പ്രണയാർദ്രം നോവൽ, ഭാഗം 39 വായിച്ചു നോക്കൂ…..

രചന:സീതാലക്ഷ്മി

“സിദ്ധു…നീ ചൂടാവാതെ… ഞങ്ങൾ അന്വേഷിക്കുന്നുണ്ട്…”

ലക്ഷ്മിയെ കാണാതായിട്ട് മൂന്ന് ദിവസം കഴിഞ്ഞു.

ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.സിദ്ധു സ്വയം നഷ്ടപ്പെട്ടത് പോലെ നടക്കുന്നുണ്ട്.

ഇത് തന്നെയല്ലേ ഇത്രയും നാളും നീ പറഞ്ഞത്…

അവളെ കാണാതായിട്ട് മൂന്ന് ദിവസം കഴിഞ്ഞു…

എവിടാണെന്നോ എന്താണെന്നോ ഒന്നും അറിയാതെ…”സിദ്ധുവിന്റെ വാക്കുകൾ മുറിഞ്ഞു.

“അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒന്നിനെയും ഞാൻ ജീവനോടെ വെച്ചേക്കില്ല…”ദേവിന്റെ കോളറിൽ കുത്തി പിടിച്ചുകൊണ്ടു സിദ്ധു പറഞ്ഞു.

“ഏട്ടാ… എന്താ ഇത്… ചേച്ചിക്ക് ഒന്നും സംഭവിക്കില്ല…”ദേവിന്റെ കോളറിൽ നിന്നും സിദ്ധുവിന്റെ കൈകൾ വിടുവിച്ചു കൊണ്ട് നവി പറഞ്ഞു. സിദ്ധു അടുത്തിരുന്ന ടേബിളിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം തട്ടി കളഞ്ഞിട്ടു റൂമിലേക്ക് പോയി.

ലക്ഷ്മിയെ പൂട്ടി ഇട്ട റൂമിലേക്ക് വേദ് ചെന്നു.

മുറിയിൽ ഒരു മൂലക്കായി ഭിത്തിയിൽ ചാരി ലക്ഷ്മി ഇരിക്കുന്നത് കണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു.അവൾ നല്ല മയക്കത്തിൽ ആയിരുന്നു.

അവളെ ഉണർത്താതെ അവൻ അവളുടെ അടുത്ത് ചെന്നിരുന്നു. ആദ്യം കാണുമ്പോൾ ഉണ്ടായിരുന്ന തേജസ്സൊന്നും ഇപ്പോൾ ആ മുഖത്തില്ലെന്ന് അവനു തോന്നി.ലക്ഷ്മിയുടെ മുഖത്തേക്ക് തന്നെ നോക്കി വേദ് ഇരുന്നു.

“സിദ്ധു….”പെട്ടെന്നവൾ ഞെട്ടി നിലവിളിച്ചു എഴുന്നേറ്റു. “ലക്ഷ്‌മി… എന്താ പറ്റിയത്… Are you okay?”അവളുടെ കയ്യിൽ പിടിച്ചു കുലുക്കികൊണ്ട് വേദ് ചോദിച്ചു. ലക്ഷ്മി അവന്റെ കൈ തട്ടി മാറ്റി. ചുമരിൽ തലചായ്ച്ചിരുന്നു. മിഴികൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“ലക്ഷ്മി….”വേദ് അവളെ വിളിച്ചു.

“എന്നെ ഒന്ന് കൊന്ന് തരുവോ….”നിർവികാരതയോടെ ലക്ഷ്മി ചോദിച്ചു.

“നിനക്ക് എന്നോട് വെറുപ്പാണോ…”വേദ് ചോദിച്ചു.

ലക്ഷ്മി ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചിരുന്നു.

“ലക്ഷ്മി…നീ കൂടെ എന്നെ വെറുക്കല്ലേ… എനിക്ക് ആരും ഇല്ല…”അവളുടെ കാലിൽ പിടിച്ച് കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു. കാലിൽ നനവ് അനുഭവപ്പെട്ടപ്പോൾ അവൾ കാൽ പിറകിലേക്ക് വലിച്ചു.

