കൊലുസ്സ് തുടർക്കഥ, ഭാഗം 16 വായിക്കുക…..

രചന: ശീതൾ

രാവിലെ കൊലുസ്സിന്റെ കിലുക്കം കേട്ടാണ് ഞാൻ കണ്ണുതുറന്നത്..നോക്കുമ്പോൾ ദേവൂട്ടി ഗീതുവിനെ ചുറ്റിപ്പിടിച്ച് ഒന്ന് കുറുകിക്കൊണ്ട് കിടക്കുന്നതാണ്…ഗീതു അവളെ പൊതിഞ്ഞുപിടിച്ചിട്ടുണ്ട്. രണ്ടുപേരും കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങുന്നത് കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… ഞാൻ എഴുന്നേറ്റ് ഒരു കള്ളച്ചിരിയോടെ ദേവൂട്ടിയുടെ സ്ഥാനം മാറിക്കിടന്ന ഡ്രസ്സ്‌ എല്ലാം നേരെയാക്കി കൊടുത്ത് എഴുന്നേറ്റ് ഫ്രഷ് ആകാൻ റൂമിലേക്ക് പോയി..

രാവിലെ കണ്ണുതുറന്നപ്പോൾ തന്നെ കണ്ടത് ഗീതുവിനെയാണ്..സത്യം പറഞ്ഞാൽ ഇന്നലെ രാത്രി ഗീതമ്മയെ കെട്ടിപിടിച്ചു സുഖമായിട്ട് ഉറങ്ങി…എന്ത് പാവം ആണ് മാഷും ഗീതമ്മയും..രണ്ടുപേർക്കും സ്നേഹിക്കാൻ മാത്രമേ അറിയൂ..അറിയാതെ കണ്ണുകൾ നിറഞ്ഞു.. മാഷ് നേരത്തെ എഴുന്നേറ്റ് പോയി എന്ന് തോന്നുന്നു..പെട്ടെന്നാണ് എനിക്ക് അമ്പലത്തിൽ പോകുന്ന കാര്യം ഓർമ്മ വന്നത്..ഞാൻ വേഗം ഗീതമ്മയെ വിളിച്ചെഴുന്നേൽപ്പിച്ച് ഫ്രഷ് ആകാൻ പോയി..ഗീതമ്മ തന്ന ഒരു ബ്ലാക്ക് കരയുള്ള സെറ്റ് മുണ്ടുമാണ് ഞാൻ ധരിച്ചത്…നനവാർന്ന മുടി ഇഴയെടുത്ത് കെട്ടി..

ഞാൻ റെഡി ആയി വന്നപ്പോഴേക്കും മാഷ് ജോഗ്ഗിങ്ങിന് പോകാൻ റെഡി ആയി വന്നു..കള്ളൻ എന്നാലും അമ്പലത്തിൽ വരൂല്ല…മാഷ് എന്നെക്കണ്ട് അന്തംവിട്ട് നോക്കി നിലക്കാണ്..എങ്ങനെ നോക്കാതെയിരിക്കും..ഇന്നലെ ടീ ഷർട്ട്‌..ഇന്ന് സെറ്റ് മുണ്ട്..ഇനി നാളെ സാരി ആകുമോ ആവോ..😁

“എന്റെ കുഞ്ഞിന്റെ ചോര ഊറ്റിക്കുടിക്കാതെ പോടാ..” പെട്ടെന്ന് ഗീതമ്മ കമെന്റ് പറഞ്ഞതും മാഷൊരു ചമ്മിയ ചിരി ചിരിച്ച് ഗീതമ്മയോട് പറഞ്ഞ് ഇറങ്ങി…കൂടെ ഞാനും കോടമഞ്ഞ് മൂടിയ മൺപാതയിലൂടെ ഞങ്ങൾ നടന്നു..ഇടയ്ക്ക് കൈകൾ തമ്മിൽ മുട്ടിയുരുമി കൊണ്ടിരുന്നു..അപ്പോഴൊക്കെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു…

“നല്ല തണുപ്പുണ്ടല്ലേ മാഷേ…?? കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് ചോദിച്ച് ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കി..മാഷ് ഒരു ചിരിയോടെ എന്നെ ചേർത്തുപിടിച്ചു…എന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി..

അത് കണ്ണുകളടച്ച് സ്വീകരിച്ച് ഒരു പക്ഷിക്കുഞ്ഞിനെ പോലെ ആ കരവലയത്തിൽ ഒതുങ്ങി കൂടിയപ്പോൾ എനിക്ക് ഇതുവരെ ലഭിക്കാത്ത ഒരു സുരക്ഷിതത്വം ലഭിച്ചതുപോലെ തോന്നി..

“ഇന്നലെ രാത്രി നീ ശെരിക്ക് ഉറങ്ങിയോ ദേവൂ..അതോ സ്ഥലം മാറിയിട്ട് ഉറക്കം ശെരിയായില്ലേ…മ്മ്…???”

“ഉറങ്ങിയോന്നോ…നല്ല അടിപൊളി ആയിട്ട് ഉറങ്ങി…ഗീതമ്മയെ കെട്ടിപ്പിച്ച് ഉറങ്ങാൻ നല്ല സുഖാ….നമ്മള് പെട്ടെന്ന് ഉറങ്ങിപ്പൊകും..” ഞാൻ പറഞ്ഞതുകേട്ട് മാഷ് പിരികം പൊന്തിച്ച് എന്നെനോക്കി…ഞാനൊന്ന് ഇളിച്ചു കൊടുത്തു…

“ഇനി നാളെ കല്യാണം കഴിഞ്ഞിട്ടും നീ ഗീതമ്മയുടെ കൂടെ പോയി കിടക്കുമോ..???

“ഈൗ… ഓഫ് കോഴ്സ്….”

“മ്മ് എന്നാ പൊന്നുമോളേ ഞാൻ പൊക്കിയെടുത്തോണ്ട് പോകും..അത് ഞാൻ ഇന്നലെയെ തീരുമാനിച്ച കാര്യമാണ്…” മാഷ് പറഞ്ഞതുകേട്ട് ഞാൻ കണ്ണും മിഴിച്ച് നിന്നു…അയ്യേ ഈ മാഷെന്താ ഇങ്ങനെ🙈

എനിക്ക് മാഷിന്റെ മുഖത്ത് നോക്കാൻ തന്നെ ചടപ്പായി…

“പിന്നെ ദേവൂട്ടി……”

“മ്മ്…എന്താ…?? “ഈ വേഷം നിനക്ക് നന്നായി ചേരുന്നുണ്ട്..യൂ ലുക്ക്‌ സോ പ്രെറ്റി ടുഡേ..” എന്റെ മുഖത്തേക്ക് ഇമചിമ്മാതെ നോക്കിക്കൊണ്ട് മാഷ് പറഞ്ഞതും എന്റെ മുഖം നാണത്താൽ ചുവന്നു..അതുകണ്ട് മാഷ് സൈറ്റ് അടിച്ചുകൊണ്ട് എന്നെയും ചേർത്തുപിടിച്ച് നടന്നു..

“ഹാ നീ പോയി തൊഴുത്തിട്ട് വാ…ഞാനിവിടെ വെയിറ്റ് ചെയ്യാം…” അമ്പലത്തിനുമുൻപിൽ എത്തിയപ്പോൾ മാഷ് പറഞ്ഞതുകേട്ട് ഞാൻ തലയാട്ടി അകത്തേക്ക് പോയി തൊഴുത് പ്രസാദവും വാങ്ങി തിരികെ വന്നു.. അവിടെ എന്നെനോക്കി ആൽത്തറയിൽ കള്ളച്ചിരിയുമായി ഇരുന്ന മാഷിനെ കണ്ടപ്പോഴേ കാര്യം മനസ്സിലായതുകൊണ്ട് ഞാനും ഒരു ചിരിയോടെ എന്റെ നെറ്റി മാഷിന്റെ നെറ്റിയുമായി കൂട്ടിമുട്ടിച്ചു..മാഷിന്റെ വിയർപ്പുകലർന്ന് ഇളംചൂടുള്ള സ്പർശം ഏറ്റതും എന്റെ ശരീരം ഒന്ന് വിറച്ചു..ഞാൻ പെട്ടെന്ന് തന്നെ അകന്നുമാറി..

“പുരോഗമനമുണ്ടല്ലോ ദേവികുട്ട്യേ…മ്മ്..”

” മാഷ് എന്നെനോക്കി സൈറ്റ് അടിച്ചുകൊണ്ട് പറഞ്ഞു..അതുകേട്ടതും എന്റെ മുഖം ആകെ നാണത്താൽ ചുവന്നു…മാഷ് എന്റെ അടുത്തേക്ക് വന്നതും ഞാനൊരു ചിരിയോടെ മാഷിനെ തള്ളിമാറ്റി ഓടി.. വീട്ടിൽ എത്തിയപ്പോൾ ഗീതമ്മ അടുക്കളയിൽ പ്രാതൽ തയാറാക്കുന്ന തിരക്കിൽ ആണ്…

“ആഹ് മോള് വന്നോ..അവനെവിടെ മോളേ…??

