വരുന്നോ, ഇവിടെ എനിക്കൊരു ഫ്ലാറ്റ് ഉണ്ട്… ഞാൻ മാത്രമേ ഉള്ളു. ഹസ്ബൻഡ് വിദേശത്ത് ആണ്…

രചന : ശരത്ത്

നിയോഗി

❤❤❤❤❤❤❤❤❤❤

2 ദിവസം മുൻപ് കാട്ടിനുള്ളിലേക്ക് തന്റെ ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞ 8ആം ക്ലാസുകാരിയുടെ ശരീരം ഇന്നാണ് പോലീസ് കണ്ടെടുത്തത്.

തനിക്ക് നേരെ ഒരു തെളിവും കിട്ടിയിട്ടില്ല എന്നറിഞ്ഞപ്പോൾ അവനിലെ മൃഗം വീണ്ടും ഉണർന്നു.

പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരം ഇന്ന് വല്ലാത്ത ഹരമായി മാറിയിരിക്കുന്നു വിനോദിന് .

ഇതോടെ 4 ആമത്തെ കുഞ്ഞാണ് അവന്റെ ഇരയായിരിക്കുന്നത്.

നിയമമോ നീതിയോ തനിക്കെതിരെ ഒന്നും ചെയ്തില്ല എന്ന അഹങ്കാരം അതാണ് വീണ്ടും വിനോദിനെ ഇന്ന് ഈ വഴിത്താരയിൽ എത്തിച്ചത്.

അവന്റെ കണ്ണുകൾ പുതിയൊരു ഇരക്കായി തിരഞ്ഞുകൊണ്ടേയിരുന്നു.

കുറച്ച് മാറി കുമാരേട്ടന്റെ പീടിക ഉണ്ട്. ഒറ്റക്ക് അവിടെ പോയി വന്നതായിരുന്നു അവൻ അവസാനം ഇരയാക്കിയ ആ 8ആം ക്ലാസുകാരി മീനു

അത് പോലെ വീണ്ടും ഒരു ഇരയെ ഇന്നും കിട്ടും എന്നവൻ പ്രതീക്ഷിച്ചു.

എന്നാൽ അവന്റെ പ്രതീക്ഷക്ക് വിപരീതമെന്നോണം ഏറെ നേരം കാത്ത് നിന്നിട്ടും ഒറ്റക്ക് വരുന്ന ഒരു പെൺകുഞ്ഞിനെയും അവന് കിട്ടിയില്ല.

അതു വഴി പോയ മുതിർന്നവർ പലരും മാന്യതയുടെ മുഖം മൂടി അണിഞ്ഞ അവനുള്ളിലെ മൃഗത്തെ തിരിച്ചറിയാതെ അവനെ നോക്കി പുഞ്ചിരിച്ചു.

ഇനി നിന്നിട്ട് കാര്യമില്ല എന്ന് തോന്നി തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോളാണ് അത് സംഭവിച്ചത്.

ഒരു ചുവന്ന കാർ അവന് മുന്നിലായി വന്ന് നിന്നു.

അതിന്റെ തുറന്ന വിൻഡോയിലൂടെ അവൻ ഉള്ളിലേക്ക് നോക്കി.

സുന്ദരിയായ ഒരു യുവതി. ഏകദേശം ഒരു 25 വയസ്സ് ഉണ്ടാകും.

അവനുള്ളിലെ മൃഗം വീണ്ടും ഉണർന്നു…

എന്താ ഇവിടെ നിൽക്കുന്നെ???

വശ്യമായ പുഞ്ചിരിയോടെ ആ യുവതി ചോദിക്കുമ്പോൾ അതിനുത്തരമായി അവൻ പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ…

വരുന്നോ????

അവളുടെ വശ്യമായ ചോദ്യം കേട്ട് അവൻ ഒന്ന് അത്ഭുതപ്പെട്ടു..

എങ്ങോട്ട്???? മനസ്സിലാക്കാത്ത പോലെ അവൻ ചോദിക്കുമ്പോൾ അവൾ വീണ്ടും വശ്യമായി ഒന്ന് പുഞ്ചിരിച്ചു.

ഇവിടെ എനിക്കൊരു ഫ്ലാറ്റ് ഉണ്ട്… ഞാൻ മാത്രമേ ഉള്ളു. ഹസ്ബൻഡ് വിദേശത്ത് ആണ്.

അതും പറഞ്ഞ് അവൾ തന്റെ ചുണ്ടുകൾ ചെറുതായി കടിച്ചു.

മനസ്സിൽ അടിഞ്ഞുകൂടിയ കാമത്തിന് മുൻപിൽ അവന് വേറൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു.

ഡോർ തുറന്ന് അവൻ ഉള്ളിലേക്ക് കയറി…

നിന്റെ പേരെന്താ??? വിനോദ് അവളോടായി ചോദിച്ചു

സുമ.. അവൾ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ അങ്ങിങ്ങായി ഓടിനടക്കുകയായിരുന്നു.

പോകാം ….. ആർത്തിയോടെ അവളുടെ ശരീരത്തിലേക്ക് നോക്കി അവൻ ചോദിച്ചു..

മറുപടി എന്നോണം ആ വാഹനം മുന്നോട്ട് കുതിച്ചു.

അവളുടെ ഫ്ലാറ്റിന് മുന്നിൽ വണ്ടി നിർത്തി അവനെയും കൊണ്ട് അവൾ ഉള്ളിലേക്ക് നടന്നു.

തിളച്ച് പൊങ്ങുന്ന കാമത്തിന്റെ ഉന്മാതത്തിൽ മറ്റൊന്നും അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

അവളുടെ പുറകെ അവനും നടന്നു . ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അവൾ ഉള്ളിലേക്ക് കയറി.

റൂമിൽ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയി വരാം.

അതും പറഞ്ഞ് അവൾ അവനെ റൂമിൽ കൊണ്ട് ചെന്നിരുത്തി.

കുറച്ച് സമയത്തിന് ശേഷം ഒരു കയ്യിൽ ജ്യൂസുമായി അവൾ വന്നു. അത് അവന്റെ കയ്യിൽ കൊടുത്ത് അവൾ ഫ്രഷ് ആകാൻ ആയിപ്പോയി.

ആ ജ്യൂസിന്റെ മധുരം നുകരവേ കണ്ണുകൾ അടഞ്ഞുപോകുന്ന പോലെ തോന്നി അവന്.

ചെറുതായി തലകറങ്ങുന്നു.

കണ്ണുകൾ പതിയെ അടയുമ്പോൾ വാതിൽക്കൽ നിന്ന് അവൾ വശ്യമായി ചിരിക്കുന്നത് പോലെ വിനോദിന് തോന്നികൊണ്ടിരുന്നു.

ബോധം വരുമ്പോൾ അവൻ ആ വലിയ കട്ടിലിൽ കൈകാലുകൾ കെട്ടപ്പെട്ട നിലയിലായിരുന്നു…

തൊട്ട് മുന്നിൽ വശ്യമായ ചിരിയോടെ സുമ….

നീ …. നീ ആരാണ്????

വിനോദ് ഭയത്തോടെ ചോദിച്ചു.

ഞാൻ ആരാണ്??? നല്ല ചോദ്യം വിനോദ്…..

നിന്നെപ്പോലൊരു മൃഗം കാരണം സ്വന്തം മകളെ നഷ്ടമായവളാണ് ഞാൻ .

നീതിക്കും നിയമത്തിനും മുന്നിൽ എന്റെ മകൾ വീണ്ടും വീണ്ടും പിച്ചിച്ചീന്തപ്പെട്ടപ്പോൾ എനിക്ക് നഷ്ടമായത് എന്റെയും ജീവിതമായിരുന്നു.

നീ… നീ എന്നെ എന്ത് ചെയ്യാൻ പോകുകയാ??

അവളുടെ കണ്ണുകളിൽ എരിയുന്ന അഗ്നി താങ്ങാൻ ആവാതെ അവൻ ഭയത്തോടെ ചോദിച്ചു..

മറ്റൊരാളുടെ ശരീരത്തിൽ അനുവാദമില്ലാതെ തൊടുന്നതിന്റെ വേദന നിനക്ക് അറിയണ്ടേ വിനോദ്???

നിന്റെ സുഖത്തിന് വേണ്ടി നശിപ്പിച്ച ആ കുരുന്നുകൾ അനുഭവിച്ച വേദന അത് എത്രത്തോളമാണെന് നീയും അറിയണം.

അത് പറഞ്ഞ് അവൾ കൈതട്ടിയപ്പോൾ കറുത്ത് തടിച്ചൊരു പുരുഷൻ ഉള്ളിലേക്ക് കയറി വന്നു.

ആ രൂപത്തിലേക്ക് വിനോദ് അറപ്പോടെ നോക്കി.

ഇവൻ മിഖ . അവൾ ആ പുരുഷനെ വിനോദിന് പരിചയപ്പെടുത്തി.

അവനൊരു ഹോമോസെക്ഷ്വൽ ആണ്.

ഇന്ന് ഇവിടെ നിന്റെ ശരീരം കാമത്തോടെ അവൻ അനുഭവിക്കും.

ആ കുരുന്നുകളെ നീ കൊന്നൊടുക്കിയപ്പോൾ നിന്റെ ഉള്ളിൽ ഉണ്ടായിരുന്ന അതേ വികാരത്തോടെ .

ആ കുരുന്നുകൾ അനുഭവിച്ച വേദന അത് നീയും അറിയണം…

അനുവാദമില്ലാതെ മറ്റൊരാൾ ശരീരത്തിൽ തൊടുന്നത് അറപ്പോടെ ഒന്നും ചെയ്യാൻ കഴിയാതെ നീ അനുഭവിക്കണം.

അത് പറഞ്ഞ് അവൾ കൈകാണിച്ചപ്പോൾ മിഖ വിനോദിന്റെ അടുത്തേക്ക് നടന്നു..

