ഇന്ന് രാത്രി രണ്ടു മണി കഴിഞ്ഞ് നിരഞ്ജൻ വരും… കയ്യിൽ കിട്ടിയത് എല്ലാം ഞാൻ ബാഗിൽ ആക്കി…

രചന : ആരോഖി …

വീട്ടിലെ ഒരുക്കങ്ങൾ കാണുമ്പോൾ നെഞ്ച് ഇടിക്കുവാണ്…

നാളെ ഇതേ സമയം ഞാൻ എല്ലാവരുടെയും കണ്ണ് നിറയാൻ കാരണക്കാരി ആകുമല്ലോ എന്ന് ഓർക്കുമ്പോൾ…

എന്നെ സ്നേഹത്തോടെ വളർത്തിയ എന്റെ അമ്മ…

എന്ത് ചോദിച്ചാലും വാങ്ങി തരുന്ന അച്ഛൻ..

ഒന്നേ ഉള്ളു എന്നും പറഞ്ഞു അവർ എന്നും എന്നെ സ്നേഹിച്ചിട്ടേ ഉള്ളു..

അച്ഛന്റെ വീട്ടിൽ പെണ്മക്കൾ ആർക്കും ഇല്ലാത്തത്കൊണ്ട് അവിടെ നിന്നും സ്നേഹം ആഗ്രഹിച്ചതിൽ കൂടുതൽ കിട്ടി..

എന്റെ ഏട്ടന്മാരുടെ പൊന്നു അനിയത്തി ആയിരുന്നു ഞാൻ…

‘നിഹാരിക ‘ എന്ന പേര് പോലും എന്നെ തികച്ചു വിളിച്ചിട്ടില്ല..

എവിടേം വരെ പഠിക്കണം എന്ന് ആഗ്രഹിച്ചോ അവിടേം വരെ ഞാൻ പടിക്കേം ചെയ്തു..

അച്ഛനും അമ്മയ്ക്കും ജോലി ഉണ്ടായിരുന്നത് കൊണ്ട് വീട്ടിലെ ബുദ്ധിമുട്ടുകൾ എന്നെ ഇതുവരെ അറിയിച്ചിട്ടില്ല…

ഓരോ നിമിഷവും എന്റെ ഉള്ളു നീറുകയാണ്…

******************

ആദ്യമായി ഞാൻ നിരഞ്ജനെ കാണുന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു..

എല്ലാവരോടും സംസാരിക്കുന്ന അവന്റെ ആഹ് സ്വഭാവം ആയിരിക്കും എന്നെ ഏറെയും ആകർഷിച്ചത്

ആദ്യം സൗഹൃദം…

ആഹ് സൗഹൃദം എന്നാണ് പ്രേണയത്തിലേക്ക് വഴുതി വീണത് എന്ന് എനിക്ക് ഇന്നും അറിയില്ല…

പത്താം ക്ലാസ്സിൽ പിരിയണ്ടി വരും എന്ന തിരിച്ചറിവ് ആയിരിക്കും നിഷ്കളങ്കമായ എന്റെ മനസ്സ് എന്നെ കൊണ്ട് അങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്..

പ്ലസ് one, പ്ലസ് two, ഒരുമിച്ചു ചെയ്തു..

ഒരു ദിവസവും കാണുമ്പോഴും എന്റെ ഉള്ളിലെ പ്രണയം ഏറി വന്നു..

അന്ന് അവനെ ഞാൻ എന്റെ ജീവനോട് ചേർക്കുമ്പോൾ എന്നെ ഇത്രെയും നാളും സ്നേഹിച്ചു വളർത്തിയ എന്റെ അച്ഛനെയോ അമ്മയെയോ ആരെയും ഞാൻ ഓർത്തില്ല…

ഓരോ തലത്തിൽ എത്തുന്നതിനു അനുസരിച്ചു എന്റെ ഉള്ളിലെ പ്രണയം കൂടി വന്നു..

പറ്റില്ല എനിക്ക് എന്റെ നിരഞ്ജൻ എന്നും എന്റെ കൂടെ വേണം..

അതിനു വേണ്ടി എന്തും ഞാൻ ചെയ്യും..