“ആർക്കും എന്നെ ഇഷ്ടമല്ല… ആർക്കും എന്നെ വേണ്ട…ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് എന്റെ അച്ഛനെയും അമ്മയേയുമാ…രണ്ടു വർഷം മുൻപ് അവർ എന്നെ ഒറ്റക്കാക്കി പോയി… പിന്നീട് അങ്ങോട്ട് വേദ് ഒറ്റക്കായിരുന്നു.. അതിനിടയിലാ ഞാൻ അവളെ കണ്ടു മുട്ടിയത്…

“പ്രിയങ്ക…” പ്രിയങ്കയുടെ പേര് കേട്ടതും ലക്ഷ്മി മുഖം ഉയർത്തി അവനെ നോക്കി…

“അവൾക്ക് പക്ഷെ എന്നെ അല്ലായിരുന്നു എന്റെ സ്വത്തും പണവും ആയിരുന്നു വേണ്ടത്…അവളിൽ മുറിവുകൾ ഉണ്ടാക്കി ഞാൻ എന്റെ ദേഷ്യം തീർത്തു… എന്നിട്ടും… പെണ്ണ് തന്നെയാണോ അവൾ…”വേദിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി.

“ഒരുപാട് വൈകിയ നിന്നെ കണ്ടത്… എല്ലായിടത്തും ഞാൻ കേട്ടിരുന്ന ഒരേയൊരു പേര് നിന്റേതായിരുന്നു ലക്ഷ്മി… നിന്നെ കുറിച്ച് കൂടുതൽ അറിയുന്തോറും ഞാൻ നിന്നെ കൂടുതൽ കൂടുതൽ സ്നേഹിച്ചു…”

“നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല… എന്നെ വിട്ട് പോകില്ലെന്ന് പറ ലക്ഷ്മി…”അവളുടെ കൈകൾ ചേർത്തുപിടിച്ചു കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു. “എന്റെ മനസ്സിൽ ഒരാളെ ഉള്ളൂ അത് സിദ്ധുവാ…ആ സ്ഥാനത്തേക്ക് ആർക്കും വരാൻ കഴിയില്ല…”ലക്ഷ്മി പറഞ്ഞു.

“ലക്ഷ്മി… നീ എന്താ എന്നെ മനസ്സിലാക്കാത്തത്…”

“വേദ്… വേദിന് വേണ്ടത് എന്നെയല്ല…നല്ലൊരു സുഹൃത്തിനെയാ… സന്തോഷവും സങ്കടവും എല്ലാം ഒരുപോലെ പങ്കുവെക്കാനും എന്തെങ്കിലും പ്രശ്നം വന്നാൽ അത് ഓടി ചെന്നു പറയാനും…

എല്ലാത്തിനും ഒരു നല്ല സുഹൃത്തിനെയാ വേണ്ടത്…

ഞാൻ എന്നും നിന്റെ കൂടെ വേണം എന്ന തോന്നലിനെ നീ പ്രണയം എന്ന് വിളിച്ചു…

ശെരിക്കും നിന്റെ മനസ്സ് അതല്ല ആഗ്രഹിക്കുന്നത്…. എന്നെ കുറിച്ച് നീ കൂടുതൽ അറിഞ്ഞപ്പോൾ നിന്റെ മനസ്സ് പറഞ്ഞു ഞാൻ കൂടെ ഉണ്ടെങ്കിൽ നീ ആ പഴയ വേദ് ആകുമെന്ന്…

പക്ഷെ അതൊരിക്കലും പ്രണയം ആയിരുന്നില്ല… നീ ആഗ്രഹിച്ചിരുന്നത് എന്റെ സൗഹൃദമായിരുന്നു…

നിനക്കെന്നോട് പ്രണയം ആയിരുന്നെങ്കിൽ നീ ഒരിക്കലും എന്നോട് ഇങ്ങനെ ചെയ്യില്ലായിരുന്നു…

ഇതിൽ കൂടുതൽ നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്നെനിക്ക് അറിയില്ല…

ലക്ഷ്മി അവന്റെ കൈകളിൽ പിടിച്ചു പറഞ്ഞു.

വേദ് ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി.അവൻ നേരെ അവന്റെ റൂമിലേക്കാണ് പോയത്.അവൻ ബെഡിൽ കണ്ണുകൾ അടച്ചു കിടന്നു. “ശെരിക്കും എനിക്ക് അവളോട് പ്രണയം തന്നെയാണോ…

ശെരിക്കും അത് പ്രണയം ആയിരുന്നെങ്കിൽ അവളെ ഇന്നിങ്ങനെ വേദനിക്കാൻ താൻ വിടില്ലായിരുന്നു…

ആ കണ്ണുനീരോ ഒന്നും തന്നെ വേദനിപ്പിക്കുന്നില്ല…

ശെരിക്കും ഞാൻ ആഗ്രഹിച്ചത് പ്രണയമാണോ അതോ വിഷമങ്ങളും ഭാരങ്ങളും എല്ലാം ഇറക്കി വെക്കാൻ ഒരാളെയോ…. വേദ് ആലോചിച്ചു.

ബെഡിൽ കിടന്നു ഉറങ്ങുക ആയിരുന്നു സിദ്ധു.

