പേടിച്ചിട്ട് ആണേൽ കയ്യൊക്കെ വെറക്കണ് ഉണ്ട്. കാലിലെ കൊലുസ് വെറ്തെ കെടന്ന് ഒച്ച ഉണ്ടാക്കുവാണ്…

രചന : നിയ ജോണി

അമ്മ എന്തൊക്ക പറഞ്ഞാലും നിക്ക് ഇപ്പോ കല്യാണം വേണ്ട…. സമയാവുമ്പോ ഞാൻ തന്നെ പറഞ്ഞോളാ….. രാവിലെ സ്കൂളിലേക്ക് എറങ്ങാൻ നേരം വെറ്തെ പ്രാന്താക്കല്ലേ അമ്മേ…..

ഈ ദേഷ്യം മുഴുവൻ ഞാൻ ആ പിള്ളേർടെ അടുത്ത് തീർക്കണ്ട വരും….. ഞാൻ പറഞ്ഞു.

ഓ….. അവളൊരു നിരാശാകാമുകി….. നിന്നെ തേച്ചവൻ ഇപ്പൊ അവന്റ പിള്ളേരേം താലോലിച്ച് ഇരിപ്പ് ണ്ടാവും. ഈ പോത്ത് ആണേൽ അവനേം ആലോയിച്ചു ജീവിതം നശിപ്പിക്കണ്…. അനിയൻ കുരുപ്പ് പറഞ്ഞതാണ്…. വേറൊന്നും അല്ല…..

ഞാൻ കെട്ടി പോയാലല്ലേ ലവന് കെട്ടാൻ പറ്റുള്ളൂ…….

അമ്മേ……… ന്നും പറഞ്ഞു ഞാൻ അലറി.

എടാ…. എടാ…. നിന്റെ ചാട്ടം എങ്ട് ആണ് ന്ന് എനിക്ക് മനസിലാവണ് ണ്ട്….. ന്നും പറഞ്ഞു അച്ഛൻ വന്ന്. ഇപ്പൊ ഈ സീനില് ന്ന് എസ്‌കേപ്പ് അടിച്ചില്ലേല് സംഭവം ശോകം ആവും.അതോണ്ട് ഞാൻ ബാഗും എടുത്തു ഇറങ്ങി.

അല്ലേലും അവനെ പറഞ്ഞിട്ട് കാര്യോന്നും ഇല്ല.

പൊടിമീശക്കാരൻ പോയട്ട് പിന്നെ വിജയ് സൂപ്പറും പൗർണമിയും ലെ പിങ്കിനെ പോലെ ശോകം അടിച്ചു വരണ കല്യാണം മുഴുവൻ മൊടക്കണ എന്നോട് പിന്നെ എന്തുന്നു പറയാനാ???

ഇനി ഇപ്പോ ഈ കല്യാണാലോചന പണിയാകുവോ….. ന്നൊക്കെ ആലോചിച്ചു സ്കൂളിൽ എത്തിയപ്പോ അസംബ്ലി കഴിഞ്ഞു. സ്റ്റാഫ്‌ റൂമിൽ ന്ന് ക്ലാസ്സിലേക്ക് പോവാൻ നടന്നപ്പോ HM ന്റെ ഒപ്പം ആ പഴയ തേപ്പ് പെട്ടി പൊടിമീശക്കാരൻ വിത്ത്‌ കനേഡിയൻ മാലാഹ ആൻഡ് എ ചെർക്കൻ.

ആഹാ …… അടിപൊളി…..ജീവിക്കാൻ സമ്മതിക്കരുത്……

ആ ചെർക്കനെ എന്റെ ക്ലാസ്സിൽ ചേർക്കാൻ ആണ് അവര് വന്നത്. അവനെ ക്ലാസ്സിലാക്കി എന്ന നോക്കി ചിരിച്ചിട്ട് രണ്ടൂടെ കയ്യും കോർത്തു പോയി.

