കിഴക്കു പൂക്കും… ടോപ് സിംഗറിലെ നാല് സുന്ദരിക്കുട്ടികളും ചേർന്ന് പാടി തകർത്തു… വീഡിയോ

കൊച്ചു പാട്ടുകാരുടെ അതിമനോഹരമായ ആലാപനത്താൽ ശ്രദ്ധേയമായ ഫ്ലവേഴ്സ് ടിവിയിലെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗറിൽ നാല് കൊച്ചു ഗായികമാർ ചേർന്ന് പാടിയ ഒരു സൂപ്പർ പെർഫോമൻസ് എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കുമായി ഇവിടെ പങ്കുവയ്ക്കുന്നു. ദേവനന്ദ, ഹനൂന, ആൻ ബെൻസൺ, അസ്ന തുടങ്ങിയ കുട്ടികളാണ് കിഴക്കു പൂക്കും എന്ന ഗാനം വേദിയിൽ മനോഹരമായി ആലപിച്ചത്.

കണ്ണിനും കാതിനും കുളിർമ്മ നൽകിയ നാല് പേരുടെയും സുന്ദരമായ ആലാപനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അൻവർ എന്ന ചിത്രത്തിനായി റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ ഈ ഗാനമിതാ നാല് മിടുക്കികളുടെ കിടിലൻ ആലാപനത്തിൽ ആസ്വദിക്കാം. ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്.. ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക…