ഹരി ഏട്ടാ ഇങ്ങോട്ട് വരണ്ട, പക്ഷെ എനിക്ക് ഒന്നു കാണണം, ഞാൻ പാർക്കിലേക്ക് വരാം….

രചന : Ashika

അമ്മക്കിളി

*******************

ഹരിയേട്ടാ… അവൾ കരഞ്ഞു കൊണ്ട് വിളിച്ചു,

നമുക്ക് നമുക്ക് പോകണോ?

എന്താ വർഷ ഇത് കൊച്ചു കുട്ടികളെ പോലെ നീ മോളെ വേഗം കുളിപ്പിക്കു,,,എന്നിട്ട് നീയും വേഗം ഒരുങ്ങു,,,

ഇനി പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ലന്ന് കണ്ടപ്പോൾ,ഉറങ്ങി കിടന്ന മോളെ എടുത്തു കുളിപ്പിച്ച് അവളും വേഗം റെഡി ആയി,,,,

ആഹാ എന്റെ സുന്ദരിയും സുന്ദരികുട്ടിയും റെഡി ആയല്ലോ,, എങ്കിൽ നമുക്ക് ഇറങ്ങിയാലോ?

അവൾ മനസ്സില്ലാ മനസോടെ വീടും പൂട്ടി കാറിലേക്ക് കയറി,,,,

കാറിന്റെ മുൻസീറ്റിൽ ആയിരുന്നിട്ടും കണ്ണുനീര് അവളുടെ കാഴ്ചകളെ മറച്ചു,,,

ഏകദേശം 5 വർഷങ്ങൾ ആയിരിക്കുന്നു താൻ തന്റെ അമ്മയെയും അനുജത്തിയെയും അച്ഛനെയും കണ്ടിട്ട്… ഹരിയേട്ടനെ അച്ഛൻ എന്നും ഒരു മകനായി തന്നെ ആണ് കണ്ടതും….. അവൾ ഓർമയുടെ യാത്രയിലേക്ക് പോയി….

എടി ചേച്ചി,,, അമ്മയോട് ഒന്ന് pta മീറ്റിംഗിന് വരാൻ നീ ഒന്ന് പറ,, ഇന്ന് അമ്മ വന്നില്ലെങ്കിൽ എന്നെ ആ രാക്ഷസി ക്ലാസ്സിൽ കയറ്റില്ല, വിജിത ചിണുങ്ങി കൊണ്ട് വർഷയോട് പറഞ്ഞു,,,

അമ്മേ ഒന്ന് പോ അമ്മേ,, അവൾ എത്രനേരമായി പറയുന്നു,, വർഷ അമ്മയോട് റിക്വസ്റ്റ് ചെയ്തു,,,,

പോയാൽ എന്താ നാണം കെട്ടു തിരിച്ചു വരാം,

അതുപോലെ മാർക്ക്‌ അല്ലെ പൊന്നുമോൾ വാങ്ങി ഇരിക്കുന്നെ…

എന്തായാലും വരാം,, സാവത്രി അല്പം നീരസത്തോടെ പറഞ്ഞു..

അമ്മേ അപ്പോൾ ശെരി,, ഇന്ന് ഞാൻ കുറച്ചു ലേറ്റ് ആകും, ഞാൻ നിമിഷയുടെ കൂടെ ഹോസ്പിറ്റലിൽ പോകുന്നുണ്ട്, എക്സാം കഴിഞ്ഞാൽ ഉടൻ ഇറങ്ങണം,,,,, സീ യു എന്റെ അമ്മ പെണ്ണെ,,,,, ഉമ്മ,,

സാവത്രിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് വർഷ വേഗം ബാഗ് എടുത്തും കൊണ്ട് ഓടി,,,

അല്ലെങ്കിലും അമ്മയ്ക്ക് ചേച്ചിയോടാ സ്നേഹം ,

വിജിത ചിണുങ്ങി കൊണ്ട് പറഞ്ഞു,,,

ആണെടി,, എന്റെ വർഷമോൾ കഴിഞ്ഞേ ഉള്ളു എനിക്ക് എല്ലാം,,, സാവത്രി വിജിതയെ ചൊടിപ്പിച്ചു

ഹലോ,, ഏട്ടാ എവിടാ? എക്സാം കഴിഞ്ഞു,,,

ഇന്ന് birth സർട്ടിഫിക്കറ്റ് കിട്ടും എന്നാ പറഞ്ഞെ

ഞാൻ ഹോസ്പിറ്റലിൽ എത്താറായി വാങ്ങിയിട്ട് വരാം…

പിന്നെ ഇന്ന് വൈകിട്ടു വീട്ടിൽ വരുമ്പോൾ birth സർട്ടിഫിക്കറ്റ് എടുക്കുന്ന കാര്യമോ?

പാസ്പോർട്ട്‌ എടുക്കുന്ന കാര്യമോ ഒന്നും പറയല്ലേ,,,

Oh ഇല്ല കാന്താരി ഞാൻ പറയില്ല,,, അപ്പോൾ വൈകിട്ടു കാണാം,,,

ഹരിയുടെ മറുപടി കേട്ട് ചിരിച്ചു കൊണ്ട് ഫോൺ വെച്ച്,,,

ഇത് എന്തുവാടി,,, നിന്റെ സ്കൂൾ സർട്ടിഫിക്കറ്റിൽ ഒരു date of birth,,, നിന്റെ ആധാറിൽ മറ്റൊരു date,,,

എടി എന്തോ പറയാനാ,,, അമ്മുമ്മ അല്ലെ സ്കൂളിൽ ചേർത്തത്,,, സ്കൂളിലെ date of birth അമ്മ കാണുന്നത് sslc ബുക്കിൽ ആ,

അപ്പോളേക്കും ആധാറും ആയി കഴിഞ്ഞു, പിന്നെ സ്കൂളിലെ മാറ്റാൻ birth സർട്ടിഫിക്കറ്റും നൂലാ മാലകളും ഉള്ളത് കൊണ്ട് അമ്മയും മെനകെട്ടില്ല,

വർഷ മറുപടി പറഞ്ഞു

ഡി അമ്മ എന്താ പാസ്പോർട്ട്‌ എടുക്കാൻ സമ്മതിക്കാത്തത്,,, അത് എന്നെ കാണാതിരിക്കാൻ വയ്യാത്തത് കൊണ്ടാടി,,, പാസ്പോർട്ട്‌ എടുക്കുന്ന കാര്യം പറഞ്ഞാൽ കരച്ചിൽ ആണ്,,

എനിക്കും അങ്ങനെ തന്നാ,, ഞാൻ ഏതു നാട്ടിൽ പോയാലും എന്റെ അമ്മ പെണ്ണും കാണും കൂടെ,

വർഷ ചിരിച്ചു കൊണ്ട് പറഞ്ഞു

എന്തായാലും നീ വാങ്ങു ഞാൻ ഇവിടെ wait ചെയ്യാം

സന്ദർശകർക്കു ഇരിക്കാൻ ഉള്ള ബഞ്ചിൽ ഇരുന്നു കൊണ്ട് നിമിഷ പറഞ്ഞു…

വർഷ ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേഷൻ റൂമിലേക്ക് കയറി,,,

Maam, birth certifikkattinu apply ചെയ്തിരുന്നു,, വർഷ…

Ok,, ജസ്റ്റ്‌ wait,,,അവർ ഫയൽ തപ്പി,,,

ഇതാ,,,,

Thank you മാഡം,,,,

വർഷ സർട്ടിഫിക്കറ്റ് വാങ്ങി,,, maam, സോറി this is not mine

ഇതിൽ പേരെന്റ്സ് ശ്രീ രേഖയും ജയപാലും ആണ്, എന്റെ പരന്റ്സിന്റെ പേര് സാവത്രി എന്നും പ്രകാശൻ എന്നും ആണ്…

ഇവിടെ ഒരു വർഷയുടെ ആപ്ലിക്കേഷൻ മാത്രമേ വന്നിട്ടുള്ളൂ,,, ഓഫീസർ ദേഷ്യത്തോടെ പറഞ്ഞു.

അല്ലേലും ഇങ്ങനെ ആണ് ഒരു ഉത്തതരവാദിത്വവും നിങ്ങളുടെ ഈ ആശുപത്രിക്ക് ഇല്ല,,,

എന്റെ birth സർട്ടിഫിക്കറ്റ് കിട്ടാതെ ഞാൻ ഇവിടുന്നു പോകും എന്ന് കരുതണ്ട,,,

വർഷ ഉച്ചത്തിൽ പറഞ്ഞു,,,,

എന്താ ശ്രീരേഖ ഇത്, ആരാ ഇവിടെ ഒച്ച വെക്കുന്നെ,,,, നഴ്സിംഗ് സൂപ്രണ്ട് അങ്ങോട്ട് ഓടി വന്നു,,,,

Maam എന്റെ പേര് വർഷ,,, birth സർട്ടിഫിക്കറ്റ് വാങ്ങാനായി വന്നതാണ് പക്ഷെ എന്റെ മാതാപിതാക്കളുടെ പേര് മനഃപൂർവം മാറ്റിയിരിക്കുന്നു,, ഞാൻ എന്താ ചെയ്യണ്ടേ ആരോടാ പറയേണ്ടത്,,,

കുട്ടി വിഷമിക്കാതെ cabinil ഇരിക്കു ഞാൻ ഒന്ന് നോക്കട്ടെ,,,,,

വർഷ നഴ്സിംഗ് സൂപ്രണ്ടിന്റെ cabinil അക്ഷമയോടെ ഇരുന്നു

ചെറുതിട്ടയിലെ അമ്മിണി അമ്മയുടെ കൊച്ചു മകളാണോ

അതെ മാഡം അമ്മുമ്മയെ അറിയുമോ…

അറിയും മോളെ,,, ഞാൻ ഒരു കാര്യം പറഞ്ഞാൽ മോള് ശ്രദ്ധിച്ചു കേൾക്കണം, ബഹളം ഒന്നും ഉണ്ടാക്കരുത് ആരും അറിയരുത്, പ്രത്യേകിച്ച് മോളുടെ അമ്മ,,,,മോൾ സാവത്രിയുടെ മകൾ അല്ല,,

സാവത്രിക്ക് ജനിച്ച കുഞ്ഞു പ്രസവത്തോടെ മരിച്ചു, മോൾ ശ്രീ രേഖ എന്ന 17 കാരിയുടെ മകൾ ആയിരുന്നു, പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ ജനിച്ച മകൾ,,,,, മോളുടെ അമ്മയ്ക്ക് മോളെ വേണ്ടായിരുന്നു, പ്രസവിച്ച ഉടൻ മോളെ ഉപേക്ഷിച്ചു അവരും വീട്ടുകാരും പോയി അപ്പോൾ അമ്മിണി അമ്മയാണ് മോളെ എടുത്തത്, മോളുടെ അമ്മയ്ക്കോ മറ്റാർക്കോ ഇത് അറിയില്ല,

എനിക്കും അമ്മിണി അമ്മയ്ക്കും മാത്രം അറിയുന്ന സത്യം,,,വർഷയ്ക്ക് തല കറങ്ങും പോലെ തോന്നി,,, അവൾ എങ്ങനെയോ അവിടെ നിന്നും ഇറങ്ങി, നിമിഷയെയും കൂട്ടി നടന്നു, നിമിഷ യാത്ര പറഞ്ഞു പോയതോ വീട് എത്തിയതോ ഒന്നും അവൾ അറിഞ്ഞില്ല,, മുറിയിൽ വന്നു ലൈറ്റും അണച്ചു മൂടി പുതച്ചു കിടന്നു,,