ഇത്രെയും നാളും എന്റെ ജീവനായി ഞാൻ കണ്ട അവനെ പറിച്ചു മാറ്റി അവിടെ വേറെ ഒരാളെ കാണാൻ എനിക്ക് സാധിക്കില്ല…

നാളെ എന്റെ നിശ്ചയമാണ്…

ഇന്ന് രാത്രി നിരഞ്ജൻ എന്നെ വന്നു കൂട്ടും…

സ്നേഹിച്ച നാൾ മുതൽ ഞാൻ അവനോട് പറഞ്ഞത് വീട്ടിൽ വന്നു സംസാരിക്കാൻ ആയിരുന്നു.

അന്നും ഇന്നും അവനു അതു പറ്റിയില്ല…

എന്റെ അച്ഛനോടും അമ്മയോടും തോന്നിയ ബഹുമാനം…

എന്നെ കൂടെ കൂട്ടാൻ അവന്റെ കാലു പിടിച്ചു…

ജോലിയുണ്ട്.. കാണാനും തരക്കേടില്ല…

എന്നാലും അവന്റെ ഉള്ളിൽ എന്റെ അച്ഛനോടും അമ്മയോട് ഉള്ളെ സ്നേഹം… പഠിപ്പിച്ച ടീച്ചർനോട് ഉള്ളെ respect… അവർ രണ്ടുപേരും നിരഞ്ജനെ പഠിപ്പിച്ചത് ആണ്…

ആദ്യം എന്നെ വേണ്ട എന്ന് പറഞ്ഞിട്ടുപോലും..

എന്റെ സ്നേഹം കണ്ടിട്ട് ആണ് നിരഞ്ജൻ എന്നെ കൂടെ ചേർത്തത്…

അതു തന്നെ ആയിരിക്കണം അവനെ ഇത്രേം ഭ്രാന്തമായി സ്നേഹിക്കാൻ എന്റെ മനസ് തുടങ്ങിയതും

അച്ഛനെയും അമ്മയെയും ഞാൻ നാളെ വിട്ട് ഇറങ്ങും…

അവർ എന്നോട് ക്ഷമിക്കുമോ..?

എന്നെ മനസിലാക്കാൻ അവർക്ക് പറ്റുമോ…?

മോളെ…

അമ്മയുടെ വിളി കേട്ടതും ഏതോ സ്വപ്നലോകത നിന്നു വന്നത് പോലെ ഞാൻ….

അരുണിനെ ആണോ സ്വപ്നം കാണുന്നത്…

(അരുൺ നാളെ ഞാനും ആയി നിശ്ചയം ഉറപ്പിച്ച പയ്യൻ ആണ്.. അമ്മയുടെ ഫ്രണ്ടിന്റെ മകൻ )

ഒന്നുമില്ല അമ്മ 😌

ഒരു പുഞ്ചിരി മുഖത്ത് ഉണ്ടെങ്കിലും…

എന്റെ ഉള്ളിലെ പിടച്ചിൽ എനിക്ക് മാത്രമേ.. അറിയൂ…

നിരഞ്ജന്റെ വീട്ടിലും എന്തോ functionu വേണ്ടി ഒരുക്കുന്നുണ്ടെന്നു ആരോ പറഞ്ഞു..

വീടുകൾ തമ്മിൽ അധികം അകലം ഇല്ല.. ഞങ്ങളുടെ…

നാളെ എന്റെയും നിരഞ്ജന്റെയും വിവാഹത്തിന് ഒരുങ്ങുന്ന പന്തൽ ആണ് എന്ന് ഇവർ അറിയുന്നില്ലല്ലോ..

നിരഞ്ജനും നിഹയും ഒന്നിച്ചു പഠിച്ചവർ അല്ലെ…

അവന്റെയും കല്യാണം ആയി കാണും എന്ന് അമ്മ പറയുന്നത് കേട്ടപ്പോൾ എന്റെ ഉള്ളു നീറി…

പിടിച്ചു നിൽക്കാൻ സാധിച്ചില്ല.. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

എന്റെ അമ്മയോടും അച്ഛനോടും ഇത്രെയും ബഹുമാനം ഉണ്ടെങ്കിൽ നിരഞ്ജൻ എന്തിനാണ് എന്നോട് ഒപ്പം ജീവിക്കാം എന്ന് വാക്ക് തന്നത്..