അതുംചോദിച്ച് എനിക്കുനേരെ ഗീതമ്മ നീട്ടിയ ആവിപറക്കുന്ന ചായയിൽ നിന്ന് നല്ല ഏലക്കയുടെ ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചുകയറി..

“മാഷ് ഫ്രഷ് ആകാൻ മുറിയിലോട്ട് പോയി അമ്മേ….” ഞാൻ പറഞ്ഞതുകേട്ട് ഗീതമ്മ ചിരിയോടെ എന്റെ കവിളിൽ തലോടി.. “ഹോ മോളെങ്കിലും എന്നെ അമ്മേ എന്ന് വിളിച്ചല്ലോ..ആ ചെക്കൻ എന്നെ ഗീതു എന്നെ വിളിക്കൂ മോളെ..ഇടയ്ക്ക് വല്ലപ്പോഴും ഗീതമ്മ എന്ന് വായിൽനിന്ന് വീണാലായി..അവന്റെ അച്ഛൻ വിളിക്കുന്നതുകേട്ട് ശീലിച്ചതാ…”

അവസാനം അച്ഛനെപ്പറ്റി പറഞ്ഞതും ഗീതമ്മയുടെ സ്വരം ഇടറിയതുപോലെ എനിക്ക് തോന്നി..എന്തോ എനിക്കപ്പൊ അമ്മയെ ഓർമ്മ വന്നു…ഞാൻ ഗീതമ്മയെ ചേർത്തുപിടിച്ച് ആ കവിളിൽ ഒരു ഉമ്മ കൊടുത്തു..

“ഗീതമ്മ എന്തിനാ വിഷമിക്കണേ..അമ്മേ എന്ന് വിളിക്കാൻ ഞാനില്ലേ..മാഷിനോട് പോവാൻ പറ..”

ഞാൻ പറഞ്ഞതുകേട്ട് ഗീതമ്മ കുലുങ്ങി ചിരിച്ചുകൊണ്ട് എന്റെ കവിളിൽ ഒന്ന് തട്ടി മാഷിനുള്ള ചായ എനിക്കുനേരെ നീട്ടി..

“ദാ മോള് അവന് ചായ കൊണ്ടുപോയി കൊടുക്ക്…ഇവിടെയിപ്പൊ എനിക്ക് ചെയ്യാനുള്ള ജോലിയെ ഒള്ളൂ..മോള് ഇവിടെയെല്ലാം ഒന്ന് ചുറ്റി കണ്ട് വാ…” ഞാനും ചിന്തിച്ച കാര്യമായിരുന്നു അത്..ഇന്ന് സെക്കന്റ് സാറ്റർഡേ ആയതുകൊണ്ട് ക്ലാസ്സും ഇല്ല…ഞാൻ ചായയും കൊണ്ട് നേരെ മുകളിലേക്ക് ചെന്നു… സ്റ്റെയർ കയറി രണ്ടാമത്തെ റൂം ആണ് മാഷിന്റെത്..പതിയെ അകത്തേക്ക് തലയിട്ടുനോക്കി..മാഷിന്റെ പൊടിപോലും കാണാനില്ല.. ഞാൻ അകത്തേക്ക് കയറി ചായ ടേബിളിൽ വച്ചു… ബാത്‌റൂമിൽനിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്..ഓഹോ വാധ്യാർ നീരാട്ടിൽ ആണ്..

ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു…

അത്യാവശ്യം വലുപ്പമുള്ള മുറിയാണ്…ഒരു സൈഡിൽ ബാൽക്കണിയിലേക്ക് ഉള്ള ഡോർ ഉണ്ട്..ചുവരിൽ നിറയെ ഗീതമ്മയും മാഷും ഒരുമിച്ചുള്ള ചിത്രങ്ങൾ കണ്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…എല്ലാം പല പല പോസിൽ ഉള്ളത്.. പെട്ടെന്നാണ് ചുവരിൽ ഒരു കർട്ടൺകൊണ്ട് മറച്ചത് എന്റെ എന്റെ ശ്രദ്ധയിൽപ്പെട്ടത്..ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി..

“എന്താണ് ഭവതി എന്റെ റൂമിൽ…..???? പെട്ടെന്ന് പിന്നിൽനിന്ന് മാഷിന്റെ വിളി കേട്ടതും ഞാൻ ഞെട്ടിത്തിരിഞ്ഞ് നോക്കി…എന്റെ മുന്നിൽ ഒരു ത്രീ ഫോർതും ഇട്ട് സിക്സ് പാക്ക് ബോഡിയും കാണിച്ച് തലയും തുവർത്തിക്കൊണ്ട് നിൽക്കുന്ന മാഷിനെ കണ്ട് ഞാൻ ഷോക്ക് അടിച്ചപോലെ അങ്ങനെനിന്നു…സിവനെ ഇതെന്ത് ചാതനോ..

എന്റെ നോട്ടം കണ്ട് മാഷൊരു കള്ളച്ചിരിയോടെ എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും ഞാൻ വിറച്ചുകൊണ്ട് പിറകോട്ട് പോയിക്കൊണ്ടിരുന്നു…അവസാനം കട്ടിലിൽ തട്ടി ഞാൻ ബാലൻസ് തെറ്റി ബെഡിലേക്ക് വീണു.. മാഷ് ബെഡിന് അരികിലെത്തിയതും എന്നെനോക്കി ഒരു ഇളി ഇളിച്ച് കയ്യിൽ ഇരുന്ന ടവൽ ചെയറിലേക്ക് ഇട്ട് ബെഡിലേക്ക് മറിഞ്ഞു.. ഞാൻ ഞെട്ടി എണീറ്റ് ഓടാൻ തുടങ്ങിയതും മാഷ് എന്നെ വലിച്ച് മാഷിന്റെ മേലേക്ക് ഇട്ട് എന്റെ അരയിലൂടെ കയ്യിട്ട് ലോക്ക് ആക്കി എന്നെയുംകൊണ്ട് മറിഞ്ഞുകിടന്നു..

ഇപ്പൊ ഞാൻ താഴെയും മാഷ് എന്റെ മുകളിലും ആണ്..ഞാൻ ഉമിനീരിറക്കി മാഷിനെനോക്കി..

“മാ….ഷേ…വേ..വേണ്ടാ…ട്ടോ…” ഞാൻ എങ്ങനെയൊക്കെയോ വിക്കി വിക്കി പറഞ്ഞതും മാഷ് എന്നിലേക്ക് ഒന്നുകൂടി അമർന്നു..ഞാൻ വർധിച്ച ഹൃദയമിടിപ്പോടെ ശ്വാസം വലിച്ചുവിട്ടു..

“വേണം ദേവൂട്ടി…i need something സ്പെഷ്യൽ…” മാഷ് എന്റെ അധരങ്ങളിലേക്ക് നോക്കി ഒരു വശ്യമായ ചിരിയോടെ പറഞ്ഞതും ഞാൻ ഞെട്ടി കൈകൊണ്ട് മാഷിനെ തള്ളിമാറ്റാൻ തുടങ്ങിയതും അത് പ്രതീക്ഷിച്ചപോലെ മാഷ് എന്റെ കൈ രണ്ടും കോർത്തുപിടിച്ച് ബെഡിൽ അമർത്തി… മാഷിന്റെ മുഖം എന്നിലേക്ക് അടുത്തുവന്നതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു..

മാഷൊരു നനുത്ത ചുംബനത്തിലൂടെ എന്റെ കീഴ്ച്ചുണ്ട് കടിച്ചെടുത്ത് നുകരാൻ തുടങ്ങി.. എന്റെ ശരീരം ആകെയൊന്ന് വിറച്ചു..ഞാൻ മാഷിന്റെ കയ്യിൽ പിടി മുറുക്കി…എത്ര നുകർന്നിട്ടും മതിയാകാത്തപോലെ വീണ്ടും വീണ്ടും എന്റെ അധരങ്ങളെ കീഴ്പ്പെടുത്തി കൊണ്ടിരുന്നു…പതിയെ അതെന്റെ മേൽചുണ്ടിലേക്കും പകർന്നു…ഉമിനീരിൽ രക്തച്ചുവ കലർന്നിട്ടും മാഷ് മതിവരാതെ നാക്കുകൊണ്ട് എന്റെ നാക്കിൽ കൊരുത്തു..

