സൂര്യാംശു ഓരോ വയൽപ്പൂവിലും.. നല്ല പാട്ട് സെലക്ഷനും കിടിലൻ ആലാപനവുമായി ബെവൻ ടോപ് സിംഗറിൽ

എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന സുന്ദര ഗാനങ്ങളുമായി നമ്മുടെ കൊച്ചു ഗായകർ ടോപ് സിംഗർ സീസൺ 2 ൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഓരോ കുട്ടികളും അവരുടെ ആലാപന മികവിലൂടെ അതിശയിപ്പിക്കുന്നു. മലയാളത്തിലെ ഒരു അതിമനോഹര ഗാനം ആലപിച്ച് ബെവൻ പ്രേക്ഷകരുടെ മനം കവർന്നു. സൂര്യാംശു ഓരോ വയൽപ്പൂവിലും എന്ന് തുടങ്ങുന്ന ഗാനം ബെവൻ്റെ ശബ്ദത്തിൽ ആസ്വദിക്കാം.

മോഹൻ സംവിധാനം ചെയ്ത് മോഹൻലാൽ, ശോഭന, ഇന്നസെൻ്റ്, ശാന്തി കൃഷ്ണ തുടങ്ങിയവർ അഭിനയിച്ച പക്ഷേ എന്ന ചിത്രത്തിലെ ഗാനമാണിത്. ഡേ.കെ.ജെ.യേശുദാസും ഗംഗയും ചേർന്ന് ആലപിച്ച ഈ ഗാനത്തിൻ്റെ വരികൾ എഴുതിയത് കെ.ജയകുമാറും സംഗീതം പകർന്നത് ജോൺസൻ മാസ്റ്ററും ആയിരുന്നു. ടോപ് സിംഗറിൽ എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ബെവൻ്റെ പെർഫോമൻസ് കണ്ടു നോക്കൂ…