മനുഷ്യന്റെ സമാധാനം കളയാൻ കച്ച കെട്ടി എറങ്ങിയേക്കെണ് കെട്ട്യോനും കെട്യോളും. എന്നാലും എന്നോട് ഒരു വാക്ക്…. ഇതാണ് ന്റെ മാലാഹന്നെങ്കിലും പറയാർന്നു.

ഉച്ചക്ക് ബ്രേക്ക് വിട്ടപ്പോ രണ്ടും കല്പിച്ചു ആ ചെക്കനോട് പെണ്ണുകാണാൻ വന്നോളാൻ പറയാൻ അമ്മനോട് വിളിച്ചു പറഞ്ഞു.

അല്ല പിന്നെ….. എനിക്കും ഇത് പോലെ അവരുടെ മുന്നീക്കൂടെ പോണം…..

ലാസ്റ്റ് പീരിയഡും കഴിഞ്ഞു പത്താം ക്ലാസ്സ്ന്റെ സ്പെഷ്യൽ ക്ലാസും കഴിഞ്ഞ് സ്കൂളിൽ ന്ന് വീട്ടില് ചെന്നപ്പോ മുറ്റത്ത്‌ ഒരു കാറും കൊറേ ചെരുപ്പും.

ഭഗവാനെ….. അപ്പഴേക്കും പെണ്ണുകാണാൻ വന്നാ????

ഒരാവേശത്തിന് ചാടി കേറി പറഞ്ഞൂന്ന് വെച്ച് ഇതിപ്പോ ന്റെ പൊക കാണാൻ തന്നെ ആണാ????

അകത്തേക്ക് കേറിയപ്പോ ഒരു കല്യാണത്തിന് ഒള്ള ആൾക്കാർ ണ്ട്…. ഇപ്പൊ ഇന്ന് തന്നെ എന്നെ കെട്ടിച്ചു വിടുവോ???

എന്നെ കണ്ടപ്പോ തന്നെ എല്ലാരും കൂടെ എന്നെ നോക്കി. ഞാനാണേൽ ചിരിക്കണോ കരയണോന്ന് പോലും അറിയാതെ മിഴുങ്ങസ്യ നിന്ന്.

എന്നെ കണ്ടപാടെ മാതാശ്രീ പാരേം വെച്ച്. അവള് വന്നല്ലോ…. ഇനി അവര് സംസാരിക്കട്ടെ ന്ന്……

അല്ലാ… അപ്പൊ ചായ ഒന്നും കൊടുക്കണ്ടേ???

ഓ….. ചായ, ലഡ്ഡു, മിച്ചർ ഒക്കെ നേരത്തേ ലാൻഡ് ആയല്ലേ….. ആഹാ…. ഗ്ലാസ് കാലി ആയല്ലോ…..

അപ്പൊ ഇനി സംസാരിക്കല് തന്നെ.

വേഗം അമ്മ വന്നു ന്റെ കയ്യിൽ ന്ന് ബാഗ് വാങ്ങി ഇതെങ്കിലും കൊളം ആക്കരുത് ന്ന് ചെവിയില് പറഞ്ഞു.

ഞാൻ പൊറത്തേക്ക് എറങ്ങിയപ്പോ ന്റെ പൊറകേ ഒരു താടിക്കാരനും വന്നു.

ഞാൻ അങ്ട് കേറി അറ്റാക്കി ന്റെ കഥ മുഴുവൻ പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞിട്ട് ആള് ന്നാ…

ശെരി ന്ന് പറഞ്ഞു വിവരം ഒക്കെ പൊറകേ അറിയിക്കാം ന്ന് പറഞ്ഞു ആള് സ്കൂട്ട് ആയപ്പോ ഇതും പോയി കിട്ടി ന്ന് ഞാൻ ഒറപ്പിച്ചു.

ഇതും കൊളം ആക്കിയോ പെണ്ണേ ന്ന് ഒള്ള മാതാശ്രീടെ ചോദ്യത്തിന് ഒന്ന് കണ്ണിറുക്കി കാണിച്ചപ്പോ ഈ ജന്മത്ത് ഇവള് കെട്ടും ന്ന് എനിക്ക് തോന്നണില്ല ന്ന് പറഞ്ഞു അമ്മ അടുക്കളേലേക്ക് പോയി.