അവസാനം ശ്വാസം വിലങ്ങിയെന്നു തോന്നിയതും ഒരു കിതപ്പോടെ എന്നെ ആ ദീർഘ ചുംബനത്തിൽനിന്ന് മോചിതയാക്കി എന്റെ നെറ്റിയിലും മാഷ് ചുണ്ടുകൾ ചേർത്തു… ഞാൻ അപ്പൊഴും ഇറുക്കിയടച്ച കണ്ണുകൾ തുറക്കാതെ ക്രമാതീതമായി ശ്വാസം എടുത്തോണ്ട് ഇരുന്നു…

“പെട്ടെന്ന് തളർന്നല്ലോ ദേവൂട്ടി..നിന്റെ ഈ മാഷേട്ടന്റെ സ്നേഹം ഏറ്റുവാങ്ങാൻ കുറച്ചുകൂടി സ്റ്റാമിന വേണം..തിരക്ക് വേണ്ടാ..കല്യാണം കഴിയുമ്പോഴേക്ക് മതി..അതുവരെ നിന്റെ ഈ പേടിയും വിറയലും ഒക്കെ ഞാൻ കണ്ട് രസിച്ചോളാം..” എന്റെ പാതിനഗ്നമായ ഇടുപ്പിൽ കൈ അമർത്തിക്കൊണ്ട് മാഷ് എന്റെ കാതോരം പറഞ്ഞതും ഞാൻ ഒന്ന് പുളഞ്ഞു കൊണ്ട് ഞെട്ടി കണ്ണ് തുറന്ന് മാഷിനെനോക്കി..എന്നെത്തന്നെനോക്കി എന്റെ മേലെ കിടക്കുന്ന മാഷിനെ കണ്ടതും എന്റെ മുഖം ചുവന്നു…എന്തൊക്കെയോ വികാരങ്ങൾ ഉള്ളിലൂടെ കടന്നുപോയി.. മാഷൊരു ചിരിയോടെ വീണ്ടും മുഖം എന്നിലേക്ക് അടുപ്പിക്കാൻ ഒരുങ്ങിയതും ഞാൻ മാഷിനെ തള്ളിമാറ്റി ഇറങ്ങിയോടി…

“ഡീ…നിക്കടി അവിടെ…..”

“സ്റ്റാമിനയൊക്കെ ഞാൻ ഉണ്ടാക്കിക്കോളാം..അതുവരെ എന്നെ വെറുതെവിട്ടേക്ക് മാഷേ…”

ഓടുന്നതിനിടയിൽ ചിണുങ്ങിക്കൊണ്ട് ഞാൻ വിളിച്ചുപറഞ്ഞു..

“ഇനിയിപ്പോ എന്തിനാ അധികം വൈകിക്കുന്നത്..മോൾടെ ക്ലാസ്സ്‌ തീരാൻ ഇനി വെറും രണ്ട് മാസമല്ലേ ഒള്ളൂ..അതിപ്പോ കല്യാണം കഴിഞ്ഞിട്ടായാലും പഠിക്കാല്ലോ…” വിമൽ സാറിനോടും ശ്രുതി ചേച്ചിയോടും ഗീതമ്മ അത് പറഞ്ഞതും ഫോണിൽ നോക്കിക്കൊണ്ടിരുന്ന മാഷ് പെട്ടെന്ന് മുഖമുയർത്തി എന്നെനോക്കി…

ഞാൻ നാണത്തോടെ തല താഴ്ത്തി..

“അത് ശെരിയാ ഗീതമ്മേ…വെറുതെ കോളേജിലെ പിള്ളേരെ കൂടി വഴി തെറ്റിക്കാതെ വേഗം രണ്ടിനെയും പിടിച്ച് കെട്ടിച്ചേക്കാം..” വിമൽ സർ എന്നെയും മാഷിനെയും നോക്കി അർഥംവച്ച് പറഞ്ഞതും..മാഷ് പല്ല് കടിച്ചുകൊണ്ട് സാറിന്റെ കാലിൽ ഒരു ചവിട്ട് വച്ചുകൊടുത്തു..ഞാനേ കണ്ടോള്ളൂ ഞാൻ മാത്രമേ കണ്ടോള്ളൂ..😂

“അയ്യോ…ഹാ…ഹൂ..ഞാൻ ഉദ്ദേശിച്ചത് അങ്ങനെയല്ല കോളേജിലെ പിള്ളേർ “ഇവരെ” വഴി തെറ്റിക്കാതെ വേഗം കല്യാണം നടത്താം എന്നാ…അല്ലേടാ..” വിമൽ സർ കണ്ണൊക്കെ നിറച്ചുകൊണ്ട് പറഞ്ഞു..പാവം മാഷ് സാറിന്റെ കാല് പിടിച്ചു ഞെരിക്കുവാ.. “അതിന് നീ എന്തിനാടാ കരയുന്നത്..ഹേ..??? ഗീതമ്മ ചോദിച്ചതുകേട്ട് ഞാനും ശ്രുതിചേച്ചിയും ചിരി കടിച്ചുപിടിച്ച് പരസ്പരം നോക്കി..സാറിന്റെ മുഖത്ത് പലവിധ ഭാവങ്ങളും മിന്നി മറയുന്നുണ്ട്..

“അത് പിന്നെ ഗീതമ്മേ…സന്തോഷം സന്തോഷംകൊണ്ടാ..ഇവൻ…എ…ന്റെ…ഒരേയൊരു ചങ്കല്ലേ…അല്ലേടാ…ച…ങ്കേ..”

അവസാനത്തെ ആ ചങ്കേ വിളി കുറച്ച് നീട്ടിവിളിച്ച് സർ മാഷിനെ ദയനീയമായി നോക്കിയതും മാഷ് കാല് പിൻവലിച്ചു…സർ സ്വർഗം കിട്ടിയ പോലെ ശ്വാസം വിട്ട് ഞങ്ങളെനോക്കി ഒരു വളിച്ച ഇളി ഇളിച്ചു..

“ഞാൻ ചന്ദ്രമാമയെ വിളിച്ചിരുന്നു..നാളെ എന്തോ ബിസിനസ് മീറ്റിംഗ് ഉണ്ട്..അതുകഴിഞ്ഞ് ഇങ്ങോട്ട് വരാം എന്നൊക്കെയാ പറഞ്ഞത്…” മാഷിന്റെ അമ്മയുടെ അനിയനാണ് ചന്ദ്രമാമ..ഭാര്യ വിജിത..അവർക്ക് രണ്ട് മക്കൾ ആണ് ഉള്ളത്..ഒരു മോൻ ശരത്ത് മോൾ ശില്പ ശില്പ ചേച്ചി വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ വിദേശത്താണ്..ഇതൊക്കെ ഗീതമ്മ പറഞ്ഞ അറിവാണ്..

“എടാ കണ്ണാ…നമുക്ക് മോൾടെ വീട്ടിൽ ഒന്നുപോയി സംസാരിക്കാം..രണ്ടാച്ഛൻ ആണെങ്കിലും മകളുടെ വിവാഹം അറിയിക്കാതിരിക്കുന്നത് ശെരിയല്ല…”

ഗീതമ്മ പറഞ്ഞതുകേട്ട് ഞാൻ മാഷിനെ നോക്കിയപ്പോൾ മാഷ് ദേഷ്യത്തിൽ ടേബിളിൽ ആഞ്ഞടിച്ചുകൊണ്ട് എഴുന്നേറ്റു..

“ഗീതുവിന് എത്ര പറഞ്ഞാലും മനസ്സിലാകില്ലേ…ഈ കല്യാണക്കാര്യം സംസാരിക്കാൻ നമ്മളെ ആരെങ്കിലും അങ്ങോട്ട് ക്ഷണിച്ചോ..ഇല്ലല്ലോ…ഇനി അവരോട് പറയണം എന്ന് നിർബന്ധം ആണെങ്കിൽ ഞാൻ പറഞ്ഞോളും..ഗീതു അങ്ങോട്ട് വലിഞ്ഞുകയറി പോകണ്ട…കേട്ടല്ലോ…”

മാഷ് പറഞ്ഞതുകേട്ട് ഞാൻ പേടിച്ച് ഗീതമ്മയുടെ കയ്യിൽ മുറുക്കിപിടിച്ചു..മാഷിന്റെ അങ്ങനെയൊരു മുഖം ഞാൻ ആദ്യമായി കാണുകയായിരുന്നു…

പക്ഷെ അപ്പോഴും എന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉയർന്നു..ഗീതമ്മ അച്ഛനെ ഒരിക്കലും കാണരുത് എന്ന് മാഷ് ആഗ്രഹിക്കുന്നുണ്ട്..അപ്പൊ ഇവര് തമ്മിൽ എന്തോ ഉണ്ട്…അതെന്താണെന്ന് അറിയണം..