എടി ചേച്ചി പെണ്ണെ നീ ഉറങ്ങുവാണോ,,, വന്നേ നീ, PTA മീറ്റിംഗിന്റെ വിശേഷങ്ങൾ അറിയേണ്ടേ,,,

വിജിത കൊഞ്ചി കൊഞ്ചി പറഞ്ഞു,,,,

പ്ലീസ് എനിക്ക് ഒന്നു കിടക്കണം മോൾ ഒന്നു പോകുമോ,,, വർഷ ക്ഷീണത്തോടെ പറഞ്ഞു,, ശെരി ഞാൻ പോയേക്കാം,, രാജകുമാരി ഇവിടെ കിടന്നോ,,,,വിജിത ചിരിച്ചിട്ട് അടുക്കളയിലേക്ക് ഓടി,,,

അടുക്കളയിൽ നിന്ന് അമ്മയുടെയും വിജിതയുടെ കളി പറച്ചിൽ കേൾക്കാം,, അമ്മ ഹരിയേട്ടൻ വേണ്ടി പലഹാരം ഉണ്ടാക്കുക ആണ്, അച്ഛൻ ഹരി ഏട്ടനെ വിളിച്ചിട്ട് ഉണ്ട്, ഞങ്ങളുടെ വിവാഹത്തിന്റെ കാര്യം തീരുമാനിക്കാൻ, ആരോരും ഇല്ലാത്ത ഹരി ഏട്ടനെ അച്ഛന് ഒരുപാട് ഇഷ്ടം ആണ്,ഹരിയേട്ടന്റെ ബുദ്ധിയെ കുറിച്ചൊക്കെ പറയുമ്പോൾ അച്ഛൻ ആയിരം നാക്കാണ്,,, അമ്മ തന്റെ ഭാവി വരന് വേണ്ടി പലഹാരം ഉണ്ടാക്കുന്നു ഇതൊക്കെ തനിക്ക് അവകാശപെട്ടതാണോ, അല്ല ഒരിക്കലും അല്ല,

താനിവിടെ ഒരു അധികപ്പറ്റാ , ഞാൻ ആരും അല്ലെന്നു അറിഞ്ഞാൽ,,,, ചിന്തകൾ വർഷയെ വീർപ്പു മുട്ടിച്ചു,,, അവൾ ഫോൺ എടുത്തു ഹരിയെ വിളിച്ചു,,, ഹരി ഏട്ടാ ഇങ്ങോട്ട് വരണ്ട, പക്ഷെ എനിക്ക് ഒന്നു കാണണം ഞാൻ പാർക്കിലേക്ക് വരാം,,

ഞാൻ ഹരി ഏട്ടൻ ഒപ്പം പോകുന്നു എന്നെ ആരും അന്വേഷിക്കരുത്, എന്ന കുറിപ്പ് എഴുതി വെച്ച് ഇറങ്ങിയതാണ്, ഹരി ഏട്ടനോട് എല്ലാം പറഞ്ഞു,

തിരിച്ചു പോകില്ലെന്ന് വീട്ടുകാരെ കോൺടാക്ട് ചെയ്താൽ താൻ ഉണ്ടാകില്ല എന്നും ഉള്ള ഭീഷണിക്കു മുൻപിൽ ഹരി ഏട്ടൻ കീഴടങ്ങി,, പിന്നീട് 5 വർഷം ദുബായിൽ അജ്ഞാത വാസം ആയിരുന്നു,,, ഇത്തവണ ലീവിന് കേരളത്തിൽ പോകാം എന്ന ഹരി ഏട്ടന്റെ വാശിക്ക് മുൻപിൽ കീഴടങ്ങേണ്ടി വന്നു, പിന്നീട് ഇന്നലെ ആണ് പറയുന്നത് ചെറുതിട്ടയിലേക്ക് പോകണം എന്ന കാര്യം, കുറെ എതിർത്തു,, വിജിത ഇൻസ്റ്റയിൽ കോൺടാക്ട് ചെയ്‌തന്നും അച്ഛന് വയ്യാതിരിക്കുക ആണെന്നും പറഞ്ഞപ്പോൾ എതിർത്തൊന്നും പറയാൻ തോന്നിയില്ല, അവരെ മൂന്നുപേരെയും കാണാതെ മനസ് ഒരുപാട് നീറിയിട്ട് ഉണ്ട്, അവര്ക് താൻ ഒരു അധിക പറ്റാകരുത് എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളു ഇന്ന് വരെ,