വേണ്ട…. വേണ്ടാ…… എന്നെ ഒന്നും ചെയ്യരുത്….. വിനോദിന്റെ ഉച്ചത്തിലുള്ള നിലവിളികൾ ആ മുറിയിൽ മുഴങ്ങിയപ്പോൾ സുമ വാതിൽ ചാരി വെളിയിലേക്ക് നടന്നു.

വീണ്ടും വീണ്ടും ആ മുറിയിൽ നിന്ന് വിനോദിന്റെ നിലവിളി ശബ്ദം മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു

താൻ കാരണം ഓരോ കുരുന്നും അനുഭവിച്ച വേദന.. അനുവാദമില്ലാതെ ശരീരത്തിൽ മറ്റൊരാൾ സ്പർശിക്കുമ്പോൾ ഉണ്ടാകുന്ന അവജ്ഞ എല്ലാം അവൻ അനുഭവിച്ചു.

ശരീരം മുഴുവൻ മുറിവുകൾ അവശേഷിപ്പിച്ച് വിനോദിന്റെ ശരീരത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിഖയ്ക്ക് ഒരു വേട്ട മൃഗത്തിന്റെ ഭാവമായിരുന്നു.

വിനോദിന് ഇരയുടെ നിസ്സഹായതയും.

മിഖ പോയതിന് പിന്നാലെ വീണ്ടും സുമ ഉള്ളിലേക്ക് വന്നു.

മതിയായില്ലേ നിനക്ക്… എന്നെ ഒന്ന് കൊന്ന് തരാമോ??? ഒരപേക്ഷ എന്നോണം വിനോദ് സുമയുടെ മുഖത്തേക്ക് നോക്കി അലറുമ്പോൾ അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.

മരണം..!! അത് നിനക്ക് ഒരു രക്ഷപ്പെടൽ ആകും വിനോദ് . അത് പാടില്ല. നീ ജീവിക്കണം.

ആണെന്നോ പെണ്ണെന്നോ അറിയാതെ ഇനിയുള്ള ജീവിതം നീ ജീവിച്ച് തീർക്കണം.

പെണ്ണിന്റെ ശരീരം കാണുമ്പോൾ ഉയരുന്ന നിന്റെ ആണത്തം അത് നിനക്കിനി വേണ്ടാ.

അവൾ തന്റെ കയിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം അവന് നേർക്ക് ഉയർത്തി അത് ഒരു വട്ടം ഉയർന്ന് താണപ്പോൾ അതോടൊപ്പം അവന്റെ ആണത്തവും നിലത്തേക്ക് അറ്റ് വീണു.

അമ്മേ……

വിനോദിന്റെ ഉറക്കെയുള്ള നിലവിളി ആ മുറിയിൽ മുഴങ്ങി…

അമ്മ….. എന്ത് അർഹതയാണ് ആ പേര് ഉച്ചരിക്കാൻ നിനക്ക് ഉള്ളത്??

സുമ അവന് നേർക്ക് ദേഷ്യത്തോടെ ചോദിച്ചു.

കുറച്ച് സമയത്തിനകം പോലീസ് ഇവിടെ എത്തും.

നിനക്ക് അവരോട് നടന്നതെല്ലാം പറയാം. പക്ഷെ അതിനോടൊപ്പം എന്തിനായിരുന്നു നിനക്ക് ഈ ശിക്ഷ എന്നതും നീ ഏറ്റ് പറയേണ്ടി വരും.

അത് കൊണ്ട് തന്നെ അത് ചെയ്യാൻ നിനക്ക് കഴിയില്ല.

ചെയ്താൽ ഇനിയും നീ നരകിക്കും.

എനിക്ക് ഇനിയും ഒരുപാട് ജോലി ചെയ്ത് തീർക്കാനുണ്ട് വിനോദ്..

ഞാനൊരു നിയോഗി ആണ്.

പെണ്ണെന്നാൽ വെറും ശരീരം ആണെന്ന് കരുതുന്ന നിന്നെ പോലെ ഉള്ളവരെ ശിക്ഷിക്കാൻ വന്ന നിയോഗി.

നിന്നെ പോലെ ഉള്ളവർ ഉള്ളിടത്തോളം കാലം ഞങ്ങളെ പോലെ ഉള്ളവരും ഉണ്ടായിക്കൊണ്ടിരിക്കും…

ഇത്രയും പറഞ്ഞ് ആ മുറി വിട്ട് വെളിയിലേക്ക് നടക്കുമ്പോൾ അവളുടെ തല അഭിമാനത്താൽ ഉയർന്ന് തന്നെ ഇരുന്നു.

തന്റെ പുതിയ നിയോഗങ്ങളിലേക്ക് അവളുടെ യാത്ര ഇനിയും തുടരും. താണ്ടാൻ ദൂരങ്ങൾ ഏറെയാണ്

ലൈക്ക് കമന്റ് ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ശരത്ത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top