ഞാൻ ചെറിയ പേടിയോടെയാണെങ്കിലും മാഷിന്റെ അടുത്തേക്ക് പോയി.. ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്ന് എന്തോ ആലോചിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു മാഷ്..മുഖം ഇപ്പോഴും ഇരുണ്ടുമൂടി ആണെങ്കിലും നേരത്തെ കണ്ട ഭാവമല്ല..ഞാൻ പതിയെ മാഷിന്റെ അടുത്തേക്ക് ചെന്നതും എന്റെ സാമീപ്യം അറിഞ്ഞ് മാഷ് എന്നെ തലയുയർത്തി നോക്കി..

അപ്പൊത്തന്നെ ഒന്ന് ചിരിക്കുകപോലും ചെയ്യാതെ നോട്ടം തെറ്റിച്ചു..അതെനിക്ക് വിഷമം ആക്കിയെങ്കിലും കാര്യം അറിയാനുള്ള ആഗ്രഹംകൊണ്ട് ഞാനത് കാര്യമാക്കിയില്ല…

“മാഷേ……..”” മാഷ് ഒന്നും മിണ്ടിയില്ല..പക്ഷെ വിടാൻ ഞാനൊരുക്കം അല്ലായിരുന്നു..

“മാഷേ……..”

“മ്മ്……..”

“അത്…പിന്നെ…ഞാനൊരു കാര്യം ചോദിക്കട്ടെ…?? ഞാൻ ചോദിച്ചതുകേട്ട് മാഷ് എന്നെ ചോദ്യഭാവത്തിൽ നോക്കി…

“മാഷേ..ശെരിക്കും മാഷിന് എന്തിനാ എന്റെ അച്ഛനോട് ഇത്ര ദേഷ്യം..എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം…??? ഈ ചോദ്യം തന്നെ പ്രതീക്ഷിച്ചതുപോലെ മാഷ് ഊഞ്ഞാലിൽനിന്ന് എഴുന്നേറ്റ് കൈവരിയുടെ അടുത്ത് പോയിനിന്നു…

“എന്റെ അച്ഛനെപ്പറ്റി ഞാൻ നിന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ ദേവൂ…?? മാഷ് ചോദിച്ചതുകേട്ട് ഞാനും മാഷിന്റെ അടുത്ത് പോയിനിന്നു…ഇരുട്ടിന്റെ നിശബ്ദതയിലും ചീവീടിന്റെ സ്വരം ഞങ്ങളുടെ കാതിൽ തുളച്ചുകയറി..

“മ്മ് ഓർമ്മയുണ്ട്….എന്തോ ചതിയിൽ പെട്ട് അച്ഛൻ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞത് ഓർമ്മയുണ്ട്..”

“അതെ…ആത്മഹത്യ ചെയ്തതാണ്..പക്ഷെ അത് ഗീതുവിന് അറിയില്ല..” ഞാനൊരു ഞെട്ടലോടെ മാഷിനെത്തന്നെ ഉറ്റുനോക്കി..മാഷ് പതിയെ ആ കാര്യങ്ങളെല്ലാം ഓർത്തെടുത്ത് പറയാൻ തുടങ്ങി…

“പ്രണയവിവാഹമായിരുന്നു എന്റെ അച്ഛന്റെയും ഗീതുവിന്റെയും…അച്ഛനെപ്പോലെ സൗന്ദര്യവും പക്വതയും എല്ലാം തികഞ്ഞ ഒരാൾക്ക് മകളെ നൽകുന്നതിന് ഗീതുവിന്റെ അച്ഛനും അമ്മയ്ക്കും യാതൊരു എതിർപ്പും ഇല്ലായിരുന്നു… “അതുകൊണ്ട് തന്നെ അച്ഛനും ഗീതുവിനും ഇടയിൽ യാതൊരുവിധ കലഹവും ഉണ്ടായിരുന്നില്ല..അതിനിടയിൽ ഞാൻ ഉണ്ടായി..സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു അന്നെല്ലാം..ഗീതുവിന്റെയും അച്ഛന്റെയും സ്നേഹംകണ്ട് എനിക്ക് ഉൾപ്പെടെ പലർക്കും അസൂയ തോന്നിയിട്ടുണ്ട്.. “പിന്നീട് എപ്പോഴാണ് അച്ഛന് തെറ്റ് പറ്റിയത് എന്ന് അറിയില്ല..ഒരു ദുശീലങ്ങളുമില്ലാതിരുന്ന അച്ഛൻ കള്ളുകുടി തുടങ്ങി പുകവലി മയക്കുമരുന്ന് കൂടാതെ മറ്റു സ്ത്രീകളും ആയി വഴിവിട്ട ബന്ധം…

ഈ കാര്യങ്ങളൊക്കെ ഗീതുവിനെ അറിയിക്കാതെ ഞാൻ കൊണ്ടുനടന്നു..രാത്രി കാശിനുവേണ്ടി മാനംവിറ്റു നടക്കുന്ന പെണ്ണുങ്ങളുടെ കിടപ്പറയിൽ സുഖം തേടുന്ന അച്ഛൻ ഓഫീസിലെ തിരക്കുകൾ കാരണമാണ് വീട്ടിൽ വരാത്തത് എന്നുപറഞ്ഞ് ഞാൻ ഗീതുവിനെ വിശ്വസിപ്പിച്ചു..

“അച്ഛന്റെ ഈ മാറ്റത്തിനു കാരണം അന്വേഷിച്ചപ്പോൾ ആണ് ഞാൻ അറിഞ്ഞത് അരവിന്ദനുമായുള്ള അച്ഛന്റെ കൂട്ടുകെട്ട്..അച്ഛനെ ലഹരിക്ക് അടിമയാക്കി അച്ഛനെ മുൻപിൽ നിർത്തി ബിസിനസ് ചെയ്ത് അയാൾ പണമുണ്ടാക്കി… “അവസാനം പണമെല്ലാം തട്ടിയെടുത്ത് ആ കുറ്റവും അച്ഛന്റെ ചുമലിൽ അയാൾ ചുമത്തി..ഇതെല്ലാം കൂടി ആയപ്പോൾ അച്ഛൻ… ബാക്കി മുഴുമിപ്പിക്കാനാകാതെ മാഷ് വിതുമ്പി..

ഞാൻ എല്ലാംകേട്ട് ഒരു ശില കണക്കെ നിന്നു…മനസ്സിൽ എനിക്ക് അച്ഛനോട് വെറുപ്പ് തോന്നി..കുടുംബങ്ങൾ തകർക്കാൻ മാത്രം അറിയുന്ന ദുഷ്ടൻ..

“ഗീതു ചന്ദ്രമാമയുടെ അടുത്ത് ആയിരുന്ന സമയത്തായിരുന്നു അച്ഛൻ പോയത്..അതുകൊണ്ട് ഗീതുവിനോട് അച്ഛന് ആക്‌സിഡന്റ് പറ്റി എന്നാണ് ഞാൻ പറഞ്ഞത്…ഇപ്പോഴും ആ പാവം ഒന്നും അറിഞ്ഞിട്ടില്ല…” കണ്ണുകൾ തുടച്ച് അത്രയുംപറഞ്ഞ് മാഷ് എന്റെ അടുത്തേക്ക് വന്ന് എന്റെ മുഖം കൈകളിൽ കോരിയെടുത്തു…

“ദേവൂ…നിന്നെ ഞാൻ വിശ്വസിക്കുന്നുണ്ട്..അതുകൊണ്ടാണ് നിന്നോട് ഞാൻ ഇതെല്ലാം പറഞ്ഞത്…അരവിന്ദനും ഗീതുവും തമ്മിൽ കാണുമ്പോൾ അറിയാതെ അയാൾ എന്തെങ്കിലും ഗീതുവിനോട്‌ പറഞ്ഞാൽ ആ പാവം അത് സഹിക്കില്ല…ഇപ്പോഴും അച്ഛനെ ഹൃദയത്തിൽ വച്ച് പൂജിക്കുന്ന വിശ്വേട്ടന്റെ ഗീതു ഇതറിഞ്ഞാൽ തകർന്നുപോകും..ഈ സത്യം നമ്മളിൽ മാത്രമേ ഒതുങ്ങാവൂ ദേവൂ..പ്ലീസ്..”

മാഷ് എന്റെ കണ്ണുകളിലേക്ക് നോക്കി അത് പറഞ്ഞതും ഞാൻ മാഷിനെ ഇറുകെപ്പുണർന്നു…ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മാഷ് എന്നോട് ചേർന്ന് എന്റെ തോളിൽ മുഖം അമർത്തി..

“സ്വന്തം അമ്മയെ ഇത്രയും അധികം സ്നേഹിക്കുന്ന ഈ മാഷിനെ കിട്ടിയ ഞാൻ ഭാഗ്യവതിയാണ്..ഞാൻ ഇപ്പൊ മാഷിനെ എന്റെ ജീവനെക്കാൾ ഏറെ സ്നേഹിക്കുന്നുണ്ട്..എന്നിൽനിന്ന് ഒരിക്കലും ഈ രഹസ്യം ഗീതമ്മ അറിയില്ല..അച്ഛനിൽ നിന്നും അറിയാൻ നമ്മൾ അനുവദിക്കില്ല…എനിക്കുവേണം ഈ അമ്മയെയും മോനെയും എന്റെ സ്വന്തമായിട്ട്…”

എന്റെ കണ്ണുകളും ഈറൻ അണിഞ്ഞു…എനിക്കൊരു നല്ല പാതിയെ നൽകിയതിന് ഞാൻ ഈശ്വരനോട്‌ മനസ്സറിഞ്ഞ് നന്ദി പറഞ്ഞു.. പെട്ടെന്ന് വാതിൽക്കൽ നിന്ന് ഒരു തേങ്ങൽ കേട്ടതും ഞാനും മാഷും ഞെട്ടി പരസ്പരം അകന്നുമാറി അങ്ങോട്ട് നോക്കി… മുന്നിൽ നിറഞ്ഞ മിഴികളുമായി നിൽക്കുന്ന ഗീതുവിനെ കണ്ടതും ഞാൻ എന്തുചെയ്യണം എന്നറിയാതെ തറഞ്ഞു നിന്നു..

ഗീതുവിന്റെ നോട്ടം എന്റെ ഹൃദയത്തെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു..

“ഗീതു….ഞാൻ…….” ഞാൻ നാവ് ചലിപ്പിച്ചതും ഗീതു ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി..അതുകണ്ട് ദേവു ദയനീയമായി എന്നെ ഒന്ന് നോക്കി ഗീതുവിന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ഞാൻ അവളുടെ കയ്യിൽ പിടുത്തമിട്ട് വേണ്ടാ ഞാൻ പോകാം എന്ന അർഥത്തിൽ തലയാട്ടി.. താഴെ ചെന്നതും വിമലും ശ്രുതിയും എന്റെ അടുത്തേക്ക് വന്നു…

“സിദ്ധുവേട്ടാ…ഗീതമ്മക്ക് എന്തുപറ്റി..??ഞങ്ങളോട് ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി..”

“അത് ഗീതു എന്നോടൊന്ന് പിണങ്ങി അതാ..എന്നാ നിങ്ങള് പൊയ്ക്കോ..ഞാൻ നാളെ വിളിക്കാം…”

അവരെ എന്തൊക്കെയോ പറഞ്ഞ് പറഞ്ഞയച്ച് ഞാൻ ഗീതുവിന്റെ മുറിയിലേക്ക് ചെന്നു.. അവിടെ ബെഡിൽ കൈ തലയ്ക്ക് താങ്ങുകൊടുത്ത് ഇരുന്ന് വിതുമ്പുന്ന ഗീതുവിനെ കണ്ടതും എന്റെ നെഞ്ച് പിടഞ്ഞു..ഈ അവസ്ഥ കാണാതിരിക്കാൻ വേണ്ടിയല്ലേ..ഇത്രയും നാളും ഞാൻ ഇതെല്ലാം മറച്ചുവച്ചത്…

“ഗീതമ്മേ……” ഗീതുവിന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നുകൊണ്ട് ആ കയ്യിൽ തൊട്ടുകൊണ്ട് ഞാൻ പതിയെ വിളിച്ചു..ഗീതു പതിയെ എന്നെ തലയുയർത്തി നോക്കി.. നിറഞ്ഞു മിഴികളും ചുവന്ന മുഖവും കണ്ട് എന്റെ മിഴികളും ഈറനണിഞ്ഞു..

അപ്പോഴേക്കും ഗീതു എന്നെ ചേർത്തുപിടിച്ചു..

“അയ്യേ…നീ എന്തിനാ കണ്ണാ കരയുന്നത്…എനിക്ക് കുട്ടിയോട് ഒരു ദേഷ്യവും ഇല്ല..”

“സോറി ഗീതു..എനിക്കറിയാം ഗീതുവിന് അച്ഛനോടുള്ള സ്നേഹം..ആ അച്ഛനെപ്പറ്റി ഇതൊക്കെ അറിയുമ്പോൾ ഗീതു സഹിക്കില്ലന്ന് എനിക്കറിയാം..അതുകൊണ്ടാ ഞാൻ…”

“എനിക്കറിയാം മോനെ..വിശ്വേട്ടനെ ഞാനെന്റെ ജീവനെക്കാൾ ഏറെ സ്നേഹിച്ചിരുന്നു…അതിപ്പോഴും അങ്ങനെതന്നെ ആണ്…ആ മനുഷ്യനെ എനിക്കൊരിക്കലും വെറുക്കാൻ കഴിയില്ല..അത്രയ്ക്കും ഞാൻ…..” ബാക്കി മുഴുമിപ്പിക്കാനാകാതെ ഗീതു വിതുമ്പി..പിന്നെ വേഗം കണ്ണൊക്കെ തുടച്ച് എന്റെ കവിളിൽ കൈകൾ ചേർത്തു..

“അല്ലെങ്കിലും ഞാൻ എന്തിനാ വിഷമിക്കണേ അദ്ദേഹം പോകുന്നതിനുമുൻപ് എനിക്ക് അസ്സലൊരു ആൺകുട്ടിയെ തന്നിട്ടല്ലേ പോയത്..എനിക്കൊരു അച്ഛനായും മകനായും കൂട്ടുകാരനായും എന്തിനേറെ പറയുന്നു എന്റെ ക്രൈം പാട്നർ നീയല്ലേടാ..എനിക്ക് അത് മതി…” ഗീതു എന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു…ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു..എന്തോ വലിയൊരു ഭാരം മനസ്സിൽനിന്ന് ഒഴിഞ്ഞുപോയപോലെ.. അപ്പോഴാണ് വാതിൽക്കൽ ഒരു കൊലുസ്സിന്റെ കിലുക്കം കേട്ടത്…

ഞങ്ങൾ രണ്ടുപേരും അങ്ങോട്ട് നോക്കിയപ്പോൾ ഒരുത്തി കണ്ണുംനിറച്ച് തലയും താഴ്ത്തി നിൽക്കുന്നു..ഞാനും ഗീതുവും പരസ്പരം നോക്കി ചിരിച്ചു.. “എന്താ മോളെ അവിടെത്തന്നെ നിൽക്കുന്നത്..ഇങ്ങോട്ട് വാ…” ഗീതു വിളിച്ചതും അവൾ കരഞ്ഞുകൊണ്ട് ഓടിവന്ന് ഗീതുവിനെ കെട്ടിപിടിച്ചു.. “”എന്നെ വെറുക്കല്ലേ ഗീതമ്മേ…അച്ഛൻ ചെയ്തതൊന്നും സത്യായിട്ടും എനിക്ക് അറിയില്ലായിരുന്നു..എന്നോട് പിണങ്ങല്ലേ ഗീതമ്മേ…പ്ലീസ്…” ഗീതമ്മയെ കെട്ടിപിടിച്ചുകൊണ്ട് അവൾ പറയുന്നതുകേട്ട് സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്..

ഞാനും ഗീതുവും പരസ്പരം ഒന്ന് നോക്കിയിട്ട് പിന്നെ പൊട്ടിച്ചിരിച്ചു ഞങ്ങളുടെ ചിരികേട്ട് അവൾ അന്തം വിട്ട് ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി…ഗീതു ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു..

“എന്റെ മോളേ…ഞാൻ എന്തിനാ ദേവൂട്ടിയോട് പിണങ്ങുന്നെ…അമ്മക്ക് ദേഷ്യമൊന്നും ഇല്ലട്ടോ..”

ഗീതു പറഞ്ഞതുകേട്ട് ദേവൂന്റെ മുഖം തെളിഞ്ഞു…ഗീതു ഞങ്ങളെ രണ്ടുപേരെയും ചേർത്തുപിടിച്ചു..

“നിങ്ങൾ രണ്ടുപേരും എന്റെ മക്കൾ അല്ലേ..അതെന്നും അങ്ങനെ ആയിരിക്കും..സ്വന്തം മക്കളെ ആരെങ്കിലും വെറുക്കുമോ..ഇല്ലല്ലോ..”

“കണ്ണാ…നീ ഇനി മോൾടെ അച്ഛനോട് വെറുതെ ദേഷ്യമൊന്നും കാണിക്കണ്ട..നിന്നുകൊടുക്കാതെ ആർക്കും ഒരാളെയും കബളിപ്പിക്കാൻ സാധിക്കില്ല മോനെ..നീ അവരോട് പോയി വിവാഹം ക്ഷണിക്കണം..” ഗീതു പറഞ്ഞതുകേട്ട് ഞാൻ ദേവൂട്ടിയെ നോക്കി..അവളും അതേ എന്ന അർഥത്തിൽ എന്നെ നോക്കി..ഞാനും സമ്മതമെന്ന അർഥത്തിൽ ഒന്ന് ചിരിച്ചു..പക്ഷെ അയാൾ ഇടംകോലിടാൻ വന്നാൽ എന്റെ സ്വഭാവം മാറും..

“എന്നാപ്പിന്നെ ഈ കല്യാണം അങ്ങോട്ട് വേഗം നടത്തിയാലോ ഗീതു..എന്നാപ്പിന്നെ ഗീതുവിന് കളിപ്പിക്കാനുള്ള മക്കളെ ഞങ്ങൾ അങ്ങോട്ട് തന്നേക്കാമായിരുന്നു അല്ലേ ദേവൂ…?? ദേവൂട്ടിയുടെ അടുത്തേക്ക് കുറച്ചുകൂടി ചേർന്നിരുന്നുകൊണ്ട് ഞാൻ ചോദിച്ചതും അവൾ കണ്ണും മിഴിച്ച് എന്റെ കയ്യിൽ പിച്ചി വലിച്ചു..

“പ്പാ…എണീറ്റ് പോടാ…അലവലാതി….” ഗീതു എന്നെ അടിക്കാൻ ഓങ്ങിയതും ഞാൻ ചിരിച്ചോണ്ട് എഴുന്നേറ്റോടി..ജസ്റ്റ്‌ ഫോർ ആൻ എന്റർടൈൻമെന്റ്😜

മാഷേ അതല്ല…ആ സൈഡിൽ ഉള്ളത്..

അവിടെയല്ല…വലത്തേ സൈഡിൽ….

മുറ്റത്തെ മൂവാണ്ടൻ മാവിൽ കയറി മാങ്ങ പൊട്ടിക്കുകയാണ് മാഷ്..ഞാൻ താഴെനിന്ന് നിർദേശം കൊടുക്കുന്നുണ്ട്..

“ഒന്ന് മര്യാദക്ക് പറ ദേവി കൊച്ചേ…ഇതിൽ മുഴുവൻ നീർ ഉറുമ്പാണ്…” മാഷ് മരക്കൊമ്പിൽ പിടിച്ച് ബാലൻസ് ചെയ്തുനിന്ന് കലിൽക്കൂടി കയറുന്ന ഉറുമ്പിനെ തട്ടിക്കളയുകയാണ്..അതുകണ്ട് എനിക്കാകെ പേടിയായി…

“അയ്യോ മാഷേ..വീഴും ഇറങ്ങി വാ..ഇത്രയും മതി…” നിലത്തേക്ക് മാഷ് പൊട്ടിച്ചിട്ട മാങ്ങയെല്ലാം പെറുക്കിയെടുത്തുകൊണ്ട് ഞാൻ പറഞ്ഞു..അപ്പോഴേക്കും മാഷ് പതിയെ താഴേക്കിറങ്ങി..കയ്യും കാലും ഒക്കെ കുടഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു..

ഹോ നിനക്കിപ്പോ എന്തിനാടി കോപ്പേ..മാങ്ങ..

ഇവിടെ വേറൊന്നും കേറ്റാൻ ഇല്ലേ….???

“ഈൗ മാഷേ…ഗീതമ്മ നല്ല മാമ്പഴപുളിശ്ശേരി ഉണ്ടാക്കി തരാമെന്ന് പറഞ്ഞു അതാ..” “ഓ അവളുടെ ഒരു മാമ്പഴപുളിശ്ശേരി..മനുഷ്യന്റെ കയ്യും കാലുമൊക്കെ ആ നീർ കടിച്ചുപറിച്ചു..

ഞാൻ കയ്യിലും കാലിലും ഒക്കെ ഉഴിഞ്ഞുകൊണ്ട് പറയുന്നത് കേട്ട് ദേവു ആവലാതിയോടെ എന്റെ അടുത്തേക്ക് വന്നു..

“അയ്യോ മാഷേ…ഒരുപാട് കടിച്ചോ…വേദനയുണ്ടോ..” അങ്ങനെ ചോദിച്ച് എന്റെ കയ്യൊക്കെ പെണ്ണ് തടവാൻ തുടങ്ങിയതും എന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു..

“പിന്നേ…ഹൂ വേദനിച്ചിട്ട് വയ്യാ…” ഞാൻ കുറച്ച് നിഷ്കു ആയി പറഞ്ഞതും പെണ്ണ് ആകെ സാഡ് ആയി..

“സോറി മാഷേ…ഞാൻ കാരണമല്ലേ.. ഇനി എന്താ ചെയ്യാ..??? “നീ കാരണമാണെങ്കിൽ അത് മാറ്റാനുള്ള മരുന്നും നിന്റെ കയ്യിൽ ഉണ്ടല്ലോ ദേവൂട്ടി..”

“എന്റെ കയ്യിലോ..എന്റെ കയ്യിൽ ഏത് മരുന്നാ ഉള്ളത്…?? അതുംചോദിച്ച് അവൾ എന്റെ മുഖത്തേക്ക് നോക്കിയതും എന്റെ കള്ളച്ചിരി കണ്ട് പെണ്ണിന് കാര്യം മനസ്സിലായി….

“അമ്പട പുളുസു…എന്നെക്കൊണ്ടൊന്നും വയ്യാ…തത്കാലം മോൻ വേദന അങ്ങോട്ട്‌ സഹിച്ചോ…”

“എന്താടി നിനക്ക് തന്നാൽ..നീ കാരണമല്ലേ അപ്പൊ നീ തന്നെ പരിഹാരം കാണണം..വേഗം തന്നോ..”

അതുംപറഞ്ഞ് ഞാൻ എന്റെ കവിൾ അവൾക്കുനേരെ കാണിച്ചുകൊടുത്തു..

“ങേ..ഹേ…മാഷേ……” നിലത്ത് രണ്ട് ചവിട്ട് ചവിട്ടി ചിണുങ്ങിക്കൊണ്ട് അവൾ വിളിച്ചതുകേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാനത് പുറത്തുകാട്ടിയില്ല..

“കൊഞ്ചാതെ ഗീതു വരുന്നതിന് മുൻപ് വേഗം താ പെണ്ണേ..” “ഇല്ല…വേണ്ടാ…..”

“വേണം….ദേവൂ….” “പ്ലീസ് മാഷേ…….”

“താടി വേഗം…ഇല്ലെങ്കിൽ നിന്നെ ഞാനിപ്പോ ഡിവോഴ്സ് ചെയ്യും…” അതുകേട്ട് പെണ്ണ് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി..മ്മ്മ് ഏറ്റു ഏറ്റു..

“ശെരിക്കും ചെയ്യുവോ…?? അവൾ ചുണ്ടുപിളർത്തിക്കൊണ്ട് ചോദിക്കുന്നതുകേട്ട് ഞാൻ ചിരി കടിച്ചുപിടിച്ച് നിന്നു..

“ചെയ്തിരിക്കും…….എന്താ വേണോ….???

“മ്മ്ഹ് വേണ്ടാ…ഞാൻ തരാം…”

“എന്നാ താ….”🤪 “മ്മ് കണ്ണടക്ക്…..”

ആവശ്യം എന്റേത് ആയതുകൊണ്ട് ഞാൻ വേഗം കണ്ണടച്ച് നിന്നു..പെണ്ണ് എന്റെ അടുത്തേക്ക് വരുന്നതൊക്കെ അവളുടെ ശ്വാസം എന്റെ മുഖത്തേക്ക് തട്ടിയപ്പോൾ എനിക്ക് മനസ്സിലായി..

പെട്ടെന്നാണ് എന്റെ കവിളിലേക്ക് എന്തോ അരിച്ചിറങ്ങുന്നപോലെ തോന്നിയത്…കൂടെ വേദനയും..ഞാൻ എരിവ് വലിച്ചുകൊണ്ട് കണ്ണുകൾ തുറന്ന് നോക്കി..അപ്പോഴെല്ലാം ആ കുരിപ്പ് എന്റെ കവിളിൽ ആഴ്ത്തിയ പല്ലുകൾ ഒന്നുകൂടി അമർത്തി….ഹൂ കണ്ണിൽക്കൂടി പൊന്നീച്ച പാറി…

“ആആഹ്‌…..ഡീീ…….” വേദനകൊണ്ട് ഞാൻ അലറി വിളിച്ച് അവളെ പിടിക്കാൻ ഓങ്ങിയതും എന്നെ കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ ഓടി…

“നിന്നെ എന്റെ കയ്യിൽ കിട്ടുമെടി…പുല്ലേ…..”

അവൾ പോണ വഴിയേനോക്കി കവിൾ ഉഴിഞ്ഞുകൊണ്ട് ഞാൻ വിളിച്ചുപറഞ്ഞു..

“എന്റമ്മോ ഇത് സ്വപ്നമാണോടി..എന്തൊക്കെയാ ഞാൻ ഈ കേൾക്കുന്നത്…” നോട്ട് എഴുതിക്കൊണ്ട് ഇരുന്ന എന്റെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ട് നിത്യ ചോദിച്ചു..കൃപ ഇപ്പോഴും കിളി പോയി ഇരിക്കുകയാണ്..

“സ്വപ്നമല്ല…സത്യം തന്നെയാണ്..നിനക്ക് സംശയമുണ്ടേൽ മാഷിനോട് ചോദിച്ചുനോക്ക്..”

അത് പറഞ്ഞപ്പോൾ എന്റെ മുഖത്ത് അല്പം നാണം വിരിഞ്ഞു.. “നോക്ക് നിത്യേ..മാഷിനെപ്പറ്റി പറഞ്ഞപ്പോഴേ പെണ്ണിന്റെ നാണം..” അതുംപറഞ്ഞ് നിത്യയും കൃപയും എന്നെ കളിയാക്കാൻ തുടങ്ങി..ഇതാണ് ഈ കുരിപ്പുകളോട് ഞാനൊന്നും പറയാത്തെ…മനുഷ്യന്റെ തൊലി ഉരിക്കും.🙈

“എന്നാലും നീ ഭാഗ്യമുള്ളവളാ ശ്രീ..അതുകൊണ്ടല്ലേ നിന്നെ ഇത്രയ്ക്ക് സ്നേഹിക്കുന്ന ഒരാളെ നിനക്ക് കിട്ടിയത്..എനിക്കുവരെ അസൂയ തോന്നുന്നു മോളേ…” നിത്യ പറഞ്ഞതുകേട്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…മാഷിന്റെ മുഖം മനസ്സിലേക്ക് വന്നതും അറിയാതെ എന്റെ കൈവിരലുകൾ മാഷിന്റെ സ്നേഹമുദ്രണം പതിപ്പിച്ച ചുണ്ടിൽ തലോടി.. പെട്ടെന്ന് കൃപ എന്നെ തട്ടിവിളിച്ചതും ഞാൻ അവളെ തലചെരിച്ചു നോക്കി…അപ്പൊ അവൾ കണ്ണുകൊണ്ട് കാണിച്ച ഭാഗത്തേക്ക്‌ നോക്കിയപ്പോൾ ആ ദീപ പിശാച് തൊട്ട് മുന്പിലെ ബെഞ്ചിൽ ഇരുന്ന് ഞങ്ങൾ പറയുന്നത് കാതോർത്തു കേൾക്കാ “ഇവൾക്കിട്ട് ഒരു പണി കൊടുത്താലോ നിത്യേ..?? കൃപ നിത്യയോട് ചോദിക്കുന്നതുകേട്ട് ഞാൻ രണ്ടിനെയും മിഴിച്ചു നോക്കി..

“നിങ്ങളിത് എന്ത് ചെയ്യാൻ പോകുവാ..ദേ വേണ്ടാട്ടോ..”

“നീയൊന്ന് ചുമ്മാതിരി ശ്രീ.. നിന്റെ ചെക്കനെ തന്നെ ഇവൾക്ക് വേണമല്ലേ..ശെരിയാക്കിത്തരാം…കൃപേ തുടങ്ങിക്കോ..” ഞാൻ ദയനീയമായി കൃപയെ നോക്കി..രണ്ടും ചളമാക്കും…

“ങേ…എന്താ ശ്രീ നീ പറഞ്ഞത്..ഹോ നിന്റെ മാഷ് ഇത്ര റൊമാന്റിക് ആണോ…?? കൃപ “മ്മ് ആയിരിക്കും…അല്ലെങ്കിലും ശ്രീയെ എവിടെവച്ച് കണ്ടാലും സാറിന്റെ മുഖമൊന്ന് കാണണം ഹോ..എന്താ ഒരു തെളിച്ചം…” നിത്യ “ഏഹ് കിസ്സടിച്ചോ…എന്റെ ദേവ്യെ…കല്യാണത്തിനു മുൻപേ ഇങ്ങനെതന്നെ അപ്പൊ കഴിഞ്ഞാൽ എന്താ അവസ്ഥ..” കൃപ രണ്ടുംകൂടി തള്ളി വിടുന്നത്കേട്ട് ഞാൻ കണ്ണും മിഴിച്ച് അവരെനോക്കി..എന്റെ കൃഷ്ണ ഇവറ്റകൾ എന്നെ നാണം കെടുത്തും..ദീപയെ നോക്കിയപ്പോൾ അവൾ മുൻപിലിരിക്കുന്ന ബുക്ക്‌ പിടിച്ച് ഞെരിക്കുകയാണ്..അവസാനം എല്ലാംകേട്ട് സഹികെട്ട് അവൾ ഡെസ്കിൽ ആഞ്ഞടിച്ച് എണീറ്റ് പുറത്തേക്ക് പോയി..

ഞാൻ അവള് പോകുന്നതും നോക്കി അന്തം വിട്ട് ഇരുന്നപ്പോഴും നിത്യയും കൃപയും പൊരിഞ്ഞ ചിരി ആയിരുന്നു..

“അടുത്ത ആഴ്ച്ച ചന്ദ്രമാമ ആന്റിയും ഒക്കെ ഇങ്ങോട്ട് പോരും എന്നാ പറഞ്ഞിരിക്കുന്നത്.. ”

സിറ്റ്ഔട്ടിലെ സോഫയിൽ ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു…അതുകേട്ട് ഉമ്മറപ്പടിയിൽ സംസാരിച്ചുകൊണ്ടിരുന്ന ദേവൂട്ടിയും ഗീതുവും എന്നെനോക്കി..

“ഹാ അവര് വന്നാൽ പിന്നെ നിശ്ചയവും വിവാഹവും പെട്ടെന്ന് നടത്താം..അധികം ആരും വേണ്ട അല്ലേടാ..നമ്മൾ കുറച്ചുപേര് മാത്രം..” ഗീതു പറഞ്ഞതുകേട്ട് ഞാൻ ദേവൂനെ ഇടംകണ്ണിട്ട് നോക്കി..പെണ്ണ് ആകെ ചുവന്നുതുടുത്ത് തക്കാളിപ്പഴം പോലെ ഇരിപ്പുണ്ട്..ഞാൻ നോക്കിയതും അവൾ നാണിച്ചു തല താഴ്ത്തി..

“മ്മ് അത് തന്നെയാ ഗീതു ഞാനും വിചാരിച്ചത് പക്ഷെ ബാംഗ്ലൂർ ഉള്ളവന്മാരെ ഒക്കെ വിളിച്ച് അടിപൊളിയായി നടത്തണം എന്നുപറഞ്ഞ് വിമൽ ചോറിഞ്ഞുകൊണ്ട് ഇരിക്കാ..”

“ആഹ് ബെസ്റ്റ്…അവറ്റകൾ വന്നിട്ട് വേണം ഈ വീട് തല കീഴായി മറിക്കാൻ..എന്റെ മോളേ ഇവന്റെ കൂടെ കോളേജിൽ പഠിച്ച കുറച്ച് മുതലുകൾ ഉണ്ട്..ഹോ എല്ലാംകൂടി കൂടിയാൽ ഒരു യുദ്ധം തന്നെ നടക്കും..ഇവരുടെ കേസ് ഒത്തുതീർപ്പാക്കാൻ കോളേജിലേക്ക് പോകുന്നത് എന്റെ സ്ഥിരം ദിനചര്യ ആയിരുന്നു..”

ഗീതു പറഞ്ഞതുകേട്ട് ദേവു എന്നെ പിരികംപൊന്തിച്ച് അടിമുടി നോക്കി..ഞാനൊന്ന് ഇളിച്ചു കൊടുത്തു…ഈ ഗീതു ചുമ്മാ തള്ളുന്നതാ..ശെരിക്കും ഞാൻ പാവാ..നിങ്ങൾക്ക് അറിയില്ലേ..🙈 ഗീതു അതുംപറഞ്ഞ് അകത്തേക്ക് പോയതും ദേവു ഓടിവന്ന് എന്റെ കൂടെ സോഫയിൽ ഇരുന്ന് മുഖത്തും നെഞ്ചിലും ഒക്കെ കൈകൊണ്ട് ചിത്രം വരയ്ക്കാൻ തുടങ്ങി..ഇവൾക്കെന്താ പ്രാന്തായോ..ഞാൻ അവളെ ചോദ്യഭാവത്തിൽ നോക്കി..

“മ്മ്മ്…എന്താ….?? “ഈൗ ഒന്നുല്ല…..”

