയ്ക്കോ.. ”

അപ്പോഴേക്കും ക്രിസ്റ്റിയും അൻവറും മറ്റ് പോലീസുകാരും എത്തിയിരുന്നു.

” ആരാ ഇയാളെ കൊന്നത്..? “എസ്ഐ

” ഞാനാ.. ”

ആദിയും കിരണും നിരഞ്ജനും ഞെട്ടി പുറകിലേക്ക് നോക്കി. കത്തി കൈയിൽ മുറുകെ പിടിച്ചു നിൽക്കുന്ന നരേന്ദ്രൻ.

എസ് ഐ യും മറ്റ് പോലീസുകാരും വേഗം നരേന്ദ്രന്റെ അടുത്തേക്ക് ചെന്നു കത്തി വാങ്ങി അയാളെ വിലങ്ങു വെച്ചു. നിരഞ്ജൻ അയാളുടെ അടുത്തേക്ക് ചെന്നു.

” ഞാൻ.. ” നിരഞ്ജൻ ബാക്കി പറയുമ്പോഴേക്കും നരേന്ദ്രൻ അവന്റെ വായ് മേൽ വിരൽ വെച്ചു.

അവന്റെ കവിളിൽ മെല്ലെ തട്ടി.. പോലീസുകാരോടൊപ്പം നടന്നു. നിരഞ്ജനും ആദിയും കിരണും നരേന്ദ്രൻ പോവുന്നത് നോക്കി നിന്നു.

പെട്ടെന്ന് കിരൺ തലയിൽ കൈ വെച്ചു.

” അയ്യോ.. ” കിരൺ

” എന്താടാ ” ആദി

കിരൺ ക്രിസ്റ്റിയെ നോക്കി. അവൻ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. ക്രിസ്റ്റി ആദ്യം അവരെ കൊണ്ടുപോയത് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ആയിരുന്നു..അത്ര വലിയ പരിക്ക് ഇല്ലാത്തതിനാൽ മരുന്ന് വെച്ചു അപ്പോൾ തന്നെ വരാൻ കിരൺ നിർബന്ധം കൂട്ടി. ക്രിസ്റ്റിക്ക് കാര്യം മനസിലായിരുന്നു. അവനായിരുന്നു കാർ എടുത്തത് അടുത്ത് നിരഞ്ജനും പുറകിൽ ആദിയും കിരണും എങ്ങോട്ടാ പോവുന്നതെന്ന് നിരഞ്ജനും ആദിക്കും അറിയില്ല. ആദി കൈയിലെയും തലയിലെയും മുറിവ് തൊട്ട് നോക്കി ഇരുന്നു..

അങ്ങനെ കുറേ നേരത്തെ യാത്രക്ക് ശേഷം അവർ ഹോസ്പിറ്റലിൽ എത്തി. ആദിയും നിരഞ്ജനും മയങ്ങിയിരുന്നു. കിരണിന് ടെൻഷൻ കാരണം ഉറക്കം വന്നില്ല. സ്ഥലം എത്തിയതും ക്രിസ്റ്റിയും കിരണും ആദിയെയും നിരഞ്ജനെയും വിളിച്ചുണർത്തി. ആദിയും നിരഞ്ജന്റെയും മുഖം സംശയം കൊണ്ട് നിറഞ്ഞിരുന്നു.

” നമ്മളെന്താ ഇവിടെ..”? ഉള്ളിലേക്ക് കയറുമ്പോൾ ആദി ചോദിച്ചു

കിരൺ നടക്കുന്നതിനിടക്ക് അവന്റെ ചോദ്യം കേട്ട് ക്രിസ്റ്റിയെ നോക്കി. അവൻ കണ്ണടച്ച് തലയാട്ടി.

കിരൺ ഒന്ന് നെടുവീർപ്പ് ഇട്ടു.

” ആദി.. ” കിരൺ വിളിക്കുന്ന കേട്ട് അവൻ നിന്നു.

” എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയണം.. ”

ആദിയുടെ നെറ്റി ചുളിഞ്ഞു.

” നീ അന്ന് ചോദിച്ചില്ലേ.. കൃഷ്ണയെ നമ്മുടെ കമ്പനിയിലേക്ക് ആരാ recommend ചെയ്‌തെന്ന്..?

ആദി അവനെ സംശയത്തോടെ നോക്കി.

” ഞാനാ അവളെ നമ്മുടെ കമ്പനിയിലേക്ക് ആന്റിയോട് പറഞ്ഞ്… അത് മാത്രല്ല അവളെന്റെ പെങ്ങളാ.. സ്വന്തം അല്ലെങ്കിലും അവളെനിക്ക്….അവളുടെ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ അവൾ എന്റെ വീട്ടിലാ നിന്നത്..

എന്റെ അമ്മക്ക് അവൾ സ്വന്തം മോളെ പോലെയാ..” കിരണിന്റെ വിക്കി കൊണ്ടുള്ള പറച്ചിലും പേടിയും അവൻ ആദിയെ മുഖമുയർത്തി നോക്കി. ആദി കിരണിന്റെ കോളറിൽ പിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി.

” ഒരു വാക്ക് പറയായിരുന്നില്ലെടാ ” ആദിയുടെ ശബ്ദം ഇടറിയിരുന്നു..

” കൃഷ്ണയുടെ ഹസ്ബൻഡ് ആരാ..”? ലേബർ റൂമിന്റെ ഡോർ തുറന്ന് നേഴ്സ് ഉറക്കെ ചോദിച്ചു…എല്ലാവരും അങ്ങോട്ട് നോക്കി. ആദി നോക്കിയത് അവരുടെ കൈകളിലേക്ക് ആയിരുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി