തകർപ്പൻ പെർഫോമൻസിലൂടെ ഹൃദയം കവർന്ന് കൊച്ചു മിടുക്കൻ ശ്രീഹരി.. വീഡിയോ

ഒരു അടിപൊളി തകർപ്പൻ പെർഫോമൻസുമായി പാട്ടുവേദി കീഴടക്കി പാലക്കാടിൻ്റെ മണിമുത്ത് ശ്രീഹരിക്കുട്ടൻ.. “കടുവായേ കിടുവ പിടിക്കുന്നോ” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീഹരി ടോപ് സിംഗർ വേദിയിൽ ആലപിച്ചത്. നല്ല എനർജിയോടെയും ഭാവത്തോടെയും ഈ ഗാനം പാടി മനോഹരമാക്കിയ കൊച്ചു മിടുക്കൻ ശ്രീഹരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…

തച്ചിലേടത്തു ചുണ്ടൻ എന്ന ചിത്രത്തിനായി ദാസേട്ടനും സംഘവും ചേർന്ന് പാടിയ സൂപ്പർ ഗാനമാണിത്. ബിച്ചു തിരുമലയുടെ വരികൾക്ക് രവീന്ദ്രൻ മാഷായിരുന്നു സംഗീതം നൽകിയത്. മികച്ച പെർഫോമൻസിലൂടെ എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ ശ്രീഹരിയുടെ വീഡിയോ ഇതാ ഏവർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ഇനിയും ഇതുപോലെ മുന്നോട്ട് പോകാൻ ശ്രീഹരിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.