ഇന്ന് രാത്രി എന്നെ വന്നു വിളിച്ചു ഇറക്കും എന്ന് പറഞ്ഞത് എന്തിനാണ്..?

അറിയില്ല…

ഇവർ എന്നെങ്കിലും എന്നെ മനസിലാക്കും..

ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് എന്നെ അവർ മുറിയിലേക്ക് പറഞ്ഞയച്ചു.. ആരെങ്കിലും കൂട്ട് കിടക്കാം എന്ന് പറഞ്ഞെങ്കിലും ഞാൻ അതു മുടക്കി.. തനിയെ കിടന്നു…

രണ്ടു മണി കഴിഞ്ഞ് നിരഞ്ജൻ വരും… കയ്യിൽ കിട്ടിയത് എല്ലാം ഞാൻ ബാഗിൽ ആക്കി…

കൂടെ അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോയും..

ഇനി അവരെ എനിക്ക് ഒരിക്കലും കാണാൻ കഴിഞ്ഞില്ലെങ്കിലോ..

അവരെ പോലെ തന്നെ ഞാൻ നിരഞ്ജനെയും സ്നേഹിക്കുന്നു.. ഒരു പക്ഷെ ഞാൻ ഇന്ന് ഈ തീരുമാനം എടുത്തില്ല എങ്കിൽ എനിക്ക് ചിലപ്പോൾ അവനെ നഷ്ടപ്പെടും..

അവൻ തകർന്നു പോകും…

ഇനി ഒന്നും ആലോചിക്കേണ്ട.. ആദ്യം ഉറപ്പിച്ചതുപോലെ ഇനിയുള്ള ജീവിതം നിരഞ്ജന്റെ കൂടെ…

രണ്ടു മണി ആയപ്പോൾ അലാറം അടിച്ചു..

നിരഞ്ജൻ രണ്ടു കഴിഞ്ഞു വിളിക്കാമെന്ന് ആണ് പറഞ്ഞത് അവന്റെ വിളിയും പ്രതീക്ഷിച്ചു ഞാൻ ഇരുന്നു

കുറച്ചു കഴിഞ്ഞു നിരഞ്ജൻ വിളിച്ചു…

കാറും ആയിട്ട് വീടിന്റെ മുന്നിൽ ഉണ്ടെന്നു പറഞ്ഞു…

അച്ഛന്റെയും അമ്മയുടെയും മുറിയുടെ വാതിൽ എന്തോ ഭാഗ്യത്തിന് ലോക്ക് അല്ലായിരുന്നു…

അവർ പോലും അറിയാതെ അവരുടെ അനുഗ്രഹം വാങ്ങി…

മനസ് കൊണ്ട് അവരോട് പൊറുക്കണം വെറുക്കരുത് എന്ന് അപേക്ഷിച്ചു…

ഏട്ടന്മാരെയും എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഞാൻ ഇറങ്ങി…

ഗേറ്റിനു മുന്നിൽ നിരഞ്ജൻ ഉണ്ട്..

ഇറങ്ങാൻ നേരം ആരോ പിന്നിൽ നിന്നു വലിക്കുന്നത് പോലെ…

അച്ഛൻ എന്റെ കയ്യിൽ പിടിച്ചു സ്കൂളിലേക്ക് കൊണ്ടുപോകുന്നതും.. അമ്മ എനിക്ക് ചോറ് വാരി തരുന്നതും ഒക്കെ പിന്നെയും എന്റെ കണ്മുന്നിൽ കാണുന്നതുപോലെ…

ഓരോ നിമിഷവും എന്നെ കുത്തി നോവിക്കുന്നു…

നിഹാ പോകണ്ടേ നമുക്ക്.??

വയ്യ! നിരഞ്ജൻ എന്നെ കൊണ്ട് പറ്റില്ല..

ഞാൻ വരുന്നില്ല.. അവരെ വിട്ട്..

