എല്ലാവരും എന്നോട് ക്ഷമിക്കണം, അരുണേട്ടനോടും ബന്ധുക്കളോടും കാല് പിടിച്ചു ക്ഷമ ചോദിക്കുവാണ്…

രചന : രേഖ മേനോൻ

വരണ മാല്യം

❤❤❤❤❤❤❤❤❤❤❤

തിരുമേനി കുട്ടിയെ വിളിക്കട്ടെ!!

പണ്ടത്തെ ആചാരങ്ങൾ അല്ലല്ലോ!!

ഇപ്പോൾ സദസ്സ് കാൺകെ അല്ലേ

മുതിർന്നവരുടെ കാലു തൊട്ടു അനുഗ്രഹം വാങ്ങിക്കുക

ഇനിയും അര മുക്കാൽ മണിക്കൂർ ബാക്കിയുണ്ട് മുഹൂർത്തത്തിനു

എങ്കിലും വിളിച്ചു കൊൾക,,

മനോഹരമായ് പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന പ്രശസ്ഥമായ വന്ദനം ഓഡിറ്റോറിയം വരന്റെയും വധുവിന്റെയും ബന്ധുക്കളും അറിയപ്പെടുന്നവരെയും കൊണ്ടു നിറഞ്ഞിരിക്കുന്നു കല്യാണ വാദ്യഘോഷങ്ങളും മേൻപൊടിയായ് ഉണ്ട്

കതിർ മണ്ഡപത്തിൽ നവവരനായ അരുൺ തനിക്കായൊരുക്കിയ ഇരിപ്പിടത്തിൽ ഇരുന്നു

താലപ്പൊലിയുടെ അകമ്പടിയോടെ നവവധുവായി ഒരുങ്ങി വരുന്ന തുമ്പിയെ കണ്ണിമചിമ്മാതെ അരുൺ നോക്കി…

അതേ ബ്രോ ചേട്ടത്തിയെ ഇങ്ങനെ ഊറ്റല്ലേ

ഒരു മയത്തിലൊക്കെ നോക്കിയാ പോരെ

അരുൺ വരുണിന്റെ കമന്റിൽ ചമ്മി

അമ്മയുടെയും അമ്മാവന്റെയും കയ്യും പിടിച്ചു കതിർ മണ്ഡപത്തിനു ഒരു വലം വച്ചിട്ട് അവൾ മുന്നിൽ ഇരിക്കുന്നവരെ നോക്കി വണങ്ങി

ബാ മോളെ എല്ലാവരുടെയും അനുഗ്രഹം വാങ്ങാം

വാങ്ങാം അതിന് മുൻപു എല്ലാവരോടുമായ് എനിക്കൊരു കാര്യം പറയാൻ ഉണ്ട്?

ങേ!!

എന്തു പറയാൻ

ഉമ വെപ്രാളത്തോടെ അവളുടെ കയ്യിൽ പിടിച്ചു

അമ്മ കയ്യിൽ നിന്നും വിട്ടേ!!!!

അവൾ മുന്നിൽ ഇരിക്കുന്നവരെ ഒരിക്കൽ കൂടി തൊഴുതു തിരിഞ്ഞു അരുണിനെ നോക്കി കണ്ണുകൾ കൊണ്ടു ക്ഷമ ചോദിച്ചു എന്നിട്ട് തുടർന്ന്….

എല്ലാവരും എന്നോട് ക്ഷമിക്കണം അരുണേട്ടനോടും ബന്ധുക്കളോടും കാല് പിടിച്ചു ക്ഷമ ചോദിക്കുവാണ്

എന്റെ പ്രായത്തിന്റെ അവിവേകം എന്നൊക്കെ നിങ്ങൾക്ക് തോന്നാം

എങ്കിലും എനിക്കു പറയാൻ ഉള്ളത് കേൾക്കുമ്പോൾ എല്ലാവരും എനിക്കൊപ്പം നിൽക്കുമോ എന്നറിയില്ല

എങ്കിലും ഒന്ന് പറഞ്ഞോട്ടെ

താലികെട്ടു വരെ കൊണ്ടെത്തിച്ചു നിങ്ങളെ അപമാനിക്കുക അല്ല മറിച്ചു ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലങ്കിൽ എന്റെ അമ്മ തനിച്ചായി എന്നുള്ള ചിന്തയിൽ തുടർന്നുള്ള എന്റെ വിവാഹജീവിതം ആസ്വധിക്കുവാനോ നല്ല ഒരു കുടുംബിനിയോ ആകാൻ ഒരുപക്ഷെ എന്നെകൊണ്ട് ആവില്ല .

അരുൺ ഒന്നും മനസ്സിൽ ആവാതെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് വിവാഹത്തിന് വന്നവരിലും ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നുള്ള ആകാംക്ഷ ഉണ്ടായി

എല്ലാവരും അവൾ പറയുന്നതിന്റെ ബാക്കി കേൾക്കാനായി കാതോർത്തു

ദാസങ്കിൾ ഒന്നിങ്ങോട്ട് വരാമോ???