“ഞാൻ വിളിച്ചാൽ പോലും മര്യാദക്ക് അടുത്തേക്ക് വരാത്ത സാധനമാ നീ..ഇപ്പൊ ഈ കാണിക്കുന്ന കണ്ടാലേ അറിയാം സോപ്പിങ് ആണെന്ന്..മര്യാദക്ക് കാര്യം പറയെടി…”

“ഓ പിന്നെ സോപ്പിങ്…ഈ മാഷിന്റെ ഒരു കാര്യം…” അവൾ അതുംപറഞ്ഞ് എന്റെ കവിളിൽ ഒന്നും കുത്തിയതും ഞാൻ എരിവ് വലിച്ചുകൊണ്ട് അവളെ നോക്കി..കുരിപ്പ് കുത്തിയത് രാവിലെ അവൾ കടിച്ച ഭാഗത്താണ്..

“അയ്യോ സോറി സോറി..ഞാൻ കണ്ടില്ല..” പെണ്ണ് എന്റെ കവിളിൽ പതിയെ തലോടിക്കൊണ്ട് പറഞ്ഞു…മ്മ് എന്തോ മ്യാരക ആവശ്യം ആണ്..

“മാഷേ…പിന്നെയില്ലേ…..!! “പിന്നെ ഇല്ല…ഇപ്പൊ വേണേൽ പറ എനിക്ക് ഉറക്കം വരുന്നു…” ഞാൻ പറഞ്ഞതുകേട്ട് അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് എന്നെ നോക്കി..ഞാൻ ഒരു ലോഡ് പുച്ഛം അങ്ങോട്ട് കൊടുത്തു.. “മാഷേ…നമ്മുടെ ജീവിതത്തിൽ ഒരു മംഗളകർമ്മം നടക്കുമ്പോൾ മുതിർന്നവരുടെ അനുഗ്രഹം വാങ്ങണ്ടേ..അതല്ലേ അതിന്റെയൊരു ശെരി..”

“അയിന്…..????

“അല്ല…അങ്ങനെ നോക്കുമ്പോൾ എല്ലാവരുടെയും അനുഗ്രഹം വാങ്ങണമല്ലോ…” മ്മ്മ്മ് ഈ പോക്ക് മേലെടത്ത് അരവിന്ദന്റെയും ഇന്ദിരയുടെയും വീട്ടുമുറ്റത്തെ ചെന്ന് നിൽക്കൂ…നിനക്ക് അനുഗ്രഹം വേണമല്ലേ..ആവശ്യത്തിനു മാത്രം റൊമാൻസ് കാണിക്കുന്ന അൺറൊമാന്റിക് മൂരാച്ചി..ശെരിയാക്കിത്തരാം..

“എന്തോ…എങ്ങനെ..നിനക്ക് അനുഗ്രഹം വാങ്ങാൻ ഇവിടെ ഗീതു ഉണ്ട്…കുറച്ച് കഴിയുമ്പോൾ ചന്ദ്രമാമയും വിജിതാന്റിയും വരും..ഇനി അതുംപോരെങ്കിൽ ദേ അപ്പുറത്തെ ശങ്കരെട്ടന്റെ അടുത്ത് പോയി വേണ്ടുവോളം അനുഗ്രഹം മേടിച്ചിട്ട് വാ…”

“മാഷേ……അങ്ങനെ പറയല്ലേ..ഒന്ന് കൊണ്ടുപോ..പ്ലീസ്…”

“അയ്യാ…എന്താ ഒരു വിനയം…രാവിലെ എന്റെ കവിൾ കടിച്ചുമുറിച്ചവൾ അല്ലേടി നീ..ആ നിന്നെ ഞാൻ കൊണ്ടുപോകില്ല..”

“സോറി…….” ചുണ്ട് പിളർത്തിക്കൊണ്ട് അവൾ പറയുന്നതുകേട്ട് ഞാൻ അവളെ അടിമുടി നോക്കി..

“അവളുടെ ഒരു കോറി..അതുകൊണ്ട് നീ തന്ന വേദന പോകുവോ..?? “പിന്നെ ഞാൻ എന്താ ചെയ്യണ്ടേ…” യെസ്..അങ്ങനെ വഴിക്കുവാടി…ഞാൻ മനസ്സിൽ പറഞ്ഞു.. ‘”ഞാൻ രാവിലെ ചോദിച്ചത് നീ തന്നില്ലാല്ലോ..അതുകൊണ്ട്…..”

“അതുകൊണ്ട്….??? ”

അതിപ്പോ താ..എന്നാ കൊണ്ടുപോകാം..പിന്നെ കവിളിൽ തന്ന് ഒതുക്കാം എന്ന് കരുതണ്ട..

ഞാനൊരു കള്ളച്ചിരിയോടെ പറയുന്നതുകേട്ട് അവൾ ചെകുത്താന്റെയും കടലിന്റെയും നടുക്ക് പെട്ട അവസ്ഥയിൽ എന്നെ നോക്കി.. “”നീ തരുന്നുണ്ടോ ഇല്ലയോ..??? ഞാൻ ചോദിച്ചതുകേട്ട് പെണ്ണ് വേറെ നിവർത്തിയില്ലാതെ എന്റെ അടുത്തേക്ക് പതിയെ മുഖം അടുപ്പിച്ചു കൊണ്ടുവന്നു..ഞാൻ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവളെനോക്കി ഇരുന്നു..

പെട്ടെന്നാണ് മുറ്റത്തൊരു കാൽപ്പെരുമാറ്റം കേട്ടത്..അതുകേട്ട് ദേവു ഞെട്ടി എന്റെ കയ്യിൽ പിടിമുറുക്കി..

ഞാൻ പതിയെ എഴുന്നേറ്റ് പുറത്തേക്കിറങ്ങിയതും ഒരു രൂപം ഞങ്ങളുടെ മുൻപിലേക്ക് എടുത്തുചാടി…പെട്ടെന്നായതുകൊണ്ട് ഞാൻ അല്പം പിറകിലേക്ക് നീങ്ങി.. കയ്യിൽ തോക്കും മുഖത്ത് മാസ്കും വച്ച അയാൾ ഞങ്ങളെ മാറിമാറി നോക്കി…

“നീ ആരാടാ……..???? ഞാൻ ചോദിച്ചതുകേട്ട് അവൻ എന്റെയും ദേവൂന്റെയും നേരെ തോക്കുചൂണ്ടി…

“അനങ്ങിപ്പോകരുത്..കൊന്നുകളയും ഞാൻ..എനിക്കുവേണ്ടത് ഇവളെയാണ്…മര്യാദക്ക് ഇവളെ എന്റെ കൂടെ പറഞ്ഞയച്ചാൽ നിന്നെ ജീവനോടെ വിടാം..” അയാൾ പറഞ്ഞതുകേട്ട് ദേവൂട്ടി പേടിച്ച് എന്നെ ഇറുക്കിപ്പിടിച്ചു…ഞാൻ അവളെനോക്കി ഒന്നുമില്ലന്ന് ആംഗ്യം കാണിച്ചു..

“മര്യാദക്ക് അവളെ വിട്ടുതാടാ…ഇല്ലെങ്കിൽ കൊല്ലും ഞാൻ..”

“ഹ്..അങ്ങനെ ഏതോ ഒരുത്തൻ വന്ന് പറയുമ്പോൾ കൊടുക്കാൻ എന്റെ പെണ്ണ് പബ്ലിക് പ്രോപ്പർട്ടി അല്ല..ഷോ കാണിക്കാതെ ഒന്ന് പോടാ..” ഞാൻ അവനെനോക്കി പുച്ഛിച്ചു..അവൻ എന്റെ നേരെ അടിക്കാനായി കൈ ഓങ്ങിയതും ഞാനത് ബ്ലോക്ക്‌ ചെയ്ത് അവനെ വലിച്ച് അവന്റെ കഴുത്തിലൂടെ ഞാൻ കൈ മുറുക്കി… അവൻ എന്നിൽനിന്ന് കുതറിമാറാൻ നോക്കുന്നുണ്ട്..പക്ഷെ ഞാൻ അതിന് സമ്മതിക്കാതെ അവന്റെ മാസ്ക് വലിചൂരി…അവനെ എന്റെനേരെ തിരിച്ചുനിർത്തി..

എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഞാൻ ഞെട്ടി കണ്ണും മിഴിച്ചു നിന്നു…

“ഡാാ……നീയോ…….???? ലൈക്ക് ചെയ്യാൻ മടിക്കല്ലേ, നിങ്ങളുടെ സപ്പോർട്ട് ഉണ്ടേൽ പെട്ടന്ന് പോസ്റ്റ് ചെയ്യാം…

തുടരും….

രചന: ശീതൾ

Scroll to Top