നെഞ്ചിൽ എന്തോ ഭാരം പോലെ തോന്നിയെങ്കിലും അവൻ കണ്ണുകൾ തുറന്നില്ല.നെഞ്ചിലെ രോമങ്ങളിൽ പിടിച്ച് വലിക്കുകയും വിരൽ ഓടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അവൻ ഒരു ചിരിയോടെ അവന്റെ നെഞ്ചിൽ കിടന്ന ലക്ഷ്മിയെ ചേർത്ത് പിടിച്ചു.

“നാണമില്ലേ മനുഷ്യ പെമ്പിള്ളേരുടെ മുന്നിൽ ഇങ്ങനെ നെഞ്ചും കാണിച്ചു നിൽക്കാൻ…”

“വന്ന് സീൻ പിടിച്ചതും പോര എന്നിട്ട് എന്റെ നെഞ്ചത്തോട്ടു കേറുന്നോ…”അവൻ അവളോട് കുറുമ്പോടെ ചോദിച്ചു. “സീൻ പിടിക്കാൻ പറ്റിയ ഒരു സാധനം…”

“എന്താടി എനിക്കൊരു കുഴപ്പം… പെമ്പിള്ളേർ എന്റെ പിറകേ ഇപ്പോഴും ക്യൂ നിൽക്കുവാ…”

“മ്മ്… എങ്ങനെ വരാതിരിക്കും മസിലും പെരുപ്പിച്ചു നടക്കുവാ… ഹും…”ചുണ്ടുകോട്ടി ലക്ഷ്മി പറഞ്ഞു.

സിദ്ധു അത് കേട്ട് ചിരിച്ചുകൊണ്ട് അവളെയും കൊണ്ട് മറിഞ്ഞു കിടന്നു.അവൻ അവളെ നോക്കി കുസൃതി ചിരി ചിരിച്ചു. “എന്താടാ പൊട്ടാ കിടന്നു ചിരിക്കുന്നെ…”ലക്ഷ്മി അവന്റെ കവിളിൽ പിച്ചിവലിച്ചുകൊണ്ട് ചോദിച്ചു.

“അല്ല…ഞാൻ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ഒക്കെ ഒന്ന് ആലോചിച്ചതാ…”സിദ്ധു അവളുടെ മുഖത്തൂടെ വിരൽ ഓടിച്ചുകൊണ്ട് പറഞ്ഞു.

“ഛേ… വഷളൻ…”ലക്ഷ്മി അവന്റെ നെഞ്ചിലേക്ക് നാണത്തോടെ മുഖം ഒളിപ്പിച്ചു. സിദ്ധു അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി കിടന്നു.

സിദ്ധു ഞെട്ടി കണ്ണ് തുറന്നു.അവൻ ബെഡിൽ എഴുന്നേറ്റ് മുഖം പൊത്തി ഇരുന്നു.ചുമരിലായി ഉള്ള ലക്ഷ്മിയുടെയും അവന്റെയും ഫോട്ടോയിലേക്ക് അവൻ കണ്ണോടിച്ചു. അവൻ എഴുന്നേറ്റ് ഫോട്ടോസിന്റെ അടുത്തേക്ക് പോയി. അവൻ ഓരോ ഫോട്ടോസും മാറി മാറി നോക്കി. “എനിക്ക് ജീവൻ ഉള്ളടത്തോളം കാലം നിനക്ക് ഒന്നും സംഭവിക്കില്ല….”ലക്ഷ്മിയുടെ ഫോട്ടോയിൽ ചുണ്ടമർത്തി അവൻ പറഞ്ഞു.

ഒരുപാട് നേരത്തെ ആലോചനക്ക് ശേഷം വേദ് ഒരു തീരുമാനം എടുത്തു. അവൻ എഴുന്നേറ്റ് ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു.

“ലക്ഷ്മി…”

കാലുകൾക്കിടയിൽ മുഖം ഒളിപ്പിച്ചിരിക്കുന്ന ലക്ഷ്മിയെ അവൻ വിളിച്ചു. ലക്ഷ്മി മുഖം ഉയർത്തി അവനെ നോക്കി.

“ഫ്രണ്ട്‌സ്?….”ചിരിച്ചുകൊണ്ട് അവൻ ലക്ഷ്മിയുടെ നേരെ കൈ നീട്ടി. ലക്ഷ്മി അവനെ സംശയത്തോടെ നോക്കി. “എനിക്ക് അങ്ങനെ വലിയ കൂട്ടുകാരൊന്നുമില്ല… അതുകൊണ്ടാകാം ഞാൻ ഇങ്ങനെ ആയതും ഇപ്പോൾ നിന്നോട് ഇങ്ങനെ ഒക്കെ ചെയ്തതും…നീ പറഞ്ഞത് ശെരിയാ… പ്രണയം ഒരിക്കലും ഇങ്ങനെ അല്ല… എന്റെ വെറും വാശി മാത്രമായിരുന്നു നീ… I am sorry…സിദ്ധുവിനെ ഞാൻ വിളിക്കാം…

നിന്നെ കൂട്ടികൊണ്ട് പോകാൻ പറയാം…” വേദ് പറയുന്നതെല്ലാം കേട്ട് ലക്ഷ്മിക്ക് വിശ്വസിക്കാൻ ആകുന്നില്ലായിരുന്നു.