വിവാഹമേൽനോട്ടവഹിച്ചു ഓടി നടക്കുകയായിരുന്നു ദാസ് അതിനിടയിൽ നാദസ്വരം നിലച്ചപ്പോൽ എന്താണെന്നു അന്വേക്ഷിക്കാൻ ഓടി വന്നപ്പോൾ കാണുന്നത് തുമ്പിയുടെ സംസാരം ആണ്

ഈ കുട്ടി ഇതെന്താണ് കാട്ടുന്നത്

അങ്കിൾ പ്ലീസ് ഒന്നിങ്ങോട്ട് വരൂ…

ദാസ് എല്ലാവരെയും ഒന്ന് നോക്കി എല്ലാ കണ്ണുകളും തന്റെ മുഖത്താണ്

വളരെ സാവകാശം അയാൾ തുമ്പിയുടെ അടുത്തേക്ക് ചുവട് വച്ചു

നിങ്ങൾക്കെല്ലാം എന്നെയും എന്റെ കുടുംബത്തെയും അടുത്ത് അറിയുന്നവരാണ്,,,,,

എന്റെ അമ്മയ്ക്ക് ഇരുപത്തി അഞ്ചു വയസ്സുള്ളപ്പോൾ ആണ് എട്ടും പൊട്ടും തിരിയാത്ത രണ്ടുപെൺ മക്കളെയും അമ്മയെയും തനിച്ചാക്കി കട ബാധ്യതകൾ കുമിഞ്ഞു കൂടിയപ്പോൾ നേരിടാനാവാതെ സ്ലീപ്പിംഗ് പിൽസിൽ എന്റെ അച്ഛൻ എന്നന്നേക്കുമായി രക്ഷപ്പെടുന്നത്…..

അച്ഛന്റെ മരണത്തിനുശേഷം തീർത്തും ദുരിതം നിറഞ്ഞ ജീവിതം ആയിരുന്നു….

ചുറ്റും ബന്ധുക്കൾ ഉണ്ടായിട്ടുകൂടി ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആയതു കൊണ്ടാവാം പിന്നീട് ഞങ്ങൾ ഒരു ബാധ്യത ആകുമോ എന്നുള്ള പേടി എല്ലാവരിലും ഉണ്ടായി ,, ഒരു സഹായ ഹസ്തവും ആരിൽ നിന്നും ഉണ്ടായില്ല

സമീപവാസികളിൽ പോലും കുറച്ചു നാൾ സഹതാപം അല്ലാതെ സഹായം ഉണ്ടായില്ല

എന്തു ചെയ്യണം എന്നറിയാതെ പിഞ്ചു കുഞ്ഞുങ്ങളുമായി പകച്ചു നിന്നിട്ടുണ്ട് എന്റെ അമ്മ!!!

ഒരു ദൈവ ദൂതനെ പോലെ ഞങ്ങളിൽ കാരുണ്യഹസ്ത വുമായി വന്ന അച്ഛന്റെ ഏറ്റവും നല്ല കൂട്ടുകാരനായിരുന്നു ഈ ദാസങ്കിൾ

അങ്കിൾ ചെയ്തു തന്നിരുന്ന സഹായങ്ങളൊക്കെ വേറെ ഒരു കണ്ണുകൊണ്ട് കണ്ടു,,അപവാദപ്രചരണ ങ്ങൾ നിങ്ങൾ ഒരു ഹരമാക്കി മാറ്റി

ചുറ്റുമുള്ളവരുടെ പരിഹാസ കൂരമ്പുകൾ ഏറ്റു ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞപ്പോഴും,,

ഞങ്ങൾ മക്കൾക്കു വേണ്ടി അമ്മ പിടിച്ചുനിന്നു,,,

ഞങ്ങൾ ഒരു പക്വത എത്തുന്നത് വരെ, ജനറൽ നേഴ്സായ അമ്മയ്ക്ക് അടുത്തുള്ള ക്ലിനിക്കിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം

ദാസങ്കിൾ ഇടപെട്ട് ദാസങ്കിളിന്റെ തന്നെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഭേദപ്പെട്ട സാലറിയോടെ ഒരു ഉയർന്ന ഹോസ്പിറ്റലിൽ ജോലി ലഭിച്ചു…..

പുതിയ മേച്ചിൽ പുറം നേടിയെന്നുള്ള അപഹാസ്യങ്ങൾ പുഞ്ചിരിയിലൂടെ ആയുധം ആക്കി പൊരുതി ജീവിതം പച്ചപിടിപ്പിച്ചു…….