പിന്നെ അങ്ട് അമ്മേടെ വക പാത്രം തല്ലി പൊളിക്കൽ, മിണ്ടാതിരിക്കൽ എന്നീ പരുപാടികൾ അരങ്ങേറി.

ഇതൊക്കെ പുല്ലാണ് ന്ന് പറഞ്ഞു കെടന്ന് ഒറങ്ങാൻ പോയ എന്നെ പിറ്റേ ദിവസം അലാറത്തിന് പകരം ചവിട്ടി എണീപ്പിച്ചിട്ട്‌ അവർക്ക് കല്യാണത്തിന് സമ്മതം ആണ്, രണ്ട് മാസത്തിനുള്ളിൽ കല്യാണം നടത്തണം ന്ന് അനിയൻ കുരുപ്പ് വന്നു പറഞ്ഞപ്പോ ഉച്ചക്ക് കെടന്ന് ഒറങ്ങി പിറ്റേന്ന് എണീറ്റിട്ട് ഇതിപ്പോ ഏതാ ദിവസം ന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ ആയി പോയി.

എണീറ്റിട്ട് പല്ല് പോലും തേക്കാത്ത ന്റെ വായിലേക്ക് ഇന്നലെ അവർക്ക് കൊടുത്തിട്ടു ബാക്കി വന്ന ലഡ്ഡു കുത്തി കേറ്റിയപ്പോ അമ്മേടെ സന്തോഷം കാണണാരുന്നു….

ഞാൻ ആണേൽ ആ ലഡ്ഡു എറക്കണോ വേണ്ടേന്നാണ് ആലോയിച്ചത്.

ശനിയാഴ്ച ആയോണ്ട് കെടന്ന് ഒറങ്ങാന്ന് വിചാരിച്ചപ്പോ ഈ അടുത്ത് ഒന്നും ഒറങ്ങാൻ പറ്റാത്ത അവസ്ഥ തന്നെ കിട്ടി.

അപ്പഴാണ് ഒരു തേപ്പ് കിട്ടിയ എന്നെ രണ്ട് മാസത്തിനുള്ളിൽ കെട്ടണം ന്ന് പറഞ്ഞ മഹാനുഭാവന്റെ പേര് ഞാൻ അച്ഛനോട് ചോയ്ച്ചത്.

“ഉണ്ണി “….

ന്തോന്നു?? വെറും ഉണ്ണിയാണ…. ഇല്ലേൽ വാല് ണ്ടോ???

വാലും തലേം ഒന്നൂല്ലാ… വിളിപ്പേരാണ് ഉണ്ണി..

ഇനി നീയും അങ്ങനല്ലേ വിളിക്കണ്ടേ…… ലെ അനിയന്റെ വക.

ഇവനെ അങ്ട് കൊന്നാലോ??

പിന്നെ ദിവസം ISRO വിട്ട റോക്കറ്റ് പോലെ ആണ് പോയത്. അതിന് എടെൽ നിശ്ചയം കഴിഞ്ഞു.

അന്നും താടിക്കാരൻ… അല്ല… Mr.ഉണ്ണി ഒന്നും സംസാരിച്ചില്ല. ന്തിന് നേരെ ചൊവ്വേ ന്റെ മൊഖത്തേക്ക് ഒന്ന് നോക്കി കൂടി ഇല്ല.

ഇനി ഇതും തേപ്പ് കിട്ടിയ പാർട്ടി ആണോ?? താടി ഒക്കെ ണ്ടല്ലോ?? അല്ലേല് ഇനി ആരേലും ഇഷ്ട്ടാണോ ആവോ?? കല്യാണത്തിന്റെ അന്ന് ആരേലും മണ്ഡപത്തില് വരുവോ????

ന്റെ അല്ലെ കല്യാണം… കൊളം ആവാനുള്ള ചാൻസ് നൂറും നൂറ്റിപ്പത്തും കഴിഞ്ഞു പോവും.

