കാറ്റു താരാട്ടും.. സൂപ്പർ സെലക്ഷൻ.. സുന്ദരമായ ആലാപനം.. അച്ഛനും മകളും വീണ്ടും തകർത്തു.

സുന്ദരമായ ആലാപനത്തിലൂടെ ആസ്വാദകരുടെ ഇഷ്ട ഗായകരായി മാറിയ വിനയ്ശേഖറും മകൾ ഗാഥയും ചേർന്ന് ഇതാ ഒരു മനോഹര ഗാനവുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. കാറ്റു താരാട്ടും കിളിമരത്തോണിയിൽ എന്ന് തുടങ്ങുന്ന ആ നിത്യഹരിത ഗാനം ഈ അച്ഛനും മകളും ചേർന്ന് പാടിയത് കേട്ടിരിക്കാൻ ഒരു പ്രത്യേക ഫീലാണ്.

ഓരോ മലയാളികളും നെഞ്ചോട് ചേർത്ത ഈ സുന്ദര ഗാനം അന്നും ഇന്നും എത്ര കേട്ടാലും മതിവരില്ല. അഹിംസ എന്ന മലയാള സിനിമയ്ക്ക് വേണ്ടി ഡോ.കെ.ജെ.യേശുദാസും എസ്.ജാനകിയും ചേർന്നായിരുന്നു ആലപിച്ചത്. ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം നൽകിയത് എ.ടി.ഉമ്മർ ആയിരുന്നു. നല്ല ഗാനങ്ങൾ പാടി സംഗീതത്തിൻ്റെ ഉയരങ്ങൾ കീഴടക്കാൻ ഈ അച്ഛനും മകൾക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.


Comments

Leave a Reply

Your email address will not be published. Required fields are marked *