ഈ കുട്ടി ഒരു അദ്ഭുതം തന്നെ.. എന്തൊരു ഫീലോടെയാണ് പാടുന്നത്.. മേഘ്നക്കുട്ടിക്ക് അഭിനന്ദനങ്ങൾ

പാട്ടിൻ്റെ പുതുവസന്തം തീർക്കുന്ന കൊച്ചു പാട്ടുകാരുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ൽ മികച്ച ആലാപനത്തിലൂടെ ഏവരുടെയും ഹൃദയം കീഴടക്കി ഇതാ ഒരു കൊച്ചു മിടുക്കി. “ഗുരുവായൂരപ്പൻ്റെ തിരു അമൃതേത്തിന്” എന്ന് തുടങ്ങുന്ന ഗാനം മേഘ്നക്കുട്ടി എത്ര ഫീലോടെയാണ് പാട്ടുവേദിയിൽ ആലപിച്ചിരിക്കുന്നത്.

ശ്രീഗുരുവായൂരപ്പൻ എന്ന മലയാള ചിത്രത്തിനായി അമ്പിളി ആലപിച്ച മനോഹര ഗാനമാണിത്.
ഒ.എൻ.വി കുറുപ്പിൻ്റെ വരികൾക്ക് വി.ദക്ഷിണാമൂർത്തി ആയിരുന്നു സംഗീതം നൽകിയത്. ഈ പാട്ടിൻ്റെ ഭാവം ഉൾക്കൊണ്ട് ടോപ് സിംഗറിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മേഘ്നക്കുട്ടിക്ക് ആശംസകൾ നേരുന്നു. എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ഈ കൊച്ചു മിടുക്കിയുടെ പെർഫോമൻസ് നിങ്ങൾക്കായി സമർപ്പിക്കുന്നു..

Scroll to Top