അന്ന് വൈകുന്നേരം അമ്മേനോട്‌ ഈ ഉണ്ണീടെ ശരിക്കും പേര് ചോയ്ക്കാൻ ചെന്ന എനിക്ക് ചെവിക്ക് ഒരു കിഴുക്കാണ് കിട്ടിയത്. കെട്ടാൻ പോണ ചെക്കനെ പേരാണോ വിളിക്കണേ… ഉണ്ണി അല്ല ഉണ്ണിയേട്ടൻ. അങ്ങനെ വേണം വിളിക്കാൻ….. കേട്ടല്ലോ…..

പിന്നേ…. ഒരു ഉണ്ണിയേട്ടൻ…..

ന്നാലും അന്നും അമ്മ പേര് പറഞ്ഞില്ല. ഇതിപ്പോ ആരേലും ചോയ്ച്ച ഞാൻ എന്നാ പേര് പറയും. ഉണ്ണീന്ന് പറയണോ.??? അല്ല പിന്നെ.

ഒരു ഞായറാഴ്ച എണീറ്റ് പല്ല് തേച്ച് ഉമ്മറത്തേക്ക് വന്ന നിക്ക് കണി Mr.ഉണ്ണി ആരുന്നു. ചുറ്റും ന്റെ അച്ഛനും അമ്മേം അനിയനും ഒക്കെ ണ്ട്. ഇതിപ്പോ ന്താ കഥ???

എന്നേം കൊണ്ട് ആരെയോ കല്യാണം വിളിക്കാൻ പോവാനാണ് ഉണ്ണി അയ്യോ സോറി ഉണ്ണിയേട്ടൻ വന്നേക്കണത്. ഞാൻ പോയി റെഡി ആയി വന്നപ്പഴേക്കും ആള് കാർ സ്റ്റാർട്ട്‌ ആക്കി…..

പോയിട്ട് വേഗം വരാം ന്ന് പറഞ്ഞപ്പോ വേഗം വന്നിട്ട് നിനക്കിവിടെ വേറെ പണി ഒന്നൂല്ലല്ലോ… പതിയെ വന്നാലും മതി… ന്ന്. ഈ അമ്മേനെ ഞാൻ…… അല്ലേലും ചെല സമയത്ത് അമ്മമാര് മുട്ടൻ പാര ആണല്ലോ…. പ്രതേകിച്ചു ന്റെ മാതാശ്രീ.

വണ്ടിയില് ഇരുന്നേച്ച ക്ഷണക്കത്ത് കയ്യില് എടുത്തപ്പോ ന്തോ…. എവിടെയോ മറന്ന എന്തൊക്കെയോ ഒരു നിമിഷം ഓർമ വന്നു. പിന്നെ അതിന്റെ ഹാങ്ങോവറിൽ ആയോണ്ട് വണ്ടി നിർത്തിയപ്പോ ആണ് ഞാൻ അറിഞ്ഞത് ഇത്രേം നേരം ആളോട് ഒരക്ഷരം മിണ്ടിയിട്ട് ഇല്ല ന്ന്.

അതിന് എന്നേം തെറ്റ് പറയാൻ പറ്റൂല്ല.

അങ്ങേർക്ക് ഒന്ന് വിളിക്കാരുന്നല്ലോ….. ഞാൻ കിളി പോയി ഇരിക്കണത് ആളും കണ്ടതല്ലേ…..

കാറിൽ ന്ന് എറങ്ങിയപ്പോ ആള് ന്റെ കയ്യിൽ ന്ന് ആ കത്ത് വാങ്ങി. ആ ഗ്യാപ് ല് പേര് നോക്കിയപ്പോ ശരത് ന്ന് കണ്ട്. അപ്പൊ അതാണ് ഈ ഉണ്ണിയേട്ടന്റെ ശെരിക്കും പേര്. കൊള്ളാം.

ഈ വീട് ഞാൻ എവിടോ???? ന്നും പറഞ്ഞ് വന്ന വീടിന്റ മുറ്റത്തു ഞാൻ ആലോചിച്ചു നിന്നപ്പോ വാടോ…. തനിക്ക് അറിയാവുന്ന ആൾടെ വീടാണ് ന്ന് പറഞ്ഞ് എന്നേം വിളിച്ചു ആള് അകത്തേക്ക് കേറി.