“പക്ഷെ… എന്റെ കൂടെ കാണില്ലേ നീ… നല്ലൊരു സുഹൃത്തായി…”അത് ചോദിക്കുമ്പോൾ അവന്റെ മുഖത്ത് ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത ആയിരുന്നു. ലക്ഷ്മി എഴുന്നേറ്റ് അവന്റെ അരികിലേക്ക് ചെന്നു.

“ഫ്രണ്ട്‌സ്….”ചിരിച്ചു കൊണ്ട് അവൾ കൈ നീട്ടി.

വേദ് പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൈകളിലേക്ക് കൈ ചേർത്തു.

“എന്തായി… എല്ലാ സ്റ്റേഷൻസിലേക്കും വേദിന്റെയും പ്രിയങ്കയുടെയും ലക്ഷ്മിയുടെയും ഫോട്ടോസ് അയച്ചോ… ചെക്കിങ് ഒക്കെ നടക്കുന്നുണ്ടല്ലോ…ഒരു വണ്ടിയും ചെക്ക് ചെയ്യാതെ വിടരുത്…”ദേവ് ഫോണിലൂടെ നിർദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു. സിദ്ധു തലക്ക് കയ്യും കൊടുത്ത് ഇരിക്കുന്നു.

അപ്പോഴാണ് സിദ്ധുവിന്റെ ഫോൺ റിങ് ചെയ്തത്. പരിചയമില്ലാത്ത നമ്പറിൽ നിന്നായിരുന്നു കാൾ.

“എടുത്തിട്ട് സ്പീക്കറിൽ ഇട്…”ദേവ് പറഞ്ഞു.

സിദ്ധു അവൻ പറഞ്ഞതുപോലെ ചെയ്തു.

“ഹലോ….”മറുതലക്കൽ നിന്നും കേട്ടു.

“ഹലോ…”സിദ്ധു പറഞ്ഞു. “സിദ്ധു… ഇത് ഞാനാ വേദ്…” സിദ്ധുവിന് ദേഷ്യം ഇരച്ചു കയറി.

“ലക്ഷ്മി എവിടെയാടാ…”അവൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു കൊണ്ട് ചോദിച്ചു. “ലക്ഷ്മി എന്റെ കൂടെയുണ്ട്… സിദ്ധു… I am sorry… ഞാൻ ചെയ്തത് തെറ്റാണ്.. എനിക്ക് മനസ്സിലായി…

ഞാൻ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു…ലൊക്കേഷൻ ഞാൻ അയക്കാം…

നീ തന്നെ വന്ന് അവളെ കൂട്ടികൊണ്ട് പൊയ്ക്കോ…” വേദ് അത്രയും പറഞ്ഞു ഫോൺ കട്ട്‌ ആക്കി. “സിദ്ധു… ഇതൊരു ട്രാപ് ആണെങ്കിലോ… അവൻ എന്തെങ്കിലും ചതി ഒരുക്കിയിട്ടുണ്ടെങ്കിലോ…”ലോകേഷ് ചോദിച്ചു.

അതെ.. നമുക്ക് അവനെ വിശ്വസിക്കാൻ പറ്റില്ല…

നിന്നെ അവൻ എന്തെങ്കിലും ചെയ്താലോ…”ദേവ് പറഞ്ഞു. “എന്തായാലും ഞാൻ പോകും…

അവളെയും കൊണ്ടല്ലാതെ ഞാൻ ഇനി തിരിച്ചു വരില്ല…”സിദ്ധു ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

തുടരും…

അപ്പൊ നാളത്തോടെ നമ്മുടെ കഥ തീരും… എല്ലാ കാര്യത്തിനും നാളെ തീരുമാനം ഉണ്ടാക്കും…

ഇന്നത്തെ പാർട്ട്‌ ചെറുതായി പോയി.. അതിന് പകരം നാളെ വലിയ പാർട്ട്‌ തരാം…🌸💕 വലിയ കമന്റ്‌ ഒക്കെ തായോ… നാളത്തേക്ക് എനർജി വേണ്ടേ…😂♥️

രചന:സീതാലക്ഷ്മി