കൊഞ്ചി കരയല്ലേ.. മധു ബാലകൃഷ്ണനും വൈഷ്ണവിക്കുട്ടിയും ചേർന്ന് പാടിയപ്പോൾ… വീഡിയോ

മലയാളത്തിൻ്റെ പ്രിയ ഗായകനായ ശ്രീ.മധു ബാലകൃഷ്ണനും ടോപ് സിംഗർ സീസൺ ഒന്നിലൂടെ ഏവരുടെയും ഹൃദയം കവർന്ന കൊച്ചു ഗായിക വൈഷ്ണവിയും ചേർന്ന് ഇതാ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു. കൊഞ്ചി കരയല്ലേ എന്ന് തുടങ്ങുന്ന ഗാനം രണ്ട് പേരുടെയും ആലാപനത്തിൽ ഒന്ന് കേട്ടാൽ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും. ഈ സുന്ദര നിമിഷം ഏവർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു.

പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന സിനിമയ്ക്ക് വേണ്ടി ഡോ.കെ.ജെ.യേശുദാസും എസ്.ജാനകിയും ചേർന്നായിരുന്നു ഈ ഗാനം ആലപിച്ചത്. ബിച്ചു തിരുമല എഴുതിയ വരികൾക്ക് ഇളയരാജ ആയിരുന്നു സംഗീതം പകർന്നത്. മലയാളികളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഈ സുന്ദര ഗാനമിതാ മധുബാലകൃഷ്ണൻ്റെയും വൈഷ്ണവിയുടെയും മനോഹരമായ ആലാപനത്തിൽ ആസ്വദിക്കാം.


Comments

Leave a Reply

Your email address will not be published. Required fields are marked *