അന്നത്തെ പെണ്ണുകാണൽ ന് ശേഷം ആള് ഒന്ന് മിണ്ടണത് ഇന്നാണ്. സൗണ്ട് കൊള്ളാല്ലോ….

ന്നും ആലോചിച്ചു ഞാൻ ആൾടെ ഒപ്പം അകത്തേക്ക് കേറിയപ്പോ ഒരുവർഷം മുന്നേ എനിക്ക് കല്യാണത്തിന്റെ ക്ഷണക്കത്ത് തന്ന ആ വ്യക്തിയും ആ മാലാഹ കൊച്ചും.

ഇങ്ങേര് എന്നെ കൊല്ലാൻ കൊണ്ടുവന്നേയാണോ ഇനി???

മാലാഹ വന്നു എന്നെ സ്കൂളിൽ കണ്ട കാര്യോം അനിയൻ ചെർക്കന്റെ കാര്യോം ഒക്കെ പറഞ്ഞു ചായ ഒക്കെ തന്നു. ലവന്റെ മൊഖത്തെ ഭാവം കണ്ടപ്പോ മാലാഹക്ക് അവന്റ ഫ്ലാഷ് ബാക്ക് ഒന്നും അറിഞ്ഞൂടാ ന്ന് മനസിലായി.

അവരുടെ കല്യാണം കഴിഞ്ഞപ്പോ മാലാഹ കാനഡ ഉപേക്ഷിച്ചു ന്ന്. അടിപൊളി.

അവന്റ മൊഖത്ത് നോക്കി നല്ല അടിപൊളി ഒരു ചിരി ചിരിച്ചിട്ട് കല്യാണത്തിന് കുടുംബസമേതം വരണം ന്ന് പറഞ്ഞു ആ കത്ത് കൊടുത്തപ്പോ എനിക്ക് ണ്ടായ സന്തോഷം. ഹോ…..

ന്തായാലും താടിക്കാരൻ ഉണ്ണിയേട്ടൻ ആള് പൊളി ആണല്ലോ…. അന്ന് പറഞ്ഞ ഡീറ്റെയിൽസ് വെച്ച് ന്നെ തേച്ചവനെ കണ്ടുപിടിച്ചു അവന എന്നെ കൊണ്ട് തന്നെ കല്യാണോം വിളിപ്പിച്ചു. അടിപൊളി.

അങ്ങനെ കല്യാണത്തിന്റെ തലേ ദിവസം ഒരു തേപ്പും കിട്ടി പേര് മാത്രം അറിയാവുന്ന ആ ഉണ്ണിനെ കെട്ടേണ്ടി വരുന്ന ന്റെ ജീവിതം ഫുള്ള് ഒന്ന് rewind ചെയ്തു.

ന്താല്ലേ… ന്നെ സമ്മതിക്കണം.ആൾടെ ജോലി എന്നാ??? വീട് എവിടാ??? ആാാ……..

ഇന്നത്തോടെ ഈ വീട് വിട്ട് പോകേണ്ട വരണ കാര്യം ആലോചിച്ചപ്പോ ന്തോ ഒരു സങ്കടം. ഒറങ്ങാൻ കെടന്നിട്ട് ഒറക്കം വരാത്ത കൊണ്ട് അമ്മേടേം അച്ഛന്റേം അടുത്തേക്ക് പോയപ്പോ അവിടെ അവനും ണ്ട്. എല്ലാം കൂടെ ഇരുന്ന് ഞാൻ പോണ കാര്യം പറഞ്ഞു കണ്ണ് നെറക്കുവാ….

ഞാൻ പോയി അവരുടെ കൂടെ കെടന്ന്.

