അസാധ്യ ആലാപനത്താൽ ജഡ്ജസ്സിനെ വിസ്മയിപ്പിച്ച് ഹൃതിക്ക് ടോപ് സിംഗറിൽ.. വീഡിയോ കാണാം

“സ്വർഗ്ഗ ഗായികേ ഇതിലേ ഇതിലേ” എന്ന് തുടങ്ങുന്ന ഏവരുടെയും പ്രിയപ്പെട്ട ഇഷ്ട ഗാനം ടോപ് സിംഗറിൽ മികച്ച ആലാപനത്താൽ മനോഹരമാക്കിയിരിക്കുകയാണ് കൊച്ചു മിടുക്കൻ ഹൃതിക്ക്. ഒരു മുതിർന്ന പ്രൊഫഷണൽ ഗായകനെ പോലെ പാട്ടുകൾ അനായാസമായി ആലപിക്കുന്ന ഈ കൊച്ചു മിടുക്കൻ ഭാവിയിലെ താരമാണ്. ഓരോ പ്രാവശ്യവും അസാധ്യ ആലാപനത്താൽ ആസ്വാദകരെ അതിശയിപ്പിക്കുന്ന ഹൃതിക്കിന് എല്ലാവിധ ആശംസകളും നേരുന്നു…

മൂലധനം എന്ന പഴയകാല ചിത്രത്തിന് വേണ്ടി ദാസേട്ടൻ ആലപിച്ച അനശ്വര ഗാനമാണിത്. പി.ഭാസ്ക്കരൻ മാഷിൻ്റെ വരികൾക്ക് ജി.ദേവരാജൻ മാസ്റ്റർ ആയിരുന്നു സംഗീതം നൽകിയത്. ഹൃതിക്കിൻ്റെ ഈ മനോഹരമായ ആലാപനത്തെ ജഡ്ജസ് എഴുന്നേറ്റ് നിന്ന് നിറഞ്ഞ കയ്യടിയോടെ അഭിനന്ദിച്ചു. എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ ഹൃതിക്കിൻ്റെ സൂപ്പർ പെർഫോമൻസ് എല്ലാ പ്രിയപ്പെട്ടവർക്കുമായി സസ്നേഹം സമർപ്പിക്കുന്നു. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക.