കിളിയേ കിളിയേ.. ജാനകിയമ്മയുടെ മനോഹര ഗാനവുമായി ദേവന ശ്രിയ ടോപ് സിംഗറിൽ

മലയാളികൾ ഹൃദയത്തോട് ചേർത്ത അതിമനോഹര ഗാനം ടോപ് സിംഗർ സീസൺ 2 വേദിയിൽ പാടി ഏവരുടെയും മനം കവർന്നിരിക്കുകയാണ് കൊച്ചു മിടുക്കി ദേവന ശ്രിയ. കിളിയേ കിളിയേ എന്ന് തുടങ്ങുന്ന വളരെ പോപ്പുലറായ നിത്യഹരിത ഗാനം ദേവനക്കുട്ടിയുടെ മധുരമായ ശബ്ദത്തിൽ ഒന്ന് കേട്ടു നോക്കൂ.. മോളുടെ മനോഹരമായ പുഞ്ചിരി പോലെ ആലാപനവും ഏറെ ഹൃദ്യമായിരിക്കുന്നു.

ആ രാത്രി എന്ന ചിത്രത്തിനായി എസ്.ജാനകിയമ്മ ആലപിച്ച് സംഗീതാസ്വാദകർ നെഞ്ചിലേറ്റിയ അനശ്വര ഗാനമാണിത്. ശ്രീ.പൂവച്ചൽ ഖാദറിൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയത് ശ്രീ.ഇളയരാജ ആയിരുന്നു. നല്ല ഫീലോടെ ഈ ഗാനം ആലപിച്ച ദേവനക്കുട്ടിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇതിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുവാൻ മോൾക്ക് കഴിയട്ടെ.. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.

Scroll to Top