ആരുടെയും കണ്ണ് നനയിപ്പിക്കുന്ന ഗംഭീര ആലാപനവുമായി ശ്രീഹരി ടോപ് സിംഗറിൽ.. വീഡിയോ കാണാം.

പാലക്കാട് നിന്നും ടോപ് സിംഗർ സീസൺ 2 ൽ എത്തിയ നമ്മുടെ കൊച്ചു മിടുക്കൻ ശ്രീഹരിക്കുട്ടൻ വീണ്ടും ആലാപന വിസ്മയം തീർത്ത് മുന്നേറുകയാണ്. ഇപ്രാവശ്യം വളരെയധികം ഹൃദയസ്പർശിയായ ഒരു ഗാനം പാട്ടുവേദിയിൽ ആലപിച്ച് ആസ്വാദകരുടെ കണ്ണും മനസ്സും നിറച്ച് ശ്രീഹരി വീണ്ടും ഏവരെയും അതിശയിപ്പിച്ചു. ഈ മിടുക്കന് എല്ലാവിധ ആശംസകളും നേരുന്നു.

മലയാളത്തിൻ്റെ പ്രിയ നടൻ മണിച്ചേട്ടൻ അഭിനയിച്ച കരുമാടിക്കുട്ടൻ എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ നെഞ്ചുടുക്കിൻ്റെ താളത്തുടിപ്പിൽ എന്ന് തുടങ്ങുന്ന ഗാനം ശ്രീഹരി ഗംഭീരമായി ആലപിച്ചു. യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് മോഹൻ സിത്താര ആയിരുന്നു സംഗീതം പകർന്നത്. ജഡ്ജസിൻ്റെയും പ്രേക്ഷകരുടെയും കണ്ണ് നനയിച്ച ശ്രീഹരിയുടെ പെർഫോമൻസ് ഇതാ നിങ്ങൾക്കായി….