പിറ്റേന്ന് 11:30 ക്ക് ഉണ്ണിയേട്ടൻ ന്റെ കഴുത്തില് താലി കെട്ടി. സദ്യ ഒക്കെ കഴിഞ്ഞ് ഞാൻ വൈകുന്നേരം ആയപ്പോ വടക്കാഞ്ചേരിക്ക് വണ്ടി കേറി. അമ്മേടെ കരച്ചില് കാണാതിരിക്കാൻ വേണ്ടി അച്ഛന്റ മുഖത്തേക്ക് നോക്കിയപ്പോ ഞാൻ കാണാതിരിക്കാൻ കണ്ണീര് തുടയ്ക്കുന്നതാണ് കണ്ടത്. അത് കണ്ടപ്പോ ഒതുക്കി വെച്ചിരുന്ന കണ്ണീര് പൊട്ടി ഒഴുകി. ഞാൻ കരഞ്ഞോണ്ട് അച്ഛന്റെ നെഞ്ചിലേക്ക് വീണു.

എല്ലാം കഴിഞ്ഞു വണ്ടിയിൽ കേറാൻ പോയപ്പോ ആണ് അവനെ കണ്ടില്ലല്ലോ ന്ന് ആലോചിച്ചത്

കൊറച്ചു ദൂരെ മാറി നിന്ന് കരയണു. അവനെ വിളിച്ചപ്പോ കണ്ണൊക്കെ തൊടച്ചു എന്നെ വണ്ടിയിൽ കേറ്റി.

അവിടെ വീട്ടില് ചെന്നപ്പോ അമ്മ നിലവിളക്ക് തന്ന് വീട്ടില് കയറ്റി.അവിടെ അമ്മേം ഉണ്ണിയേട്ടനും മാത്രേ ഒള്ളൂ. ഉണ്ണിയേട്ടൻ ആള് വല്യ പാവം ആണ്.

ഉണ്ണിയേട്ടൻ അവിടെ ഒരു ഗവണ്മെന്റ് സ്കൂളിൽ മലയാളം മാഷാണ്. കൃഷി വല്യ ഇഷ്ടാണ് ആൾക്ക്.

ഇതൊക്കെ അമ്മ പറഞ്ഞതാണ്.

സന്ധ്യ ആകും തോറും പേടിച്ചിട്ട് വയറ്റിന്റെ ഉള്ളില് ന്തൊക്കെയോ ഉരുണ്ട് കേറാൻ തൊടങ്ങി. രാത്രി ആയപ്പോ അമ്മ ഒരു ഗ്ലാസ്‌ പാല് കൊണ്ട് കയ്യിൽ തന്നു. അപ്പൊ ഇതൊക്കെ ശെരിക്കും ഒള്ള പരുപാടി ആണോ??? സിനിമയില് മാത്രം ഒള്ള പരുപാടി അല്ലെ ഇത്??? അമ്മ എന്നോട് റൂമില് പൊക്കോളാൻ പറഞ്ഞു.

പേടിച്ചിട്ട് ആണേൽ കയ്യൊക്കെ വെറക്കണ് ണ്ട്. കാലിലെ കൊലുസ് വെറ്തെ കെടന്ന് ഒച്ച ണ്ടാക്കുവാണ്.മാങ്ങാത്തൊലി. മനുഷ്യനെ വട്ടാക്കാൻ… റൂമില് കേറിയപ്പോ ഉണ്ണിയേട്ടൻ കട്ടിലിൽ ഇരിപ്പുണ്ട്. ഈശ്വരാ…. ഭഗവാനെ….

എന്ന മാത്രം കാത്തേക്കണേ…… ന്നും പറഞ്ഞു അകത്തേക്ക് കേറി.

പിന്നെ ഉണ്ണിയേട്ടൻ ഓരോന്ന് പറയാൻ തൊടങ്ങി.

ആദ്യം കണ്ടപ്പോ തന്നെ തേപ്പ് ഉൾപ്പടെ എല്ലാം തൊറന്ന് പറഞ്ഞത് ആളെ ഞെട്ടിച്ചു എങ്കിലും പിന്നെ ഈ കാര്യം കൊണ്ട് തന്നെ ഒഴിവാക്കണം ന്ന് തോന്നീല്ല. പിന്നെ തന്റെ അനിയൻ പറഞ്ഞു തന്റെ ഇഷ്ടങ്ങളും ചെറിയ ചെറിയ വട്ടുകളും ഒക്കെ അറിഞ്ഞു. പിന്നെ ഈ ഉണ്ടക്കണ്ണിനെ വിട്ട് കളയാൻ തോന്നീല്ല.