നിരഞ്ജൻ എന്റെ അച്ഛനും അമ്മയും…

പറ്റില്ല നിരഞ്ജൻ അവർ വിഷമിക്കും…

ഒരു ചെറു പുഞ്ചിരി ഞാൻ നിരഞ്ജന്റെ ചുണ്ടുകളിൽ കണ്ടു…

അതിന്റെ അർത്ഥം എനിക്ക് അപ്പോൾ മനസിലായില്ല…

നിരഞ്ജന്റെ പുറകിൽ അരുൺ..

അരുൺ… ! അരുൺ എന്താ ഇവിടെ?

എന്താ എനിക്ക് ഇവിടെ വരാൻ പാടില്ലേ..?

അല്ല എന്റെ മണവാട്ടി ബാഗും ആയിട്ട് എങ്ങോട്ട് ആണ്?

അരുൺ അത്…! 😐

ലൈറ്റ് തെളിഞ്ഞു… എല്ലാവരും ഉണർന്നു എന്ന് എനിക്ക് മനസിലായി..

എല്ലാവരെയും കണ്ടിട്ടും നിരഞ്ജൻ പോകുന്നില്ല…

അവന്റെ നിൽപ്പ് എന്നെ ഭയപ്പെടുത്തി…

അമ്മേ… 😔

അച്ഛാ 😔

നിഹാ.. നീ എന്തിനാ വിഷമിക്കുന്നത്.. ഇവിടെ നടന്നത് എല്ലാം ഞങ്ങൾക്ക് അറിയാം.. എല്ലാം കണ്ടു

എന്റെ മോളു ഇത്രെയും വലുതായി പോയോ?…

അച്ഛാ… സങ്കടം സഹിക്കാൻ വയ്യ.. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു… രണ്ടുപേരുടെയും കാലുകളിൽ ഞാൻ മാറി മാറി വീണു…

നിഹാ.. എണീക്ക് മോളെ…

അച്ഛനും അമ്മയ്ക്കും മോളോട് ദേഷ്യം ഉണ്ടായേണം… ഇറങ്ങി പോയിരുന്നു എങ്കിൽ…

അവസാന നിമിഷം നീ തെളിയിച്ചു… ഞങ്ങളുടെ മകൾക്ക് ഞങ്ങളോട് ഉള്ളെ സ്നേഹം….

പിന്നെ നിന്റെ മനസ് അറിയാത്ത അച്ഛനും അമ്മയും അല്ല ഞങ്ങൾ…

നീയും നിരഞ്ജനും തമ്മിൽ എന്തായിരുന്നു എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു…

ജോലി കിട്ടി അടുത്ത ആഴ്ച നിരഞ്ജൻ ഞങ്ങളെ വന്നു കണ്ടിരുന്നു..

നിങ്ങളുടെ വിവാഹവും രണ്ടു വീട്ടുകാരും ഉറപ്പിച്ചു 💕

നീ എവിടേം വരെ പോകും എന്ന് അറിയാൻ ആയിരുന്നു…

അരുണും ഇതിനു എല്ലാത്തിനും കൂട്ട് നിന്നു…

ഇനി നിന്റെ നിരഞ്ജൻ നിനക്ക് സ്വന്തം…

സ്നേഹിച്ച പെണ്ണിനെ ഇറക്കി കൊണ്ട് പോയി എല്ലാവർക്കും നാണക്കേട് ഉണ്ടാക്കുന്ന ഒരുത്തൻ ആണ് ഇവൻ എന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി…

യോഗ്യനായി നിന്നെ വന്നു പെണ്ണ് ചോദിച്ചു.. ഉറപ്പിച്ചു..

ഇവനെക്കാളും നല്ല മരുമകനെ ഞങ്ങൾക്ക് എവിടെ നിന്നു കിട്ടാൻ ആണ്..? 😍

നിരഞ്ജനോട് തോന്നിയ ആരാധന ഈ നിമിഷവും ഏറി വന്നു…

എന്റെ തീരുമാനം ശരിയായിരുന്നു…

എന്റെ അച്ഛനെയും അമ്മയെയും ഞാൻ ഒരു നിമിഷത്തേക്ക് മറന്നു.. എന്നാൽ എന്റെ നിരഞ്ജൻ…

നിറ കണ്ണുകളോടെ ഞാൻ എന്റെ നിരഞ്ജനെ നെഞ്ചോടു ചേർത്തു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ആരോഖി …