ഏട്ടൻ ഒരിക്കലും സങ്കടപ്പെടരുത്…. എന്നെങ്കിലും നമ്മുടെ മകൾ കരയുകയാണെങ്കിൽ അത് സന്തോഷം കൊണ്ട് മാത്രമാകണം…

രചന : ഫിറോസ് (നിലാവിനെ പ്രണയിച്ചവൻ)

അച്ഛാ എന്റെ അമ്മ എവിടെയാണ്….

അച്ഛന് മോളൂനെയാണോ കൂടുതൽ ഇഷ്ടം അതോ അമ്മയെ ആയിരുന്നോ…….

എന്താ മോളൂ ഇപ്പൊ ഇങ്ങനെ ഒരു സംശയം….

അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ പറയുന്നത് ഞാൻ കേട്ടല്ലോ മോളു വളർന്ന് വരികയാണ് മോളൂന്റെ ജീവിതം ഓർത്തെങ്കിലും മറ്റൊരു വിവാഹം കഴിക്കാൻ… എന്നിട്ട് അച്ഛൻ അത് കെട്ടില്ലല്ലോ….

അപ്പൊ അച്ഛന് മോളൂനെക്കാൾ കൂടുതൽ ഇഷ്ടം അമ്മയോട് ഉള്ളത്കൊണ്ടല്ലേ അച്ഛൻ അത് കേൾക്കാഞ്ഞത്…..

കളങ്കമില്ലാത്ത ആ കുഞ്ഞു മനസ്സിലെ ചോദ്യം അവന്റെ ചങ്കൊന്ന് പിടച്ചു……

എന്റെ മോളു ഇപ്പൊ അതൊന്നും ആലോചിക്കണ്ടാ ട്ടോ മോളൂ വാ നമുക്ക് ഒന്ന് കറങ്ങിയിട്ടു വരാം…

ആ കുഞ്ഞിനെയും എടുത്ത് ബൈക്കിൽ മുന്നിലേക്ക് യാത്ര ചെയ്യുമ്പോൾ അവന്റെ മനസ്സ് മാത്രം അഞ്ച് കൊല്ലം പിറകിലേക്ക് സഞ്ചരിച്ചു….

ഏട്ടാ ഒന്നിങ്‌ വന്നേ….

എന്താ അമ്മു എന്ത് പറ്റി…

അവന്റെ വലത് കൈ അവളുടെ വയറോട് ചേർത്ത് അവൾ പറഞ്ഞു… നമ്മുടെ കുഞ്ഞ് ഇപ്പോഴേ നല്ല ചവിട്ടാ വളർന്ന് വന്നാൽ എന്താകുമോ ആവോ….

ഹാ എന്തായാലും എന്റെ അമ്മുക്കുട്ടിയെപ്പോലെ ഒരു തൊട്ടാവാടി ആവാതിരുന്നാൽ മതി…..

അയ്യടാ മോനെ കിന്നാരം പറയാൻ കണ്ട ഒരു സമയം… ഈ ഏട്ടന് ഇപ്പോഴും വിചാരം ഏട്ടൻ കുട്ടിയാണെന്നാ..

അതെ അമ്മു ഞാൻ കുട്ടിയാ പക്ഷെ അത് നിന്റെ മുന്നിലാ….

ആ വാക്കുകൾ പറഞ്ഞ് തീർന്നതും സ്നേഹം കൂടി അവൻ അവളെ എടുത്ത് ഒന്ന് ഉയർത്തി..

ടൈൽസിന് മുകളിൽ കിടന്ന വെള്ളത്തിൽ ചവിട്ടി ബാലൻസ് തെറ്റി അവൻ അവളുമായി താഴേക്ക് വീണു…

അവന്റെ ആത്മാർത്ഥമായ സ്നേഹ പ്രകടനം ഒരു ദുരന്തത്തിന് വഴിമാറി…

അവന്റെ കുഞ്ഞ് മരിച്ചു… അവൾക്ക് ഇനി ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി….

പ്രണയ വിവാഹം ആയത്കൊണ്ട് അവൾക്ക് അവനും അവന് അവളും മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളു…

ദിവസങ്ങളോളം ഇരുവരും ഒരു മുറിക്കുള്ളിൽ ഒതുങ്ങിക്കൂടി…..

അവൻ അവനെതന്നെ ശപിച്ചു…

സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന്റെ എല്ലാ സന്തോഷവും ഒരു നിമിഷം കൊണ്ട് വിധി തട്ടിയെടുത്തു….