ഞങ്ങൾ രണ്ടു മക്കൾക്കും നല്ല വിദ്യാഭ്യാസം തന്നു ചേച്ചിയെ വിവാഹം കഴിപ്പിച്ചു……

ഇന്നു ഇതാ ഞാനും വിവാഹ വേഷത്തിൽ

നിങ്ങൾ കരുതുന്നുണ്ടാവും ഇവിടെ നന്ദി രേഖപെടുത്തൽ ആണോ എന്ന്…

നന്ദി രേഖപ്പെടുത്താൻ ഒരു അമ്മയുടെ കടമ അല്ലെ ചെയ്തത് എന്ന്……പക്ഷെ

ആ കടമ നിറവേറ്റി ഇന്നീ നിലയിൽ എത്തിക്കും വരെ ഒരു വിധവ എന്ന നിലയിൽ ഏൽക്കേണ്ടി വന്നിട്ടുള്ള അപവാദങ്ങൾ, പരിഹാസങ്ങൾ, അവഗണനകൾ, ഒറ്റപെടലുകൾ,, എത്ര എന്ന് ഊഹിക്കാൻ മക്കളായ ഞങ്ങൾക്ക് പോലും പറ്റില്ല,,..

ഇടയ്ക്ക് എപ്പോഴും അമ്മ പറയുമായിരുന്നു….

ഒരു സഹോദരനെ പോലെ താങ്ങായി തണലായി ദാസങ്കിൾ ഇല്ലായിരുന്നെങ്കിൽ എങ്ങും എത്തില്ലായിരുന്നു എന്ന്… അതിന് അങ്കിളിന് നക്ഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതം ആയിരുന്നു,,

അദ്ദേഹത്തെ വിശ്വസിക്കാനോ മനസ്സിൽ ആക്കുവാനോ ഭാര്യക്കു കഴിഞ്ഞില്ല വിവാഹബന്ധം വേർപെടുത്തി പുനർ വിവാഹത്തിലൂടെ അവർ പകരം വീട്ടി……

ഞങ്ങളുടെ വിവാഹ ശേഷം ഞങ്ങളുടെ അമ്മയും തനിച്ചാവും,,…

അതുകൊണ്ട്…..

ബാക്കി പറയും മുന്നേ ഉമ വന്നു തുമ്പിയുടെ കയ്യിൽ പിടിച്ചു…

മോളെ എന്താ ഇത്…. എന്തൊക്കെയാ ഈ ചെയ്തു കൂട്ടുന്നത്,, തികട്ടി വന്ന കരച്ചിൽ അടക്കി അവർ മകളോട് ചോദിച്ചു

വിളറി വെളുത്തു നിൽക്കുന്ന അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ ചുറ്റും ഉള്ളവരെ ഒന്നു നോക്കി

എന്നിട്ട് തുടർന്ന്….

അതുകൊണ്ട് എന്റെ വിവാഹത്തിന് മുൻപു ഈ നിൽക്കുന്ന ദാസങ്കിളുമായി എന്റെ അമ്മയുടെ വിവാഹം ഇന്നു ഈ വേദിയിൽ നടക്കണം എങ്കിലേ അരുണേട്ടന് മുന്നിൽ “”താലി”” കെട്ടുന്നതിനായ് എന്റെ തല കുനിയൂ…..

അത് ഒരു പക്ഷെ ഒരു അന്തികൂട്ടിനല്ല

എന്റെ അമ്മ തനിച്ചാവാതിരിക്കാൻ ഞങ്ങളെ സഹായിച്ചത് മൂലം നക്ഷ്ടമായ ദാസങ്കിളിന്റെ വിവാഹജീവിതം തിരിച്ചു പിടിക്കാൻ…….

അവൾ പറഞ്ഞു നിർത്തി….

എല്ലാവരെയും നോക്കി

അവിടെ കൂടിയവരിൽ നിന്നും കുറെ ചെറുപ്പക്കാർ എഴുന്നേറ്റ് കയ്യടിച്ചു അവളെ അംഗീകരിച്ചു……

വരനായ അരുണും പുഞ്ചിരിയോടെ അവളുടെ തീരുമാനത്തിനു കൂട്ടായി നിന്നു…

തറഞ്ഞു നിൽക്കുന്ന ഉമയുടെ അടുത്തേക്ക് എല്ലാവരുടെയും അനുഗ്രഹത്തോടെ ദാസ് തുളസി മാലയുമായ് എത്തി….

ഉമ ഇത് എനിക്ക് വേണ്ടിയല്ല നമ്മുടെ മക്കൾക്ക്‌ വേണ്ടി അവരുടെ ജീവിതത്തിനു വേണ്ടി….

അല്ലെങ്കിൽ നീ ഇത്രയും നാൾ കഷ്ടപ്പെട്ടത് വെറുതെ ആവും എന്നോട് ക്ഷമിക്കു……

ശിലയിൽ എന്നപോലെ വരണമാല്യം ദാസ് ചാർത്തി

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : രേഖ മേനോൻ