കീ കീ,, നീട്ടിയുള്ള ഹോണും ഹരിയുടെ ടോ എന്ന വിളിയും അവളെ ചിന്തയിൽ നിന്നും ഉണർത്തി,

എടോ വീട് എത്തി,,താൻ പിച്ച വെച്ച വീട്,,,

വണ്ടി മുറ്റത്തേക്ക് കയറി,, തന്നെ കണ്ടപാടെ അച്ഛൻ ഓടി ഇറങ്ങി,,, മോളെ, കാറിൽ നിന്നും ഇറങ്ങിയ തന്നെ അച്ഛൻ വന്നു കെട്ടിപിടിച്ചു,,,

അച്ഛൻ പെട്ടെന്ന് കയ്യിലിരുന്ന അനുമോളെ വാരി എടുത്തു,, മുത്തച്ഛന്റെ പൊന്നായിയെ,,,

പിറകെ അമ്മയും വിജിതയും വന്നു കെട്ടിപ്പിച്ചു പൊട്ടി കരഞ്ഞു, മുറ്റത്തു തന്നെ നില്കാതെ രണ്ടാളും അകത്തേക്ക് കയറിയെ,,,, അമ്മ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു,,,,അമ്മ ഹരിയേട്ടനും തനിക്കും മോൾക്കും പലഹാരങ്ങളും ചായയും പകർന്നു തന്നു കൊണ്ടിരുന്നു,

അച്ഛൻ പതിവ് പോലെ ഹരിയേട്ടനെയും കൊണ്ട് ഉമ്മറത്തേക്ക് ലോകകാര്യങ്ങൾ ചർച്ച ചെയ്യാനായി പോയി, വിജിത അനുമോളും ആയി തൊടിയിലേക്ക് ഇറങ്ങി,, താനും അമ്മയും ഒറ്റക്കായി,,,,

അമ്മേ,,, തന്റെ വിളി കേട്ടതും അമ്മ തന്നെ വന്നു കെട്ടിപിടിച്ചു,,, അമ്മേ എന്നോട് ക്ഷമിക്കണം,

ഞാൻ അമ്മയുടെ മകൾ അല്ല,,,, എന്ന് പറയാൻ അമ്മ മുഴുവപ്പിച്ചില്ല, നീ എന്റെ മകൾ ആണ് എന്റെ മാത്രം മകൾ,, മുത്തശ്ശി മരണകിടക്കയിൽ എന്നോട് എല്ലാം പറഞ്ഞിരുന്നു പക്ഷെ നീ എന്റെ മോളാണ് ആർക്കും ഞാൻ വിട്ടുകൊടുക്കില്ല,,, ഹോസ്പിറ്റലിൽ പോയി എന്ന് നിമിഷ പറഞ്ഞപ്പോൾ ഞാൻ ഊഹിച്ചിരുന്നു, ഒരുപാട് അന്വേഷിച്ചു ഞാൻ എന്റെ മോളെ,,ഞാൻ നിന്റെ അമ്മ അല്ലെന്നു മാത്രം എന്ന് മാത്രം പറയല്ലേ എനിക്ക് അത് സഹിക്കാൻ ആകില്ല,,,സാവത്രി പൊട്ടി കരഞ്ഞു,,,,

ചെറുതിട്ടയിൽ പഴയതുപോലെ സ്വർഗം ആയി മാറി,

ശുഭം

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Ashika