ദിവസങ്ങൾ എടുത്തെങ്കിലും അവർ ഇരുവരും വീണ്ടും പഴേ പോലെ ജീവിച്ചു തുടങ്ങി..

ഒരിക്കൽ രാത്രിയിലെ തണുപ്പിൽ അവന്റെ നെഞ്ചിൽ തല ചായ്ച്ച് അവൾ പറഞ്ഞു…

ഏട്ടാ ഞാനൊരു കാര്യം പറയട്ടെ ഏട്ടന് വിഷമം ആകുമോ….

ഇല്ല അമ്മുക്കുട്ടി നീ പറയ്…

അതെ നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുത്താലോ….

ഞാനിത് അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു…

നമ്മളെ അച്ഛൻ അമ്മ എന്ന് വിളിക്കാനും നമുക്ക് ലാളിക്കാനും സ്നേഹിക്കാനും നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാം….

ദൂരെയുള്ള അനാഥാലയത്തിൽ നിന്ന് ആറ് മാസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ അവർ ദത്തെടുത്തു…

ആ കുഞ്ഞിനെ അവർ അനുമോൾ എന്ന് വിളിച്ചു..

ആ കുഞ്ഞിന് രണ്ട്‌ വയസ്സായപ്പോൾ അമ്മുവിനെ ക്യാൻസർ എന്ന പേരിൽ വിധി അവരിൽ നിന്ന് തട്ടിയെടുത്തു….

ആർ സി സി യിലെ കിടക്കയിൽ കിടന്ന് അവൾ അവസാനമായി അവന്റെ കൈ വിരലുകൾ അവളുടെ നെഞ്ചോട് ചേർത്ത് പറഞ്ഞു….

ഏട്ടൻ ഒരിക്കലും സങ്കടപ്പെടരുത്….

എന്നെങ്കിലും നമ്മുടെ മകൾ കരയുകയാണെങ്കിൽ അത് സന്തോഷം കൊണ്ട് മാത്രമാകണം…

ദത്ത് പുത്രി എന്ന പേര് ഇല്ലാതെ അവൾ എന്നും നമ്മുടെ മകളായി തന്നെ സമൂഹത്തിൽ അറിയപ്പെടണം…

ഒരിക്കലും അവളെ വേദനിപ്പിക്കരുത്….

നിങ്ങളുടെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല….

വാക്കുകൾ അവസാനിച്ച് അവൾ മറ്റൊരു ലോകത്തേക്ക് യാത്രയായി….

അയ്യേ അച്ഛൻ കരയുകയാണോ….

ബൈക്കിലെ കണ്ണാടിയിൽ കൂടി അവനെ നോക്കി അനുമോൾ പറഞ്ഞപ്പോഴായിരുന്നു അവൻ ഓർമ്മയിൽ നിന്ന് തിരികെ വന്നത്….

അല്ല അനുമോളെ അച്ഛന്റെ കണ്ണിൽ പൊടി വീണു അതാ കണ്ണ് നിറഞ്ഞത്…

മോളൂനോട് അച്ഛൻ ഒരു കാര്യം ചോദിക്കട്ടെ…

ഉം അച്ഛന് എന്ത് വേണേലും മോളൂനോട് പറയാലോ അച്ഛൻ പറയ്….

എന്നെങ്കിലും മോൾക്ക് അമ്മയെ കാണണം എന്ന് തോന്നിയിട്ടുണ്ടോ….

ഇല്ല അച്ഛാ മോളൂന് അമ്മയും അച്ഛനും എല്ലാം ഈ അച്ഛൻ തന്നെയാ മോളൂന് എന്നും അത് മതി….

നിറഞ്ഞ ആ കണ്ണുകൾ തുടച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി മനസ്സ് കൊണ്ട് അവൻ പറഞ്ഞു…

അമ്മൂ നമ്മുടെ മകൾ വളർന്ന് വലുതാകുമ്പോൾ ഞാൻ പറയും അച്ഛനെയും മോളൂനെയും ഒരുപാട് സ്നേഹിച്ച ഒരു അമ്മയെ പറ്റി…

ജന്മം കൊടുത്ത അമ്മ എന്ന പേരിൽതന്നെ……

ആ നിമിഷം അവന്റെ മുഖത്തേക്ക് വീണ മഴത്തുള്ളികൾക്കും പറയാനുണ്ടായിരുന്നു അവൾക്ക് അവനോടുള്ള സ്നേഹം……..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന: ഫിറോസ് (നിലാവിനെ പ്രണയിച്ചവൻ)