എടോ ഞാൻ അത്ര മോഡേൺ ഒന്നും അല്ല. സിറ്റി ലൈഫ് ഒന്നും വല്യ ഇഷ്ടല്ല .

ഈ പറമ്പും തൊടീം ഒക്കെ ആണ് ഇഷ്ടം.

തന്റെ ഇഷ്ടങ്ങൾ അങ്ങനെ ആണ് ന്ന് ഒക്കെ മനസിലായപ്പോ ശെരിക്കും സന്തോഷം ആരുന്നു.

പിന്നെ തനിക്ക് ജോലിക്ക് പോണം എങ്കില് ഇവിടെ ഞാൻ പഠിപ്പിക്കണ സ്കൂളിൽ നോക്കാം.

ഇപ്പൊ എന്തായാലും നല്ല ക്ഷീണം ണ്ടാവും തനിക്ക്. ആ പാല് മുഴുവനും കുടിച്ചിട്ട് കെടന്നോ….

എന്നും പറഞ്ഞ് ഉണ്ണിയേട്ടൻ കട്ടിലിന്റെ ഒരു സൈഡിൽ കെടന്നു. ആ കട്ടിലിന്റെ ഒരറ്റം ചേർന്ന് കിടന്നപ്പോ അറിയാതെ തന്നെ കണ്ണിൽ ന്ന് കണ്ണീര് കവിളിലൂടെ ഒലിച്ചിറങ്ങി.

സന്തോഷത്തിന്റെ.

പിന്നെ അങ്ട് ശെരിക്കും ഉണ്ണിയേട്ടൻ എന്നെ ഞെട്ടിക്കുവാരുന്നു. ന്റെ എല്ലാ തല്ല് കൊള്ളിത്തരത്തിനും കൂടെ നിക്കും. എനിക്ക് വേണ്ടി കണ്ട മാവിലും തെങ്ങിലും ഒക്കെ വലിഞ്ഞു കേറും പാവം. ന്റെ കൂടെ പറമ്പിലും തൊടിയിലും ഒക്കെ നടക്കും. കിങ്ങിണി പശൂന്റെ പൊറകേ ന്റെ ഒപ്പം ഓടും.

ശെരിക്കും മത്സരിച്ചു സ്നേഹിക്കുവാണ് ഇപ്പൊ ഞങ്ങള്. ദേഷ്യം വരുമ്പോ ആ താടീല് പിടിച്ചു വലിക്കുവെങ്കിലും ആ ദേഷ്യം അധികം പോവൂല്ല.

ഉണ്ണിയേട്ടന്റെ കൂടെ അമ്പലത്തില് പോയി ആ ആൽമരത്തിന്റെ ചോട്ടില് ഇരിക്കുമ്പോ ഒക്കെ ഞാൻ ആലോചിക്കും ഈ താടിക്കാരൻ ന്റെ ചങ്കില് ഇങ്ങനെ പറ്റിപ്പിടിച്ചത് ന്ന്. അത്രക്ക് ഇഷ്ടാ നിക്ക് ന്റെ താടിക്കാരൻ ഉണ്ണിയേട്ടനെ.

കാനഡെൽ ന്ന് വന്ന മാലാഹനെ കണ്ടപ്പോ എന്നെ തേച്ചിട്ട് പോയ ആ പൊടിമീശക്കാരനോട്‌ ഒരുപാട് നന്ദി ണ്ട്. അതോണ്ടാണല്ലോ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന, ഒരിക്കലും കിട്ടില്ലെന്ന്‌ വിചാരിച്ചിരുന്ന ജീവിതം എനിക്ക് കിട്ടിയത്.

ഈ ഉണ്ടക്കണ്ണിക്ക് ന്റെ താടിക്കാരൻ ഉണ്ണിയേട്ടനെ കിട്ടിയത്……..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നിയ ജോണി