നീലമലപ്പൂങ്കുയിലെ.. എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ശ്രീനന്ദിൻ്റെ ഒരു കിടിലൻ പെർഫോമൻസ് കാണാം…

സംഗീത പ്രേമികളായ പ്രിയ ആസ്വാദകരുടെ ഹൃദയം കവർന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ ആയ ടോപ് സിംഗർ സീസൺ 2 വേദിയിൽ ആലാപന മാധുരിയാൽ വിസ്മയിപ്പിച്ച് ഇതാ കൊച്ചു മിടുക്കൻ ശ്രീനന്ദ്. നീലമലപ്പൂങ്കുയിലെ നീ കൂടെ പോരുന്നോ എന്ന് തുടങ്ങുന്ന മലയാളത്തിലെ ഒരു അതിമനോഹരമായ ഗാനം ശ്രീനന്ദ് എത്ര പെർഫെഷനോടെയാണ് പാടിയിരിക്കുന്നത്.

പൊന്നും പൂവും എന്ന ചിത്രത്തിനായി മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ.പി.ജയചന്ദ്രൻ ആയിരുന്നു ഈ ഗാനം ആലപിച്ചത്. പി.ഭാസ്ക്കരൻ മാഷ് എഴുതിയ വരികൾക്ക് കെ രാഘവൻ മാസ്റ്റർ ആയിരുന്നു സംഗീതം നൽകിയത്. ജഡ്ജസിൻ്റെയും പ്രേക്ഷകരുടെയും ഹൃദയം കവർന്ന് എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ശ്രീനന്ദിൻ്റെ ഈ ഉഗ്രൻ പ്രകടനം ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യാൻ മറക്കരുത്.


Comments

Leave a Reply

Your email address will not be published. Required fields are marked *