സാമവേദം നാവിലുണർത്തിയ സ്വാമിയേ.. രാജേഷ് ചേർത്തലയുടെ സുന്ദരമായ വേണുനാദത്തിൽ

മനോഹരമായ ഓടക്കുഴൽ നാദത്താൽ സംഗീതപ്രേമികളുടെ മനസ്സ് കീഴടക്കിയ അനുഗ്രഹീത കലാകാരൻ രാജേഷ് ചേർത്തല ഇതാ ഒരു അയ്യപ്പഭക്തിഗാനവുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നു. സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്ന് തുടങ്ങുന്ന ഗാനം രാജേഷ് ചേർത്തല എത്ര മനോഹരമായാണ് ഓടക്കുഴലിൽ വായിച്ചിരിക്കുന്നത്.

ശ്രീ.എം.ജി.ശ്രീകുമാർ ആലപിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ ഈ അയ്യപ്പഭക്തിഗാനം രാജേഷ് ചേർത്തലയുടെ സുന്ദരമായ വേണുനാദത്തിൽ നിങ്ങൾക്കായി സമർപ്പിക്കുന്നു. ശ്രീ.രാജീവ് ആലുങ്കൽ എഴുതിയ ഭക്തിസാന്ദ്രമായ വരികൾക്ക് സംഗീതം നൽകി പാടിയത് ശ്രീ.എം.ജി.ശ്രീകുമാർ ആയിരുന്നു. രാജേഷ് ചേർത്തലയുടെ ഈ പുല്ലാങ്കുഴൽ നാദം നിങ്ങൾക്ക് ഇഷ്ടമായാൽ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്.